IM Vijayan – malayalees.ch https://malayalees.ch Malayalam Online News Portal Sat, 10 Sep 2022 08:25:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png IM Vijayan – malayalees.ch https://malayalees.ch 32 32 ‘ഇന്നത്തെ ഐഎം വിജയനിലേക്ക് എന്നെ എത്തിച്ചയാൾ’; ചിത്രം പങ്കുവച്ച് ഇതിഹാസ താരം https://malayalees.ch/im-vijayan-facebook-post/ Sat, 10 Sep 2022 08:25:46 +0000 https://malayalees.ch/?p=67877 തന്നെ ഫുട്ബോളിലേക്ക് കൈപിടിച്ചുനടത്തിയ ആളുടെ ചിത്രം പങ്കുവച്ച് ഇന്ത്യയുടെ മുൻ ഇതിഹാസ താരം ഐഎം വിജയൻ. ജോസ് പറമ്പൻ എന്നയാളെയാണ് ഐഎം വിജയൻ പരിചയപ്പെടുത്തിയത്. അദ്ദേഹത്തെ ഗുരുവെന്നോ വഴികാട്ടിയെന്നോ സ്വന്തം മകനെപ്പോലെ എന്നെ സ്നേഹിച്ച ആളെന്നോ ഒക്കെ വിളിക്കാം എന്ന് വിജയൻ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിയ്ക്കുന്നു.

ഐഎം വിജയൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

വർഷങ്ങളായി ഞാൻ തേടിനടന്ന ചിത്രം. ഇന്നത് തികച്ചും യാദൃച്ഛികമായി കയ്യിൽ വന്നുപെട്ടപ്പോൾ, അറിയാതെ കണ്ണുകൾ നിറഞ്ഞു. ജീവിതത്തിലെ മറക്കാനാവാത്ത ഒരു കാലത്തിന്റെ ഓർമ്മകൾ മുഴുവൻ മനസ്സിൽ ഒഴുകിയെത്തി. ഈ ചിത്രം എന്റെ കയ്യിൽ എത്തിച്ച ദൈവത്തിന് എങ്ങനെ നന്ദി പറയാതിരിക്കും?

ഇത് ജോസ് പറമ്പൻ. നിങ്ങളറിയുന്ന ഇന്നത്തെ ഐ എം വിജയൻ എന്ന വ്യക്തിയിലേക്ക്, കളിക്കാരനിലേക്ക്, ഞാൻ യാത്ര തുടങ്ങിയത് ഈ വലിയ മനുഷ്യന്റെ കൈപിടിച്ചാണ്. കോലോത്തുംപാടത്ത് തുണിപ്പന്ത് കെട്ടി കളിച്ചു നടന്ന ഒരു കുട്ടിയിൽ എന്തോ ഒരു പ്രത്യേകത കണ്ടിരിക്കണം അദ്ദേഹം. സ്പോർട്സ് കൗൺസിലിന്റെ ത്രിവത്സര ക്യാമ്പിലേക്ക് എന്നെ നിർബന്ധിച്ചു കൂട്ടിക്കൊണ്ടുപോയത് അതുകൊണ്ടാവുമല്ലോ.

ഒന്നുമല്ലാതിരുന്ന ഒരു കുട്ടിയെ അറിയപ്പെടുന്ന പന്തുകളിക്കാരനാക്കാൻ എന്ത് ത്യാഗത്തിനും സന്നദ്ധനായിരുന്നു പറമ്പൻ സാർ. തൃശൂരിനപ്പുറം ഒരു ലോകമില്ലായിരുന്ന അവനെ നെഹ്‌റു കപ്പ് കാണിക്കാൻ ബസ്സിൽ എറണാകുളത്തേക്ക് കൂട്ടിക്കൊണ്ടുപോയത് അദ്ദേഹമായിരുന്നു. ആരുമല്ലാത്ത ഒരു കുട്ടിക്ക് വേണ്ടി, എല്ലാ ജീവിതത്തിരക്കുകളും മാറ്റിവെച്ചുള്ള ആ യാത്ര. അങ്ങനെ എത്രയെത്ര ഓർമ്മകൾ.

ആരായിരുന്നു എനിക്ക് ജോസ് പറമ്പൻ? ഗുരുവെന്നോ വഴികാട്ടിയെന്നോ സ്വന്തം മകനെപ്പോലെ എന്നെ സ്നേഹിച്ച ആളെന്നോ ഒക്കെ വിളിക്കാം. ഒരു ഫുട്ബാളർ എന്ന നിലയിലുള്ള എന്റെ എല്ലാ വളർച്ചക്കും അടിത്തറയിട്ടത് അദ്ദേഹമാണ്. ആ അടിത്തറയിൽ നിന്ന് തുടങ്ങുന്നു എന്റെ ഫുട്ബാൾ ജീവിതം.

ഇന്ന് പറമ്പൻ സാർ നമുക്കൊപ്പമില്ല. എങ്കിലും, അദ്ദേഹത്തെ കുറിച്ചോർക്കാത്ത, അദ്ദേഹത്തെ മനസ്സ് കൊണ്ട് നമിക്കാത്ത ഒരു ദിവസം പോലുമില്ല എന്റെ ജീവിതത്തിൽ. ഈ ചിത്രം എന്നെ വീണ്ടും ആ ഓർമ്മകളിലേക്ക് തിരികെ നടത്തുന്നു. ഒരിക്കലുമൊരിക്കലും മായാത്ത, മരിക്കാത്ത ആ ഓർമ്മകൾ ഇതാ ഈ നിമിഷവും എന്റെ കണ്ണുകൾ ഈറനാക്കുന്നു…
പ്രണാമം, ജോസ് പറമ്പൻ സാർ…

https://www.facebook.com/photo.php?fbid=624637859021902&set=a.207001260785566&type=3

]]>
ഐഎം വിജയന് ഡോക്ടറേറ്റ് https://malayalees.ch/im-vijayan-awarded-doctorate/ Thu, 23 Jun 2022 12:41:49 +0000 https://malayalees.ch/?p=63800 മലയാളികളുടെ പ്രിയപ്പെട്ട ഐ.എം വിജയൻ ഇനി ഡോക്ടർ ഐ.എം വിജയൻ.
റഷ്യയിലെ അക്കാൻഗിർസ്‌ക് നോർത്തേൻ സ്റ്റേറ്റ് മെഡിക്കൽ സർവകലാശാലയാണ് ഡോക്ടറേറ്റ് സമ്മാനിച്ചത്. ഇന്ത്യൻ ഫുട്‌ബോൾ രംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഡോക്ടറേറ്റ് ബഹുമതി.

ഇന്ത്യൻ ഫുട്‌ബോളിലെ ശ്രദ്ധേയനായ താരമാണ് ഐഎം വിജയൻ. കേരളം ജന്മം നൽകിയ ഫുട്‌ബോൾ കളിക്കാരിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും അദ്ദേഹമാണ്. 1999ലെ സാഫ് ഗെയിംസിൽ ഭൂട്ടാനെതിരെ പന്ത്രണ്ടാം സെക്കന്റിൽ ഗോൾ നേടി ഏറ്റവും വേഗത്തിൽ ഗോൾ നേടുന്നയാൾ എന്ന രാജ്യാന്തര റെക്കോർഡ് കരസ്ഥമാക്കിയിട്ടുണ്ട് ഐ.എം വിജയൻ. പ്രധാനമായും മുന്നേറ്റ നിരയിൽ കളിച്ചിരുന്ന വിജയൻ മിഡ്ഫീൽഡറായും തിളങ്ങിയിരുന്നു.

പതിനെട്ടാം വയസിൽ കേരളാ പൊലീസിന്റെ ഫുട്‌ബോൾ ടീമിൽ ഐ.എം വിജയൻ അംഗമാകുന്നത്. ഫെഡറേഷൻ കപ്പ് ഉൾപ്പെടെയുള്ള കിരീടങ്ങൾ നേടി പൊലീസ് ടീം ഇന്ത്യൻ ഫുട്‌ബോളിൽ വൻശക്തിയായിരുന്ന കാലമായിരുന്നു അത്. പൊലീസ് ടീമിലെത്തി നാലാം വർഷം കൊൽക്കത്തയിലെ വമ്പന്മാരായ മോഹൻ ബഗാൻ വിജയനെ സ്വന്തമാക്കി. ജെ.സി.ടി. മിൽസ് ഫഗ്വാര, എഫ്.സി കൊച്ചിൻ, ഈസ്റ്റ് ബംഗാൾ, ചർച്ചിൽ ബ്രദേഴ്‌സ് എന്നിങ്ങനെ ഇന്ത്യയിലെ പ്രശസ്തമായ ഫുട്‌ബോൾ ക്ലബുകളിൽ വിജയൻ കളിച്ചിട്ടുണ്ട്. 1992ൽ ഇന്ത്യൻ ദേശീയ ടീമിലെത്തിയ ഐ.എം വിജയൻ ഇന്ത്യയ്ക്ക് വേണ്ടി 79 രാജ്യാന്തര മത്സരങ്ങൾ കളിച്ചു. 39 ഗോളുകൾ നേടി. 2003-ലെ ആഫ്രോ-ഏഷ്യൻ ഗെയിംസിൽ നാലു ഗോളുകൾ നേടി ടോപ് സ്‌കോറർ ആയി തിളങ്ങിയിട്ടുണ്ട്.

]]>
ഐ.എം വിജയന്‍ കേരള പൊലീസ് ഫുട്ബോൾ അക്കാദമി ഡയറക്ടര്‍ https://malayalees.ch/im-vijayan-director-kerala-police-football-academy/ Sat, 13 Feb 2021 04:35:51 +0000 https://malayalees.ch/?p=40123 ഐ.എം വിജയനെ കേരള പൊലീസ് ഫുട്ബോൾ അക്കാദമി ഡയറക്ടറായി നിയമിച്ച് ഉത്തരവിറങ്ങി. അസിസ്റ്റന്‍റ് കമാൻഡന്‍റ് ആയാണ് ഐ.എം വിജയന് സ്ഥാനക്കയറ്റം നല്‍കിയത്.

സംസ്ഥാന ഫുട്ബോള്‍ ടീമിലും ഇന്ത്യന്‍ ഫുട്ബോള്‍ ടീമിലും അംഗമായിരുന്ന ഐ.എം വിജയന്‍ ഓള്‍ ഇന്ത്യ പൊലീസ് ഗെയിംസ് ഫെഡറേഷന്‍ കപ്പ് ഉള്‍പ്പെടെ നിരവധി ചാമ്പ്യന്‍ഷിപ്പുകള്‍ കേരള പൊലീസിന് നേടികൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. 1992-93, 1997-98, 1999-2000 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ഫുട്ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം, 2002ല്‍ അര്‍ജുന പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 1993ല്‍ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി നേടിയ ഫുട്ബോള്‍ ടീമിലെ അംഗമായിരുന്നു ഐ.എം വിജയന്‍.

]]>