IMA – malayalees.ch https://malayalees.ch Malayalam Online News Portal Wed, 07 Sep 2022 04:25:47 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png IMA – malayalees.ch https://malayalees.ch 32 32 തെരുവ് നായ ആക്രമണങ്ങളെ നിസാരവത്ക്കരിക്കരുത്; ആശങ്ക പ്രകടിപ്പിച്ച് ഐഎംഎ https://malayalees.ch/ima-expressed-serious-concern-over-kerala-stray-dog-attack/ Wed, 07 Sep 2022 04:25:37 +0000 https://malayalees.ch/?p=67732 സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന തെരുവ് നായ ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. വാക്‌സിനേഷന്റെ അവസാന ഘട്ടം പൂര്‍ത്തിയാക്കുന്നതിന് സ്വീകരിച്ച രീതി ശരിയല്ലെന്ന് ഉള്‍പ്പെടെയാണ് ഐഎംഎയുടെ വിമര്‍ശനം. വിഷയത്തെ നിസാരവത്കരിക്കാതെ നായ്ക്കളുടെ വന്ധ്യംകരണത്തിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ഐഎംഎ മുന്‍ പ്രസിഡന്റ് പിസി സക്കറിയ പറഞ്ഞു.

കഴിഞ്ഞ ദിവസം തെരുവ് നായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട 12കാരി അഭിരാമി മൂന്ന് വാക്‌സിനും എടുത്തിരുന്നു എന്നിട്ടും മരണം സംഭവിച്ചു. ഇതോടെയാണ് പേവിഷബാധക്കെതിരെയുള്ള വാക്‌സിന്‍ ഒരു ചോദ്യ ചിഹ്നമായി മാറിയത്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഐഎംഎയുടെ വിമര്‍ശനങ്ങള്‍. ലോകരോഗ്യ സംഘടന നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പ്രകാരമുള്ള വന്ധ്യംകരണ പ്രക്രിയ സംസ്ഥാനത്ത് എവിടേയം നടക്കുന്നില്ലെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കുറ്റപ്പെടുത്തി.

വാക്‌സിനെ കുറിച്ച് പഠിക്കാന്‍ മുഖ്യമന്ത്രി നിയോഗിച്ച വിദഗ്ദ്ധ സമിതി അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്. അതിന് ശേഷം മാത്രമേ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാനാകൂ.

]]>
അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള സർക്കാർ നീക്കം പ്രാഥമിക പഠനം പോലും നടത്താതെയെന്ന് ഐഎംഎ https://malayalees.ch/organ-transplant-institute-controversy/ Fri, 29 Jul 2022 04:27:50 +0000 https://malayalees.ch/?p=65587 അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള സർക്കാർ നീക്കം പ്രാഥമിക പഠനം പോലും നടത്താതെയെന്ന് ആക്ഷേപം. തീരുമാനം അപ്രായോഗികമാണെന്നാണ് ആരോഗ്യവിദഗ്ധരുടെ നിലപാട്. കേരളത്തിനു പുറത്തുള്ള ഡോ. ബിജു പൊറ്റക്കാടിനെ നോഡൽ ഓഫീസറായി നിയമിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ഡോ. എവി ജയകൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു.

ഈ മാസം രണ്ടിന് ചേർന്ന ഒരു ഓൺലൈൻ യോഗത്തിലാണ് ഇത്തരത്തിൽ ഒരു സ്ഥാപനം തുടങ്ങാൻ തീരുമാനമായത്. പോണ്ടിച്ചേരി ജവഹർ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊ. ബിജു പൊറ്റക്കാടാണ് 500 കോടി രൂപ ചെലവിൽ ഇത്തരത്തിലൊരു സ്ഥാപനം തുടങ്ങാനുള്ള പ്രൊപ്പോസൽ വെച്ചത്. ഇത് യോഗത്തിൽ അംഗീകരിക്കുകയാണ്.

എന്നാൽ, പ്രാഥമിക ചർച്ച പോലും ഇക്കാര്യത്തിൽ നടത്തിയില്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. അവയവ മാറ്റത്തിനു മാത്രമായി 500 കോടി രൂപ മുടക്കി ഒരു സ്ഥാപനം തുടങ്ങുന്നത് പ്രായോഗികമല്ല. സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ അവയവ മാറ്റത്തിനുള്ള അത്യാധുനിക സൗകര്യങ്ങൾ ആരോഗ്യവകുപ്പ് ഒരുക്കുന്നുണ്ട്. അങ്ങനെ ഒരു സാഹചര്യത്തിൽ പുതിയ ഒരു സ്ഥാപനം തുടങ്ങുന്നത് പ്രായോഗികമല്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

]]>
സ്കൂൾ തുറക്കുന്നതിന് മുന്നൊരുക്കങ്ങൾ ആവശ്യമെന്ന് ഐ.എം.എ https://malayalees.ch/ima-on-school-re-opening/ Thu, 23 Sep 2021 13:32:26 +0000 https://malayalees.ch/?p=49997 സ്കൂൾ തുറക്കുന്നതിന് കാര്യമായ മുന്നൊരുക്കങ്ങൾ ആവശ്യമാണെന്ന് ഐഎംഎ. അധ്യാപകരേയും അനധ്യാപകരും സ്കൂൾ വാഹനങ്ങളിലെ ജീവനക്കാരും വാക്‌സിൻ എടുത്തിരിക്കണം. അത് പോലെ തന്നെ കുട്ടികളുടെ മാതാപിതാക്കളും മുതിർന്ന കുടുംബാംഗങ്ങളും നിർബന്ധമായും വാക്‌സിനെടുത്തിരിക്കണമെന്ന നിബന്ധന അത്യാവശ്യമെന്ന ഐ.എം.എ. ഓരോ ക്ലാസ്സിലും ഒരു ബെഞ്ചിൽ രണ്ട് കുട്ടികളിൽ കൂടുതൽ ഇരിക്കാൻ പാടില്ല. ക്ലാസുകളിൽ കുട്ടികൾ സാമൂഹിക അകലം പാലിച്ച് ഇരിക്കുന്ന സമ്പ്രദായം നടപ്പിലാക്കണം. ക്ലാസുകൾ വിഭജിച്ച് പഠനം നടത്തണം. ഇതിനായി ഹൈബ്രിഡ് സംവിധാനം ഉപയോഗപ്പെടുത്തണം. ക്ലാസുകൾക്കിടയിലുള്ള ഇടവേളകൾ ശാസ്ത്രീയമായി ക്രമീകരിക്കണം. സ്കൂളുകളിൽ വച്ച് ഭക്ഷണം കഴിക്കുന്ന ഇടവേളകൾ വേണ്ടെന്നും ഐ.എം.എ നിർദേശിച്ചു.

അതേസമയം, കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും അടച്ചുപൂട്ടിയ വിദ്യാലയങ്ങൾ തുറക്കുന്നതിനായി നിർദേശം നല്കാൻ കഴിയില്ലെന്ന് സുപ്രിം കോടതി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ച വിദ്യാലയങ്ങൾ വീണ്ടും തുറക്കുന്നതിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും ഉചിതമായ തീരുമാനങ്ങൾ സർക്കാരുകൾ എടുക്കട്ടെയെന്നും സുപ്രിം കോടതി നിർദേശിച്ചു.

തീരുമാനങ്ങളെടുക്കുമ്പോൾ കുട്ടികളുടെ കാര്യത്തിൽ ജാഗ്രത വേണമെന്നും കോടതി മുന്നറിയിപ്പ് നൽകി. പല സംസ്ഥാനങ്ങളിലും ഗുരുതര കൊവിഡ് സാഹചര്യം നിലനിൽക്കുമ്പോൾ സർക്കാരാണ് ഇക്കാര്യത്തിൽ ഉത്തരം പറയേണ്ടത്. സ്കൂളുകൾ തുറക്കുമ്പോൾ കൂടുതൽ ശ്രദ്ധ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട കോടതി കേരളത്തിലെയും, മഹാരാഷ്ട്രയിലെയും കൊവിഡ് സാഹചര്യങ്ങൾ കാണുന്നില്ലേയെന്നും ഹർജിക്കാരനോട് ചോദിച്ചു.

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിർദേശം. സ്കൂൾ തുറക്കുന്നതിൽ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയാണ് സുപ്രിം കോടതിയെ സമീപിച്ചത്.

]]>
ഡോക്ടർമാർക്ക് ജോലി ചെയ്യാൻ സർക്കാർ സൗകര്യം ഒരുക്കണമെന്ന് ഐ.എം.എ. https://malayalees.ch/ima-to-kerala-government/ Mon, 09 Aug 2021 08:56:36 +0000 https://malayalees.ch/?p=47862 ഡോക്ടർമാർക്ക് ജോലി ചെയ്യാൻ സർക്കാർ സൗകര്യം ഒരുക്കണമെന്ന ആവശ്യവുമായി ഐ.എം.എ. ഡോക്ടർമാർ കൊവിഡ് ടെസ്റ്റ് ചെയ്യണമെന്ന് പറഞ്ഞാൽ തല്ല് കിട്ടുന്ന സ്ഥിതിയാണ് സംസ്ഥാനത്തുള്ളതെന്ന് ഐ.എം.എ. ചൂണ്ടിക്കാട്ടി.

കൊച്ചിയിൽ ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ നടപടിയില്ലെങ്കിൽ വാക്സിനേഷൻ, അത്യാഹിത വിഭാഗവും നിർത്തി സമരം ചെയ്യുമെന്നും ഡോക്ട്ടർമാർ. ജോലി സ്ഥലത്ത് പൊലിസ് എയ്ഡ് പോസ്റ്റും സെക്യൂരിറ്റിയും വേണമെന്നും ഐ.എം.എ. ആവശ്യപ്പെട്ടു. ആശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കണമെന്നും, പ്രവർത്തന സജ്ജമായ കാമറ സ്ഥാപിക്കനാമെന്നും ഐ.എം.എ. ആവശ്യപ്പെട്ടു.

ജോലി സ്ഥലത്ത് ഡോക്ടർമാർക്ക് കൈയേറ്റം നേരിടേണ്ടി വരുന്നതിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും ഐ.എം.എ നിർദേശിച്ചു. കൊച്ചി പൂക്കാട്ടുപടിയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കൈയ്യേറ്റം ചെയ്ത സംഭവത്തിലാണ് പ്രതികരണം.

]]>
ലോക്ക് ഡൗണില്‍ പരിപൂര്‍ണ ഇളവ് അനുവദിക്കരുതെന്ന് ഐഎംഎ; മൂന്നാം തരംഗം ഉറപ്പായ സാഹചര്യത്തില്‍ ആള്‍ക്കൂട്ടം അപകടം ഉണ്ടാക്കും https://malayalees.ch/ima-not-to-allow-complete-exemption-on-lockdown/ Mon, 19 Jul 2021 04:09:17 +0000 https://malayalees.ch/?p=46925 ലോക്ക് ഡൗണില്‍ പരിപൂര്‍ണ ഇളവ് അനുവദിക്കരുതെന്ന് ആവര്‍ത്തിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചില്ലെങ്കില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ടിവരും. കൊവിഡ് മൂന്നാം തരംഗം ഉറപ്പായെന്ന് ഐഎംഎ പറയുന്നു. ഐഎംഎ പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹ് ആണ് ഇക്കാര്യം പറഞ്ഞത്.

ഈ സാഹചര്യത്തില്‍ ആള്‍ക്കൂട്ടം അപകടം ഉണ്ടാക്കും. ആരാധനാലയങ്ങളിലെ ആള്‍ക്കൂട്ടവും നിയന്ത്രിക്കണം. നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ലോക്ക് ഡൗണിലേക്ക് വീണ്ടും സംസ്ഥാനം നീങ്ങേണ്ടി വരുമെന്നും മുന്നറിയിപ്പ്.

ടിപിആര്‍ നിരക്ക് 10ല്‍ തന്നെ നില്‍ക്കുന്ന സാഹചര്യത്തില്‍ മൂന്നാം തരംഗത്തിലേക്ക് പോകുന്നത് കൂടുതല്‍ അപകടമുണ്ടാക്കും. അടച്ച റൂമുകളിലുള്ള ആള്‍ക്കൂട്ടം കൂടുതല്‍ അപകടമാണ്. മതനേതാക്കള്‍ ആളുകള്‍ക്ക് ശ്രദ്ധിക്കാനായി നിര്‍ദേശം നല്‍കണമെന്നും ഐഎംഎ. നേരത്തെ തന്നെ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് ഐഎംഎ സര്‍ക്കാരിനെ അറിയിച്ചിരുന്നു. വ്യാപാരികള്‍ മുന്നോട്ട് വന്ന് കടകളിലെ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

]]>
ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ഇന്ന് ഐ.എം.എയുടെ രാജ്യവ്യാപക പ്രതിഷേധം https://malayalees.ch/ima-protest-against-attack-on-health-workers-and-doctors/ Fri, 18 Jun 2021 04:14:03 +0000 https://malayalees.ch/?p=45737 ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ഇന്ന് ഐ.എം.എയുടെ രാജ്യവ്യാപക പ്രതിഷേധം. കേരളത്തിൽ സെക്രട്ടറിയറ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും എല്ലാ ആശുപത്രികളിലും ഡോക്ടർമാർ നിൽപ്പ് സമരം നടത്തും.

ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കാതെ 5 പേർ വീതമാണ് പ്രതിഷേധിക്കുക. മറ്റ് മെഡിക്കൽ സംഘടനകളും പ്രധിഷേധത്തിന്റെ ഭാഗമാകും. ആശുപത്രികളെ പ്രത്യേക സംരക്ഷണ മേഖലകളായി പ്രഖ്യാപിക്കണമെന്നാണ് ഐ.എം.എയുടെ പ്രധാന ആവശ്യം.

]]>
ഇന്ത്യയെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനാണ് ഐ.എം.എയുടെ ശ്രമമെന്ന് ബാബാ രാംദേവിന്‍റെ സഹായി https://malayalees.ch/ramdevs-aide-acharya-balkrishna-accuses-ima-president-of-conspiring-to-convert-india-to-christianity/ Wed, 26 May 2021 05:25:27 +0000 https://malayalees.ch/?p=44641 ഇന്ത്യയെ ക്രിസ്തുമതത്തിലേക്ക് മാറ്റാന്‍ ഐ. എം.എ ഗൂഢാലോചന നടത്തുന്നെന്ന് ബാബാ രാംദേവിന്റെ സഹായി. അശാസ്ത്രീയ പ്രചരണങ്ങള്‍ക്കെതിരെ ഐ.എം.എ രാംദേവിനെ കൊണ്ട് ഖേദപ്രകടനം നടത്തിച്ചതിനെ തുടര്‍ന്നാണ് സഹായിയും പതഞ്ജലി ചെയര്‍മാനുമായ ആചാര്യ ബാലകൃഷ്ണ സംഘടനക്കെതിരെ രംഗത്ത് വന്നത്. രാംദേവിനെ ലക്ഷ്യമാക്കുന്നതിന് പിന്നില്‍ രാജ്യത്തെ ക്രിസ്തുമതത്തിലേക്ക് നയിക്കാനാണെന്നും പൗരന്‍മാര്‍ ഇനിയും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ വരും തലമുറ നിങ്ങള്‍ക്ക് മാപ്പ് തരില്ലെന്നുമാണ് ബാലകൃഷ്ണയുടെ ട്വീറ്റ്. ഐ.എം.എ പ്രസിഡന്‍റ് ഡോ. ജോണ്‍റോസ് ജയലാലാണ് മതപരിവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നതെന്നും ബാലകൃഷ്ണ ആരോപിക്കുന്നു.

അസോസിയേഷനിലെ ഡോക്ടര്‍മാര്‍ രംഗത്തെത്തി.വലിയ ജനപിന്തുണയുള്ളവര്‍ ഇത്തരത്തില്‍ തെറ്റിദ്ധാരണാജനകമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഡോ. ഡി.ഡി ചൗധരി പറഞ്ഞു. അലോപ്പതി വിവേകശൂന്യമായ ശാസ്ത്രമാണെന്നും ഡ്ര​ഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ അം​ഗീകരിച്ച മരുന്നുകൾ കോവിഡിനെ ചികിത്സിക്കുന്നതിൽ പരാജയമാണെന്നുമായിരുന്നു രാംദേവ് പറഞ്ഞത്. ഇതിനെതിരെയാണ് ഐ.എം.എ രാംദേവിന് ലീഗല്‍ നോട്ടീസ് അയച്ചത്. മാത്രമല്ല മാപ്പു പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഐ.എം.എയുടെ കടുത്ത പ്രതിഷേധം പുറത്തുവന്നതോടെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന് രാംദേവിനോട് പ്രസ്താവന പിന്‍വലിക്കാന്‍ അഭ്യര്‍ഥിക്കേണ്ടി വന്നിരുന്നു. പിന്നീട് രാംദേവ് പ്രസ്താവന പിന്‍വലിക്കുകയായിരുന്നു.

]]>
പതഞ്ജലിയുടെ കോവിഡ് മരുന്നിന് അംഗീകാരം: കേന്ദ്ര ആരോഗ്യമന്ത്രി രാജ്യത്തോട് മറുപടി പറയണമെന്ന് ഐഎംഎ https://malayalees.ch/ima-shocked-over-patanjalis-claim-on-coronil-demands-explanation-from-harsh-vardhan/ Tue, 23 Feb 2021 04:14:57 +0000 https://malayalees.ch/?p=40559 കോവിഡ് 19 നെതിരായ ഫലപ്രദമായ മരുന്നെന്ന് അവകാശപ്പെട്ട് പതഞ്ജലി പുറത്തിറക്കിയ കോറോനില്‍ ടാബ്‍ലെറ്റിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയെന്ന വാര്‍ത്തയില്‍ നടുക്കം രേഖപ്പെടുത്തി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. വിഷയത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനനോട് ഐഎംഎ വിശദീകരണം തേടിയിട്ടുണ്ട്. ഹര്‍ഷവര്‍ധന്‍റെ സാന്നിധ്യത്തിലായിരുന്നു കഴിഞ്ഞ ദിവസം കോറോനില്‍ പുറത്തിറക്കിയത്.

കോവിഡ് ചികിത്സയ്ക്ക് ഏതെങ്കിലും പരമ്പരാഗത മരുന്ന് ഫലപ്രദമാണ് എന്ന തരത്തില്‍ ഒരു അംഗീകാരവും തങ്ങള്‍ നല്‍കിയിട്ടില്ല എന്ന ലോകാരോഗ്യ സംഘടന വിശദീകരണം പുറത്തുവന്നതോടെയാണ് ഐഎംഎ ആരോഗ്യമന്ത്രി വിഷയത്തില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബാബ രാംദേവ് കേന്ദ്രമന്ത്രിമാരായ ഹര്‍ഷവര്‍ധന്‍റെയും നിതിന്‍ ഗഡ്കരിയുടെയും നേതൃത്വത്തില്‍ കൊറോനില്‍ ടാബ്‍ലറ്റ് പുറത്തിറക്കിയത്. ലോകാരോഗ്യസംഘടനയുടെ വ്യവസ്ഥകള്‍ അനുസരിച്ച് കോവിഡ് ചികിത്സയില്‍ കോറോനില്‍ ടാബ്‌ലെറ്റിന് ആയുഷ് മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ചതായി യോഗ ഗുരു ബാബ രാംദേവ് അന്ന് അവകാശപ്പെട്ടിരുന്നു.

കോവിഡ് ചികിത്സയ്ക്ക് ഏതെങ്കിലും പരമ്പരാഗത മരുന്ന് ഫലപ്രദമാണ് എന്ന തരത്തില്‍ ഒരു അംഗീകാരവും തങ്ങള്‍ നല്‍കിയിട്ടില്ല എന്ന ലോകാരോഗ്യ സംഘടനതന്നെ വ്യക്തമാക്കിയിരിക്കെ കൊറോണിന്‍ പുറത്തിറക്കല്‍ ചടങ്ങില്‍ ആരോഗ്യമന്ത്രി എന്ന നിലയില്‍ പങ്കെടുത്തതിനെ ഹര്‍ഷവര്‍ധന്‍ എങ്ങനെ ന്യായീകരിക്കും എന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ചോദിക്കുന്നു. മന്ത്രിയെന്ന നിലയില്‍ ഇക്കാര്യത്തില്‍ രാജ്യത്തോട് മറുപടി പറയാന്‍ ഹര്‍ഷവര്‍ധന്‍ തയ്യാറാകണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു എന്ന നുണകേട്ട് ഞെട്ടിയതായും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കി.

]]>
സംസ്ഥാനത്ത് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐ.എം.എ https://malayalees.ch/valanchery-arma-lab-fake-negative-certificates-2/ Tue, 29 Sep 2020 09:13:31 +0000 https://malayalees.ch/?p=32497 ജനങ്ങള്‍ക്കിടയില്‍ രോഗത്തെ കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കും

സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐ.എം.എ. ജനങ്ങള്‍ക്കിടയില്‍ രോഗത്തെ കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കും. ഐ.എം.എയുടെ ദേശീയ ഘടകം കോവിഡ് വ്യാപനത്തെ സംബന്ധിച്ച് ഒരു പഠനം നടത്തിയിരുന്നു. ഇതില്‍ രോഗവ്യാപനം രൂക്ഷമാകുന്ന ഒരു സംസ്ഥാനമായി തന്നൊണ് കേരളത്തെ വിലയിരുത്തിയിട്ടുള്ളത്. വരും ദിവസങ്ങളില്‍ ഇത് രൂക്ഷമാകുന്ന സാഹചര്യത്തിലേക്ക് കടക്കുമെന്നും ഐ.എം.എയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു

]]>
കോവിഡ് വ്യാപനത്തിടെ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ ഐ.എം.എ https://malayalees.ch/ima-says-against-by-election/ Sat, 05 Sep 2020 10:09:51 +0000 https://malayalees.ch/?p=31410 ഈ സമയത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് കൂട്ടമരണത്തിലേക്ക് നയിക്കും, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ കേരളത്തില്‍ കേരളത്തില്‍ വലിയ ആള്‍ക്കൂട്ടം സൃഷ്ടിക്കുമെന്നും ഐ.എം.എ അഭിപ്രായപ്പെട്ടു

കോവിഡ് വ്യാപനത്തിടെ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ ഐ.എം.എ. രംഗത്ത്. ഈ സമയത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് കൂട്ടമരണത്തിലേക്ക് നയിക്കും. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ കേരളത്തില്‍ കേരളത്തില്‍ വലിയ ആള്‍ക്കൂട്ടം സൃഷ്ടിക്കുമെന്നും ഐ.എം.എ അഭിപ്രായപ്പെട്ടു. കുറഞ്ഞത് മൂന്ന് മാസത്തിന് ശേഷം തെരഞ്ഞെടുപ്പ് നടത്തുന്നതാണ് ഉചിതമെന്ന് ഐ.എം.എ വൈസ് പ്രസിഡന്‍റ് ഡോക്ടര്‍ സുല്‍ഫി നൂഹ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഐ.എം.എയുടെ ആശങ്ക അദ്ദേഹം പങ്കുവെച്ചത്. നേരത്തെ തന്നെ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നൊരാവശ്യം രേഖാമൂലം ഐ.എം.എ സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും നല്‍കിയിരുന്നു. ചവറ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നപ്പോഴും ഇതേ നിലപാട് തന്നെയാണ് ഐ.എം.എ സ്വീകരിച്ചത്.

ഇലക്ഷനുകൾ മാറ്റിവെയ്ക്കണം ❗
======================

”പ്രതേകിച്ചും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ്,

ബൈ ഇലക്ഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇലക്ഷനും തുടർന്നു നിയമസഭ ഇലക്ഷനും തയ്യാറെടുപ്പുകൾ നടത്തുകയാണ് രാഷ്ട്രീയപാർട്ടികൾ.

കോവിഡ് 19 കാലഘട്ടത്തിൽ ഒരു ഇലക്ഷൻ വേണമെന്ന് വാശി പിടിക്കുന്നവർ ലോകത്തിൻറെ ചില കണക്കുകൾ കൂടി കണ്ടാൽ നന്നായിരിക്കും. അസാധാരണ സാഹചര്യത്തിൽ അസാധാരണ തീരുമാനങ്ങളെന്നാണ്. തെരഞ്ഞെടുപ്പുകൾക്ക് അത് തീർച്ചയായും ബാധകമാക്കണം. ലോകത്തെ ഏതാണ്ട് എഴുപതോളം രാജ്യങ്ങളാണ് ദേശീയ തിരഞ്ഞെടുപ്പുകൾ മാറ്റിവെച്ചത് .

33 രാജ്യങ്ങൾ റഫറണ്ടം നടത്തുന്നതിൽനിന്നും മാറിനിന്നു. ആഫ്രിക്കയിലെ 15 രാജ്യങ്ങൾ അമേരിക്കയിലെ പതിനെട്ടോളം പ്രദേശങ്ങൾ ഏഷ്യാ പെസഫിക് മേഖലയിലെ ഓസ്ട്രേലിയ, ബംഗ്ലാദേശ്, ന്യൂസിലൻഡ്, മാലി ദീപുകൾ, പാകിസ്ഥാൻ.

യൂറോപ്പിലെ ഫ്രാൻസ് ,ജർമനി. മിഡിൽ ഈസ്റ്റിലെ ഇറാൻ, ഒമാൻ .
തുടങ്ങിയ നിരവധി രാജ്യങ്ങളാണ് വിവിധ തരത്തിലുള്ള ഇലക്ഷനുകൾ കോവിഡ്19 മൂലം മാറ്റിവെച്ചത്. മുന്നറിയിപ്പുകൾ അവഗണിച്ച രാജ്യങ്ങൾക്ക് വലിയ വിലനല്കേണ്ടിവന്നുവെന്നും ഓർക്കണം. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഇലക്ഷൻ തീർച്ചയായും മാറ്റിവെയ്കെണ്ടതാണ്.

ഏതാണ്ട് ഒരു ലക്ഷത്തോളം സ്ഥാനാർത്ഥികൾ മത്സരിക്കുന്ന ഈ തദ്ദേശസ്വയംഭരണ സ്ഥാപന ഇലക്ഷനുകൾ കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ വലിയ ആൾക്കൂട്ടത്തെ സൃഷ്ടിക്കും. ഒരു ലക്ഷം സ്ഥാനാർഥികളോടൊപ്പം കുറഞ്ഞത് അഞ്ച് ആൾക്കാർ കൂടി ഉണ്ടെങ്കിൽ 5 ലക്ഷം ആൾക്കാർ വീടുവീടാന്തരം കയറി ഇറങ്ങുന്ന ഒരു രീതിയെ തടയുവാൻ നമുക്ക് തീർച്ചയായും കഴിയില്ല.

റിവേഴ്സ് ക്വാറെന്റിൻ മൂലം വീടുകളിൽ തന്നെ നിൽക്കണം എന്ന്‌ നിഷ്കർഷിച്ചിട്ടുള്ള പ്രായാധിക്യമുള്ള ആൾക്കാർക്ക് വോട്ടവകാശം നിഷേധിക്കുന്നത് ജനാധിപത്യ ധ്വംസനം ആണ്. വർക്ക് വോട്ട് ചെയ്യുവാൻ സാഹചര്യമോരുക്കുവാനായി വൻ തുക ചെലവാക്കേണ്ടി വരും. മൊത്തത്തിൽ വോട്ടിംഗ് പ്രോസസ് നടത്തുവാനായി കോടിക്കണക്കിന് രൂപയുടെ അധിക ചെലവാകും സർക്കാർ ഖജനാവിൽ നിന്നും ഈ സാഹചര്യത്തിൽ ഉണ്ടാവുക

കോവിഡ് പോസിറ്റീവായ ആൾക്കാർക്കും
വോട്ട് ചെയ്യുവാനുള്ള സാഹചര്യം ഉണ്ടാകണം. പ്രായം കൂടിയവർക്കു വോട്ട് ചെയ്യുവാൻ പ്രത്യേക ബൂത്തുകൾ സജ്ജമാക്കണം. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിൽ ഈ തിടുക്കത്തിന്റെ ആവശ്യമെന്താണ് എന്നുള്ള ചോദ്യം പ്രസക്തം. ഇതെല്ലാം തീർച്ചയായും താൽക്കാലികമായെങ്കിലും ഒഴിവാക്കപ്പെടാവുന്നതാണ് അതെ ഇത് അസാധാരണ സാഹചര്യം.

കോവിഡ് 19 കേരളത്തിൽ വീണ്ടും വ്യാപകമായി പടർന്നു പിടിക്കാനുള്ള സാഹചര്യത്തിൽ ഇലക്ഷനുകൾ മാറ്റിവെക്കണം. തൽക്കാലം അദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ് കുറഞ്ഞത് മൂന്നു മാസമെങ്കിലും കഴിഞ്ഞതിനുശേഷം മാത്രം ആലോചിക്കുന്നത് ഉചിതം. അത് കഴിഞ്ഞ ഏതാനും മാസങ്ങൾക്കകം നിയമസഭാ ഇലക്ഷന് നടത്താൻ കഴിയും.

അപ്പോഴേക്കും ഇപ്പോഴുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിച്ചാൽ കോവിഡ് 19 ഒരു പരിധിവരെയെങ്കിലും നിയന്ത്രണവിധേയമാകും. ലോകത്ത് പല രാജ്യങ്ങളിലും കോവിടു 19 രണ്ടാം വ്യാപനം ഉണ്ടായി എന്നുള്ളത് വസ്തുതയാണ്.

അവിടെയെല്ലാം അടിസ്ഥാന പൊതുജനാരോഗ്യ തത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യുകയും ആൾക്കൂട്ടം ഉണ്ടാവുകയും ചെയ്തിരുന്നു. അത് ഇവിടെയും നമുക്ക് ആവർത്തിക്കാൻ പാടില്ല. മൂന്നു മണിക്കൂർ നീണ്ടു നിൽക്കുന്ന പരീക്ഷ പോലല്ല മാസങ്ങൾ നീളുന്ന തിരഞ്ഞെടുപ്പ് പ്രചാരണം. അതു കൂട്ട മരണങ്ങളിലേക്ക് കേരളത്തെ നയിച്ചേക്കാം”.

ഡോ സുൽഫി നൂഹു .

]]>