ICU – malayalees.ch https://malayalees.ch Malayalam Online News Portal Tue, 03 Jan 2023 04:20:22 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ICU – malayalees.ch https://malayalees.ch 32 32 ഐസിയുവിൽ നിന്ന് മാറ്റി; ഋഷഭ് പന്തിൻ്റെ ആരോഗ്യനിലയിൽ പുരോഗതി https://malayalees.ch/rishabh-pant-health-improve-icu/ Tue, 03 Jan 2023 04:20:08 +0000 https://malayalees.ch/?p=73811 വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ ഐസിയുവിൽ നിന്ന് മാറ്റി. താരത്തിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഐസിയുവിൽ നിന്ന് മാറ്റിയെങ്കിലും കലിലേറ്റ പരുക്ക് എപ്പോൾ ഭേദമാകും എന്നതിനെപ്പറ്റി വ്യക്തയില്ല. എംആർഐ സ്കാൻ ചെയ്യാനുള്ള നിലയിലല്ല പന്തെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

ഋഷഭ് പന്തിന് വേണ്ട വിശ്രമം ലഭിക്കുന്നില്ലെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. പന്തിനെ കാണാൻ സന്ദർശക പ്രവാഹമാണെന്നും ഇത് അദ്ദേഹത്തിനു ബുദ്ധിമുട്ടാവുന്നുണ്ടെന്നും പന്തിൻ്റെ കുടുംബം അറിയിച്ചു. ഡെറാഡൂണിലെ മാക്സ് ഹോസ്പിറ്റലിലാണ് പന്ത് ഉള്ളത്. നിരവധി ആളുകൾ സന്ദർശനത്തിന് എത്തുന്നതിനാൽ ഇൻഫക്ഷൻ ഭീതി ഒഴിവാക്കുന്നതിനായി പന്തിനെ പ്രത്യേക മുറിയിലേക്ക് മാറ്റിയിട്ടുണ്ട്.

ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ നിരവധി സിനിമാ താരങ്ങളും രാഷ്ട്രീയക്കാരും ക്രിക്കറ്റ് താരങ്ങളുമൊക്കെയാണ് പന്തിനെ സന്ദർശിച്ചത്. അനുപം ഖേർ, നിതീഷ് റാണ, പുഷ്കർ സിംഗ് ധാമി തുടങ്ങി ഒട്ടേറെപ്പേർ പന്തിനെ കാണാനെത്തി. ഇവർ സന്ദർശന സമയം കണക്കിലെടുക്കാതെയാണ് വരുന്നതെന്നും വിഐപികൾ ആയതിനാൽ ഇവരെ തടയാൻ കഴിയുന്നില്ല എന്നും പരാതിയുണ്ട്.

അപകടത്തിൽ നെറ്റിയിലേറ്റ പരുക്കിന് പന്തിന് പ്ലാസ്റ്റിക് സർജറി നടത്തിയിരുന്നു. ഇന്നലെ പുലർച്ചെ ഡെറാഡൂൺ-ഡൽഹി ദേശീയപാതയിലാണ് റിഷഭ് പന്ത് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് കത്തിയമർന്നത്. റിഷഭ് പന്ത് തന്നെയായിരുന്ന കാർ ഓടിച്ചിരുന്നത്. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പന്ത് പിന്നീട് വ്യക്തമാക്കിയതായി പൊലീസ് അറിയിച്ചിരുന്നു.

ദേശീയ പാതയിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ കാർ അപകടത്തിൽപ്പെട്ടതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പറഞ്ഞിരുന്നു. ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ വച്ചാണ് ഋഷഭിന് അപകടമുണ്ടാകുന്നത്. അവിടുത്തെ കുഴിയെ വെട്ടിക്കാൻ ശ്രമിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് കാർ അപകടത്തിൽപ്പെട്ടത്. മാക്‌സ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഋഷഭ് പന്തിനെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

]]>
എറണാകുളത്ത് മതിയായ ഐസിയു ബെഡ്ഡുകൾ ഉറപ്പുവരുത്തിയെന്ന് കളക്ടർ എസ്. സുഹാസ് https://malayalees.ch/s-suhas-on-icu-bed-shortage-in-ekm/ Fri, 23 Apr 2021 08:59:25 +0000 https://malayalees.ch/?p=43311 എറണാകുളം ജില്ലയിൽ മതിയായ ഐസിയു ബെഡ്ഡുകൾ ഉറപ്പുവരുത്തിയെന്ന് കളക്ടർ എസ്. സുഹാസ്. പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ട അടിയന്തര നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. പരമാവധി രോഗികളെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും അധികം കൊവിഡ് രോഗികളുള്ള എറണാകുളത്ത് ഐസിയു ബെഡ്ഡുകൾക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്. സർക്കാർ ആശുപത്രികളിലുള്ള 120 ഐസിയു ബെഡ്ഡുകളും സ്വകാര്യ ആശുപത്രികളിലെ നൂറ്റിയമ്പതോളം ഐസിയു ബെഡ്ഡുകളും നിറഞ്ഞു കഴിഞ്ഞു. ഓക്‌സിജൻ ബെഡ്ഡുകളിൽ തന്നെ ശേഷിക്കുന്നത് 200 എണ്ണം മാത്രമാണ്. കൂടുതൽ ഐസിയു ബെഡ്ഡുകൾ ഒരുക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം.

അതേസമയം, രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് ജില്ലയിൽ ഇന്ന് വാക്‌സിൻ നൽകിയത്. 156 കേന്ദ്രങ്ങളിൽ 20,000 പേർക്ക് വാക്‌സിൻ നൽകുന്നുണ്ട്. ഇത് ഇടപ്പള്ളിയിൽ അടക്കം ചിലയിടങ്ങളിൽ വാക്‌സിൻ സ്വീകരിക്കാനെത്തിയവരുടെ പ്രതിഷേധത്തിന് ഇടയാക്കി.

]]>
ഐ.സി.യുവില്‍ കിടന്ന് എഡിറ്റ് ചെയ്യുന്ന സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ ദ്യശ്യങ്ങള്‍ https://malayalees.ch/scenes-of-santosh-george-kulangara-editing-while-in-icu/ Mon, 22 Feb 2021 04:04:13 +0000 https://malayalees.ch/?p=40482 മലയാളികളെ ടെലിവിഷന്‍ സ്ക്രീനിലൂടെ ലോകം കാണിച്ച സഞ്ചാരിയാണ് സന്തോഷ് ജോര്‍ജ് കുളങ്ങര. കോട്ടയം ജില്ലയിലെ മരങ്ങാട്ടുപ്പള്ളി എന്ന ഒരു ചെറിയ ഗ്രാമത്തില്‍ നിന്നാണ് രാജ്യതിര്‍ത്തികള്‍ക്കപ്പുറത്തെ കാഴ്ച്ചകള്‍ മലയാളിയിലെത്തിക്കാനായി അദ്ദേഹം യാത്രകള്‍ ആരംഭിച്ചത്.

ആദ്യ കാലങ്ങളില്‍ മറ്റൊരു സ്വകാര്യ ചനല്‍ വഴിയായിരുന്നു അരമണിക്കൂര്‍ നീളുന്ന സഞ്ചാരം സംപ്രേഷണം ചെയ്തിരുന്നത് എന്നാല്‍ ഏറെ വൈകാതെ സഫാരി എന്ന സ്വന്തം ചാനലിലൂടെ സഞ്ചാരം പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. യാത്രകള്‍ ചിത്രീകരിക്കുകയും സ്വയം അത് എഡിറ്റ് ചെയ്ത് സംപ്രേഷണം ചെയ്യുകയും ചെയ്യുന്ന രീതിയാണ് അദ്ദേഹം സ്വീകരിച്ചു പോന്നിരുന്നത്. എത് പ്രതിസന്ധി ഘട്ടങ്ങളിലും അദ്ദേഹം അതിന് മുടക്കം വരുത്തിയിരുന്നില്ല. അസുഖ ബാധിതനായി ആശുപത്രി കിടക്കയില്‍ കിടക്കയില്‍ കിടക്കുമ്പോഴും തന്‍റെ പരിപാടി എഡിറ്റ് ചെയ്യുന്ന സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സഫാരി ചാനല്‍ പുറത്തുവിട്ടിരുന്നു. സഞ്ചാരത്തിന്‍റെ യാത്രാനുഭവങ്ങള്‍ പങ്കുവെക്കുന്ന ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകള്‍ എന്ന പരിപാടിയിലായിരുന്നു അത്.

വാര്‍ത്തയും ചിത്രങ്ങളും പിന്നീട് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഒരു മെഡിക്കല്‍ പരിശോധനയിൽ അദ്ദേത്തിന് പിത്താശയത്തിൽ കല്ല് കണ്ടെത്തിത്. എന്നാല്‍ തത്ക്കാലം അത് നീക്കം ചെയ്യേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. പിന്നീട് ജനുവരിയില്‍ വയറ്റിൽ വീണ്ടും കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയപ്പോള്‍ കല്ല് നീക്കം ചെയ്യാൻ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.

നിലവിലെ അവസ്ഥയില്‍ കല്ല് നീക്കം ചെയ്യേണ്ടതില്ലെങ്കിലും യാത്രകള്‍ക്കിടയില്‍ ചികിത്സാസൗകര്യങ്ങള്‍ കുറഞ്ഞ ഏതെങ്കിലും രാജ്യങ്ങളില്‍ വെച്ച് സ്ഥിതി ഗുരുതരമായാല്‍ ബുദ്ധിമുട്ടാകുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്. സഞ്ചാരിയുടെ ഡയറിക്കുറിപ്പുകള്‍ എന്ന പരിപാടിയിലൂടെ സന്തോഷ് ജോര്‍ജ് കുളങ്ങര തന്നെയാണ് ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

”എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. താക്കോൽദ്വാര ശസ്ത്രക്രിയ വഴി പിത്താശയം മുഴുവനായും നീക്കം ചെയ്യുകയായിരുന്നു. രണ്ട് ദിവസത്തിനു ശേഷം ഡിസ്ചാര്‍ജ് ചെയ്തു വീട്ടിലേയ്ക്ക് മടങ്ങാനിരിക്കെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. കടുത്ത ശ്വാസംമുട്ടലിനെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. ശ്വാസം മുട്ടൽ കൂടിയതോടെ മറ്റു പരിശോധനകളും നടത്തി. ഒടുവിൽ ശ്വസിക്കാന്‍ വെന്‍റിലേറ്റര്‍ സഹായം ആവശ്യമായി വന്നു.

സി.ടി സ്കാനിൽ ന്യൂമോണിയ ഉണ്ടെന്ന് വ്യക്തമായി. വെള്ളിയാഴ്ച അടിയന്തരായി തീര്‍ക്കേണ്ട ജോലികള്‍ ഏറ്റെടുക്കേണ്ടി വന്നത്. എപിസോഡ് മുടങ്ങാതിരിക്കാനായി ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍ ലാപ്ടോപ്പും ആശുപത്രിയിലേയ്ക്ക് എത്തിച്ചു. തുടര്‍ന്ന് രാത്രി വൈകിയിരുന്നും ജോലികള്‍ തീര്‍ക്കുകയായിരുന്നു. എന്നാൽ ഇതിനു പിന്നാലെ വീണ്ടും വേദന കൂടി. ഉറങ്ങിയെഴുന്നേറ്റിട്ടും വേദന മാറാതെ വന്നതോടെ കൂടുതൽ പരിശോധനകള്‍ നടത്തി.

അപ്പോഴാണ് വയറ്റിൽ ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് രക്തസ്രാവമുണ്ടെന്ന് മനസ്സിലാകുന്നത്. ഇത് നീക്കം ചെയ്യേണ്ടി വരും. ഇതിനിടെ ശ്വാസകോശത്തിലും നീര്‍ക്കെട്ടുണ്ടായി. പള്‍സ് റേറ്റ് ക്രമാതീതമായി താഴ്ന്നു. ഒടുവിൽ രക്തസ്രാവം തടയാനായി രാത്രി പത്ത് മണിയോടെ അടിയന്തര ശസ്ത്രക്രിയ നടത്തുകയായിരുന്നു. “ഞായറാഴ്ച പകൽ ഞാൻ കണ്ടില്ല. പിറ്റേന്ന് തിങ്കളാഴ്ച ഉച്ചയ്ക്കാണ് കണ്ണു തുറന്നത്. ആശ്വാസത്തോടെ ഡോക്ടര്‍മാര്‍ ചുറ്റും കൂടി. ഒരു മുതിര്‍ന്ന ഡോക്ടര്‍ എന്‍റെ അടുത്തു വന്നു പറഞ്ഞു. സന്തോഷ്, നിങ്ങളൊരു യുദ്ധം ജയിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍”

]]>