iffk 2022 – malayalees.ch https://malayalees.ch Malayalam Online News Portal Wed, 14 Dec 2022 10:19:57 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png iffk 2022 – malayalees.ch https://malayalees.ch 32 32 ‘നൻപകൽ നേരത്തി’ന് വൻതിരക്ക്; ചലച്ചിത്രമേളയ്ക്കിടെ പ്രതിഷേധിച്ച 30 ഓളം പേര്‍ക്കെതിരെ കേസ് https://malayalees.ch/police-registered-a-case-against-who-protested-in-iffk/ Wed, 14 Dec 2022 10:19:41 +0000 https://malayalees.ch/?p=72838 ഐഎഫ്എഫ്‍കെയിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്.ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്തിട്ടും സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് പ്രതിഷേധിച്ച വിദ്യാർഥികൾ ഉൾപ്പെടെ 30 ഓളം പേർക്കെതിരെയാണ് കേസെടുത്തത്.

അന്യായമായി സംഘം ചേർന്നുവെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്.മാനദണ്ഡങ്ങൾ അനുസരിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് സീറ്റ് ലഭിക്കാത്തതിനാൽ ഡെലിഗേറ്റുകളും വളണ്ടിയേഴ്‌സും തമ്മിൽ സംഘർഷമുണ്ടായിരുന്നു. തിയറ്ററിനുള്ളിലേക്ക് പ്രതിഷേധക്കാർ തള്ളിക്കയറുകയും ചെയ്തു. ശേഷം പൊലീസ് എത്തി പ്രതിഷേധക്കാരെ മാറ്റുകയായിരുന്നു.

]]>
ഐഎഫ്എഫ്‌കെയില്‍ ഇന്ന് ‘നന്‍പകല്‍ നേരത്ത് മയക്കം’; 67 ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശനത്തിന് https://malayalees.ch/nanpakal-nerathu-mayakkam-will-be-screened-today-iffk-22/ Mon, 12 Dec 2022 04:45:45 +0000 https://malayalees.ch/?p=72683 27ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ വേള്‍ഡ് പ്രീമിയര്‍ പ്രദര്‍ശനം ഇന്ന്. മത്സര വിഭാഗത്തിലെ 9 ചിത്രങ്ങളടക്കം67 ചിത്രങ്ങള്‍ ഇന്ന് രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും.

പ്രേക്ഷകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം’നന്‍പകല്‍ നേരത്ത് മയക്ക’ത്തിന്റെ ആദ്യ പ്രദര്‍ശനമാണ് ഇന്ന്. ഉച്ചതിരിഞ്ഞ് 3.30ക്ക് ടാഗോര്‍ തിയറ്ററിലാണ് പ്രദര്‍ശനം.ബ്രിട്ടീഷ് കൊളോണിയ ലിസത്തിന്റെ അവസാനനാളുകളുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച പ്രണയകഥ തഗ് ഓഫ് വാര്‍, ബ്രസീല്‍ ചിത്രം കോര്‍ഡിയലി യുവേഴ്‌സ്, മണിപ്പൂരി ചിത്രം ഔര്‍ ഹോം, മരണം പ്രമേയമാക്കിയ കിം ക്യൂ ബി ചിത്രം മെമ്മറിലാന്‍ഡ് തുടങ്ങിയവയാണ് ഇന്നത്തെ മത്സര ചിത്രങ്ങള്‍.

അന്തരിച്ച തിരക്കഥാകൃത്ത് ജോണ്‍പോളിനോടുള്ള ആദര സൂചകമായി ചാമരം എന്ന ചിത്രത്തിന്റെ പ്രദര്‍ശനവും ഇന്നുണ്ടാകും. മിഡ്നൈറ്റ് സ്‌ക്രീനിങ്ങില്‍ ഇന്തോനേഷ്യന്‍ ചിത്രം സാത്താന്‍സ് സ്ലേവ്‌സ് 2 വും പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

പ്രോസിക്യൂട്ടറുടെ കലുഷിതമായ ജീവിത കഥ പറയുന്ന എമിന്‍ ആല്‍ഫെര്‍ ചിത്രം ബര്‍ണിങ് ഡേയ്‌സ്, ദമ്പതിമാരുടെ ജീവിതം പ്രമേയമാക്കിയ ജോനാസ് ട്രൂ, എ ലവ് പാക്കേജ്, ബ്ലൂ കഫ്താന്‍, നൈറ്റ് സൈറണ്‍ ,ഡിയര്‍ സത്യജിത് തുടങ്ങി 24 ചിത്രങ്ങള്‍ ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.ഇരുള ഭാഷയില്‍ പ്രിയനന്ദന്‍ഒരുക്കിയ ധബാരി ക്യുരുവി, പ്രതീഷ് പ്രസാദിന്റെ നോര്‍മല്‍, രാരിഷ്.ജിയുടെ വേട്ടപ്പട്ടികളും ഓട്ടക്കാരും തുടങ്ങി ഏഴു ചിത്രങ്ങള്‍ മലയാളം വിഭാഗത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.ജി .അരവിന്ദന്‍ ചിത്രം തമ്പിന്റെ നവീകരിച്ച പതിപ്പ് 4G തെളിമയോടെ ഇന്ന് പ്രദര്‍ശിപ്പിക്കും.

അര്‍ധരാത്രിയില്‍ നെഞ്ചിടിപ്പിന്റെ വേഗം കൂട്ടാന്‍ മിഡ്നൈറ്റ് സ്‌ക്രീനിങ്ങില്‍ ഇന്തോനേഷ്യന്‍ ചിത്രം സാത്താന്‍സ് സ്ലേവ്‌സ് 2 കമ്മ്യൂണിയന്‍ പ്രദര്‍ശിപ്പിക്കും. 2017 ല്‍ പുറത്തിറങ്ങിയ സാത്താന്‍സ് സ്ലേവ്‌സിന്റെ രണ്ടാം ഭാഗമായ ചിത്രം ഐമാക്‌സില്‍ ചിത്രീകരിച്ച ആദ്യ ഇന്തോനേഷ്യന്‍ ചിത്രമാണ്. ഹൊറര്‍ സിനിമകളിലൂടെ പ്രശസ്തനായ ജോക്കോ അന്‍വറാണ് ചിത്രത്തിന്റെ സംവിധായകന്‍. നിശാഗന്ധിയില്‍ രാത്രി 12 മണിക്കാണ് ചിത്രത്തിന്റെ പ്രദര്‍ശനം.

]]>
കേരള രാജ്യാന്തര ചലച്ചിത്രമേള രണ്ടാം ദിനം; ‘അറിയിപ്പ്’ ഉള്‍പ്പെടെ 67 ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശനത്തിന് https://malayalees.ch/iffk-2022-second-day-67-films-will-be-screened-today/ Sat, 10 Dec 2022 04:07:42 +0000 https://malayalees.ch/?p=72617 കേരള രാജ്യാന്തര ചലച്ചിത്രമേള രണ്ടാം ദിനമായ ഇന്ന് മത്സര വിഭാഗത്തിലെ മലയാള ചിത്രം ‘അറിയിപ്പ്’ ഉള്‍പ്പടെ 67 ലോകകാഴ്ചകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.ഇന്ത്യയുടെ ഓസ്‌കാര്‍ പ്രതീക്ഷ ചെല്ലോ ഷോയുടെ ആദ്യ പ്രദര്‍ശനവും ഇന്ന് നടക്കും. അന്തരിച്ച അഭിനയപ്രതിഭ പ്രതാപ് പോത്തന് രാജ്യാന്തര മേള ആദരമൊരുക്കും.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മത്സരചിത്രം ‘അറിയിപ്പി’ന്റെ കേരളത്തിലെ ആദ്യ പ്രദര്‍ശനമാണ് ഇന്ന് നടക്കുക. നേരത്തെ ലൊക്കാര്‍ണോ മേളയില്‍ പ്രദര്‍ശിപ്പിച്ച അറിയിപ്പ് ടാഗോര്‍ തീയറ്ററില്‍ ഉച്ച കഴിഞ്ഞ് 2.30 നാണ് പ്രദര്‍ശിപ്പിക്കുന്നത്. ഒപ്പംറഷ്യ-ഉക്രൈയ്ന്‍ യുദ്ധ പശ്ചാത്തലത്തില്‍ കഥ പറയുന്നക്ലൊണ്ടൈക്ക്, ഇറാനിയന്‍ ചിത്രംഹൂപ്പോ എന്നീ ചിത്രങ്ങളും ഇന്ന് മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

പാന്‍ നളിന്‍ സംവിധാനം ചെയ്ത ഗുജറാത്തി ചിത്രം ചെല്ലോ ഷോ ഇന്ത്യയുടെ ഓസ്‌കാര്‍ പ്രതീക്ഷയാണ്.ഒരു ഒന്‍പത് വയസുകാരന് ചലച്ചിത്രങ്ങളോട് തോന്നുന്ന കൗതുകവും അടുപ്പവും വെളിച്ചത്തെ തേടിയുള്ള യാത്രയുമാണ് ചെല്ലോ ഷോയുടെ പ്രമേയം. വിഖ്യാത സംഗീതജ്ഞന്‍ ജോണി ബെസ്റ്റ് ഒരുക്കുന്ന തത്സമയ സംഗീതത്തിന്റെ അകമ്പടിയോടെ മുര്‍ണോവിന്റെ നോസ്ഫെറാറ്റു വൈകിട്ട് ആറിന് ടാഗോറില്‍ പ്രദര്‍ശിപ്പിക്കും.

അന്തരിച്ച ചലച്ചിത്രപ്രതിഭ പ്രതാപ് പോത്തന്‍ നായകനായ കാഫിര്‍ ഇറാനില്‍ നിരോധിക്കപ്പെട്ട ലൈലാസ് ബ്രദേഴ്‌സ്, വീറ്റ് ഹെല്‍മര്‍ ചിത്രം ദി ബ്രാ,
സ്പാനിഷ് നിയമം തിരുത്തിയെഴുതിച്ച പ്രിസണ്‍ 77, റഷ്യന്‍ ചിത്രം ബ്രാറ്റന്‍, ദി ബ്ലൂ കഫ്താന്‍, യു ഹാവ് ടു കം ആന്‍ഡ് സീ ഇറ്റ്, ദി ഫോര്‍ വാള്‍സ് , കൊര്‍സാജ്, ട്രോപിക് എന്നീ ചിത്രങ്ങളും ഇന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. മലയാളി സംവിധായകന്‍ പ്രതീഷ് പ്രസാദിന്റെ നോര്‍മല്‍ എന്ന ചിത്രത്തിന്റെ ലോകത്തെ ആദ്യ പ്രദര്‍ശനവും ഇന്നുണ്ടാകും.

]]>
ഫുട്ബോൾ ആവേശത്തിനിടയിലും ചലച്ചിത്ര മേളയിൽ ഇത്തവണ രജിസ്റ്റർ ചെയ്തത് പന്ത്രണ്ടായിരത്തിലധികം പേർ https://malayalees.ch/iffk-this-time-more-than-twelve-thousand-registered/ Fri, 09 Dec 2022 04:20:30 +0000 https://malayalees.ch/?p=72558 ഫുട്ബോൾ ആവേശത്തിനിടയിലും ഇരുപത്തിയേഴാമത്ത് രാജ്യന്തര ചലച്ചിത്ര മേളയിൽ ഇത്തവണ രജിസ്റ്റർ ചെയ്തത് പന്ത്രണ്ടായിരത്തിലധികം പേർ. ഇത് റെക്കോർഡെന്നും ഇത്രയധികം ആളുകൾ പങ്കെടുക്കുന്ന ഒരു ചലച്ചിത്രമേള ലോകത്ത് മറ്റെവിടെയും ഉണ്ടാകില്ലെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ട്വന്റിഫോറിനോട് പറഞ്ഞു. ഡെലിഗേറ്റുകളെ ഉൾക്കൊള്ളുന്നതിന് തിയറ്ററുകൾ സജ്ജം. എല്ലാ മുന്നൊരുക്കവും സ്വീകരിച്ചിട്ടുണ്ട്. പരാതികളുണ്ടായാൽ പരിഹരിക്കാനും അക്കാദമി സജ്ജമാണ്. മേള നിരാശപ്പെടുത്തിയില്ലെന്ന് പറയേണ്ടത് ഫെസ്റ്റിവലിന് ശേഷം പ്രേക്ഷകരെന്നും രഞ്ജിത് പറഞ്ഞു.

ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തിരി തെളിയും. വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും.

ലോക സിനിമയിൽ നിന്ന് 85 ഓളം ചിത്രങ്ങളുടെ പ്രീമിയർ പ്രദർശനങ്ങൾ ഇത്തവണത്തെ ഐഎഫ്എഫ്കെയുടെ പ്രധാന സവിശേഷതയെന്ന് ആർട്ടിസ്റ്റിക് ഡയറക്ടർ ദീപിക സുശീലൻ ട്വന്റിഫോറിനോട് പറഞ്ഞു. പ്രദർശനത്തിനൊപ്പം ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റിൻ്റെ ലൈവ് മ്യൂസിക് സെഷനും ഇത്തവണ മേളയെ വേറിട്ടതാക്കും.

അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ 78 സിനിമകള്‍ പ്രേക്ഷകർക്ക് മുന്നിലെത്തും.

ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് നല്‍കി മുഖ്യമന്ത്രി ആദരിക്കും. ഉദ്ഘാടനത്തിന് ശേഷം പുര്‍ബയന്‍ ചാറ്റര്‍ജിയുടെ സിതാര്‍ സംഗീതക്കച്ചേരി അരങ്ങേറും. പിന്നാലെ നിശാഗന്ധിയിൽ ഉദ്ഘാടനചിത്രമായ ടോറി ആന്റ് ലോകിത പ്രദര്‍ശിപ്പിക്കും. കാനിൽ വെന്നികൊടി പാറിച്ച റിമൈൻസ് ഓഫ് ദി വിൻഡ് ഉൾപ്പടെ 11 ചിത്രങ്ങൾ ഇന്ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ചലച്ചിത്ര മേളയുടെ ഓൺലൈൻ റിസർവേഷനും ഇന്ന് ആരംഭിക്കും.

]]>
ഐ.എഫ്.എഫ്.കെ: എന്‍ട്രി സമര്‍പ്പണത്തിനുള്ള അവസാന തീയതി സെപ്റ്റംബർ 11 https://malayalees.ch/iffk-deadline-for-entry-submission-is-september-11/ Fri, 09 Sep 2022 09:53:41 +0000 https://malayalees.ch/?p=67811 കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2022 ഡിസംബർ 09 മുതല്‍ 16 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 27-മത് രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 11 ന് അവസാനിക്കും.

രാജ്യാന്തര മല്‍സരവിഭാഗം, വേൾഡ് സിനിമ, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ ടുഡേ വിഭാഗങ്ങളിലേക്കുള്ള എൻട്രികൾ www.iffk.in എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാം. 2021 സെപ്റ്റംബർ ഒന്നിനും 2022 ആഗസ്റ്റ് 31നും ഇടയില്‍ പൂര്‍ത്തിയായ ചിത്രങ്ങളാണ് മേളയിലേക്ക് തെരഞ്ഞെടുക്കുക.

]]>
പാലസ്തീൻ ജീവിതങ്ങളെ അടയാളപെടുത്തുന്ന അമീറ ഉൾപ്പെടെ ഇന്ന് ചലച്ചിത്രമേളയിൽ 15 സിനിമകൾ https://malayalees.ch/amira-egyptian-film-kochi-film-festival/ Mon, 04 Apr 2022 04:16:10 +0000 https://malayalees.ch/?p=59504 ഈജിപ്ഷ്യൻ ചിത്രം അമീറ ഉൾപ്പെടെ 15 ചിത്രങ്ങൾ കൊച്ചി പ്രാദേശിക ചലച്ചിത്ര മേളയുടെ നാലാം ദിനമായ ഇന്ന് പ്രദർശിപ്പിക്കും. ചിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച് മികച്ച അഭിപ്രായം നേടിയ അമീറ പാലസ്തീൻ ജീവിതങ്ങളെ അടയാളപെടുത്തുന്നു. ലോക സിനിമ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

സ്വവർഗാനുരാഗികളായ രണ്ടു യുവാക്കൾ കുട്ടികളുടെ സംരക്ഷകരാകുന്ന ഉറുഗ്വൻ ചിത്രം ദി എംപ്ലോയർ ആൻഡ് ദി എംപ്ലോയീ, ഇന്ത്യൻ ചിത്രം പെഡ്രോ, ഫ്രഞ്ച് ചിത്രം കാസബ്ലാങ്ക ബീറ്റ്‌സ്, സ്പാനിഷ് ചിത്രം പാരലൽ മദേഴ്‌സ്, ടർക്കിഷ് ചിത്രം കമ്മിറ്റ്‌മെന്റ് ഹസൻ ഉൾപ്പെടെ ആറ് ചിത്രങ്ങളാണ് ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.

രണ്ടു സഹോദരിമാർ തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ കഥപറഞ്ഞ ദിന അമർ സംവിധാനം ചെയ്ത യു റിസ്സമ്പിൾ മി, ടർക്കിഷ് സംവിധായകൻ എമിർ കായിസിന്റെ അനറ്റോളിയൻ ലെപ്പേർഡ്, പട്ടാള ഉദ്യോഗസ്ഥന്റെ കഥപറയുന്ന റഷ്യൻ ചിത്രം ക്യാപ്റ്റൻ വോൾകൊനോഗോവ് എസ്‌കേപ്ഡ് എന്നിവയാണ് മത്സരവിഭാഗത്തിൽ പ്രദർശനത്തിനെത്തുന്ന ചിത്രങ്ങൾ.

കെപിഎസി ലളിത, മാടമ്പ് കുഞ്ഞുക്കുട്ടൻ എന്നിവരെ അനുസ്മരിച്ച് ജയരാജ് സംവിധാനം ചെയ്ത ശാന്തം, ഹോമേജ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. ഷൂ ബോക്‌സ്, അവനോവിലോന, ദി വാണ്ടർലസ്റ്റ് ഓഫ് അപു, പ്രാപ്പെട ഉൾപ്പെടെ ഏഴ് ഇന്ത്യൻ ചത്രങ്ങളും ഇന്ന് പ്രദർശിപ്പിക്കും. അഞ്ച് ദിവസം നീണ്ട് നിൽകുന്ന പ്രാദേശിക ചലച്ചിത്ര മേള നാളെ അവസാനിക്കും.

]]>
സദസില്‍ രണ്ട് സ്ത്രീകള്‍ ഒഴിച്ച് ബാക്കിയൊക്കെ പുരുഷന്‍; വാക്കുകള്‍ കൊണ്ട് മാത്രമാകരുത് സ്ത്രീ സൗഹൃദം: കൊച്ചിയിലെ ഐ.എഫ്.എഫ്.കെ വേദിയില്‍ എന്‍.എസ്. മാധവന്‍ https://malayalees.ch/ns-madhavan-says-during-his-inaugural-address-at-the-regional-iffk-in-kochi-questioned-the-representation-of-women-on-stage/ Fri, 01 Apr 2022 11:56:25 +0000 https://malayalees.ch/?p=59418 കൊച്ചിയിലെ റീജിയണല്‍ ഐ.എഫ്.എഫ്.കെയുടെ ഉദ്ഘാടന ചടങ്ങില്‍ നടത്തിയ പ്രസംഗത്തിനിടെ വേദിയിലെ സത്രീ പ്രാതിനിധ്യത്തെ ചോദ്യം ചെയ്ത് എഴുത്തുകരാന്‍ എന്‍.എസ്. മാധവന്‍. സിനിമാ രംഗത്ത് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് നിയമനിര്‍മാണം കൊണ്ടുവരുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മന്ത്രിയുടെ പ്രഖ്യാപനം ആശ്വാസകരമാണ്. ഞാന്‍ സംസാരിക്കുന്ന വേദിയില്‍ അതിശക്തരായ രണ്ട് സ്ത്രീകള്‍(ബീനാ പോള്‍, സജിത മഠത്തില്‍) ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കിയൊക്കെ പുരുഷ സാന്നിധ്യമാണ്. സദസിലും സ്ത്രീ സാന്നിധ്യം ഉണ്ടങ്കിലേ നമ്മുടെ ഉള്ളിലിരിപ്പും സ്ത്രീകള്‍ക്ക് അനിയോജ്യമായി മാറുകയൊള്ളു. അത് വാക്കുകള്‍ കൊണ്ട് മാത്രം പറയുന്ന ഒന്നായി സ്ത്രീ സൗഹൃദം മാറാതിരിക്കട്ടെയെന്നും എന്‍.എസ്. മാധവന്‍ പറഞ്ഞു. പരിപാടിയിലെ മുഖ്യാതിഥിയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ തന്നെ ആദ്യമായാണ് സ്ത്രീ സുരക്ഷക്കായി നിയമനിര്‍മാണം വരുത്തുന്നതെന്നും അതില്‍ സംസ്ഥാന സര്‍ക്കാരിന് ഭാവുകങ്ങള്‍ നേരുന്നതായും എന്‍.എസ്. മാധവന്‍ വ്യക്തമാക്കി. ഔദ്യോഗിക ജീവിതത്തില്‍ ഐ.എഫ്.എഫ്.ഐ ഉള്‍പ്പെടെയുള്ള ഫിലിം ഫെസ്റ്റിവലിന്റെ സംഘാടകനായ കാര്യവും അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞു.

ഐ.എഫ്.എഫ്.കെയുടെ റീജിയിണല്‍ ഫിലിം ഫെസ്റ്റിവല്‍ കൊച്ചിയില്‍ നടക്കുന്നത് സ്വാഗതാര്‍ഹമാണെന്നും എന്‍.എസ്. മാധവന്‍ പറഞ്ഞു. മലയാള സിനിമ മാറിമറിഞ്ഞത് കൊച്ചിയിലും എറണാകുളത്തും വെച്ചാണ്. മലയാള സിനിമ തുടങ്ങിയ കാലത്ത് സംഗീത നാടകങ്ങളുടെയും തമിഴ്, ബംഗാളി സിനിമകളുടെയും അനുകരണങ്ങളായിരുന്നു. ആദ്യമായിട്ട് കേരളത്തിന്റെ, മലയാളത്തിന്റെ തുടിപ്പ് സിനിമാരംഗത്ത് കൊണ്ടുവന്നത് ഒരു കൊച്ചിക്കാരനായ ടി.കെ. പരീക്കുട്ടിയായിരുന്നു. ടി.കെ. പരീക്കുട്ടിയുടെ നീലക്കുയില്‍ എന്ന സിനിമയോട് കൂടിയാണ് ഒരുപക്ഷേ ആധുനിക മലയാള സിനിമ ആരംഭിക്കുന്നതെന്നും എന്‍.എസ്. മാധവന്‍ പറഞ്ഞു.

ഫിലിം ഫെസ്റ്റിവലുകള്‍ക്ക് മുമ്പ് കേരളത്തിലെ പ്രധാന നഗരങ്ങളായ കോഴിക്കോടും, കൊച്ചിയിലും, തിരുവനന്തപുരത്തും പ്രമുഖ തിയേറ്ററുകളില്‍ ആഴ്ചയില്‍ ഒരു ദിവസം ലോക സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അത്തരത്തിലുള്ള സിനിമാ സംസ്‌കാരം തിരിച്ചുവരാന്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ഇടപെടല്‍ ഉണ്ടാകണം. നല്ല സിനിമകള്‍ തിയേറ്ററിലേക്ക് മടങ്ങണം. നമ്മുടെ സിനിമാ സംസ്‌ക്കാരം ഫെസ്റ്റിവലില്‍ മാത്രം ഒതുങ്ങിപ്പോകേണ്ടതല്ലെന്നും എന്‍.എസ്. മാധവന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, അടൂര്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പുതിയ നിയമം ഉടനെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. പുതിയ നിയമത്തിന്റെ കരട് തയ്യാറെന്നും നിയമം എത്രയും വേഗം നടപ്പാക്കാനാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കൊച്ചിയില്‍ ചലച്ചിത്ര മ്യൂസിയം സ്ഥാപിക്കും. ഇതിനായി കൊച്ചി നഗരസഭ അഞ്ച് ഏക്കര്‍ കണ്ടെത്തണം. പിണറായി സര്‍ക്കാരിന്റെ ഇനിയുള്ള കാലയളവിലും കൊച്ചിയില്‍ ചലച്ചിത്രോത്സവം സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

]]>
റീജണല്‍ ഐഎഫ്എഫ്‌കെയ്ക്ക് കൊച്ചിയില്‍ ഇന്ന് തിരിതെളിയും https://malayalees.ch/regional-iffk-kochi-from-april-1/ Fri, 01 Apr 2022 04:49:16 +0000 https://malayalees.ch/?p=59381 കൊച്ചി റീജണല്‍ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കമാകും. 69 ചിത്രങ്ങളാണ് മേളയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കുക. ഇന്ന് മുതല്‍ നാലു നാള്‍ കൊച്ചി ലോക സിനിമകളുടെ സംഗമത്തിന് വേദിയാകും. നടന്‍ മോഹന്‍ലാല്‍ ലാല്‍ മേളയ്ക്ക് നാളെ തിരി തെളിയിക്കും.

ബംഗ്ലാദേശി ചിത്രം റിഹാനയാണ് ഉദ്ഘാടന സിനിമ. തിരുവനന്തപുരം ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ച പകുതിയോളം സിനിമകള്‍ കൊച്ചിയിലും പ്രദര്‍ശനത്തിനായി എത്തുന്നുണ്ട്. സരിത, സവിത, കവിത എന്നീ തിയേറ്ററുകളിലാണ് ചലച്ചിത്രോത്സവം നടക്കുക.

മുഖ്യധാരാ സിനിമ പ്രവര്‍ത്തകരുടെ വലിയ പങ്കാളിത്തം കൊച്ചിയിലും ഉണ്ടാകുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് പറഞ്ഞു. വിദ്യാര്‍ഥി പ്രേക്ഷകര്‍ക്കാണ് മേളയില്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നത്. രണ്ടാം തവണ ഐ എഫ് എഫ് കെ കൊച്ചിയില്‍ വിരുന്ന് എത്തുമ്പോള്‍ സിനിമ പ്രേമികളും വലിയ ആവേശത്തിലാണ്.

ഐഎഫ്എഫ്‌കെയ്ക്ക് എത്തുന്ന സ്റ്റുഡെന്റ് ഡെലിഗേറ്റുകള്‍ക്കും ഒഫീഷ്യല്‍സിനും കൊച്ചി മെട്രോ സൗജന്യ യാത്രയൊരുക്കിയിട്ടുണ്ട്. ഏപ്രില്‍ 1 മുതല്‍ 5 വരെയാണ് കൊച്ചി മെട്രോയില്‍ സൗജന്യ യാത്രാസൗകര്യം. കൊച്ചി മെട്രോ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

]]>
കൊച്ചി ഐഎഫ്എഫ്‌കെ : സ്റ്റുഡന്റ്‌സ് ഡെലിഗേറ്റ്‌സിന് മെട്രോയിൽ സൗജന്യ യാത്ര https://malayalees.ch/kochi-metro-offers-free-travel-for-iffk-delegates/ Thu, 31 Mar 2022 04:52:29 +0000 https://malayalees.ch/?p=59332 കൊച്ചി രാജ്യാന്തര ഫിലിം ഫെസ്റ്റിവെലിൽ പങ്കെടുക്കുന്ന സ്റ്റുഡെന്റ് ഡെലിഗേറ്റുകൾക്കും ഒഫീഷ്യൽസിനും സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ. ഏപ്രിൽ 1 മുതൽ 5 വരെയാണ് കൊച്ചി മെട്രോയിൽ സൗജന്യ യാത്രാസൗകര്യം. കൊച്ചി മെട്രോ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കൊച്ചി ഐ.എഫ്.എഫ്.കെയുടെ ഒഫീഷ്യൽ ട്രാവൽ പാർട്ട്ണർ കെ.എം.ആർ.എൽ ആണ്. ഡെലിഗേറ്റ് പാസ് കാണിച്ച് ടിക്കറ്റ് കൗണ്ടറിൽ നിന്ന് സൗജന്യമായി ടിക്കറ്റ് എടുക്കാം.

രാജ്യാന്തര ഫിലിം ഫെസ്റ്റിവെലിന്റെ തിം പോസ്റ്റർ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബഹ്‌റ പ്രകാശനം ചെയ്തു.ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് , ഡെപ്യൂട്ടി ഡയറക്ടർ (ഫെസ്റ്റിവൽ) എച്ച്.ഷാജി, ഡെപ്യൂട്ടി ഡയറക്ടർ (പ്രോഗ്രാംസ്) എൻ.പി സജീഷ്, പ്രോഗ്രാം മാനേജർ (ഫെസ്റ്റിവൽ) കെ.ജെ റിജോയ്,ആർ.ഐ.എഫ്.എഫ്.കെ സംഘാടക സമിതി ജനറൽ കൺവീനർ ഷിബു ചക്രവർത്തി, സബ് കമ്മിറ്റി ചെയർമാൻ സോഹൻ സീനുലാൽ, കോളിൻസ് ലിയോഫിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

]]>
കൊച്ചി റീജിയണൽ ഐ.എഫ്.എഫ്.കെ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യും https://malayalees.ch/riffk-will-inaugurate-mohanlal/ Wed, 30 Mar 2022 12:07:53 +0000 https://malayalees.ch/?p=59304 കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഏപ്രില്‍ ഒന്നു മുതല്‍ അഞ്ചുവരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള (ആര്‍.ഐ.എഫ്.എഫ്.കെ) നടന്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ ഒന്നിന് രാവിലെ 9 മണിക്ക് സരിത തീയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക, മത്സ്യബന്ധന, യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. പ്രമുഖ എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും.

ചടങ്ങിനുശേഷം ബംഗ്‌ളാദേശ്, സിംഗപ്പൂര്‍, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ ‘രെഹാന’ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും. സരിത, സവിത, കവിത തീയറ്ററുകളിലായി നടക്കുന്ന മേളയില്‍ 26ാമത് ഐ.എഫ്.എഫ്.കെയില്‍ ശ്രദ്ധേയമായ 70ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. സുവര്‍ണചകോരം ലഭിച്ച ‘ക്‌ളാരാ സോള’, പ്രേക്ഷകപ്രീതി ഉള്‍പ്പെടെ മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ച ‘കൂഴങ്കല്‍’, മികച്ച സംവിധായകനുള്ള രജത ചകോരം നേടിയ ‘കമീല കംസ് ഔട്ട് റ്റുനൈറ്റ്, ഫിപ്രസ്‌കി, നെറ്റ്പാക് പുരസ്‌കാരങ്ങള്‍ നേടിയ ‘ആവാസവ്യൂഹം’, ‘നിഷിദ്ധോ’, ‘കുമ്മാട്ടി’യുടെ റെസ്റ്ററേഷന്‍ ചെയ്ത പതിപ്പ് തുടങ്ങി 26ാമത് ഐ.എഫ്.എഫ്.കെയിലെ പ്രധാനപ്പെട്ട എല്ലാ ചിത്രങ്ങളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടി.ജെ വിനോദ് എം.എല്‍.എ ഫെസ്റ്റിവല്‍ ഹാന്‍ഡ് ബുക്ക് പ്രകാശനം ചെയ്യും. കൊച്ചി മേയര്‍ എം.അനില്‍ കുമാര്‍ ഫെസ്റ്റിവല്‍ ബുള്ളറ്റിനിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിക്കും. സംഘാടക സമിതി ചെയര്‍മാന്‍ ജോഷി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, സെക്രട്ടറി സി.അജോയ്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍ എന്നിവര്‍ പങ്കെടുക്കും.

]]>