IG lakshmana – malayalees.ch https://malayalees.ch Malayalam Online News Portal Tue, 19 Sep 2023 11:25:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png IG lakshmana – malayalees.ch https://malayalees.ch 32 32 ‘കോടതി നടപടികൾ പ്രഹസനമാക്കരുത്’; ഐ.ജി ലക്ഷ്മണയ്ക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ് https://malayalees.ch/high-court-warning-to-ig-lakshmana/ Tue, 19 Sep 2023 11:25:52 +0000 https://malayalees.ch/?p=88010 മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ പരാമർശങ്ങളടങ്ങിയ ഹർജി പിൻവലിക്കണമെന്ന അപേക്ഷയില്‍ ഐ.ജി ലക്ഷ്മണയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സ്വന്തം ഹർജിയിലെ പരാമർശങ്ങൾക്ക് അഭിഭാഷകനെ പഴിചാരി രക്ഷപ്പെടാനാകില്ല. കോടതി നടപടികളെ പ്രഹസനമാക്കുന്നതിന് തുല്യമാണിതെന്നും കോടതി വിമർശിച്ചു.

അഭിഭാഷകനെ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നത് കോടതി നടപടികളെ പ്രഹസനമാക്കുന്നതിന് തുല്യമാണ്. അഭിഭാഷകനെ പഴിചാരിയുള്ള സത്യവാങ്മൂലം പിൻവലിച്ച് പുതിയത് സമർപ്പിക്കണമെന്നും അല്ലെങ്കിൽ കനത്ത പിഴ ചുമത്തേണ്ടി വരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. മോൺസൺ മാവുങ്കാലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യപ്പെട്ടായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.

കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള പരാമർശം. സംസ്ഥാനത്തെ സാമ്പത്തിക തർക്കങ്ങൾ ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ടെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു. പരാമര്‍ശം വലിയ വിവാദത്തിന് ഇടയായതിന് പിന്നാലെയാണ് അപേക്ഷ പിന്‍വലിക്കാന്‍ അദ്ദേഹം അപേക്ഷ നല്‍കിയത്.

]]>
ഐ.ജി ലക്ഷ്മണയുടെ സസ്‌പെൻഷൻ തുടരാൻ ശുപാർശ https://malayalees.ch/ig-lakshmana-suspension-extended/ Fri, 07 Jan 2022 08:29:10 +0000 https://malayalees.ch/?p=55176 ഐ.ജി ലക്ഷ്മണയുടെ സസ്‌പെൻഷൻ തുടരാൻ ശുപാർശ. ആറ് മാസം കൂടി സസ്‌പെൻഷൻ തുടരും. ചീഫ് സെക്രട്ടറി തല അവലോകന യോഗത്തിലാണ് തീരുമാനം. ക്രൈംബ്രാഞ്ച് വകുപ്പ് തല അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് ശുപാർശ.

മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട കേസിൽ നവംബർ 10 നാണ് ഐ.ജി ലക്ഷ്മണയെ സസ്‌പെൻഡ് ചെയ്തത്. ലക്ഷ്മണയെ പ്രതിചേർക്കാൻ തെളിവില്ലെന്ന് നേരത്തെ ക്രൈം ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്ന് സസ്‌പെൻഷൻ നടപടി പുനഃപരിശോധിക്കാനായി സർക്കാർ സമിതി രൂപീകരിച്ചു. ഐജി സസ്‌പെൻഷനിലായി രണ്ട് മാസം തികയും മുൻപേ ആയിരുന്നു തിരക്കിട്ട നീക്കം. കേസിൽ ഐ.ജി ലക്ഷ്മണയെ ഇതുവരെ ക്രൈംബ്രാഞ്ച് പ്രതി ചേർത്തിട്ടില്ല.

നേരത്തെ മോൺസൺ മാവുങ്കലുമായുള്ള ബന്ധം വ്യക്തമാക്കുന്ന ഇവരുടെ ചിത്രങ്ങൾ പലതും പുറത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ലക്ഷ്മണയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. മോൺസണ് എതിരെ ആലപ്പുഴ എസ്.പി നടത്തിയ അന്വേഷണത്തിലും ഐജി ലക്ഷ്മണ ഇടപെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലും വകുപ്പുതല അന്വേഷണം ഉണ്ടായിരുന്നു.

]]>