IFFK 2023 – malayalees.ch https://malayalees.ch Malayalam Online News Portal Sat, 16 Dec 2023 08:45:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png IFFK 2023 – malayalees.ch https://malayalees.ch 32 32 IFFK- 2023; ഈവിൾ ഡെസ് നോട്ട് എക്സിസ്റ്റിന് സുവർണചകോരം; തടവിന് 2 പുരസ്‌കാരങ്ങൾ https://malayalees.ch/iffk-2023-evil-does-not-exist-suvarnachakoram/ Sat, 16 Dec 2023 05:05:15 +0000 https://malayalees.ch/?p=92973
28-ാം രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം ജാപ്പനീസ് ചിത്രം ഈവിൾ ഡെസ് നോട്ട് എക്സിസ്റ്റിന്. വ്യവസായവൽക്കരണം ഒരു ഗ്രാമത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് റുസ്യുകെ ഹാമാ​ഗുച്ചിയുടെ ചിത്രത്തിന്റെ പ്രമേയം. മികച്ച സംവിധായകനുള്ള രജത ചകോരം ഉസ്ബെക്കിസ്ഥാൻ സംവിധായകൻ ഷോക്കിർ ഖോലിക്കോവ് സ്വന്തമാക്കി. ചിത്രം സൺഡേ. വൃദ്ധദമ്പതിമാരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം.

മലയാള ചിത്രമായ തടവാണ് മേളയിലെ പ്രേക്ഷകപ്രീതി നേടിയ ചിത്രം. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം സ്വന്തമാക്കി.

മികച്ച സംവിധായകനുള്ള രജതചകോരവും മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും സൺഡേയുടെ സംവിധായകൻ ഷോക്കിർ കോലികോവിനാണ്. ഉസ്‌ബെക്കിസ്ഥാൻ സംവിധായികനായ ഷോക്കിറിൻ്റെ ആദ്യ ഫീച്ചർ ഫിലിമാണ് സൻഡേ. മികച്ച മത്സര ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം സ്പാനിഷ് സംവിധായകൻ ഫെലിപേ കാർമോണയുടെ പ്രിസൺ ഇൻ ദി ആൻഡസിനു ലഭിച്ചു. ബി 32 മുതൽ 44 വരെയുടെ സംവിധായിക ശ്രുതി ശരണ്യം മികച്ച മലയാള നവാഗത സംവിധായകനുമുള്ള ഫിപ്രസി പുരസ്‌കാരം സ്വന്തമാക്കി.

ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്.എഫ്എസ്.ഐ – കെ.ആർ മോഹനൻ പുരസ്‌കാരത്തിന് ഉത്തം കമാഠിയുടെ കേർവാൾ തെരെഞ്ഞെടുക്കപ്പെട്ടു. മി​ഗുവേൽ ഹെർണാണ്ടസും മാരിയോ മാർട്ടിനും ശബ്ദ രൂപകൽപ്പന ചെയ്ത മെക്സിക്കൻ ചിത്രം ഓൾ ദി സൈലൻസ് സൗണ്ട് ഡിസൈനുള്ള പുരസ്കാരം ലഭിച്ചു. ലിലിയാന വില്ലസെനർ, മി​ഗുവേൽ ഹെർണാണ്ടസ്‌ , മാരിയോ മാർട്ടിൻ കോമ്പസ് എന്നിവർ ശബ്ദ രൂപകൽപ്പന ചെയ്ത മെക്സിക്കൻ ചിത്രം ഓൾ ദി സൈലൻസ് സൗണ്ട് ഡിസൈനുള്ള പുരസ്കാരം നേടി.

സിനിമാരംഗത്ത് സംവിധായകർക്കു നൽകുന്ന സമഗ്ര സംഭാവന കണക്കിലെടുത്തുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് ചടങ്ങിൽ അടൂർ ഗോപാലകൃഷ്ണനിൽ നിന്നും പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസി ഏറ്റുവാങ്ങി.

]]>
‘ലക്ഷ്യം ആഗോളവിപണി’; IFFKക്ക് പാരീസിൽ നിന്ന് ക്യുറേറ്റർ https://malayalees.ch/curator-from-paris-for-iffk-2023/ Mon, 27 Nov 2023 08:58:44 +0000 https://malayalees.ch/?p=91836 മലയാളത്തിലെ മികച്ച സിനിമകൾക്ക് ആഗോളവിപണി ലക്ഷ്യമിട്ട് കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയെ (ഐ.എഫ്.എഫ്.കെ.) പരിഷ്കരിക്കുന്നു. ചലച്ചിത്രമേളയിൽ ഇതുവരെയുണ്ടായിരുന്ന ആർട്ടിസ്റ്റിക് ഡയറക്ടർക്ക്‌ പകരം ക്യുറേറ്റർ പ്രവർത്തിക്കും.

മേളയുടെയും മലയാളസിനിമയുടെയും വിദേശരാജ്യങ്ങളിലെ പ്രചാരണത്തിനാണ് ചലച്ചിത്രമേളയിൽ സ്പെഷ്യൽ ക്യുറേറ്ററെ നിയമിച്ചത്. പാരീസിലെ ചലച്ചിത്ര പ്രവർത്തകയും അന്തരാഷ്ട്ര മേളകളിലെ പ്രോഗ്രാമറും ക്യുറേറ്ററുമായ ഗോൾഡ് സെല്ലാം ആണ് ഐ എഫ്എഫ്കെയിലെ പ്രത്യേക ക്യുറേറ്റർ.

അതേസമയം 28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ‘മാസ്റ്റർ മൈൻഡ്സ്’ വിഭാഗത്തിൽ 11 സംവിധായകരുടെ ഏറ്റവും പുതിയ സിനിമകൾ പ്രദർശിപ്പിക്കും. ചലച്ചിത്ര അക്കാദമി ഡിസംബർ എട്ടു മുതൽ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മേളയുടെ മുഖ്യ ആകർഷണങ്ങളിലൊന്നാണ് ‘മാസ്റ്റർ മൈൻഡ്സ്’.

കെൻ ലോച്ച്, വിം വെൻഡേഴ്സ്, അകി കൗറിസ്മാക്കി, നൂരി ബിൽജെ സീലാൻ, മാർക്കോ ബെല്ളോക്യോ, വെസ് ആൻഡേഴ്സൺ, കൊറീദ ഹിരോകാസു, നാന്നി മൊറൈറ്റി, റാഡു ജൂഡ്, ആഗ്നിയെസ്‌ക ഹോളണ്ട്, സ്റ്റീഫൻ കൊമാൻഡറേവ് എന്നീ പ്രമുഖരുടെ സിനിമകളാണ് പ്രദർശിപ്പിക്കുന്നത്.

]]>