Imran Khan – malayalees.ch https://malayalees.ch Malayalam Online News Portal Sat, 05 Aug 2023 11:31:22 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Imran Khan – malayalees.ch https://malayalees.ch 32 32 തോഷഖാന അഴിമതി കേസ്‌: പാക്‌ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മൂന്ന് വര്‍ഷം തടവ് https://malayalees.ch/ex-pakistan-pm-imran-khan-found-guilty-in-toshakhana-case/ Sat, 05 Aug 2023 11:30:43 +0000 https://malayalees.ch/?p=85701 തോഷഖാന അഴിമതി കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രീകെ ഇൻസാഫ് പാർട്ടി തലവനുമായ ഇമ്രാൻ ഖാന് തിരിച്ചടി. കേസിൽ ഇമ്രാൻ ഖാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചു. ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി ജയിലിൽ കഴിയേണ്ടിവരുമെന്ന് പാക് പത്രമായ ‘ദ ഡോൺ’ റിപ്പോർട്ട് ചെയ്തു.

ഇസ്ലാമാബാദിലെ വിചാരണ കോടതിയാണ് ഇമ്രാനെ 3 വർഷം തടവിന് ശിക്ഷിച്ചത്. കുറ്റം തെളിഞ്ഞതിനെ തുടർന്നാണ് വിചാരണ കോടതി വിധി പ്രസ്താവിച്ചത്. കോടതി വിധിയെ തുടർന്ന് പി.ടി.ഐ ചെയർമാനെ സമാൻ പാർക്കിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തതായി അദ്ദേഹത്തിന്റെ പാർട്ടി ട്വീറ്റിൽ അറിയിച്ചു. ജിയോ ന്യൂസ് ചാനലിന്റെ റിപ്പോർട്ട് പ്രകാരം വസതിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സമാന് പാർക്ക് റോഡിൽ ഗതാഗതം നിർത്തിവച്ചു. ഒത്തുചേരൽ അനുവദനീയമല്ല. സമരക്കാരെ അറസ്റ്റ് ചെയ്യും.

കോടതി വിധിക്ക് പിന്നാലെ ഇമ്രാന്റെ രാഷ്ട്രീയ ജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ്. അടുത്ത അഞ്ച് വർഷത്തേക്ക് അദ്ദേഹത്തിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. തോഷഖാന കേസിൽ തെറ്റായ പ്രസ്താവനകൾ നടത്തിയതിന് പാകിസ്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ വർഷം ഒക്ടോബർ 21 ന് മുൻ പ്രധാനമന്ത്രിയെ അയോഗ്യനാക്കിയിരുന്നു. തോഷഖാന കേസിൽ ഇളവ് ആവശ്യപ്പെട്ട് ഇമ്രാൻ ഖാന്റെ ഹർജി പാകിസ്താൻ സുപ്രീം കോടതി നേരത്തെ തള്ളി.

അതേസമയം നിലവിലെ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഓഗസ്റ്റ് 9 ന് പാർലമെന്റ് പിരിച്ചുവിടുമെന്ന് പാകിസ്താനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 90 ദിവസത്തിനുള്ളിൽ രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

]]>
ഇമ്രാന്‍ ഖാനെതിരെ ഭീകരവാദ വിരുദ്ധ നിയമം ചുമത്തി; അറസ്റ്റ് ഉടനെന്ന് സൂചന https://malayalees.ch/imran-khan-booked-under-anti-terror-law-faces-likely-arrest/ Mon, 22 Aug 2022 08:22:26 +0000 https://malayalees.ch/?p=66833 പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉടന്‍ അറസ്റ്റിലാകുമെന്ന് സൂചന. ഇമ്രാനെതിരെ ഭീകരവാദ വിരുദ്ധ നിയമം ചുമത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റിനായി നീക്കം നടക്കുന്നത്. പൊലീസിനേയും ജുഡീഷ്യറിയേയും ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് കേസ്. ശനിയാഴ്ച ഇസ്ലാമാബാദില്‍ ഇമ്രാന്‍ നടത്തിയ പ്രസംഗത്തിനെതിരെയാണ് പരാതികള്‍ ഉയര്‍ന്നത്. ജുഡീഷ്യറിക്കെതിരെ രൂക്ഷ ഭാഷയിലാണ് ഇമ്രാന്‍ വിമര്‍ശനം ഉന്നയിച്ചത്.

മജിസ്‌ട്രേറ്റ് അലി ജായുടെ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇമ്രാനെതിരെ കേസെടുത്തതിനെതിരെ ഇമ്രാന്‍ അനുകൂലകള്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. തന്റെ സഹായിയായ ശബഹാസ് ഗില്ലിന്റെ അറസ്റ്റ് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസിനും ജുഡീഷ്യറിക്കുമെതിരെ ഇമ്രാന്റെ ഭീഷണി. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും വനിതാ മജിസ്‌ട്രേറ്റിനുമെതിരെ നിയമ നടപടിയെടുക്കുമെന്നായിരുന്നു വിവാദ പ്രസംഗത്തിലൂടെ ഇമ്രാന്‍ ഖാന്‍ പറഞ്ഞത്.

ഇമ്രാന്‍ ഖാന്റെ പ്രസംഗം സംപ്രക്ഷണം ചെയ്യുന്നതിന് കഴിഞ്ഞ ദിവസം പാക് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇമ്രാന്‍ ഖാന്‍ പ്രസംഗങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും നിരന്തരമായി സര്‍ക്കാരിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മീഡിയ റെഗുലേറ്ററി അതോറിറ്റി വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടി. പാകിസ്താന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി(പി.ഇ.എം.ആര്‍.എ)യാണ് ഉത്തരവിറക്കിയിരുന്നത്.

]]>
ആസാദി മാർച്ചിനിടെ കലാപം; ഇമ്രാൻഖാന്റെ പേരിൽ കേസ് https://malayalees.ch/pti-chief-imran-khan-booked-for-riots-during-protest-march/ Sat, 28 May 2022 04:42:51 +0000 https://malayalees.ch/?p=62542 ആസാദി മാർച്ചിനിടെയുണ്ടായ കലാപത്തിൽ പാകിസ്താൻ തെഹരികെ ഇൻസാഫ് (പി.ടി.ഐ.) പാർട്ടി അധ്യക്ഷനും മുൻപ്രധാനമന്ത്രിയുമായ ഇമ്രാൻഖാന്റെ പേരിൽ ഇസ്‌ലാമാബാദ് പോലീസ് കേസെടുത്തു. ദേശീയസഭ പിരിച്ചുവിട്ട് പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഇമ്രാൻഖാന്റെ ആഹ്വാനപ്രകാരം പി.ടി.ഐ. പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. ഇതിന് അനുമതിയുണ്ടായിരുന്നില്ല. പൊലീസ് തടയാൻ ശ്രമിച്ചതോടെ സംഘർഷമുണ്ടായി.

ഇമ്രാന്റെ പേരിൽ രണ്ടുകേസുകളാണ് പൊലീസ് ചുമത്തിയത്. ജിന്നാ അവന്യൂ മെട്രോസ്റ്റേഷനിൽ തീവച്ചതിനും എക്സ്‌പ്രസ് ചൗക്കിൽ നാശനഷ്ടമുണ്ടാക്കിയതിനുമാണ് കേസുകൾ. ഇമ്രാൻഖാനെക്കൂടാതെ പി.ടി.ഐ. നേതാക്കൾ ഉൾപ്പെടെ 150 പേരെ സംഭവത്തിൽ പൊലീസ് പ്രതിചേർത്തു. 39 പേരെ അറസ്റ്റുചെയ്ത് നീക്കുകയും ചെയ്തു.

]]>
ഇമ്രാൻ ഖാൻ പുറത്ത്; പിസിബി ചെയർമാൻ സ്ഥാനത്തുനിന്ന് റമീസ് രാജ രാജിവച്ചേക്കും https://malayalees.ch/imran-khan-pcb-ramiz-raja-may-resign/ Tue, 12 Apr 2022 04:53:25 +0000 https://malayalees.ch/?p=59917 പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് റമീസ് രാജ രാജിവച്ചേക്കും. അവിശ്വാസ പ്രമേയം പാസായി പാകിസ്താൻ പ്രധാന മന്ത്രി ഇമ്രാൻ ഖാൻ പുറത്തായതോടെയാണ് റമീസ് രാജയും രാജിക്കൊരുങ്ങുന്നത്. ഇമ്രാൻ ഖാൻ്റെ പിന്തുണയോടെയാണ് റമീസ് ചെയർമാൻ സ്ഥാനത്തെത്തിയത്. പുതിയ പ്രധാനമന്ത്രിയുടെ പിന്തുണയില്ലെങ്കിൽ അദ്ദേഹത്തിന് രാജിവച്ചൊഴിയേണ്ടിവരും. (imran khan ramiz raja)

അതേസമയം, ചതുർരാഷ്ട്ര ക്രിക്കറ്റ് ടൂർണമെൻ്റിനുള്ള പിസിബി ചെയർമാൻ റമീസ് രാജയുടെ ആശയം രാജ്യാന്തര ക്രിക്കറ്റ് കമ്മറ്റി തള്ളിയിരുന്നു. ഇന്ത്യ, പാകിസ്താൻ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ ടീമുകൾ അടങ്ങിയ ടൂർണമെൻ്റ് എന്ന ആശയമാണ് റമീസ് രാജ അവതരിപ്പിച്ചത്. എന്നാൽ, ഇങ്ങനെ ടൂർണമെൻ്റ് നടത്തിയാൽ ഐസിസിയുടെ മറ്റ് ഇവൻ്റുകൾക്കുള്ള പ്രാധാന്യം നഷ്ടപ്പെടുമെന്ന് മറ്റ് അംഗരാജ്യങ്ങൾ നിലപാടെടുത്തു. ചതുർരാഷ്ട്ര ക്രിക്കറ്റ് ടൂർണമെൻ്റ് നടത്താൻ ക്രിക്കറ്റ് ബോർഡുകൾക്ക് അനുമതിയില്ല. മൂന്ന് ദേശീയ ടീമുകൾ വരെ പങ്കെടുക്കുന്ന ടൂർണമെൻ്റുകൾ നടത്താൻ അംഗങ്ങൾക്ക് അനുമതിയുണ്ടെന്നും ഐസിസി അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

50 മില്ല്യൺ യുഎസ് ഡോളർ (ഏകദേശം 5000 കോടി രൂപ) പരമ്പരയിൽ നിന്ന് വരുമാനം ലഭിക്കുമെന്നായിരുന്നു പിസിബിയുടെ കണക്കുകൂട്ടൽ. ഐസിസിയ്ക്കും പങ്കെടുത്ത ക്രിക്കറ്റ് ബോർഡുകൾക്കും ഇതിൽ പരമ്പരയിൽ നിന്ന് വലിയ ലാഭമുണ്ടാവും. പരമ്പരയിൽ നിന്ന് ലഭിക്കുന്ന ലാഭത്തിൽ നിന്ന് ഒരു വലിയ വിഹിതം അസോസിയേറ്റ് രാജ്യങ്ങൾക്കും ലഭിക്കും. സെപ്തംബർ-ഒക്ടോബർ മാസങ്ങളിലായി പരമ്പര നടത്താനായിരുന്നു പിസിബിയുടെ ശ്രമം.

ഈ മാസം 10നാണ് പാകിസ്താനിൽ ഇമ്രാൻ ഖാനെതിരെ അവിശ്വാസ പ്രമേയം പാസായത്. ഇതോടെ അദ്ദേഹത്തിന് പ്രധാനമന്ത്രി പദം നഷ്ടമായി. അവിശ്വാസ പ്രമേയത്തിൽ നിന്ന് ഭരണകക്ഷി അംഗങ്ങൾ വിട്ടുനിന്നു. ദേശീയ അംസംബ്ലി സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവച്ചു. ഭരണകക്ഷി അംഗങ്ങൾ ദേശീയ അസംബ്ലിയിൽ നിന്നിറങ്ങിപ്പോയി. രാജ്യത്തെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരുടെയും അവധിയും റദ്ദാക്കി.

പാകിസ്താനിലെ പുതിയ പ്രധാനമന്ത്രിയായി ഷഹബാസ് ഷെരീഫ് ആണ് തെരഞ്ഞെടുക്കപ്പെട്ടത്. ദേശീയ അസംബ്ലിയിൽ തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായി. പിഎംഎൽ (എൻ) വിഭാഗം നേതാവായ ഷഹബാസ് ഷെരീഫ് മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനും പാകിസ്താൻ മുസ്‌ലിം ലീഗ് -നവാസ് (പിഎംഎൽ(എൻ) അധ്യക്ഷനുമാണ്.

]]>
പാകിസ്താന് പുതിയ പ്രധാനമന്ത്രി? തെരുവിലിറങ്ങി ഇമ്രാൻ അനുകൂലികൾ https://malayalees.ch/pakistan-political-crisis-2/ Mon, 11 Apr 2022 05:19:19 +0000 https://malayalees.ch/?p=59850 ഇമ്രാൻ ഖാൻ പുറത്തായതോടെ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ പാകിസ്താൻ ദേശീയ അസംബ്ലി ഇന്നു ചേരും. 13 മണിക്കൂറിലേറെ നീണ്ട സഭാ നടപടികൾക്കൊടുവിൽ ശനിയാഴ്ച അർധരാത്രിക്കുശേഷം നടന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെയാണ് പ്രതിപക്ഷ സഖ്യം ഇമ്രാൻ സർക്കാരിനെ പുറത്താക്കിയത്. അതേസമയം ഇമ്രാൻ അനുകൂലികൾ തെരുവിലിറങ്ങി പ്രക്ഷോഭം ആരംഭിച്ചു.

പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ ദേശീയ അസംബ്ലി ചേരാനിരിക്കെയാണ് ഇമ്രാൻ അനുകൂലികളുടെ പ്രക്ഷോഭം. കറാച്ചി, പെഷാവർ, ലാഹോർ അടക്കം 12 ന​ഗരങ്ങളിൽ പ്രകടനം നടക്കുകയാണ്. മുഴുവൻ പാർട്ടി എംപിമാരേയും രാജിവയ്പ്പിക്കാനാണ് ഖാൻ പദ്ധതിയിടുന്നത്. വീണ്ടും സ്വാതന്ത്ര്യസമരം തുടങ്ങുന്നു എന്ന് പുറത്തായ ശേഷം ഇമ്രാന്‍ ഖാൻ പ്രതികരിച്ചു.

മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനും പാകിസ്താൻ മുസ്‌ലിം ലീഗ്–നവാസ് (പിഎംഎൽ–എൻ) അധ്യക്ഷനുമായ ഷഹബാസ് ഷരീഫ് (70) പ്രതിപക്ഷസഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നാമനിർദേശപത്രിക നൽകി. ഇമ്രാന്റെ കക്ഷിയായ പാകിസ്താൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) സ്ഥാനാർത്ഥിയായി മുൻ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയും പത്രിക നൽകിയിട്ടുണ്ട്. രാവിലെ 11 മണിക്കാണ് ദേശിയ അസംബ്ലിയിൽ തെരഞ്ഞെടുപ്പ് നടക്കുക.

ഭരണകക്ഷി അംഗങ്ങൾ ബഹിഷ്കരിച്ച വോട്ടെടുപ്പിൽ പ്രതിപക്ഷ സഖ്യത്തിന് 174 വോട്ടു ലഭിച്ചു. 342 അംഗ സഭയിൽ 172 വോട്ടാണു കേവല ഭൂരിപക്ഷത്തിന് വേണ്ടത്. സഭയിൽ ഇമ്രാൻ ഖാൻ ഹാജരായിരുന്നില്ല. പാക്ക് ചരിത്രത്തിൽ അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്താകുന്ന ആദ്യ പ്രധാനമന്ത്രിയാണ് ഇമ്രാൻ. 2018 ഓഗസ്റ്റ് 18നാണ് ഇമ്രാൻ ഖാൻ അധികാരമേറ്റത്. മൂന്നു വർഷവും ഏഴു മാസവുമാണ് അധികാരത്തിലിരുന്നത്.

]]>
പാക് പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ യു.എന്‍ പൊതുസഭയില്‍ നിന്ന് ഇന്ത്യ ഇറങ്ങിപ്പോയി https://malayalees.ch/indian-delegate-at-the-un-general-assembly-hall-walked-out-when-pakistan-pm-imran-khan-began-his-speech/ Sat, 26 Sep 2020 04:53:20 +0000 https://malayalees.ch/?p=32365 പാക് പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ യു.എന്‍ പൊതുസഭയില്‍നിന്ന് ഇന്ത്യ ഇറങ്ങിപ്പോയി, പ്രതിഷേധം കശ്മീര്‍ വിഷയത്തിലെ വിവാദ പരാമര്‍ശത്തില്‍. ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മറുപടി പറയും.

യു.എന്നിന്‍റെ 75ാം ജനറല്‍ അസംബ്ലിയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പ്രസംഗിക്കവെയാണ് യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി മിജിദോ വിനിദോ ഇറങ്ങിപ്പോയത്. കശ്മീര്‍ വിഷയത്തില്‍ ഇമ്രാന്‍ ഖാന്‍, നരേന്ദ്രമോദിയെ കുറ്റപ്പെടുത്തി പ്രസംഗിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മിജിതോ വിനിദോ ഇറങ്ങിപ്പോയത്. പിന്നീട് ഇമ്രാന്‍ ഖാന്‍റെ പ്രസംഗത്തിനുള്ള മറുപടി പ്രസംഗത്തില്‍ ശക്തമായ വിമര്‍ശനമാണ് ഇന്ത്യന്‍ പ്രതിനിധി നടത്തിയത്.

ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യവും മാറ്റാനാവാത്തതുമായ ഭാഗമാണ്. കശ്മീരിലെ നിയമങ്ങളും നടപടികളും ഇന്ത്യയുടെ ആഭ്യന്തരകാര്യം മാത്രമാണ്. പാകിസ്ഥാന്റെ കടന്നുകയറ്റം മാത്രമാണ് കശ്മീരില്‍ നിലവിലെ പ്രശ്‌നമെന്നും ഇന്ത്യന്‍ പ്രതിനിധി മിജിതോ വിനിദോ പറഞ്ഞു. നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളെല്ലാം പാകിസ്ഥാന്‍ ഉപേക്ഷിക്കണം. കശ്മീരില്‍ നിന്നും പാകിസ്ഥാന്‍ ഒഴിഞ്ഞുപോകണം. ഭീകരര്‍ക്ക് സഹായം നല്‍കുന്നത് പാകിസ്ഥാന്‍ അവസാനിപ്പിക്കണം. ഭീകരര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന രാജ്യമാണ് പാകിസ്ഥാനെന്നും യുഎന്നിലെ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി മിജിതോ വിനിദോ കുറ്റപ്പെടുത്തി.

]]>