ICMR – malayalees.ch https://malayalees.ch Malayalam Online News Portal Mon, 29 Nov 2021 04:26:27 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ICMR – malayalees.ch https://malayalees.ch 32 32 ഒമിക്രോണ്‍ വകഭേദത്തില്‍ പരിഭ്രാന്തി വേണ്ടെന്ന് ഐസിഎംആര്‍; ജാഗ്രത കൈവിടരുതന്ന് പ്രധാനമന്ത്രി https://malayalees.ch/icmr-says-no-worries-about-omicron-variant-at-this-point/ Mon, 29 Nov 2021 04:26:20 +0000 https://malayalees.ch/?p=53188 ഒമിക്രോണ്‍ വകഭേദത്തില്‍ പരിഭ്രാന്തി വേണ്ടെന്ന് ഐസിഎംആര്‍ എന്നാൽ പുതിയ വൈറസ് വകഭേദത്തിനെതിരെ ജാഗ്രത കൈവിടരുതന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ചു. തീവ്രവ്യാപന ശേഷിയുള്ള വകഭേദമാണ് ഒമിക്രോണ്‍ എന്ന റിപ്പോര്‍ട്ടുകള്‍ നിലവിലുണ്ടെങ്കിലും ഇത് സാധൂകരിക്കാന്‍ പര്യാപ്തമായ തെളിവുകള്‍ പുറത്ത് വന്നിട്ടില്ലെന്നാണ് ഐസിഎംആറിന്‍റെ നിലപാട്. അതിനാല്‍ ജാഗ്രത തുടര്‍ന്നാല്‍ മതിയാകും.

നിലവില്‍ ഉപയോഗിക്കുന്ന വാക്‌സിനുകളുടെ ശേഷിയെ ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. പക്ഷേ വാക്‌സിനെടുത്തവര്‍ക്ക് വൈറസ് ബാധ ഗുരുതരമാകില്ലന്ന് തന്നെയാണ് എഐസിഎംആര്‍ കരുതുന്നത്. അതിനാല്‍ വാക്സിനേഷന്‍ വേഗത കൂട്ടണമെന്ന് ഐസിഎംആര്‍ നിര്‍ദ്ദേശിക്കുന്നു.

ഒമിക്രോൺ വൈറസ് കൂടുതൽ രാജ്യങ്ങളിൽ റിപ്പോ‍ർട്ട് ചെയ്യുന്ന സാഹചര്യത്തിൽ അടിയന്തരനടപടികൾ ആലോചിക്കാൻ ഡൽഹി സര്‍ക്കാര്‍ നാളെ യോഗം ചേരും.

രാജ്യത്തെ 16 കോടിയോളം പേര്‍ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്നാണ് കണക്ക്. പുതിയ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തില്‍ വാക്‌സിന്‍ വിമുഖത ഉപേക്ഷിക്കണമെന്നും ഐസിഎംആര്‍ ആവശ്യപ്പെടുന്നു. നിലവിലെ സാഹചര്യം വാക്സിനേഷന്‍ നടപടിയെ ബാധിക്കരുതെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കൊവിഡ് ഭീഷണി വിട്ടൊഴിഞ്ഞിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻകീബാത്തിൽ ഇന്നും ആവര്‍ത്തിച്ചു. അന്താരാഷ്ട്ര വിമാന സർവീസുകൾ വീണ്ടും തുടങ്ങുന്നതില്‍ പുനരാലോചന വേണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചതിന് പിന്നാലെ പുതിയ വകഭേദം കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്ന് യാത്ര നിരോധനം ഏര്‍പ്പെടുത്തണമെന്ന് പല സംസ്ഥാനങ്ങളും ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ തീരുമാനമുണ്ടാകൂവെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

]]>
കൊവിഡിനെതിരെ ബൂസ്റ്റർ ഡോസ്; ശാസ്ത്രീയ തെളിവില്ലെന്ന് ഐസിഎംആർ https://malayalees.ch/scientific-evidence-booster-vaccine-dose-covid-icmr/ Tue, 23 Nov 2021 04:22:29 +0000 https://malayalees.ch/?p=52901 കൊവിഡിനെതിരെ ബൂസ്റ്റർ ഡോസ് വാക്സിൻ എടുക്കുന്നതിൽ ശാസ്ത്രീയമായ തെളിവില്ലെന്ന് ഐസിഎംആർ. ഐസിഎംആർ ഡയറക്ടർ ഡോ. ബൽറാം ഭാർഗവയാണ് ഇക്കാര്യം അറിയിച്ചത്. പൗരന്മാരുടെ രണ്ടാം ഡോസ് വാക്സിനാണ് ഇപ്പോൾ സർക്കാരിൻ്റെ മുഖ്യ പ്രധാന്യം എന്നും അദ്ദേഹം വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു. (scientific evidence booster Covid)

“കൊവിഡിനെതിരെ ബൂസ്റ്റർ ഡോസ് എടുക്കുന്നതിൽ ശാസ്ത്രീയ തെളിവൊന്നും ഇല്ല. ഇക്കാര്യത്തിൽ സർക്കാരിന് നേരിട്ട് തീരുമാനം എടുക്കാനാവില്ല. ഐസിഎംആർ ടീം ബൂസ്റ്റർ ഡോസ് നൽകേണ്ടതിൻ്റെ ആവശ്യകതയുണ്ടെന്ന് സർക്കാരിനെ അറിയിച്ചാൽ അപ്പോൾ അത് പരിഗണിക്കും.

അതേസമയം, കേരളത്തിൽ ഇന്ന് 3698 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 724, എറണാകുളം 622, തിരുവനന്തപുരം 465, കൊല്ലം 348, തൃശൂർ 247, കോട്ടയം 228, കണ്ണൂർ 200, മലപ്പുറം 179, ഇടുക്കി 162, ആലപ്പുഴ 151, വയനാട് 119, പാലക്കാട് 115, പത്തനംതിട്ട 110, കാസർഗോഡ് 28 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 45,190 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,88,979 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,83,929 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 5050 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 333 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7515 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1305, കൊല്ലം 469, പത്തനംതിട്ട 401, ആലപ്പുഴ 176, കോട്ടയം 816, ഇടുക്കി 524, എറണാകുളം 963, തൃശൂർ 858, പാലക്കാട് 285, മലപ്പുറം 335, കോഴിക്കോട് 667, വയനാട് 253, കണ്ണൂർ 431, കാസർഗോഡ് 32 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 54,091 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 50,12,301 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.

]]>
രാജ്യത്ത് നിലവിലുള്ള വാക്‌സിനുകളെല്ലാം ഡെല്‍റ്റ വകഭേദത്തിനെതിരെ ഫലപ്രദം; ഐസിഎംആര്‍ https://malayalees.ch/current-vaccines-effective-for-delta-variant-says-icmr-report/ Mon, 19 Jul 2021 12:32:02 +0000 https://malayalees.ch/?p=46970 രാജ്യത്ത് നിലവിലുള്ള വാക്‌സിനുകളെല്ലാം ഡെല്‍റ്റ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് ഐസിഎംആര്‍ പഠനം. ദേശീയ വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷന്‍ വിദഗ്ധ സമിതി തലവന്‍ ഡോ. എന്‍ കെ അറോറയാണ് ഐസിഎംആര്‍ റിപ്പോര്‍ട്ട് പങ്കുവച്ചത്.

‘രാജ്യത്തെ ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയിലെ ചില സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനം കൂടുതലായി ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇവയില്‍ ഭൂരിഭാഗവും ഡെല്‍റ്റ വകഭേദം വന്ന കേസുകളാണ്’. കൂടുതല്‍ പേര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിലൂടെ മൂന്നാംതരംഗത്തെ ഫലപ്രദമായി നിയന്ത്രിക്കാനാകുമെന്നും ഡോ. എന്‍ കെ അറോറ വ്യക്തമാക്കി.
റഷ്യന്‍ നിര്‍മിത സ്പുട്‌നിക് വാക്‌സിന്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഷീല്‍ഡ്, ഭാരത് ബയോടെകിന്റെ കൊവാക്‌സിന്‍ എന്നിവയാണ് രാജ്യത്ത് നിലവിലുപയോഗിക്കുന്ന കൊവിഡ് വാക്‌സിനുകള്‍. കുത്തിവയ്പ്പിനെ കുറിച്ച് ആളുകള്‍ കൂടുതലായി ബോധവാന്മാരാകേണ്ടതുണ്ടെന്നും ഡോ. എന്‍ കെ അറോറ പറഞ്ഞു.

]]>
കൊവിഡ്: കേരളം ആശങ്കപ്പെടേണ്ട സംസ്ഥാനമെന്ന് ഐസിഎംആര്‍ https://malayalees.ch/covid-icmr-says-kerala-to-worry-about/ Tue, 29 Jun 2021 04:02:08 +0000 https://malayalees.ch/?p=46129 കൊവിഡ് വ്യാപനത്തില്‍ കേരളം ആശങ്കപ്പെടേണ്ട സംസ്ഥാനമെന്ന് കണ്ടെത്തല്‍. ഐസിഎംആറിന്റെതാണ് നിഗമനം.

ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ ഐസിഎംആര്‍ ഇക്കാര്യം വ്യക്തമാക്കി. രാജ്യത്ത് 80 ജില്ലകളില്‍ ഇപ്പോഴും ഉയര്‍ന്ന ടിപിആര്‍ ആണെന്നും ഈ സമയത്തുണ്ടാകുന്ന വീഴ്ച സ്ഥിതി വഷളാക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.

മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട്, ബംഗാള്‍, ഒഡീഷ എന്നിവയാണ് ആശങ്ക നിലനില്‍ക്കുന്ന സംസ്ഥാനങ്ങള്‍. ദേശീയ നിരക്കിനെക്കാളും ഉയര്‍ന്ന തോതിലാണ് ഇവിടെ കൊവിഡ് കേസുകളിലെ വര്‍ധനയുണ്ടാകുന്നത്. പ്രതിദിനം നൂറിലേറെ മരണങ്ങള്‍ സ്ഥിരീകരിക്കുന്നത് കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിലാണ്. അതേസമയം 19 സംസ്ഥാനങ്ങളില്‍ പത്തില്‍ താഴെയാണ് പ്രതിദിന മരണം.

]]>
ഡെൽറ്റ പ്ലസ് വകഭേദം; വിദഗ്ധ പഠനത്തിനൊരുങ്ങി ഐസിഎംആറും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും https://malayalees.ch/icmr-decide-to-study-about-delta-plus-variant/ Thu, 24 Jun 2021 04:14:19 +0000 https://malayalees.ch/?p=45963 ഡെൽറ്റ പ്ലസ് വകഭേദം വിദഗ്ധ പഠനത്തിനൊരുങ്ങി ഐസിഎംആറും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും. വകഭേദത്തെ പ്രതിരോധിക്കാനുള്ള വാക്‌സിനുകളുടെ ശേഷിയും പഠന വിധേയമാക്കും.

ഡെൽറ്റ പ്ലസ് വകഭേദം കൂടുതൽ പേർക്ക് സ്ഥിരീകരിക്കാനുളള സാധ്യത കണക്കിലെടുത്താണ് വാക്‌സിനുകളുടെ ശേഷി പരിശോധിക്കാൻ ഐസിഎംആർ ഒരുങ്ങുന്നത്. ഡെൽറ്റ വകഭേദത്തെ പ്രതിരോധിച്ച കൊവാക്‌സിനും കൊവിഷീൽഡിനും ഡെൽറ്റ പ്ലസിനെയും പ്രതിരോധിക്കാൻ ശേഷിയുണ്ടെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ വിലയിരുത്തൽ. രാജ്യത്ത് ഇതുവരെ നാല്പതോളം പേർക്ക് രോഗം സ്ഥിരീകരിച്ചു. ഡെൽറ്റ പ്ലസ് വകഭേദം മൂന്നാം തരംഗത്തിന് കാരണമാകും എന്നതിന് തെളിവുകൾ ഇല്ലെയെന്ന് ഐജിഐബി ഡയറക്ടർ അനുരാഗ് അഗർവാൾ പറഞ്ഞു.

]]>
കോവാക്‌സിന്‍ ജൂലൈയില്‍ 25 കോടി ജനങ്ങള്‍ക്ക്: കേന്ദ്ര ആരോഗ്യമന്ത്രി https://malayalees.ch/local-covid-vaccine-final-trials-could-end-within-two-months/ Mon, 23 Nov 2020 07:59:51 +0000 https://malayalees.ch/?p=35582 ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്റെ അവസാനഘട്ട പരീക്ഷണം രണ്ടുമാസത്തിനകം പൂര്‍ത്തിയായേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ജൂലൈ മാസത്തിനകം 25 കോടി ജനങ്ങള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രമുഖ മരുന്ന് കമ്പനിയായ ഭാരതി ബയോടെക്കും പ്രമുഖ ആരോഗ്യ ഗവേഷണ കേന്ദ്രമായ ഐ.സി.എം.ആറും ചേര്‍ന്നാണ് പരീക്ഷണം നടത്തുന്നത്.

26000 സന്നദ്ധ പ്രവര്‍ത്തകരിലാണ് അവസാനഘട്ട പരീക്ഷണം നടത്തുന്നത്. തദ്ദേശീയമായി വാക്‌സിന്‍ വികസിപ്പിക്കാനാണ് ശ്രമമെന്ന് ഹര്‍ഷവര്‍ധന്‍ പറഞ്ഞു. രണ്ടുമാസത്തിനകം അവസാനഘട്ട പരീക്ഷണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും വെബ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.

]]>
ഇന്ത്യയിൽ 10 വയസിന്മേൽ പ്രായമുള്ള 15 വ്യക്തികളിൽ ഒരാൾ കൊവിഡ് ബാധിതൻ : ഐസിഎംആർ https://malayalees.ch/most-indians-still-susceptible-to-covid-says-icmr-survey/ Wed, 30 Sep 2020 04:31:15 +0000 https://malayalees.ch/?p=32521 ഇന്ത്യയിൽ 10 വയസിന് മുകളിൽ പ്രായമുള്ള 15 വ്യക്തികളിൽ ഒരാൾ കൊവിഡ് ബാധിതൻ. രണ്ടാം സിറോ സർവേയുടെതാണ് കണ്ടെത്തൽ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ആണ് സിറോ സർവേ നടത്തിയത്. ചേരികളിലും ചേരികളല്ലാത്ത പ്രദേശങ്ങളിലും ഗ്രാമീണ മേഖലയേക്കാൾ കൂടുതൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗിവ അറിയിച്ചു.

നഗരത്തിലെ ചേരികളിൽ 15.6 ശതമാനമാണ് വൈറസ് സാന്നിധ്യം. ചേരിയല്ലാത്ത പ്രദേശങ്ങളിൽ വൈറസ് സാന്നിധ്യം 8.2 ശതമാനമാണ്. രാജ്യത്തെ മുതിർന്ന ജനസംഖ്യയുടെ 7.1 ശതമാനം പേർക്ക് കൊവിഡ് ബാധിച്ചുവെന്നും സിറോ സർവേ സൂചിപ്പിക്കുന്നു. രോഗം അതിരൂക്ഷമായി തുടരുന്ന സാഹചര്യമായതിനാൽ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഐസിഎംആർ നിർദേശിച്ചു. വരാനിരിക്കുന്ന മാസങ്ങളിൽ ജനങ്ങൾ ധാരാളം ഒത്തുകൂടുന്ന ഉത്സവങ്ങളും തെരഞ്ഞെടുപ്പുകളും നടക്കാനുള്ള സാഹചര്യത്തിലാണ് നിർദേശം.

രണ്ടാം സിറോ സർവേയിൽ 29082 പേരെയാണ് രാജ്യത്തിൽ വിവിധ ഭാഗങ്ങളിൽ നിന്ന് പരിശോധനക്ക്ര് വിധേയമാക്കിയത്. ഓഗസ്റ്റ് 17 മുതൽ സെപ്റ്റംബർ 22 വരെ നടന്ന സർവേയിൽ 6.6 ശതമാനം ആളുകളുടെയും പരിശോധനാ ഫലം പോസിറ്റീവായതായി സൂചന നൽകുന്നു. പ്രായപൂർത്തി ആയവരിൽ 7.1 ശതമാനം പേർക്കും കൊവിഡ് വന്നതായും സർവേ ഫലം വ്യക്തമാക്കി.

]]>
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അരക്കോടി കടന്നു https://malayalees.ch/india-coronavirus-5020359-cases-and-82091-deaths/ Wed, 16 Sep 2020 08:46:59 +0000 https://malayalees.ch/?p=31886 മരണ നിരക്കിൽ കുറവും രേഖപ്പെടുത്തി. എന്നാൽ കോവിഡ് മാറിയ ആരോഗ്യ പ്രവർത്തകർക്ക് വീണ്ടും രോഗം കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അരക്കോടി കടന്നു. രോഗമുക്തി നിരക്കിൽ വർദ്ധനയുണ്ട്. മരണ നിരക്കിൽ കുറവും രേഖപ്പെടുത്തി. എന്നാൽ കോവിഡ് മാറിയ ആരോഗ്യ പ്രവർത്തകർക്ക് വീണ്ടും രോഗം കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.

50 ലക്ഷത്തി ഇരുപതിനായിരത്തി 360 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. മരണം 82,066. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 90,123 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരിച്ചത് 1290 പേർ. അതേസമയം, രോഗം മാറിയവരുടെ എണ്ണത്തിൽ വൻ വദ്ധനയുണ്ട്. 78.53% അതായത് 39,42,360. മരണനിരക്ക് 1.63 % . കോവിഡ് മാറിയ 6 ആരോഗ്യ പ്രവർത്തകർക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു.

4 പേർ മംബൈയിലും 2 പേർ നോയ്ഡയിലും. ഡൽഹിയിലെ ഇൻസ്റ്റിട്യൂട്ട് ഓഫ് ജനോമിക്സ് ആന്‍റ് ഇന്‍റഗ്രേറ്റീവ് ബയോളജി നടത്തിയ പഠനത്തിലാണിത്. രാജ്യത്ത് ആകെ16 പേരിൽ നടത്തിയ പഠനത്തിലാണ് ഇത് സ്ഥീരികരിച്ചത്.എന്നാൽ ഇതിന് വിദൂര സാധ്യത മാത്രമാണെന്നാണ് ഐ.സി.എം.ആര്‍ നിലപാട്. ലോക്ഡൗൺ പ്രഖ്യാപിച്ചതു കാരണം രാജ്യത്ത് 14 മുതൽ 29 ലക്ഷം പേർക്ക് രോഗം പടരാതിരിക്കാൻ കഴിഞ്ഞുവെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നിലെ യുക്തിയെന്താണെന്ന് ആനന്ദ് ശർമ എം.പി രാജ്യസഭയിൽ ചോദിച്ചു.

]]>
രാജ്യത്തെ ആദ്യ വാക്സിൻ പോർട്ടൽ അടുത്തയാഴ്ച പ്രവർത്തനക്ഷമമാകും https://malayalees.ch/india-to-have-its-dedicated-vaccine-portal-soon-medical-body-icmr/ Mon, 24 Aug 2020 04:56:37 +0000 https://malayalees.ch/?p=30713 രാജ്യത്ത് കോവിഡ് ബാധിതർ മുപ്പത് ലക്ഷം കടന്നു. മരണം 57000ത്തോട് അടുത്തു.

രാജ്യത്ത് കോവിഡ് ബാധിതർ മുപ്പത് ലക്ഷം കടന്നു. മരണം 57000ത്തോട് അടുത്തു. രാജ്യത്തെ ആദ്യ വാക്സിൻ പോർട്ടൽ അടുത്തയാഴ്ച പ്രവർത്തനക്ഷമമാകും. അതേസമയം ഡല്‍ഹി ആർ.ആർ സൈനിക ആശുപത്രിയില്‍ ചികിത്സയിലുള്ള മുന്‍ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നില ഗുരുതരമായി തുടരുകയാണ്.

രാജ്യത്ത് 16 ദിവസം കൊണ്ടാണ് 10 ലക്ഷം പുതിയ കോവിഡ് ബാധിതരുണ്ടായത്. സംസ്ഥാനങ്ങളുടെ കണക്കുപ്രകാരം 30.37 ലക്ഷത്തിന് മുകളിലാണ് രാജ്യത്തെ രോഗബാധിതർ. അതേസമയം രോഗമുക്തി നിരക്കില്‍ വളരെ മുന്നിലാണ് രാജ്യം. 74.69 ശതമാനമാണ് രോഗമുക്തി നിരക്ക്. ചികിത്സയിലുള്ളവർ 7 ലക്ഷത്തിന് താഴെയാണ്. 1.87 ശതമാനമാണ് മരണനിരക്ക്. എന്നാൽ മഹാരാഷ്ട്രയിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും രോഗബാധ രൂക്ഷമാണ്. മഹാരാഷ്ട്രയിൽ 14,492 പുതിയ കേസുകള്‍ റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് 3 വാക്സിനുകളുടെയും പരീക്ഷണം തടസമില്ലാതെ പുരോഗമിക്കുന്നതിനാല്‍ ഈ വർഷം വാക്സിന്‍ ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആദ്യ വാക്സിൻ പോർട്ടൽ അടുത്താഴ്ച പ്രവർത്തനക്ഷമമാകുമെന്ന് ഐ.സി.എം.ആർ. വ്യക്തമാക്കി. രാജ്യത്തെ വാക്സിൻ ഗവേഷണ രംഗത്തെ എല്ലാ വിവരങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് ലക്ഷ്യം.

]]>
രാജ്യത്ത് കോവിഡ് ബാധിതര്‍ ഏഴര ലക്ഷത്തിലേക്ക്; മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി എന്നിവിടങ്ങളിൽ രോഗവ്യാപനം രൂക്ഷം https://malayalees.ch/without-a-cure-india-might-have-287-lakh-covid-cases-per-day-in-early-2021/ Wed, 08 Jul 2020 12:21:23 +0000 https://malayalees.ch/?p=28205 ഇതേ അവസ്ഥ തുടർന്നാൽ 2021 ഫെബ്രുവരിയിൽ പ്രതിദിനം 2 ലക്ഷത്തിലധികം പേർക്ക് രോഗബാധ ഉണ്ടാകാമെന്ന് മസാച്ചുസെറ്റ്സ് ടെക്നോളജിയിലെ ഗവേഷകരുടെ പഠനത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്

രാജ്യത്ത് കോവിഡ് മരണം ഉയരുന്നു. 482 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 20642 ആയി. 22,752 പുതിയ കേസുകൾ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതർ 7,42,417 കടന്നു. ഇതേ അവസ്ഥ തുടർന്നാൽ 2021 ഫെബ്രുവരിയിൽ പ്രതിദിനം 2 ലക്ഷത്തിലധികം പേർക്ക് രോഗബാധ ഉണ്ടാകാമെന്ന് മസാച്ചുസെറ്റ്സ് ടെക്നോളജിയിലെ ഗവേഷകരുടെ പഠനത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.

രാജ്യത്ത് കോവിഡ് ബാധിതർ ഏഴര ലക്ഷത്തിലേക്ക് ഉയരുകയാണ്.

മരണ സംഖ്യയിലും വർധനവ് രേഖപ്പെടുത്തുന്നുണ്ട്. 61.53 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്ത് രോഗം ഭേദമായവരുടെ എണ്ണം 4,56,831 ആയി. പ്രതിദിനം 262,679 സാമ്പിളുകള്‍ പരിശോധിക്കുന്നുണ്ട്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി എന്നിവിടങ്ങളിൽ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. മഹാരാഷ്ട്രയിൽ 5134 പുതിയ കേസും 224 മരണവും റിപ്പോർട്ട് ചെയ്തു.

സംസ്ഥാന കണക്ക് പ്രകാരം ആകെ 217121 കേസുകളും 9250 മരണവുമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. തമിഴ് നാട്ടിൽ 3016 പുതിയ കേസും 65 മരണവും കഴിഞ്ഞ 24 മണിക്കൂർ ഉണ്ടായി.ഡൽഹിയിൽ 2008 പുതിയ കേസും 50 മരണവും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ രണ്ടാഴ്ച ഉണ്ടായ കോവിഡ് മരണങ്ങളെക്കുറിച്ചുള്ള വിവര ശേഖരണം നടത്താന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ ഡല്‍ഹി ആരോഗ്യ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ശേഖരിച്ച വിവരങ്ങള്‍ അവലോകനം ചെയ്ത് മരണസംഖ്യ കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.അതേസമയം നിലവിലെ സാഹചര്യം തുടർന്നാൽ 2021 ഫെബ്രുവരി ആകുമ്പോഴേക്കും ഇന്ത്യയിൽ പ്രതിദിനം 2.87 ലക്ഷം വരെ രോഗബാധിതർ ഉണ്ടായേക്കാം എന്നാണ് മസാച്യുസെറ്റ്സ് ടെക്നോളജി ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുള്ളത്.

രോഗബാധ ഏറ്റവുമധികം ബാധിക്കുന്ന രാജ്യമായി ഇന്ത്യ മാറും. പ്രതിദിന പരിശോധന ഫലം ഒരാളിൽ നിന്ന് എട്ടു പേരിലേക്ക് രോഗം വ്യാപിക്കുമെന്ന കണ്ടെത്തൽ. ജൂലൈ 1 മുതൽ പ്രതിദിന രോഗബാധയിൽ 0.1% വർധനയുണ്ടാകുമെന്ന കണക്ക് കൂട്ടൽ എന്നിവ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.

]]>