ICC – malayalees.ch https://malayalees.ch Malayalam Online News Portal Tue, 24 Jan 2023 10:10:09 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ICC – malayalees.ch https://malayalees.ch 32 32 2022ലെ ഐസിസി ഏകദിന ടീമിനെ പ്രഖ്യാപിച്ചു; ബാബർ അസം നായകൻ, 2 ഇന്ത്യൻ താരങ്ങളും ടീമിൽ https://malayalees.ch/icc-mens-odi-team-of-the-year-2022-revealed/ Tue, 24 Jan 2023 10:09:48 +0000 https://malayalees.ch/?p=74961 കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച പുരുഷ ഏകദിന ടീമിനെ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. പാക്ക് താരം ബാബർ അസമിനെയാണ് ക്യാപ്റ്റനായി ഐസിസി തെരഞ്ഞെടുത്തിരിക്കുന്നത്. അതേസമയം രണ്ട് ഇന്ത്യൻ താരങ്ങൾക്ക് മാത്രമേ ഈ ടീമിൽ ഇടം ലഭിച്ചിട്ടുള്ളൂ.

ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്കും സ്റ്റാർ ബാറ്റർ വിരാട് കോലിക്കും ടീമിൽ ഇടം ലഭിച്ചിട്ടില്ല. ശ്രേയസ് അയ്യരും മുഹമ്മദ് സിറാജുമാണ് ഈ വർഷത്തെ പുരുഷ ഏകദിന ടീമിൽ ഇടം നേടിയ രണ്ട് ഇന്ത്യൻ താരങ്ങൾ. ഓസ്‌ട്രേലിയൻ താരങ്ങളായ ട്രാവിസ് ഹെഡും ആദം സാമ്പയും ടീമിൽ ഉണ്ട്. ന്യൂസിലൻഡ് താരങ്ങളായ ടോം ലാഥം, ട്രെന്റ് ബോൾട്ട് എന്നിവരും ടീമിൽ ഇടം നേടിയി.

കഴിഞ്ഞ വർഷം പാകിസ്താൻ ഏകദിന ടീമിന്റെ ക്യാപ്റ്റനെന്ന നിലയിൽ ബാബർ അവിസ്മരണീയനായിരുന്നു. മൂന്ന് ഏകദിന പരമ്പരകൾ പാകിസ്താൻ സ്വന്തമാക്കി. ഓസ്‌ട്രേലിയയ്‌ക്കെതിരെ 9 ഏകദിനങ്ങളിൽ ഒരു മത്സരം മാത്രമാണ് പരാജയപ്പെട്ടത്. ക്യാപ്റ്റനെന്ന നിലയിലെ ഈ പ്രകടനമാണ് ബാബർ ഐസിസി ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനത്ത് എത്തിച്ചത്.

ഏകദിന ക്രിക്കറ്റിലെ ഒന്നാം നമ്പർ ബാറ്റ്‌സ്മാൻ ബാബർ അസം കഴിഞ്ഞ വർഷം മികച്ച പ്രകടനമാണ് നടത്തിയത്. 2022ൽ കളിച്ച 9 മത്സരങ്ങളിൽ നിന്ന് 84.87 എന്ന മികച്ച ശരാശരിയിൽ 679 റൺസ് അദ്ദേഹം നേടി. എട്ട് അർദ്ധ സെഞ്ച്വറിയും മൂന്ന് സെഞ്ച്വറിയും ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം ഇന്ത്യക്കായി ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായിരുന്നു ശ്രേയസ് അയ്യർ. കലണ്ടർ വർഷത്തിൽ 17 മത്സരങ്ങളിൽ നിന്ന് 55 ശരാശരിയിൽ 724 റൺസ് നേടി. ഒരു സെഞ്ചുറിയും 6 അർധസെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു.

]]>
ഐസിസി ടൂർണമെൻ്റുകളിൽ ഏറ്റവുമധികം ഫിഫ്റ്റി പ്ലസ് സ്കോറുകൾ; സച്ചിനെ മറികടന്ന് കോലി https://malayalees.ch/virat-kohli-icc-tournaments-fifty/ Mon, 24 Oct 2022 04:37:50 +0000 https://malayalees.ch/?p=70084 ഐസിസി ടൂർണമെൻ്റുകളിൽ ഏറ്റവുമധികം ഫിഫ്റ്റി പ്ലസ് സ്കോറുകൾ നേടുന്ന താരമെന്ന റെക്കോർഡ് ഇന്ത്യൻ മുൻ നായകൻ വിരാട് കോലി. ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറെ മറികടന്നാണ് കോലി ഈ നേട്ടത്തിലെത്തിയത്. ഇന്നലെ ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ 82 റൺസ് നേടി പുറത്താവാതെ നിന്ന കോലി ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചിരുന്നു.

ഇന്നലെ പാകിസ്താനെതിരെ കോലി നേടിയത് ഐസിസി ടൂർണമെൻ്റുകളിലെ തൻ്റെ 24ആം ഫിഫ്റ്റി പ്ലസ് സ്കോർ ആയിരുന്നു. സച്ചിനാവട്ടെ 23 ഫിഫ്റ്റി പ്ലസ് സ്കോറുകളാണ് ഉള്ളത്. 60 ഐസിസി മത്സരങ്ങളിൽ നിന്ന് 60.63 ശരാശരിയിൽ 22 അർധസെഞ്ചുറികളും 2 സെഞ്ചുറികളും സഹിതം 2486 റൺസാണ് കോലി നേടിയിട്ടുള്ളത്. 61 മത്സരങ്ങളിൽ നിന്ന് 49.43 ശരാശരിയിൽ ഏഴ് സെഞ്ചുറികളും 16 അർധസെഞ്ചുറികളും അടക്കം 2719 റൺസാണ് സച്ചിൻ്റെ സമ്പാദ്യം.

ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യ ത്രസിപ്പിക്കുന്ന ജയമാണ് നേടിയത്. 4 വിക്കറ്റിനാണ് പാകിസ്താനെ ഇന്ത്യ കീഴടക്കിയത്. പാകിസ്താൻ മുന്നോട്ടുവച്ച 160 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ അവസാന പന്തിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കണ്ടു. 53 പന്തിൽ 82 റൺസെടുത്ത് പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. പാകിസ്താനു വേണ്ടി ഹാരിസ് റൗഫും മുഹമ്മദ് നവാസും 2 വിക്കറ്റ് വീതം വീഴ്ത്തി.

]]>
കോലി എവിടെ? ഐസിസിയുടെ ഇൻസ്റ്റാഗ്രാം വീഡിയോയ്‌ക്കെതിരെ ആരാധകർ https://malayalees.ch/no-india-without-virat-kohli-iccs-instagram-video-lambasted-by-fans/ Wed, 19 Oct 2022 08:37:08 +0000 https://malayalees.ch/?p=69880 ടി20 ലോകകപ്പിന്റെ എട്ടാം പതിപ്പാണ് ഓസ്‌ട്രേലിയയിൽ നടക്കുന്നത്. ശ്രീലങ്കയും വെസ്റ്റ് ഇൻഡീസും ഉൾപ്പെടെ 8 ടീമുകൾ തമ്മിലാണ് ആദ്യ റൗണ്ട് മത്സരങ്ങൾ. സൂപ്പർ 12 മത്സരങ്ങൾ ഒക്ടോബർ 22 മുതൽ ആരംഭിക്കും. ഒക്ടോബർ 23ന് ചിരവൈരികളായ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഈ മത്സരങ്ങൾക്ക് മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ടീം ഇന്ത്യയുടെ ഒരു വീഡിയോ പങ്കിട്ടു. എന്നാൽ ഈ വീഡിയോയിൽ തൃപ്തരല്ലാത്ത ആരാധകർ ഐസിസിയെ വിമർശിക്കുകയാണ്.

ചൊവ്വാഴ്ച ഐസിസി ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. “ഇന്ത്യ നിങ്ങൾ തയ്യാറാണോ?” എന്ന ക്യാപ്ഷനോടെയാണ് വീഡിയോ. അതിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ, ഓപ്പണർ കെ.എൽ രാഹുൽ, സ്റ്റാർ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവ്, സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ എന്നിവരെ കാണാം. എന്നാൽ ഈ മുഴുവൻ വീഡിയോയിലും വിരാട് കോലി എവിടെയും പ്രത്യക്ഷപ്പെട്ടില്ല.

ഐസിസിയുടെ ഈ നടപടി ഇന്ത്യൻ ആരാധകരെ ചൊടിപ്പിച്ചു. വീഡിയോയുടെ കമന്റ് വിഭാഗത്തിൽ രൂക്ഷ വിമർശനമാണ് അവർ ഉന്നയിക്കുന്നത്. വിരാടില്ലാതെ ടീം ഇന്ത്യ പൂർണമിക്കില്ലെന്നാണ് ഭൂരിപക്ഷം ആരാധകരുടെ അഭിപ്രായം. ക്രിക്കറ്റിൻ്റെ “രാജാവ് എവിടെ?” എന്ന് മറ്റുചിലർ ചോദിക്കുന്നുണ്ട്. ഐസിസി ചെയ്തത് തെറ്റാണെന്നും, മനഃപൂർവം കോലിയെ അപമാനിക്കാനുള്ള ശ്രമമാണിതെന്നും മറ്റുചിലർ.

]]>
ടി-20 ലോകകപ്പ്: കൊവിഡ് പോസിറ്റീവായ താരങ്ങൾക്കും കളിക്കാൻ അനുമതി https://malayalees.ch/t20-world-cup-covid-players/ Mon, 17 Oct 2022 09:28:07 +0000 https://malayalees.ch/?p=69758 ടി-20 ലോകകപ്പിൽ കൊവിഡ് പോസിറ്റീവായ താരങ്ങൾക്കും കളിക്കാൻ അനുമതി. രാജ്യത്ത്, കൊവിഡ് ബാധിതരായവർ നിർബന്ധിതമായി ഐസൊലേറ്റ് ചെയ്യണമെന്ന നിയമം പിൻവലിച്ചതോടെയാണ് കൊവിഡ് പോസിറ്റീവായ താരങ്ങൾക്കും ലോകകപ്പിൽ കളിക്കാൻ അവസരമൊരുങ്ങുന്നത്. 

കൊവിഡ് പോസിറ്റീവായ താരങ്ങൾക്ക് ഇടക്കിടെയുള്ള പരിശോധനയോ ഐസൊലേഷനോ ആവശ്യമില്ലെന്ന് ഐസിസി അറിയിച്ചു. താരം മാച്ച് ഫിറ്റാണോ എന്ന് ടീം ഡോക്ടറിനു തീരുമാനമെടുക്കാമെന്നും ഐസിസി പറയുന്നു.

അതേസമയം, പാക് പേസർ ഷഹീൻ അഫ്രീദി ടീമിനൊപ്പം ചേർന്നു. പരുക്കേറ്റ് വിശ്രമത്തിലായിരുന്ന താരം ഏഷ്യാ കപ്പ് ഉൾപ്പെടെയുള്ള മത്സരങ്ങളിൽ കളിച്ചിരുന്നില്ല. ഷഹീനൊപ്പം മുതിർന്ന ബാറ്റർ ഫഖർ സമാനും ടീമിനൊപ്പം ചേർന്നു. ഇംഗ്ലണ്ടിനെതിരെ ഇന്ന് ഗാബയിൽ നടക്കുന്ന സന്നാഹമത്സരത്തിൽ ഷഹീൻ അഫ്രീദി പന്തെറിഞ്ഞേക്കും. എന്നാൽ, ഫഖർ സമാൻ ഇതുവരെ മാച്ച് ഫിറ്റ് ആയിട്ടില്ല.

ഈ വർഷം ജൂലായിൽ ശ്രീലങ്കക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് ഷഹീനു പരുക്കേറ്റത്. തുടർന്ന് ഏഷ്യാ കപ്പും ഇംഗ്ലണ്ടിനെതിരെ നാട്ടിൽ നടന്ന ടി-20 പരമ്പരയും നഷ്ടമായ താരം ലോകകപ്പിൽ മാച്ച് ഫിറ്റാവുമെന്ന് നേരത്തെ തന്നെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു.

ഇതിനിടെ, അടുത്ത വർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിനായി ഇന്ത്യ പാകിസ്താനിലേക്ക് പോയേക്കുമെന്നാണ് റിപ്പോർട്ട്. സംസ്ഥാന അസോസിയേഷനുകൾക്ക് ബിസിസിഐ അയച്ച അടുത്ത വർഷത്തെ മൾട്ടി നാഷണൽ ഇവൻ്റ് അജണ്ടയിൽ ഏഷ്യാ കപ്പും ഉൾപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ സർക്കാർ ക്ലിയറൻസ് കൂടി ലഭിച്ചാലേ ഇന്ത്യ പാകിസ്താനിലെത്തൂ. 2008ലെ ഏഷ്യാ കപ്പിനു ശേഷം ഇന്ത്യ ഇതുവരെ പാകിസ്താനിൽ ക്രിക്കറ്റ് പര്യടനം നടത്തിയിട്ടില്ല.

ടി-20 ലോകകപ്പിലെ ആദ്യ സന്നാഹമത്സരത്തിൽ ഇന്ത്യ മികച്ച സ്കോർ നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 186 റൺസാണ് ഇന്ത്യ നേടിയത്. 57 റൺസെടുത്ത കെഎൽ രാഹുലാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. സൂര്യകുമാർ യാദവും (50) ഇന്ത്യക്കായി തിളങ്ങി. ഓസ്ട്രേലിയക്ക് വേണ്ടി കെയിൻ റിച്ചാർഡ്സൺ 4 വിക്കറ്റ് വീഴ്ത്തി.

]]>
‘മങ്കാദിംഗ്’ ഇനി മുതൽ റണ്ണൗട്ട്, ഉമിനീർ നിരോധനം തുടരും; പരിഷ്കാരങ്ങളുമായി ഐസിസി https://malayalees.ch/icc-cricket-new-laws/ Wed, 21 Sep 2022 04:31:39 +0000 https://malayalees.ch/?p=68385 ക്രിക്കറ്റിൽ പുതിയ പരിഷ്കാരങ്ങളുമായി രാജ്യാന്തര ക്രിക്കറ്റ് സമിതി. പലപ്പൊഴും വിവാദങ്ങളിൽ ഇടം നേടിയിട്ടുള്ള മങ്കാദിംഗ് റണ്ണൗട്ട് വിഭാഗത്തിൽ പരിഗണിക്കാൻ തീരുമാനിച്ചു എന്നതാണ് ഏറെ ശ്രദ്ധേയമായ പരിഷ്കാരം. കൊവിഡ് കാലത്ത് പന്തിൽ ഉമിനീർ പുരട്ടുന്നതിനുള്ള വിലക്ക് തുടരാനും തീരുമാനിച്ചിട്ടുണ്ട്. പരിഷ്കാരങ്ങൾ ഒക്ടോബർ ഒന്ന് മുതൽ പ്രാവർത്തികമാകും. 

ക്രിക്കറ്റ് ലോകത്ത് പലതവണ ചർച്ചയായ മങ്കാദിംഗിനെ മാന്യതയില്ലാത്ത കളി എന്ന വിഭാഗത്തിലാണ് പെടുത്തിയിരുന്നത്. ഐപിഎൽ മത്സരത്തിനിടെ ജോസ് ബട്ലറെ മങ്കാദിംഗിലൂടെ പുറത്താക്കിയ അശ്വിൻ ഏറെ വിമർശിക്കപ്പെട്ടിരുന്നു. പുതിയ പരിഷ്കാരങ്ങളിൽ മങ്കാദിംഗിനെ റണ്ണൗട്ട് എന്ന വിഭാഗത്തിൽപെടുത്തി. കൊവിഡ് കാലത്ത് വൈറസ് പടരുന്നത് തടയാനാണ് പന്തിൽ ഉമിനീര് പുരട്ടുന്നത് വിലക്കിയത്. ഈ വിലക്ക് കൊവിഡ് കാലം കഴിഞ്ഞാലും തുടരാൻ തീരുമാനിച്ചു.

ഫീൽഡർ ക്യാച്ചെടുത്ത് ബാറ്റർ പുറത്തായാൽ പകരമെത്തുന്ന താരം അടുത്ത പന്ത് സ്ട്രൈക്ക് ചെയ്യണം. ബാറ്റർ ഓടി നോൺ സ്ട്രൈക്കർ ക്രീസിലെത്തിയാലും പുതിയ ബാറ്ററാവണം അടുത്ത പന്ത് നേരിടേണ്ടത്. ഒരു ബാറ്റർ പുറത്തായി അടുത്ത ബാറ്റർ ക്രീസിലെത്താൻ ഇനി മുതൽ ഏകദിനത്തിലും ടെസ്റ്റിലും രണ്ട് മിനിട്ട് സമയമുണ്ട്. നേരത്തെ ഇത് ഒന്നര മിനിട്ടായിരുന്നു. ടി-20യിൽ ഈ ഒന്നര മിനിട്ട് നിബന്ധന തുടരും. ബാറ്റർമാർ പന്ത് കളിക്കാനായി പൂർണമായും പിച്ച് വിട്ട് പോയാൽ പന്ത് ഡെഡ് ബോൾ ആണ്. ഇത്തരത്തിൽ പിച്ചിനു പുറത്തുപോയി കളിക്കാൻ ബാറ്റർ നിർബന്ധിതനാകുന്ന പന്ത് നോബോളായി പരിഗണിക്കും. ബൗളറുടെ ശ്രദ്ധ തെറ്റിക്കാൻ ബാറ്ററോ ടീമിലെ മറ്റ് അംഗമോ എന്തെങ്കിലും ചെയ്താൽ ബാറ്റിംഗ് ടീമിൻ്റെ സ്കോറിൽ നിന്ന് അഞ്ച് റൺസ് കുറയും. ആ പന്ത് ഡെഡ് ബോളായി കണക്കാക്കും.

പന്തെറിയും മുൻപ് ക്രീസ് വിട്ടിറങ്ങിയാൽ ബൗളർക്ക് നേരിട്ട് വിക്കറ്റിലെറിഞ്ഞ് ബാറ്ററെ റണ്ണൗട്ടാക്കാൻ അനുവാദമുണ്ടായിരുന്നു. എന്നാൽ ഇനി മുതൽ അതിനു വിലക്കുണ്ട്. ഇങ്ങനെയുണ്ടായാൽ അത് ഡെഡ് ബോളായി പരിഗണിക്കും. നിശ്ചിത സമയത്തിനുള്ളിൽ ഓവർ എറിഞ്ഞ് തീർത്തില്ലെങ്കിൽ സർക്കിളിനുള്ളിൽ ഒരു ഫീൽഡറെ അധികം നിർത്തണമെന്ന ടി-20യിലെ പരിഷ്കാരം ഏകദിന മത്സരങ്ങളിലും പ്രാവർത്തികമാവും. പിച്ച് മോശമാണെങ്കിൽ ഇരു ടീമുകളുടെയും അനുവാദത്തോടെ ഹൈബ്രിഡ് പിച്ചുകൾ ഉപയോഗിക്കാം. ടി-20 കളിലാണ് പുതിയ പരിഷ്കാരം.

]]>
ടി-20 ലോകകപ്പിലേക്ക് ഇനി 100 ദിവസം; കൗണ്ട് ഡൗൺ ആരംഭിച്ച് ഐസിസി https://malayalees.ch/t20-world-cup-countdown-icc/ Fri, 08 Jul 2022 08:31:05 +0000 https://malayalees.ch/?p=64483 ടി-20 ലോകകപ്പിന് ഇനി 100 ദിവസം. ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലായി നടക്കുന്ന ലോകകപ്പിനുള്ള കൗണ്ട് ഡൗൺ ഐസിസി ആരംഭിച്ചു. ഓസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ലോകകപ്പ് ട്രോഫി പ്രദർശിപ്പിച്ചു. ആരോൺ ഫിഞ്ച്, ജോർജിയ വേർഹാം, ടയ്‌ല വ്ലാമിൻക്, ഷെയിൻ വാട്സൻ, വഖാർ യൂനിസ്, മോർണെ മോർക്കൽ എന്നിവരൊക്കെ ചടങ്ങിൽ പങ്കെടുത്തു.

13 രാജ്യങ്ങളിലായി 35 വേദികളിൽ ട്രോഫി പ്രദർശിപ്പിക്കും. ഫിജി, ഫിൻലൻഡ്, ജർമനി, ഘാന, ഇൻഡോനേഷ്യ, ജപ്പാൻ, നമീബിയ, നേപ്പാൾ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ ഇത് ആദ്യമായാണ് ടി-20 ലോകകപ്പ് ട്രോഫി പ്രദർശിപ്പിക്കുക.

ഒക്ടോബർ 16നാണ് ലോകകപ്പിലെ ആദ്യഘട്ട മത്സരങ്ങൾ ആരംഭിക്കുക. ശ്രീലങ്ക, നമീബിയ മത്സരമാണ് ആദ്യത്തേത്. ഒക്ടോബർ 22ന് സൂപ്പർ 12 പോരാട്ടങ്ങൾ തുടങ്ങും. കഴിഞ്ഞ എഡിഷനിലെ ഫൈനലിസ്റ്റുകളായ ന്യൂസീലൻഡും ഓസ്ട്രേലിയയും തമ്മിലാണ് ആദ്യ മത്സരം. ഈ മത്സരം സിഡ്നിയിൽ നടക്കും. ഇന്ത്യ-പാകിസ്താൻ മത്സരം എംസിജിയിലാണ്. നവംബർ 13ന് എംസിജിയിൽ ഫൈനൽ. സിഡ്നിയും അഡലെയ്ഡുമാണ് സെമിഫൈനലുകൾക്ക് വേദിയാവുക.

ലോകകപ്പിൽ സൂപ്പർ 12 ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യക്കൊപ്പം പാകിസ്താനും ഇതേ ഗ്രൂപ്പിലാണ്. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നീ ടീമുകളും യോഗ്യതാമത്സരം കളിച്ചെത്തുന്ന രണ്ട് ടീമുകളും കൂടി ഗ്രൂപ്പിൽ ഉണ്ടാവും. ഗ്രൂപ്പ് ഒന്നിൽ ഓസ്ട്രേലിയ, ന്യൂസീലൻഡ്, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ മത്സരം കളിച്ചെത്തുന്ന രണ്ട് ടീമുകൾ ഉണ്ടാവും.

2020ൽ ഓസ്ട്രേലിയയിൽ വച്ച് നടക്കേണ്ടിയിരുന്ന ലോകകപ്പാണ് ഇത്. എന്നാൽ, കൊവിഡ് ബാധ കണക്കിലെടുത്ത് ടൂർണമെൻ്റ് മാറ്റിവെക്കുകയായിരുന്നു.

]]>
അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് വെസ്റ്റ് ഇന്‍ഡീസിൽ തുടക്കം https://malayalees.ch/icc-under-19-world-cup-2022-west-indies-u19-vs-australia-u19/ Fri, 14 Jan 2022 08:38:46 +0000 https://malayalees.ch/?p=55504 അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് വെസ്റ്റ് ഇന്‍ഡീസിൽ തുടക്കം. ആദ്യ ദിവസത്തെ മത്സരത്തിൽ വെസ്റ്റ് ഇന്‍ഡീസ്, ഓസ്ട്രേലിയയെയും ശ്രീലങ്ക, സ്കോട്‍ലന്‍ഡിനെയും നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം നാളെയാണ്. എതിരാളികള്‍ ദക്ഷിണാഫ്രിക്കയാണ്. 50 ഓവര്‍ ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍.

ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. ദക്ഷിണാഫ്രിക്ക, അയര്‍ലന്‍ഡ്, ഉഗാണ്ട ടീമുകള്‍ക്കൊപ്പം ബി ഗ്രൂപ്പിലാണ് ഇന്ത്യ. 16 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്‍റിന്‍റെ ഫൈനല്‍ ഫെബ്രുവരി അഞ്ചിന് നടക്കും. ബംഗ്ലാദേശ് ആണ് നിലവിലെ ജേതാക്കള്‍.

ഇന്ത്യന്‍ ടീമിനെ യഷ് ദുല്‍ ആണ് നയിക്കുന്നത്. 17 അംഗ സംഘത്തെയാണ് സെലക്റ്റര്‍മാര്‍ പ്രഖ്യാപിച്ചത്. നാല് തവണ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ജേതാക്കളായിരുന്നു. 2000, 2008, 2012, 2018 എന്നീ വര്‍ഷങ്ങളിലാണ് ഇന്ത്യ കപ്പുയര്‍ത്തിയത്.

ഇന്ത്യന്‍ ടീം: യഷ് ദുല്‍ (ക്യാപ്റ്റന്‍), ഹര്‍നൂര്‍ സിംഗ്, ആഗ്രിഷ് രഘുവന്‍ഷി, എസ് കെ റഷീദ് (വൈസ് ക്യാപ്റ്റന്‍), നിശാന്ത് സിദ്ദു, സിദ്ധാര്‍ത്ഥ് യാദവ്, അനീഷ്വര്‍ ഗൗതം, ദിനേഷ് ബന (വിക്കറ്റ് കീപ്പര്‍), ആരാധ്യ യാദവ് (വിക്കറ്റ് കീപ്പര്‍), രാജ് അങ്കത് ബാവ, മാനവ് പ്രകാശ്, കൗശല്‍ താംബെ, ആര്‍ എസ് ഹംഗര്‍ഗേക്കര്‍, വാസു വാട്‌സ്, വിക്കി ഒസ്ത്വല്‍, രവികുമാര്‍, ഗാര്‍വ് സാങ്‌വാന്‍.

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: റിഷിത് റെഡ്ഡി, ഉദയ് സഹരണ്‍, അന്‍ഷ് ഗോസായ്, അമൃത് രാജ് ഉപാദ്യായ്, പി എം സിംഗ് റാത്തോര്‍.

]]>
കുറഞ്ഞ ഓവർ നിരക്ക്; ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യഷിപ്പ് പോയിന്റ് നഷ്ടം https://malayalees.ch/wtc-points-reduced-india-icc/ Sat, 01 Jan 2022 13:14:43 +0000 https://malayalees.ch/?p=54906 ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിലെ കുറഞ്ഞ ഓവർ നിരക്കിൻ്റെ പേരിൽ ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യഷിപ്പ് പോയിന്റ് നഷ്ടം. ഒരു പോയിൻ്റാണ് മാച്ച് റഫറി വെട്ടിക്കുറച്ചത്. ഇതോടൊപ്പം മാച്ച് ഫീയുടെ 20 ശതമാനം ഇന്ത്യൻ ടീം പിഴയൊടുക്കുകയും വേണം. ഐതിഹാസിക ടെസ്റ്റ് ജയം സ്വന്തമാക്കിയെങ്കിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റ് നഷ്ടമായത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്.

സെഞ്ചൂറിയനിൽ വിജയിക്കുന്ന ആദ്യ ടെസ്റ്റ് ടീം എന്ന നേട്ടമാണ് ഇന്ത്യ ആദ്യ ടെസ്റ്റ് ജയത്തോടെ സ്വന്തമാക്കിയത്. എന്നാൽ, നിശ്ചിത സമയത്ത് ഒരു ഓവർ കുറവാണ് ഇന്ത്യ എറിഞ്ഞത്. എത്ര ഓവറാണോ കുറയുന്നത് അത്രയും പോയിൻ്റുകളാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റുകളിൽ നിന്ന് കുറയ്ക്കുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റ് ടേബിളിൽ നാലാമതാണ് ഇന്ത്യ.ഇതുവരെ ആകെ 3 പോയിൻ്റുകൾ ഇന്ത്യയിൽ നിന്ന് കുറച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയെ 113 റൺസിനാണ് ഇന്ത്യ തകർത്തത്. ഇന്ത്യ ഉയർത്തിയ 305 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 191 റൺസിന് പുറത്തായി. സ്‌കോർ: ഇന്ത്യ – 327/10, 174/10, ദക്ഷിണാഫ്രിക്ക – 197/10, 191/10.

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീതം ബുംറയും ഷമിയുമാണ് പ്രോട്ടീസിനെ തകർത്തത്. അശ്വിൻ രണ്ടു വിക്കറ്റെടുത്തു. നാലു വിക്കറ്റ് നഷ്ടത്തിൽ 94 റൺസെന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച പ്രോട്ടീസിന് 156 പന്തിൽ നിന്ന് 12 ബൗണ്ടറിയടക്കം 77 റൺസെടുത്ത ക്യാപ്റ്റൻ ഡീൻ എൽഗറിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്.

പിന്നാലെ 21 റൺസെടുത്ത ക്വിന്റൺ ഡികോക്കിനെ മുഹമ്മദ് സിറാജ് ബൗൾഡാക്കിയതോടെ ദക്ഷിണാഫ്രിക്ക പതറി. പിന്നാലെ മൂന്ന് പന്തുകൾ മാത്രം നേരിട്ട വിയാൻ മൾഡറെ (1) ഷമിയും പുറത്താക്കി.

]]>
ഐസിസി ടെസ്റ്റ് റാങ്കിംഗ്; ഇന്ത്യൻ താരങ്ങൾക്ക് നേട്ടം https://malayalees.ch/icc-test-ranking-india-players/ Wed, 08 Dec 2021 13:15:10 +0000 https://malayalees.ch/?p=53686 ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് നേട്ടം. ആർ അശ്വിൻ, മുഹമ്മദ് സിറാജ്, മായങ്ക് അഗർവാൾ എന്നിവരൊക്കെ റാങ്കിംഗിൽ നേട്ടമുണ്ടാക്കി. ന്യൂസീലൻഡ് പരമ്പരയിലെ മികച്ച പ്രകടനങ്ങളാണ് മൂവർക്കും ഗുണമായത്. ഓൾറൗണ്ടർമാരുടെ റാങ്കിംഗിൽ അശ്വിൻ രണ്ടാം സ്ഥാനത്ത് എത്തി. രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് അശ്വിൻ രണ്ടാമത് എത്തിയത്. ഇംഗ്ലണ്ടിൻ്റെ ബെൻ സ്റ്റോക്സ്, ഇന്ത്യൻ താരം രവീന്ദ്ര ജഡേജ എന്നിവരെയാണ് അശ്വിൻ പിന്തള്ളിയത്.

പരമ്പരയിൽ തകർപ്പൻ ഫോമിലായിരുന്ന അശ്വിൻ 14 വിക്കറ്റും 70 റൺസും നേടിയിരുന്നു. ഓൾറൗണ്ടർമാരിൽ വിൻഡീസിൻ്റെ ജേസൻ ഹോൾഡറാണ് ഒന്നാമത്. ഹോൾഡറിന് 382 റേറ്റിംഗും അശ്വിന് 360 റേറ്റിംഗുമുണ്ട്. മൂന്നാമതുള്ള സ്റ്റോക്സിൻ്റെ റേറ്റിംഗ് 348 ആണ്. രവീന്ദ്ര ജഡേജ (346), ബംഗ്ലാദേശിൻ്റെ ഷാക്കിബ് അൽ ഹസൻ (327) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. ബൗളർമാരുടെ റാങ്കിംഗിൽ അശ്വിൻ രണ്ടാമതുണ്ട്. ഓസീസ് നായകൻ പാറ്റ് കമ്മിൻസ് ആണ് ഒന്നാമത്. കമ്മിൻസിന് 908 റേറ്റിംഗും അശ്വിന് 883 റേറ്റിംഗും ഉണ്ട്. ഓസീസ് താരം ജോഷ് ഹേസൽവുഡ് (816), ന്യൂസീലൻഡ് താരം ടിം സൗത്തി (814), പാകിസ്താൻ്റെ ഷഹീൻ അഫ്രീദി (810) എന്നിവരാണ് യഥാക്രമം മൂന്ന് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിൽ ഉള്ളത്. മുഹമ്മദ് സിറാജ് 6 സ്ഥാനങ്ങൾ കയറി 41ആം സ്ഥാനത്താണ്.

മുംബൈ ടെസ്റ്റിൽ ഫിഫ്റ്റിയും സെഞ്ചുറിയും അടക്കം തകർപ്പൻ പ്രകടനം നടത്തിയ മായങ്ക് അഗർവാൾ 30 സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയത്. മായങ്ക് ഇപ്പോൾ 11ആം സ്ഥാനത്താണ്.

]]>
മൂന്ന് രാജ്യങ്ങൾക്കു കൂടി ഐസിസി അംഗത്വം https://malayalees.ch/switzerland-mongolia-tajikistan-become-new-icc-members/ Tue, 20 Jul 2021 04:20:18 +0000 https://malayalees.ch/?p=47002 മൂന്ന് രാജ്യങ്ങൾക്ക് കൂടി അസോസിയേറ്റ് അംഗത്വം നൽകി ഐസിസി. സ്വിറ്റ്സർലൻഡ്, മംഗോളിയ, തജികിസ്ഥാൻ എന്നീ രാജ്യങ്ങൾക്കാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൻ്റെ 78ആമത് വാർഷിക ജനറൽ യോഗം പുതുതായി അംഗത്വം നൽകിയത്. ഇതോടെ ഐസിസി അംഗീകാരമുള്ള ക്രിക്കറ്റ് രാജ്യങ്ങൾ 106 ആയി.

മംഗോളിയയും തജികിസ്ഥാനും ഏഷ്യയിൽ നിന്നുള്ള യഥാക്രമം 22, 23 അംഗരാജ്യങ്ങളാണ്. യൂറോപ്പിൽ നിന്നുള്ള 35ആം അംഗമാണ് സ്വിറ്റ്സർലൻഡ്. 106 രാജ്യങ്ങളിൽ 96 രാജ്യങ്ങളും അസോസിയേറ്റ് അംഗങ്ങളാണ്. 10 രാജ്യങ്ങൾ മാത്രമാണ് സ്ഥിരാംഗങ്ങൾ.

2007 മുതൽ മംഗോളിയൻ ക്രിക്കറ്റ് അസോസിയേഷൻ നിലവിലുണ്ട്. എന്നാൽ, 2018ൽ മാത്രമാണ് സർക്കാരിനു കീഴിലുള്ള കായികവിനോദമായി ക്രിക്കറ്റ് അംഗീകരിക്കപ്പെട്ടത്. വനിതാ ക്രിക്കറ്റിനാണ് മംഗോളിയയിൽ കൂടുതൽ പ്രചാരം. 2011ൽ തജികിസ്ഥാൻ ക്രിക്കറ്റ് ഫെഡറേഷൻ നിലവിൽ വന്നു. 22 പുരുഷ ടീമുകളും 15 വനിതാ ടീമുകളുമാണ് അസോസിയേഷനു കീഴിലുള്ളത്. 2014ൽ നിലവിൽ വന്ന സിറ്റ്സർലൻഡ് ക്രിക്കറ്റ് അസോസിയേഷനു കീഴിൽ 33 ക്ലബുകളുണ്ട്.

]]>