Idukki – malayalees.ch https://malayalees.ch Malayalam Online News Portal Wed, 24 May 2023 04:29:03 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Idukki – malayalees.ch https://malayalees.ch 32 32 ഇടുക്കിയിൽ കാട്ടാനയെ കാറിടിച്ചു; യാത്രക്കാർക്ക് പരുക്ക്, ചക്കക്കൊമ്പനാണെന്ന് സംശയം https://malayalees.ch/car-hits-wild-elephant-four-passengers-injured-idukki/ Wed, 24 May 2023 04:09:26 +0000 https://malayalees.ch/?p=81638 ഇടുക്കി പൂപ്പാറയിൽ റോഡിലിറങ്ങിയ കാട്ടാനയെ കാറിടിച്ചു. അപകടത്തിൽ കാറിന് കേടുപാട് സംഭവിച്ചു. വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് പരുക്കേറ്റു. കൊച്ചി ധനുഷ്കോടി ദേശീയപാതയിലാണ് സംഭവം. ആനക്ക് പരിക്കുണ്ടോയെന്ന് വ്യക്തമല്ല. ചൂണ്ടൽ സ്വദേശി തങ്കരാജിൻ്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറി‌ടിച്ചത് ചക്കക്കൊമ്പനെ‌യാണോ എന്ന് സംശയമുണ്ട്.

ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് സംഭവം. തങ്കരാജും കുടുംബവും സഞ്ചരിച്ച കാറാണ് കാട്ടാനയെ ഇടിച്ചത്. പൂപ്പാറയില്‍ നിന്ന് ചൂണ്ടലിലേക്കു പോകുകയായിരുന്നു ഇവർ. കാര്‍ ഇടിച്ചതോടെ അക്രമാസക്തനായ ആന വാഹനം തകര്‍ക്കാൻ ശ്രമിച്ചെന്ന് നാട്ടുകാർ പറയുന്നു. ഇതിനിടെ പൂപ്പാറ ടൗണിലൂടെ കാട്ടാന നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

]]>
ആദിവാസി യുവാവിനെതിരെ കള്ളക്കേസ് എടുത്ത സംഭവം; സസ്പെൻഷനിലായിരുന്ന വൈൽഡ് ലൈഫ് വാർഡനെ തിരിച്ചെടുത്തു https://malayalees.ch/case-adivasi-wild-life-warden/ Fri, 19 May 2023 04:14:16 +0000 https://malayalees.ch/?p=81450 ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവിനെതിരെ കള്ളക്കേസ് എടുത്ത സംഭവത്തിൽ സസ്പെൻഷനിലായിരുന്ന മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡനെ സർവീസിൽ തിരിച്ചെടുത്തു. വനംവകുപ്പ് അസിസ്റ്റൻറ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബി രാഹുലിനെയാണ് തിരിച്ചെടുത്തത്.

സരുൺ സജിയുടെ പരാതിയിൽ ഉപ്പുതറ പൊലീസ് എടുത്ത കേസിലെ പ്രതിയാണ് രാഹുൽ. കേസിൻ്റെ കുറ്റപത്രം സമർപ്പിക്കുന്നതിനു മുൻപാണ് നടപടി. കള്ളക്കേസ് എടുത്തതിൽ രാഹുലിനും പങ്കുണ്ടെന്ന് വനം വകുപ്പ് അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.

2022 സെപ്റ്റംബർ 20നാണ് സംഭവം നടക്കുന്നത്. കണ്ണംപടിയിൽ വച്ച് ആദിവാസി യുവാവിന്റെ ഓട്ടോ വനം വകുപ്പ് തടഞ്ഞു നിർത്തുകയും അതിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെ ഇറച്ചി വെച്ചതിനുശേഷം കാട്ടിറച്ചി കടത്താൻ ശ്രമിച്ചു എന്ന പേരിൽ യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പത്ത് ദിവസത്തേക്ക് ഇദ്ദേഹത്തെ റിമാൻഡ് ചെയ്യുകയും ചെയ്തു. പിന്നീട് നാട്ടുകാർ ഇതിൽ പ്രതിഷേധിച്ചു. അതിനൊടുവിൽ വനം വകുപ്പ് തന്നെ ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഈ സംഘം നടത്തിയ അന്വേഷണത്തിൽ ഇത് കള്ളക്കേസാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. പിന്നാലെ ഇത് മാട്ടിറച്ചിയാണോ കാട്ടിറച്ചിയാണോ എന്നറിയാൻ വേണ്ടി ഒരു പരിശോധന നടത്തണം. അതിനുശേഷം മാത്രമായിരിക്കും ഈ കേസ് പൂർണ്ണമായും പിൻവലിക്കാൻ കഴിയുക എന്ന് വനം വകുപ്പ് നിലപാടെടുത്തു. ഒരു മാസം മുൻപ് ഈ മാസം കാട്ടിറച്ചിയല്ലെന്ന് പരിശോധനാഫലം വന്നു. എന്നിട്ടും വനംവകുപ്പ് യാതൊരു വിധത്തിലുള്ള നടപടിയും സ്വീകരിച്ചില്ല. ഇതിനു പിന്നാലെ സരുൺ സജിയും കുടുംബവും മുഖ്യമന്ത്രിയെയും വനം വകുപ്പ് മന്ത്രിനെയും കാണുകയും നിവേദനം കൊടുക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഇതിൽ നടപടി ഉണ്ടായില്ല. ഇതിനു പിന്നാലെ വനം വകുപ്പ് ഈ കേസ് പിൻവലിക്കുകയായിരുന്നു.

ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിക്കൊണ്ടു വന്ന് വിൽപന നടത്തി എന്നാരോപിച്ച് കഴിഞ്ഞ സെപ്‌തംബർ 20നാണ് സരുൺ സജിയെ കിഴുക്കാനം ഫോറസ്റ്റർ അനിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇത് കള്ളക്കേസാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എൻ.ആർ.ഷിജിരാജ്, വി.സി.ലെനിൻ, ഡ്രൈവർ ജിമ്മി ജോസഫ് വാച്ചർമാരായ കെ.ടി.ജയകുമാർ, കെ.എൻ.മോഹനൻ എന്നിവരെ സസ്‌പെൻഡ് ചെയ്തിരുന്നു. വൈൽഡ് ലൈഫ് വാർഡൻ രാഹുലും കേസിലെ പ്രതിയാണ്.

]]>
അരിക്കൊമ്പൻ കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയിൽ https://malayalees.ch/arikomban-case-again-in-high-court-today/ Wed, 05 Apr 2023 05:17:23 +0000 https://malayalees.ch/?p=79148 ഇടുക്കി ചിന്നക്കനാലിൽ ആക്രമണം തുടരുന്ന ഒറ്റയാൻ അരിക്കൊമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പീപ്പിൾ ഫോർ ആനിമൽസ് എന്ന സംഘടനയടക്കം നൽകിയ ഹർജികളാണ് ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. അതേസമയം കേസില്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

അരക്കൊമ്പന്റെ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളുമായും ജനപ്രതിനിധികളുമായും സമിതി അംഗങ്ങള്‍ ആശയ വിനിമയം നടത്തിയിരുന്നു. അഞ്ചംഗ സമിതിയിലെ കോട്ടയം ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് ആര്‍ എസ് അരുണ്‍, പ്രൊജക്ട് ടൈഗര്‍ സിസിഎഫ് എച്ച് പ്രമോദ്, വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റും ചീഫ് വെറ്റിനേറിയനുമായ ഡോ എന്‍ വി കെ അഷ്റഫ്, കോടതി നിയമിച്ച അമിക്കസ്‌ക്യൂറി അഡ്വ രമേശ് ബാബു എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ജനാഭിപ്രായം പ്രതിഫലിക്കുന്ന റിപ്പോര്‍ട്ടായിരിക്കും സമിതി സമര്‍പ്പിക്കുകയെന്നാണ് വിവരം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഡിവിഷന്‍ ബെഞ്ച് വിഷയത്തില്‍ തീരുമാനമെടുക്കുക.

]]>
ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ കൊല്ലപ്പെട്ടു https://malayalees.ch/forest-watcher-killed-by-wild-elephant/ Wed, 25 Jan 2023 13:50:27 +0000 https://malayalees.ch/?p=75020 ഇടുക്കി ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റ് അയ്യപ്പൻകുടി സ്വാദേശിയ ശക്‌തിവേൽ ആണ് കൊല്ലപ്പെട്ടത്. രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പന്നിയാർ എസ്റ്റേറ്റിൽ എത്തിയ കാട്ടാനകൂട്ടത്തെ ഓടിക്കാൻ എത്തിയതായിരുന്നു ശക്‌തിവേൽ.

]]>
ഇടുക്കിയിൽ വിനോദ സഞ്ചാരികളുടെ വാഹനം മറിഞ്ഞു; 21 പേർക്ക് പരുക്ക് https://malayalees.ch/accident-in-idukki/ Fri, 20 Jan 2023 07:10:31 +0000 https://malayalees.ch/?p=74751 ഇടുക്കി കൊടികുത്തിക്കു സമീപം വിനോദ സഞ്ചാരികളുടെ വാഹനം മറിഞ്ഞു. ഡ്രൈവർ അടക്കം 21 പേർക്ക് പരുക്ക്. സരമായി പരുക്കേറ്റ എട്ടു പേരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ബാക്കിയുള്ളവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈ താനെ സ്വദേശികൾ എത്തിയ വാഹനം ആണ് അപകടത്തിൽപെട്ടത്.

]]>
അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍ https://malayalees.ch/man-died-in-adimali-after-consuming-liquor-lying-on-the-road/ Thu, 12 Jan 2023 04:05:22 +0000 https://malayalees.ch/?p=74328 ഇടുക്കി അടിമാലിയില്‍ വഴിയില്‍ കിടന്നു കിട്ടിയ മദ്യം കഴിച്ച ഒരാള്‍ മരിച്ചു. വഴിയില്‍ നിന്ന് കിട്ടിയ മദ്യം കഴിച്ച മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍ ആയിരുന്നു. ഇവരിലൊരാളായ അടിമാലി പടയാട്ടില്‍ കുഞ്ഞുമോനാണ് മരിച്ചത്. 40 വയസായിരുന്നു. ചികിത്സയില്‍ കഴിയവേയായിരുന്നു അന്ത്യം. 

കുഞ്ഞുമോനും സുഹൃത്തുക്കളും കഴിച്ച മദ്യത്തില്‍ കീടനാശിനിയുടെ സാന്നിധ്യം മുന്‍പ് കണ്ടെത്തിയിരുന്നു. എട്ടാം തിയതിയാണ് മൂവര്‍ സംഘത്തിന് വഴിയില്‍ കിടന്ന് ഒരു മദ്യക്കുപ്പി ലഭിക്കുന്നത്. മദ്യം കഴിച്ച മൂന്നുപേര്‍ക്കും മണിക്കൂറുകള്‍ക്കുള്ളില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

ആദ്യം മൂവരേയും അടിമാലി ജനറല്‍ ആശുപത്രിയിലാണ് നാട്ടുകാര്‍ എത്തിച്ചത്. മൂന്നുപേരുടേയും നില വഷളായതോടെ ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞുമോനെക്കൂടാതെ അടിമാലി സ്വദേശികളായ അനില്‍ കുമാര്‍, മനോജ് എന്നിവര്‍ക്കും മദ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. സംഭവത്തില്‍ അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മദ്യം എങ്ങനെ വഴിയരികില്‍ എത്തിയെന്നും മദ്യത്തില്‍ കീടനാശിനി എങ്ങനെ വന്നെന്നും ഉള്‍പ്പെടെ പൊലീസ് പരിശോധിക്കും.

]]>
വഴിയിൽ കിടന്ന് കിട്ടിയ മദ്യം കുടിച്ചു; 3 യുവാക്കൾ അവശനിലയില്‍ https://malayalees.ch/youth-consumed-achool-are-physically-unwel/ Mon, 09 Jan 2023 04:35:49 +0000 https://malayalees.ch/?p=74150 ഇടുക്കി അടിമാലിയില്‍ മദ്യം കഴിച്ച മൂന്നുയുവാക്കള്‍ അവശനിലയിൽ. വഴിയില്‍ കിടന്ന് കിട്ടിയ മദ്യമാണ് കഴിച്ചതെന്ന് യുവാക്കളുടെ മൊഴി. ആരോഗ്യനില മോശമായതിനെ തുടർന്ന് മൂന്നുപേരെയും കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അനിൽ കുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവരാണ് ചികിത്സ തേടിയത്.

ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകിയെങ്കിലും ആരോഗ്യനില മോശമാകുന്നതായി കണ്ടതിനെ തുടർന്നാണ് ഇവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.

]]>
വാഴവരയെ വിറപ്പിച്ച കടുവ കുളത്തിൽ വീണു ചത്തു; ജഡം കണ്ടെത്തിയത് ഏലത്തോട്ടത്തിലെ കുളത്തിൽ https://malayalees.ch/tiger-died-vazhavara-idukki/ Mon, 19 Dec 2022 06:30:37 +0000 https://malayalees.ch/?p=73063 ഇടുക്കി വാഴവരയെ വിറപ്പിച്ച കടുവ കുളത്തിൽ വീണു ചത്തു. കട്ടപ്പന നിർമ്മലാസിറ്റി ഇടയത്തുപാറയിൽ ഷിബുവിൻ്റെ ഏലത്തോട്ടത്തിലെ കുളത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. ഏറെ ദിവസമായി വാഴവരയിലെ ജനങ്ങൾ കടുവ ഭീതിയിലായിരുന്നു.

രണ്ട് ദിവസം മുമ്പ് കണ്ടത്തിൽ ജോൺ ദേവസ്യ എന്നയാളുടെ പശുവിനെ കടിച്ച് അവശനിലയിലാക്കിയിരുന്നു. ഒരു വയസുള്ള പശുക്കിടാവിനെയാണ് കടുവ ആക്രമിച്ചത്. കടുവയുടെ കാൽപ്പാടുകൾ കൂടി കണ്ടെത്തിയതോടെ പ്രദേശവാസികൾ വലിയ ഭീതിയിലായിരുന്നു. അതിനിടയിലാണ് ഏലത്തോട്ടത്തിലെ കുളത്തിൽ കടുവയുടെ ജഡം കണ്ടെത്തിയത്.

വയനാട് മീനങ്ങാടിയില്‍ ഭീതി പരത്തിയ കടുവ കഴിഞ്ഞ മാസം പിടിയിലായിരുന്നു. കുപ്പമുടി എസ്റ്റേറ്റ് പൊന്‍മുടി കോട്ടയിലാണ് കടുവ കൂട്ടില്‍ കുടുങ്ങിയത്. കൃഷ്ണഗിരി ഉള്‍പ്പെടെയുള്ള പ്രദേശത്തും കടുവയുടെ ആക്രമണം തുടർച്ചയായി ഉണ്ടായിരുന്നു.

]]>
ഇടുക്കി വെള്ളാരംകുന്നിൽ പത്ത് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു https://malayalees.ch/10-year-old-boy-died-due-to-electric-shock/ Fri, 16 Dec 2022 04:01:45 +0000 https://malayalees.ch/?p=72913 ഇടുക്കി വെള്ളാരംകുന്നിൽ പത്ത് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു. കൊച്ചുതോവാള പാറയ്ക്കൽ ജയ്മോന്റെ മകൻ അഭിനവാണ് മരിച്ചത്. ബന്ധുവീട്ടിൽ വെച്ചാണ് കുട്ടിക്ക് ഷോക്ക് ഏൽക്കുന്നത്.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടക്കുന്നത്. അഭിനവിന്റെ അമ്മയുടെ വീട്ടിൽ വെച്ചാണ് അപകടമുണ്ടായത്.

സർവീസ് വയറുകൾ ഇവിടെ അലക്ഷ്യമായി ഇട്ടിരിക്കുകയായിരുന്നു. ഇതിൽ നിന്ന് ഷോക്കേറ്റതാകാം മരണ കാരണമെന്നാണ് പ്രാഥമിക നി​ഗമനം. വീട്ടിൽ നിന്ന് ബഹളം കേട്ട് തൊട്ടടുത്തുള്ള രണ്ട് പേർ ഓടിയെത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

]]>
ബൈക്ക് നന്നാക്കുന്നതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിനിടെ ഗൃഹനാഥൻ കൊല്ലപ്പെട്ടു https://malayalees.ch/man-killed-idukki-arrest/ Tue, 29 Nov 2022 04:10:42 +0000 https://malayalees.ch/?p=72029 ഇടുക്കി നിർമല സിറ്റിയിൽ ബൈക്ക് നന്നാക്കുന്നതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിനിടെ ഗൃഹനാഥൻ കൊല്ലപ്പെട്ടു. നിർമല സിറ്റി പാറയ്ക്കൽ രാജുവാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഒന്നാം പ്രതി ഹരികുമാർ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടാം പ്രതി ജോബിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. രാജുവിൻ്റെ മരണത്തിൽ കവുന്തി സ്വദേശി ജോബിൻ, വാഴവര സ്വദേശി ഹരികുമാർ എന്നിവരാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട രാജുവിൻ്റെ മകൻ രാഹുലിൻ്റെ സുഹൃത്തുക്കളാണ് പ്രതികൾ. ഹരികുമാറിൻ്റെ ബൈക്ക് രാഹുൽ ഓടിച്ചപ്പോൾ കേടുപാട് സംഭവിച്ചിരുന്നു. ഇത് നന്നാക്കുകയോ നഷ്ടപരിഹാരം നൽകുകയോ ചെയ്യാമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ഫോണിൽ പോലും രാഹുലിനെ കിട്ടാതെ വന്നതോടെയാണ് പ്രതികൾ രാജുവിൻറെ വീട്ടിലെത്തി ബഹളം വെച്ചത്. ഇതിനിടെ ഉണ്ടായ അടിപിടിയിലാണ് രാജുവിന് ഗുരുതരമായി പരുക്കേറ്റതെന്നാണ് മൊഴി.

]]>