ICC ranking – malayalees.ch https://malayalees.ch Malayalam Online News Portal Mon, 18 Sep 2023 10:55:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ICC ranking – malayalees.ch https://malayalees.ch 32 32 ഏഷ്യാ കപ്പ് കിരീടം ഇന്ത്യ നേടിയെങ്കിലും ICC റാങ്കിങ്ങില്‍ ഒന്നില്‍ എത്തിയില്ല; തലപ്പത്ത് പാകിസ്താന്‍ തന്നെ https://malayalees.ch/pakistan-remain-top-ranked-odi-side-despite-indias-asia-cup-victory/ Mon, 18 Sep 2023 10:55:01 +0000 https://malayalees.ch/?p=87961 ഏഷ്യാ കപ്പ് കിരീടത്തില്‍ ഇന്ത്യ മുത്തമിട്ടെങ്കിലും ഐസിസി റാങ്കിങ് തലപ്പത്ത് എത്താന്‍ ടീമിന് കഴിഞ്ഞില്ല. ഫൈനല്‍ കാണാതെ പുറത്തായ പാകിസ്താന്‍ ആണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യ രണ്ടാം സ്ഥാനത്താണ്. സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനോട് പരാജയപ്പെട്ടതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. നേരിയ വ്യത്യാസത്തിലാണ് പാകിസ്താന്‍ ഒന്നാം സ്ഥാനത്തെത്തിയത്.(Pakistan remain top-ranked ODI side despite India’s Asia Cup victory)

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ ഓസ്ട്രേലിയ പരാജയപ്പെട്ടതും പാകിസ്താന് ഗുണമായി. അസാന മത്സരത്തിന് മുമ്പ് 115 പോയിന്റാണ് ഓസീസിന് ഉണ്ടായിരുന്നത്. എന്നാല്‍ അഞ്ചാം ഏകദിനം ഓസീസ് തോറ്റതോടെ മൂന്നാം സ്ഥാനത്തേക്കിറങ്ങി. 113 പോയിന്റാണ് ഓസീസിന്. ഇന്ത്യക്കും പാകിസ്താനും 115 പോയിന്റാണുള്ളത്.

ഓസീസിനതെിരെ പരമ്പര നേട്ടത്തോടെ ദക്ഷിണാഫ്രിക്ക നാലാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെ മറികടന്നാണ് ദക്ഷിണാഫ്രിക്കയുടെ മുന്നേറ്റം. അഞ്ചാമതുള്ള ഇംഗ്ലണ്ടിന് 105 പോയിന്റാണുള്ളത്. ദക്ഷിണാഫ്രിക്കയ്ക്ക് 106 പോയിന്റുണ്ട്. ന്യൂസിലന്‍ഡ് (100), ബംഗ്ലാദേശ് (94), ശ്രീലങ്ക (92), അഫ്ഗാനിസ്ഥാന്‍ (80), വെസ്റ്റ് ഇന്‍ഡീസ് (68) എന്നിവരാണ് യഥാക്രമം ആറ് മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളില്‍.

ഏഷ്യാകപ്പ് ഫൈനലില്‍ 10 വിക്കറ്റിന്റെ ആധികാരിക വിജയമാണ് ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ നേടിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക 15.2 ഓവറില്‍ 50ന് ഓള്‍ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 6.1 ഓവറില്‍ വിജയം കണ്ടു. ഓസ്ട്രേലിയക്കെതിരെ നിര്‍ണായക അഞ്ചാം ഏകദിനത്തില്‍ 122 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 3-2ന് സ്വന്തമാക്കുകയും ചെയ്തു.

]]>
ഐസിസി ടി-20 മെൻസ് ക്രിക്കറ്റർ ഓഫ് ദി ഇയറായി സൂര്യകുമാർ യാദവ് https://malayalees.ch/suryakumar-yadav-icc-mens-t20-cricketer/ Thu, 26 Jan 2023 04:51:17 +0000 https://malayalees.ch/?p=75044 പോയ വർഷത്തെ ഏറ്റവും മികച്ച ടി-20 ക്രിക്കറ്ററായി ഇന്ത്യൻ താരം സൂര്യകുമാർ യാദവ് തെരഞ്ഞെടുക്കപ്പെട്ടു. ഐസിസി ഗവേണിംഗ് ബോഡിയാണ് ഇക്കാര്യം അറിയിച്ചത്. 2021ൽ ഇന്ത്യക്കായി അരങ്ങേറിയ താരം കഴിഞ്ഞ വർഷം ആകെ 1164 റൺസ് ആണ് നേടിയത്. 187.43 ശരാശരിയിൽ രണ്ട് സെഞ്ചുറികളും 9 അർദ്ധസെഞ്ചുറികളും സൂര്യ നേടി. 68 സിക്സറുകളും കഴിഞ്ഞ വർഷം സൂര്യ നേടി. ഇതോടെ രാജ്യാന്തര ടി-20യിൽ ഒരു വർഷം ഏറ്റവുമധികം സിക്സർ നേടുന്ന താരമായും സൂര്യ മാറി. നിലവിൽ ഐസിസിയുടെ പുരുഷ ടി-20 റാങ്കിംഗിൽ ഒന്നാമതാണ് സൂര്യ.

ഓസ്ട്രേലിയൻ ഓൾറൗണ്ടർ തഹിലിയ മഗ്രാത്താണ് വിമെൻസ് ക്രിക്കറ്റർ ഓഫ് ദി ഇയർ. നിലവിൽ ലോക ഒന്നാം നമ്പർ വനിതാ ബാറ്ററാണ് തഹിലിയ. കഴിഞ്ഞ വർഷം 16 ടി-20 മത്സരങ്ങളിൽ നിന്ന് 435 റൺസും 13 വിക്കറ്റും തഹിലിയ നേടി.

]]>
ഇന്ത്യയ്ക്കെതിരായ കനത്ത പരാജയം; ഐസിസി റാങ്കിങ്ങിൽ ആദ്യ സ്ഥാനം നഷ്ടപ്പെട്ട് ന്യൂസീലൻഡ് https://malayalees.ch/newzealand-lost-india-icc-rankings/ Mon, 23 Jan 2023 08:54:52 +0000 https://malayalees.ch/?p=74890 ഇന്ത്യക്കെതിരായ ഏകദിന പരമ്പര അടിയറ വച്ച ന്യൂസീലൻഡിന് ഐസിസി റാങ്കിങ്ങിൽ ആദ്യ സ്ഥാനം നഷ്ടപ്പെട്ടു. രണ്ടാം മത്സരത്തിലേറ്റ കനത്ത പരാജയമാണ് ന്യൂസീലൻഡിന് തിരിച്ചടിയായത്. രണ്ടാം മത്സരത്തിനു മുൻപ് 115 റേറ്റിംഗുമായി ന്യൂസീലൻഡാണ് ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. മത്സരത്തിനു ശേഷം ന്യൂസീലൻഡ് 113 പോയിൻ്റുമായി രണ്ടാം സ്ഥാനത്തേക്കിറങ്ങി.

നിലവിൽ ആദ്യ മൂന്ന് സ്ഥാനത്തുള്ള ടീമുകൾക്കും 113 പോയിൻ്റാണ് ഉള്ളത്. ആദ്യ സ്ഥാനത്ത് ഇംഗ്ലണ്ടും മൂന്നാം സ്ഥാനത്ത് ഇന്ത്യയുമാണ് ഉള്ളത്. രണ്ടാം ഏകദിനത്തിനു മുൻപ് 112 റേറ്റിംഗുമായി ഇന്ത്യ നാലാമതായിരുന്നു.

രണ്ടാം ഏകദിനത്തിൽ ഇന്ത്യ 9 വിക്കറ്റിനാണ് വിജയിച്ചത്. ന്യൂസീലൻഡിനെ 108 റൺസിന് ചുരുട്ടിക്കൂട്ടിയ ഇന്ത്യ രോഹിത് ശർമയുടെ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 21ആം ഓവറിലെ ആദ്യ പന്തിൽ വിജയത്തിലെത്തി. രോഹിത് ശർമ (51) ഇന്ത്യയുടെ ടോപ്പ് സ്കോററായപ്പോൾ ശുഭ്മൻ ഗിലും (40 നോട്ടൗട്ട്) തിളങ്ങി.

ടോസ് നേടിയ ഇന്ത്യ ന്യൂസിലന്റിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി തിളങ്ങിയ മത്സരത്തിൽ കിവിപ്പട 34.3 ഓവറിൽ 109 റണ്ണുകളിൽ ഒതുങ്ങുകയായിരുന്നു.

]]>
ഇംഗ്ലണ്ടിനെതിരെ മിന്നും പ്രകടനം; കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗിലെത്തി സ്മൃതി മന്ദന https://malayalees.ch/smriti-mandhana-icc-ranking/ Wed, 21 Sep 2022 04:49:40 +0000 https://malayalees.ch/?p=68388 ഐസിസി റാങ്കിംഗിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദന. ടി-20 റാങ്കിംഗിൽ രണ്ടാം സ്ഥാനത്തെത്തിയ താരം കരിയറിലെ ഏറ്റവും മികച്ച സ്ഥാനത്താണ് എത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലെ തകർപ്പൻ പ്രകടനമാണ് സ്മൃതിയെ തുണച്ചത്. ഏകദിന റാങ്കിംഗിൽ മന്ദന ഏഴാം സ്ഥാനത്തെത്തി.

ഇംഗ്ലണ്ടിനെതിരായ മൂന്ന് ടി-20 മത്സരങ്ങളിൽ നിന്ന് 111 റൺസാണ് മന്ദന അടിച്ചെടുത്തത്. ഈ പ്രകടനത്തിന് പിന്നാലെ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ മന്ദന രണ്ടാം റാങ്കിലെത്തുകയായിരുന്നു. ആദ്യ ഏകദിന മത്സരത്തിൽ 91 റൺസെടുത്ത മന്ദന മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തും എത്തി. ടി-20യിൽ ഓസീസ് താരം ബെത്ത് മൂണിയും ഏകദിനത്തിൽ മറ്റൊരു ഓസീസ് താരം അലിസ ഹീലിയുമാണ് ആദ്യ സ്ഥാനത്ത്. ഏകദിനത്തിൽ മൂണി രണ്ടാമതുണ്ട്. ടി-20യിൽ ഇന്ത്യയുടെ ഷഫാലി വർമ ആറാം സ്ഥാനത്താണ്.

ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി. ഏകദിന റാങ്കിങിൽ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ താരം നിലവിൽ ഒൻപതാം റാങ്കിലാണ്. ടി-20 ബൗളർമാരുടെ പട്ടികയിൽ ഏഴാമതുള്ള ദീപ്തി ശർമയാണ് ഏറ്റവും ഉയർന്ന റാങ്കിലുള്ള ഇന്ത്യൻ താരം. രേണുക സിംഗ് പത്താം സ്ഥാനത്തുണ്ട്. ഏകദിനത്തിൽ ഝുലൻ ഗോസ്വാമി അഞ്ചാമതും രാജേശ്വരി ഗെയ്ക്വാദ് ഏഴാമതുമുണ്ട്. ഏകദിന, ടി-20 റാങ്കിംഗിൽ ഇംഗ്ലണ്ട് താരം സോഫി എക്ലസ്റ്റൺ ആണ് ഒന്നാമത്.

]]>
ടി-20 റാങ്കിംഗ്; സൂര്യകുമാർ രണ്ടാം സ്ഥാനത്ത് തന്നെ https://malayalees.ch/t20-ranking-suryakumar-yadav/ Wed, 10 Aug 2022 12:31:38 +0000 https://malayalees.ch/?p=66213 ബാറ്റർമാരുടെ ഐസിസി ടി-20 റാങ്കിംഗിൽ ഇന്ത്യൻ താരം സൂര്യകുമാർ യാദവ് രണ്ടാം സ്ഥാനത്ത് തുടരുന്നു. പാകിസ്താൻ നായകൻ ബാബർ അസമാണ് ഒന്നാമത്. സൂര്യകുമാറിന് 805 റേറ്റിംഗും ബാബർ അസമിന് 818 റേറ്റിംഗും ഉണ്ട്.

മധ്യനിര താരം ശ്രേയാസ് അയ്യർ ആറ് സ്ഥാനങ്ങൾ കയറി 19ആം സ്ഥാനത്തെത്തി. സ്പിന്നർ രവി ബിഷ്ണോയ് 50 സ്ഥാനങ്ങൾ മറികടന്ന് 44ആം സ്ഥാനത്തെത്തി. കുൽദീപ് യാദവും റാങ്കിംഗിൽ നേടമുണ്ടാക്കി. 87ആം സ്ഥാനത്തായിരുന്നു കുൽദീപ് പുതിയ റാങ്കിംഗ് പ്രകാരം 58ആമതാണ്.

ഷഹീൻ അഫ്രീദിയെ നേരിടേണ്ടതെങ്ങനെയെന്ന് ഇന്ത്യൻ താരങ്ങളായ വിരാട് കോലിക്കും രോഹിത് ശർമ്മയ്ക്കും മുൻ പാക് താരം ഡാനിഷ് കനേരിയ ഉപദേശം നൽകിയിരുന്നു. കഴിഞ്ഞ ടി-20 ലോകകപ്പിൽ ഷഹീൻ അഫ്രീദിക്ക് മുന്നിലാണ് ഇരുവരും വീണത്. അതുകൊണ്ട് തന്നെ ഷഹീനെ വിജയകരമായി നേരിടുന്നതിനനുസരിച്ചാവും ഏഷ്യാ കപ്പിൽ ഇന്ത്യയുടെ സാധ്യതകൾ. ഇതിന് തൻ്റെ ഉപദേശം സഹായിക്കുമെന്ന് കനേരിയ പറയുന്നു.

ഷഹീൻ അഫ്രീദിയെ ഭയക്കേണ്ട കാര്യമില്ലെന്ന് കനേരിയ പറയുന്നു. കോലിയും രോഹിതുമൊക്കെ ലോകോത്തര ബാറ്റർമാരാണ്. ഫുള്ളർ ലെങ്തിലാവും ഷഹീൻ പന്തെറിയുക. ഫുട്ട് മൂവ്മെൻ്റിനു പകരം ശരീരത്തോട് ബാറ്റ് ചേർത്ത് കളിക്കണമെന്നും കനേരിയ പറയുന്നു.

കഴിഞ്ഞ ടി-20 ലോകകപ്പിൽ രോഹിത് ശർമ, കെഎൽ രാഹുൽ, വിരാട് കോലി എന്നിവരെയാണ് ഷഹീൻ വീഴ്ത്തിയത്. നേരിട്ട ആദ്യ പന്തിൽ തന്നെ രോഹിത് വിക്കറ്റിനു മുന്നിൽ കുടുങ്ങിയപ്പോൾ 3 റൺസെടുത്ത് രാഹുൽ മടങ്ങി. തൻ്റെ ആദ്യ സ്പെല്ലിൽ തന്നെ ഇന്ത്യയുടെ ഓപ്പണർമാരെ മടക്കിയ ഷഹീൻ ആണ് ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയത്.

ഈ മാസാവസാനം ആരംഭിക്കുന്ന ഏഷ്യാ കപ്പിൽ പാകിസ്താനാണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. ഓഗസ്റ്റ് 28ന് ദുബായിൽ മത്സരം നടക്കും. ക്രിക്കറ്റിൽ നിന്ന് താത്കാലിക ഇടവേള കഴിഞ്ഞെത്തുന്ന കോലിയുടെ തിരിച്ചുവരവ് കൂടിയാണ് ഏഷ്യാ കപ്പ്.

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പ്രമുഖ താരങ്ങളുടെ തിരിച്ചു വരവിൽ മലയാളി താരം സഞ്ജു സാംസണ് ടീമിൽ ഇടം പിടിക്കാനായില്ല. 15 അംഗ ടീമിനെയാണ് സെലെക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. വിശ്രമത്തിലായിരുന്ന വിരാട് കോലി ടീമിൽ തിരിച്ചെത്തി. ഫോമിലല്ലാത്ത കോലിയ്ക്ക് ടി20 ലോകകപ്പിന് മുൻപ് ഫോമിലേക്ക് തിരിച്ച് വരാനുള്ള അവസരം കൂടിയാണ് ഏഷ്യ കപ്പ്.

ജഡേജ, ചാഹൽ, ബിഷ്ണോയ് എന്നിവർക്കൊപ്പം വെറ്ററൻ സ്പിന്നർ അശ്വിനും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ഭുവനേശ്വർ കുമാർ നയിക്കുന്ന പേസ് നിരയിൽ അർഷദീപ് സിംഗ്, ആവേശ് ഖാൻ എന്നിവർ ടീമിൽ ഇടംപിടിച്ചു. പരുക്കിന്റെ പിടിയിലായ ബുമ്രയെ ടീമിലുൾപ്പെടുത്തിയില്ല. ഹാർദിക് പാണ്ഡ്യ ടീമിൽ ഇടം നേടി. ലഭിച്ച അവസരങ്ങൾ നന്നായി വിനിയോഗിച്ച ദീപക് ഹൂഡയ്ക്കും അവസരം ലഭിച്ചു. ഋഷഭ് പന്തും ദിനേശ് കാർത്തികുമാണ് വിക്കറ്റ് കീപ്പർമാർ.

]]>
ടി-20 റാങ്കിംഗ്: 68 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഇഷാൻ കിഷൻ; ആദ്യ പത്തിലെ ഒരേയൊരു ഇന്ത്യൻ താരം https://malayalees.ch/icc-rankings-ishan-kishan-rohit-kohli/ Thu, 16 Jun 2022 04:19:51 +0000 https://malayalees.ch/?p=63431 ഐസിസി ടി-20 റാങ്കിംഗിൽ വമ്പൻ കുതിപ്പുമായി ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ. 68 സ്ഥാനങ്ങൾ മറികടന്ന കിഷൻ റാങ്കിംഗിൽ ഏഴാം സ്ഥാനത്തെത്തി. 689 ആണ് കിഷൻ്റെ റേറ്റിംഗ്. ബാറ്റർമാരുടെ ടി-20 റാങ്കിംഗിൽ ഉൾപ്പെട്ടിരിക്കുന്ന ഒരേയൊരു ഇന്ത്യൻ താരമാണ് കിഷൻ. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിൽ രണ്ട് അർധസെഞ്ചുറി അടക്കം മൂന്ന് മത്സരങ്ങളിൽ നിന്ന് നേടിയ 164 റൺസാണ് കിഷനെ തുണച്ചത്.

818 റേറ്റിംഗുള്ള പാകിസ്താൻ നായകൻ ബാബർ അസമാണ് റാങ്കിംഗിൽ ഒന്നാമത്. 794 റേറ്റിംഗോടെ പാക് വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാൻ രണ്ടാമതുണ്ട്. ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മാർക്രമാണ് മൂന്നാമത്. റേറ്റിംഗ് 772. 14ആം സ്ഥാനത്തുള്ള വിക്കറ്റ് കീപ്പർ ബാറ്റർ കെഎൽ രാഹുലാണ് പട്ടികയിൽ കിഷനു ശേഷം ഉൾപ്പെട്ടിരിക്കുന്ന ഇന്ത്യൻ താരം. ശ്രേയാസ് അയ്യരും രോഹിത് ശർമ്മയും യഥാക്രമം 16, 17 സ്ഥാനങ്ങളിലുണ്ട്. ബൗളർമാരുടെയും ഓൾറൗണ്ടർമാരുടെയും പട്ടികകളിലെ ആദ്യ പത്തിൽ ഒരു ഇന്ത്യൻ താരം പോലും ഇല്ല.

അതേസമയം, ഏറെക്കാലത്തിനു ശേഷം ഏകദിന റാങ്കിംഗിലെ ആദ്യ സ്ഥാനങ്ങളിൽ നിന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും മുൻ ക്യാപ്റ്റൻ വിരാട് കോലിയും പുറത്തായി. പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമും ടീം അംഗം ഇമാമുൽ ഹഖുമാണ് നിലവിൽ ഒന്ന്, രണ്ട് റാങ്കിലുള്ളത്. യഥാക്രമം 892, 815 ആണ് ഇവരുടെ റേറ്റിംഗ്. കോലി, രോഹിത് എന്നിവർ യഥാക്രമം 811, 791 റേറ്റിംഗുമായി മൂന്ന്, നാല് സ്ഥാനങ്ങളിലുണ്ട്. ബൗളർമാരുടെ പട്ടികയിൽ ജസ്പ്രീത് ബുംറ അഞ്ചാം സ്ഥാനത്തുണ്ട്. ഓൾറൗണ്ടർമാരിൽ ഇന്ത്യൻ താരങ്ങളിൽ ആദ്യ പത്തിൽ ഇല്ല.

ടെസ്റ്റ് റാങ്കിംഗിൽ മുൻ ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 897 ആണ് റൂട്ടിൻ്റെ റേറ്റിംഗ്. 892 റേറ്റിംഗുള്ള ഓസീസ് താരം മാർനസ് ലബുഷെയ്ൻ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 845 റേറ്റിംഗുള്ള മറ്റൊരു ഓസീസ് താരം സ്റ്റീവ് സ്മിത്ത് മൂന്നാം സ്ഥാനത്തുണ്ട്. 754 റേറ്റിംഗുമായി എട്ടാമതുള്ള ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ഇന്ത്യൻ താരങ്ങളിൽ ഉയർന്ന റാങ്കിലുള്ളത്. 742 റേറ്റിംഗുമായി മുൻ ക്യാപ്റ്റൻ വിരാട് കോലി 10ആമതുണ്ട്. ബൗളർമാരിൽ 901 റേറ്റിംഗുമായി ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഒന്നാമതുണ്ട്. ഇന്ത്യൻ താരങ്ങളായ രവിചന്ദ്രൻ അശ്വിൻ (850), ജസ്പ്രീത് ബുംറ (830) എന്നിവരാണ് തുടർന്നുള്ള രണ്ട് സ്ഥാനങ്ങളിൽ. ഓൾറൗണ്ടർമാരിൽ ഇന്ത്യൻ താരങ്ങളായ രവീന്ദ്ര ജഡേജ (385), അശ്വിൻ (341) എന്നിവർ ആദ്യ രണ്ട് സ്ഥാനങ്ങളിലുണ്ട്.

]]>
ഐസിസി ടി-20 റാങ്കിംഗ്; ലോകേഷ് രാഹുലിനു നേട്ടം https://malayalees.ch/icc-t20-ranking-updated/ Thu, 03 Feb 2022 08:18:47 +0000 https://malayalees.ch/?p=56444 ഐസിസി ടി-20 റാങ്കിംഗിൽ ഇന്ത്യൻ താരം കെഎൽ രാഹുലിനു നേട്ടം. രാഹുൽ നാലാം സ്ഥാനത്തേക്ക് മുന്നേറി. 729 റേറ്റിംഗോടെയാണ് രാഹുൽ നില മെച്ചപ്പെടുത്തിയത്. മുൻ നായകൻ വിരാട് കോലി, നിലവിലെ ക്യാപ്റ്റൻ രോഹിത് ശർമ്മ എന്നിവരുടെ റാങ്കിംഗിൽ മാറ്റമില്ല. ഇരുവരും യഥാക്രമം 10, 11 റാങ്കുകളിലാണ്.

പാക് നായകൻ ബാബർ അസമാണ് ഒന്നാമത്. 805 ആണ് അസമിൻ്റെ റേറ്റിംഗ്. 798 റേറ്റിംഗോടെ പാക് വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാൻ രണ്ടാം സ്ഥാനത്തുണ്ട്. ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മാർക്രം ആണ് മൂന്നാമത്. 796 റേറ്റിംഗാണ് ദക്ഷിണാഫ്രിക്കൻ താരത്തിനുള്ളത്. നാലാമതുണ്ടായിരുന്ന ഇംഗ്ലണ്ട് താരം ഡേവിഡ് മലാൻ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ബൗളർമാരിൽ ശ്രീലങ്കയുടെ വനിന്ദു ഹസരങ്ക ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 797 ആണ് താരത്തിൻ്റെ റേറ്റിംഗ്. 784 റേറ്റിംഗുമായി ദക്ഷിണാഫ്രിക്കയുടെ തബ്രൈസ് ഷംസി രണ്ടാമതും 746 റേറ്റിംഗുമായി ഇംഗ്ലണ്ടിൻ്റെ ആദിൽ റഷീദ് മൂന്നാമതും ഉണ്ട്. 20ആം സ്ഥാനത്തുള്ള ഭുവനേശ്വർ കുമാറിനാണ് ആണ് ഇന്ത്യൻ താരങ്ങളിൽ മികച്ച റാങ്കുള്ളത്.

ഓൾറൗണ്ടർമാരിൽ അഫ്ഗാനിസ്ഥാൻ്റെ മുഹമ്മദ് നബി (265), ബംഗ്ലാദേശിൻ്റെ ഷാക്കിബ് അൽ ഹസൻ (231), ഇംഗ്ലണ്ടിൻ്റെ മൊയീൻ അലി (205) എന്നീ താരങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഉള്ളത്.

]]>