ICC World Test Championship – malayalees.ch https://malayalees.ch Malayalam Online News Portal Wed, 03 Mar 2021 12:09:57 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ICC World Test Championship – malayalees.ch https://malayalees.ch 32 32 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യ തോറ്റാലും ഓസീസിന്‍റെ ഫൈനലില്‍ പ്രവേശനം തുലാസില്‍ https://malayalees.ch/australia-may-not-qualify-for-wtc-final-even-if-england-wins-4th-test/ Wed, 03 Mar 2021 12:09:44 +0000 https://malayalees.ch/?p=40984 ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ തോറ്റാലും ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിച്ചേക്കും. നിലവിലെ ഐ.സി.സി വെബ്സൈറ്റ് നല്‍കുന്ന വിവരമനുസരിച്ച് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ഇന്ത്യക്ക് വിജയമോ സമനിലയോ നേടിയാല്‍ മാത്രമേ ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാന്‍ സാധിക്കൂ. തോല്‍വി വഴങ്ങിയാല്‍ ന്യൂസിലാന്‍ഡ്-ഓസീസ് ഓസീസ് ഫൈനല്‍ കളിക്കും.

നിലവില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ വിജയമോ സമനിലയോ നേടിയാല്‍ ഒന്നാം സ്ഥാനക്കാരായി തന്നെ ഫൈനല്‍ ഉറപ്പിക്കും. അങ്ങനെയെങ്കില്‍ ഇന്ത്യ-ന്യൂസിലാന്‍ഡ് ഫൈനലിന് ലോര്‍ഡ്സ് വേദിയാകും

ഇംഗ്ലണ്ടിനെതിരെ തോല്‍വിയാണ് വഴങ്ങുന്നതെങ്കില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് പിന്തളപ്പെടും. യഥാക്രമം രണ്ടാം സ്ഥാനത്തുള്ള ന്യൂസിലാന്‍ഡ് ഒന്നാം സ്ഥാനത്തേക്കും മൂന്നാം സ്ഥാനത്തുള്ള ഓസീസ് രണ്ടാം സ്ഥാനത്തേക്ക് എത്തുകയും ചെയ്യും. അങ്ങനെ ന്യൂസിസാന്‍ഡ്-ഓസീസ് ഫൈനലിന് വേദിയൊരുങ്ങും.

ട്വിസ്റ്റ്…..!

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ തോറ്റാലും ഇന്ത്യക്ക് ഫൈനല്‍ ബര്‍ത്ത് കിട്ടും എന്നാണ് പുതിയതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് സിഡ്‌നി മോണിങ് ഹെറാള്‍ഡ് ആണ്.

ഇന്ത്യ തോറ്റാല്‍ ഫൈനല്‍ ബര്‍ത്ത് ലഭിക്കേണ്ടിയിരുന്ന ഓസീസിന് സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഫൈനല്‍ സാധ്യത നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ആദ്യം ഓസ്‌ട്രേലിയ-സൗത്ത് ആഫ്രിക്ക ടെസ്റ്റ് പരമ്പര നിശ്ചയിച്ചിരുന്നു. എന്നാല്‍ സൗത്ത് ആഫ്രിക്കയില്‍ കോവിഡ് പരക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ ഓസീസ് ടീം പരമ്പരയില്‍ നിന്നും പിന്മാറുകയാണെന്ന് അവസാന നിമിഷം അറിയിച്ചു. ഇതേത്തുടര്‍ന്ന് സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐ.സി.സി മുന്‍പാകെ പരാതി സമര്‍പ്പിക്കുകയായിരുന്നു.

ഓസീസിന്‍റെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് കുറയ്ക്കണമെന്നും പരമ്പരയില്‍ നിന്നും ഓസീസ് പിന്മാറിയതിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക നഷ്ടത്തിന് നഷ്ടപരിഹാരം ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് ദക്ഷിണാഫ്രിക്കയുടെ പരാതി. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ദക്ഷിണാഫ്രിക്കയുടെ പരാതി ഐ.സി.സി സ്വീകരിച്ചിട്ടുണ്ട്. അങ്ങനെ വരികയാണെങ്കില്‍ ഓസീസിന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പോയിന്‍റുകളില്‍ കുറവ് സംഭവിക്കും. മാത്രവുമല്ല ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് നഷ്ടപരിഹാരം നല്‍കേണ്ടിയും വരും.

ഈ സ്ഥിതി വന്നാല്‍ ഇംഗ്ലണ്ടിനെതിരായി നാളെ നടക്കാനിരിക്കുന്ന അവസാന ടെസ്റ്റില്‍ തോല്‍വി വഴങ്ങിയാല്‍പ്പോലും ഇന്ത്യക്ക് രണ്ടാം സ്ഥാനക്കാരായി ഫൈനലിന് യോഗ്യത നേടാം.

]]>
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; പോയിന്‍റ് രീതി മാറ്റിയതോടെ ഇന്ത്യ രണ്ടാമത്, അതൃപ്തി പ്രകടിപ്പിച്ച് വിരാ‍ട് കോഹ്‍ലി https://malayalees.ch/virat-kohli-unhappy-with-change-in-icc-world-test-championship-points-system/ Sat, 28 Nov 2020 13:16:28 +0000 https://malayalees.ch/?p=35950 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പുതിയ പോയിന്‍റ് രീതിയില്‍ അതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി. ഏറ്റവും കൂടുല്‍ പോയിന്‍റുമായി ഇന്ത്യ ആയിരുന്നു ചാമ്പ്യന്‍ഷിപ്പില്‍ മുന്നില്‍. എന്നാല്‍ കോവിഡ് സാഹചര്യം പരിഗണിച്ച് പോയിന്‍റ് കണക്കാക്കുന്നതില്‍ ഐ.സി.സി പെട്ടെന്ന് മാറ്റം കൊണ്ടുവരികയായിരുന്നു. ഇതോടെ ആസ്ട്രേലിയക്ക് പിന്നിലായി ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച് കൊണ്ടാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി രംഗത്ത് വന്നത്.

മുൻപ് നിശ്ചയിച്ചതിൽ നിന്ന് വ്യത്യസ്തമായി ടീമുകൾക്ക് ലഭിച്ച മൊത്തം പോയിന്‍റിന്‍റെ ശതമാനം കണക്കാക്കിയാണ് ഇപ്പോള്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഐ.സി.സി റാങ്ക് നിശ്ചയിച്ചിരിക്കുന്നത്. 360 പോയിന്‍റോടെ ടീം ഇന്ത്യ ആയിരുന്നു ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്ത്. നാല് പരമ്പരയിൽ നിന്നായി ഒൻപത് മത്സരം കളിച്ച ഇന്ത്യൻ ടീം 7 വിജയത്തോടെയാണ് 360 പോയിന്‍റ് നേടിയത്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ആസ്‌ട്രേലിയക്ക് 296 പോയിന്‍റ് ആണ് ഉണ്ടായിരുന്നത്. മൂന്ന് പരമ്പരയില്‍ നിന്ന് 296 പോയിന്‍റ് നേടിയ ആസ്‌ട്രേലിയ പുതിയ രീതി പ്രകാരം പോയിന്‍റിന്‍റെ ശതമാനാടിസ്ഥാനത്തില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ്. നാല് പരമ്പരയില്‍ നിന്നായി 292 പോയിന്‍റുള്ള ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തുണ്ട്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; പോയിന്‍റ് രീതി മാറ്റിയതോടെ ഇന്ത്യ രണ്ടാമത്, അതൃപ്തി പ്രകടിപ്പിച്ച് വിരാ‍ട് കോഹ്‍ലി

മൂന്ന് പരമ്പരയില്‍ നിന്നായി ഏഴു വിജയം നേടിയ ആസ്ട്രേലിയക്ക് 82 ശതമാനവും നാല് പരമ്പരയില്‍ നിന്നായി ഏഴു വിജയം നേടിയ ഇന്ത്യക്ക് 75 ശതമാനവുമാണ് പോയിന്‍റിന്‍റെ ശതമാനക്കണക്കില്‍ ലഭിച്ചത്. പക്ഷേ ആസ്ട്രേലിയ മൂന്ന് പരമ്പരയേ കളിച്ചിട്ടുള്ളൂവെങ്കിലും 10 മല്‍സരങ്ങളില്‍ നിന്നാണ് ഏഴു വിജയം നേടിയത്. ഇന്ത്യയാകട്ടെ നാല് പരമ്പര കളിച്ചുവെങ്കിലും 9 മല്‍സരങ്ങളില്‍ നിന്നാണ് 7 വിജയം നേടിയത്. ഇതുകൊണ്ട് തന്നെ ഐ.സി.സിയുടെ പുതിയ ശതമാനക്കക്കില്‍ ആശയക്കുഴപ്പമുണ്ടെന്നു പ്രതികരിച്ച് കോഹ്‍ലി അതൃപ്തി പ്രകടിപ്പിച്ചു

പുതുക്കിയ ശതമാനക്കണക്ക് കുഴപ്പിക്കുന്നുവെന്നും വ്യക്തത വരുത്തേണ്ടതുണ്ടെന്നും വിരാട് പറഞ്ഞു. ഐ.സി.സി അധൃകതര്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിശദീകരണം നടത്തണമെന്നും കോഹ്‍ലി അഭിപ്രായപ്പെട്ടു. നേരത്തെ നിശ്ചയിച്ചതിന്‍പ്രകാരം പോയിന്‍റ് അടിസ്ഥാനത്തിലാണ് ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്നത്. എന്നാല്‍ പെട്ടെന്ന് അത് മാറ്റി പോയിന്‍റിന്‍റെ ശതമാനക്കണക്ക് നിശ്ചയിച്ച് ഫൈനലിസ്റ്റുകളെ തെരഞ്ഞെടുക്കുന്ന രീതി മലസിലാകുന്നില്ല. ചാമ്പ്യന്‍ഷിപ്പിന്‍റെ തുടക്കത്തില്‍ ഇതു പറഞ്ഞിരുന്നെങ്കില്‍ മനസിലാക്കമായിരുന്നു. ഇതു പക്ഷേ അങ്ങനെയല്ലല്ലോ..? അതുകൊണ്ട് തന്നെ ഐ.സി.സി അധികൃതര്‍ ഇതില്‍ വ്യക്തത വരുത്തണം, വിരാട് കോഹ്‍ലി പറഞ്ഞു.

]]>