Idavela Babu – malayalees.ch https://malayalees.ch Malayalam Online News Portal Mon, 30 Jan 2023 12:15:20 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Idavela Babu – malayalees.ch https://malayalees.ch 32 32 ഇടവേള ബാബുവിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി; വ്‌ളോഗര്‍ കസ്റ്റഡിയില്‍ https://malayalees.ch/vlogger-krishnakumar-arrested-for-defaming-idavela-babu/ Mon, 30 Jan 2023 12:15:00 +0000 https://malayalees.ch/?p=75331 താരസംഘടന ‘എഎംഎംഎ’യുടെ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെതിരായ സൈബര്‍ ആക്രമണത്തില്‍ വ്‌ളോഗര്‍ കൃഷ്ണകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടവേള ബാബുവിന്റെ പരാതിയില്‍ കാക്കനാട് സൈബര്‍ പൊലീസിന്റേതാണ് നടപടി.

ഇടവേള ബാബുവിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വിഡിയോ പോസ്റ്റ് ചെയ്തതിനാണ് നടപടി. തിരുവനന്തപുരം സ്വദേശിയാണ് കൃഷ്ണകുമാര്‍. മൊഴിയെടുക്കാനായി വിളിച്ചുവരുത്തിയ ശേഷം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തെ കുറിച്ച് ഇടവേള ബാബു നടത്തിയ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ഇതിനിടയിലാണ് കൃഷ്ണകുമാര്‍ തന്റെ സോഷ്യല്‍ മിഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇടവേള ബാബുവിനെതിരെ വിഡിയോ ചെയ്തത്. തുടര്‍ന്ന് നടന്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

]]>
‘ക്ലബിന്റെ ഇംഗ്ലിഷ് അർത്ഥമല്ല ചോദിച്ചത്, താരസംഘടന സ്വകാര്യ സ്വത്തല്ല’; ​ഗണേഷ് കുമാർ https://malayalees.ch/film-organization-is-not-private-property-ganesh-kumar/ Wed, 29 Jun 2022 12:24:04 +0000 https://malayalees.ch/?p=64070 നടൻ ഇടവേള ബാബുവിന് മറുപടിയുമായി കെ ബി ഗണേഷ് കുമാർ എംഎൽഎ. ഇടവേള ബാബുവിന്റെ പരാമർശം വിക്കിപീ‍ഡിയ നോക്കി. താരസംഘടന ക്ലബ് ആണെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നത് എന്തിനാണെന്ന് പറയണം. ‘അമ്മ’ സ്വകാര്യ സ്വത്താണെന്ന് ധരിക്കരുതെന്നും, ദിലീപ് കേസിലെടുത്ത നിലപാട് വിജയ് ബാബുവിനോടും വേണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു.

ഇടവേള ബാബു അസത്യം പ്രചരിപ്പിക്കുകയാണ്. ആരെ രക്ഷിക്കാൻ വേണ്ടിയായിരുന്നു ഈ പ്രസ്താവ. ക്ലബെന്ന പരാമർശം ഇടവേള ബാബു നടത്തുമ്പോൾ മോഹൻലാൽ തിരുത്തേണ്ടതായിരുന്നു. ഇക്കാര്യങ്ങൾ ഉന്നയിച്ച് മോഹൻലാലിന് കത്ത് നൽകുമെന്നും ഗണേഷ് കുമാർ. ക്ലബ്ബിൻ്റെ ഇം​ഗ്ലീഷ് അർത്ഥം പഠിപ്പിക്കുന്നതിന് മുമ്പ്, അതിജീവിത ഉന്നയിച്ച കാര്യങ്ങൾക്ക് മറുപടി പറയുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദിലീപ് വിഷയത്തിൽ എടുത്ത നിലപാട് വിജയ് ബാബുവിനോടും വേണം. വിജയ് ബാബുവിന്റെ കേസ് പോലെ അല്ല ബിനീഷ് കോടിയേരിയുടേത്. സാമ്പത്തിക കുറ്റാരോപണമാണ് ബിനീഷിനെതിരെയുള്ളത്. ബിനീഷ് കോടിയേരിയെ പുറത്താക്കുന്ന ചർച്ച നടക്കുമ്പോൾ ആ യോ​ഗത്തിൽ താൻ ഉണ്ടായിരുന്നില്ല. വിജയ് ബാബു സ്വയം രാജിവയ്ക്കണം, അല്ലെങ്കിൽ പ്രസിഡന്റ് മോഹൻലാൽ രാജി ആവശ്യപ്പെടണമെന്നും ഗണേഷ് കുമാർ ആവർത്തിച്ചു.

]]>
ഇടവേള ബാബുവും രമേശ് പിഷാരടിയും കോണ്‍ഗ്രസില്‍ https://malayalees.ch/idavela-babu-and-ramesh-pisharody-in-congress/ Wed, 17 Feb 2021 03:57:42 +0000 https://malayalees.ch/?p=40277 ഇരുവരും ഐശ്വര്യ കേരള യാത്രായില്‍ പങ്കെടുത്തു. ഐശ്വര്യ കേരള യാത്ര ഹരിപ്പാട് എത്തിയപ്പോഴാണ് ഇരുവരും വേദിയിലെത്തിയത്.

നടനും സംവിധായകനുമായ രമേഷ് പിഷാരടിയും നടനും താരസംഘടനയായ അമ്മയുടെ സെക്രട്ടറിയുമായ ഇടവേള ബാബുവും കോണ്‍ഗ്രസിലേക്ക്. ഇരുവരും ഐശ്വര്യ കേരള യാത്രായില്‍ പങ്കെടുത്തു. ഐശ്വര്യ കേരള യാത്ര ഹരിപ്പാട് എത്തിയപ്പോഴാണ് ഇരുവരും വേദിയിലെത്തിയത്.

രമേശ് പിഷാരടിയുടെ സുഹൃത്തായ ധര്‍മജന്‍ വര്‍ഷങ്ങളായി സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ താൽപ്പര്യമുണ്ടെന്നും ധർമജൻ മുമ്പ് പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പിഷാരടിയുടെ പാര്‍ട്ടി പ്രവേശനം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും പിഷാരടി ചർച്ച നടത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്

]]>