imam – malayalees.ch https://malayalees.ch Malayalam Online News Portal Tue, 03 May 2022 04:37:22 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png imam – malayalees.ch https://malayalees.ch 32 32 ‘വിദ്വേഷ പ്രസംഗം നടത്തുന്നവരെ ഒറ്റപ്പെടുത്തണം; തിന്മയെ നന്മ കൊണ്ട് നേരിടണം’; പെരുന്നാൾ സന്ദേശത്തിൽ പാളയം ഇമാം https://malayalees.ch/palayam-imam-eid-message-against-pc-george/ Tue, 03 May 2022 04:37:13 +0000 https://malayalees.ch/?p=61171 വർഗീയവാദികളെ ഒറ്റപ്പെടുത്താൻ എല്ലാവരും മുന്നോട്ട് വരണമെന്ന് പാളയം ഇമാം വിപി സുഹൈൽ മൗലവി പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു. പി.സി ജോർജിന്റെ വിദ്വേഷ പരാമർശത്തെ പേരെടുത്ത് പറയാതെ ആയിരുന്നു പാളയം ഇമാമിന്റെ വിമർശനം.

‘വർഗീയതയും വിദ്വേഷവും പ്രസംഗിക്കുന്നവരെ, അവരാരായാലും, ഏത് മതത്തിൽപ്പെട്ടവരായാലും, ഏത് രാഷ്ട്രീയ കക്ഷിയാണെങ്കിലും, എല്ലാ മതക്കാരും എല്ലാ രാഷ്ട്രീയ കക്ഷികളും ചേർന്നുകൊണ്ട് ഒറ്റപ്പെടുത്താൻ മുന്നോട്ട് വരണം. മുസ്ലീങ്ങൾ ചായയിൽ മരുന്ന് കലക്കി മറ്റുള്ളവരെ വന്ധീകരിക്കാൻ നോക്കുന്നു എന്ന അങ്ങേയറ്റം അപകടരം നിറഞ്ഞ പ്രയോഗങ്ങളാണ് ഉപയോഗിച്ചത്’- പാളയം ഇമാം പറഞ്ഞു.

വിദ്വേഷം കത്തിക്കാനായിരുന്നു ശ്രമമെന്നും മുസ്ലിമിന്റെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്ന് പറയുന്നു എന്നിവയെല്ലാം കള്ളപ്രചാരണമാണെന്നും തിന്മയെ നന്മ കൊണ്ട് നേരിടണമെന്നും പാളയം ഇമാം പറഞ്ഞു. ഹിന്ദു ഹിന്ദുവിന്റെ കടയിൽ നിന്ന് സാധനം വാങ്ങണമെന്ന് പറയുന്നതും, മുസ്ലിം മുസ്ലിമിന്റെ കടയിൽ നിന്ന് സാധനം വാങ്ങണമെന്ന് പറയുന്നതും കേട്ടുകേൾവിയില്ലാത്ത സംഭവമാണെന്നും പാളയം ഇമാം പറഞ്ഞു.

തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഒരുക്കിയ ഈദ്ഗാഹിന് പാളയം ഇമാം വി.പി.സുഹൈൽ മൗലവി ഈദ്ഗാഹിന് നേതൃത്വം നൽകി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉൾപ്പെടെയുള്ളവർ ഇവിടെ പ്രാർത്ഥനയ്ക്കായെത്തി.

]]>
സൗദി പള്ളികളിൽ ഇനി സ്വദേശി ഇമാമുമാർ https://malayalees.ch/saudi-mosques-imam-appointment/ Mon, 07 Dec 2020 04:42:46 +0000 https://malayalees.ch/?p=36471 പള്ളികളിൽ പൂർണമായും പൗരന്മാരായ ഇമാമുമാരെ നിയമിക്കാൻ സൗദി അറേബ്യ ഒരുങ്ങുന്നു. വ്യാപാര വാണിജ്യ കേന്ദ്രങ്ങളിലുള്ള പള്ളികളിലും നിയമം നടപ്പിലാക്കും. പള്ളികളിലെ പ്രഭാഷണങ്ങളിലും നോട്ടീസ് വിതരണങ്ങളിലും സുരക്ഷയുടെ ഭാഗമായി നിയന്ത്രണം വരുത്തുന്നതിന്‍റെ ഭാഗമായാണ് നടപടി.

സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള പള്ളികളിൽ ഭൂരിഭാഗവും സ്വദേശികളാണ്. എന്നാൽ ചില കച്ചവട കേന്ദ്രങ്ങളിലും സ്ഥാപനങ്ങളോട് ചേർന്നുമുള്ള പള്ളികളിൽ ഇമാമുമാരായി വിദേശികളുണ്ട്. സുരക്ഷാ വിഷയം ചൂണ്ടിക്കാട്ടി സ്വദേശികളെ തന്നെ നിയമിക്കാനാണ് ശ്രമം. ഇതിനായി ഇസ്‍ലാമികകാര്യ മന്ത്രാലയവും മുനിസിപ്പൽ മന്ത്രാലയവും ചേർന്ന് പദ്ധതി തയ്യാറാക്കും.

പള്ളികളിൽ ഓരോ വെള്ളിയാഴ്ചയും നടത്തുന്ന ഖുതുബകളുടെ വിഷയം നേരത്തെ ഏകീകരിച്ചിരുന്നു. ഈ വിഷയങ്ങളിൽ ഊന്നി മാത്രമേ ഇമാമുമാർ സംസാരിക്കാൻ പാടുള്ളൂ. ഇത് നിരീക്ഷിക്കാൻ റെക്കോർഡിങ് സംവിധാനവുമുണ്ട്. തീവ്ര ചിന്താഗതികൾ പ്രഭാഷണത്തിലൂടെ സംഭവിക്കാതിരിക്കാനാണ് ഇത്തരത്തിൽ ക്രമീകരണം കൊണ്ടുവന്നത്.

രാജ്യത്തെ പള്ളികളിൽ വിശുദ്ധ ഖുർആൻ ഒഴികെയുള്ള പുസ്തകങ്ങൾ വെക്കുന്നതിനും നിയന്ത്രണമുണ്ട്. നോട്ടീസ് വിതരണവും വെള്ളിയാഴ്ച ഖുത്ബക്ക് ശേഷമുള്ള വിവിധ പ്രഭാഷണങ്ങൾക്കും നിയന്ത്രണം കൊണ്ടു വരും. രാജ്യ സുരക്ഷ ചൂണ്ടിക്കാട്ടിയാണ് ക്രമീകരണങ്ങൾ.

]]>