ias – malayalees.ch https://malayalees.ch Malayalam Online News Portal Fri, 30 Sep 2022 07:40:11 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ias – malayalees.ch https://malayalees.ch 32 32 തുടർച്ചയായ സ്ഥലം മാറ്റത്തിൽ പ്രതിഷേധവുമായി ഐഎഎസ് അസോസിയേഷൻ https://malayalees.ch/ias-association-protest-letter-cm/ Fri, 30 Sep 2022 07:40:02 +0000 https://malayalees.ch/?p=68782 തുടർച്ചയായ സ്ഥലം മാറ്റത്തിൽ പ്രതിഷേധവുമായി ഐഎഎസ് അസോസിയേഷൻ രംഗത്ത്. മുഖ്യമന്ത്രിക്ക് അസോസിയേഷൻ കത്ത് കൊടുത്തു. ചട്ടപ്രകാരമല്ലാത്ത നിയമനം ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തെ ബാധിക്കുന്നു. ഒരു തസ്തികയിൽ രണ്ടു കൊല്ലമെങ്കിലും നിയമനം കൊടുക്കണം. സിവിൽ സർവീസ് ബോർഡിന്റെ ശുപാർശയിൽ മാത്രം ഉദ്യോഗസ്ഥരെ നീക്കം ചെയ്യണമെന്നും കത്തിൽ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ അടിക്കടി ചില സ്ഥലം മാറ്റങ്ങൾ ഉണ്ടായിരുന്നു. ഇതിൽ പ്രതിഷേധം അറിയിച്ചു കൊണ്ടാണ് ഐഎഎസ് അസോസിയേഷൻ ഇപ്പോൾ മുഖ്യമന്ത്രി കത്ത് നൽകിയിരിക്കുന്നത്. സിവിൽ സർവീസ് ചട്ടപ്രകാരം ഒരു തസ്തികയിൽ കുറഞ്ഞത് രണ്ടു വർഷമെങ്കിലും ജോലി ചെയ്യാൻ അനുവദിക്കുക എന്നത് സുപ്രിം കോടതി തന്നെ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. ഇക്കാര്യങ്ങളും നിവേദനത്തിൽ അസോസിയേഷൻ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ചട്ടപ്രകാരമല്ലാത്ത നിയമനം ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തെ ബാധിക്കുന്നു എന്നുള്ളതാണ് അസോസിയേഷൻ മുന്നോട്ടുവയ്ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം. സിവിൽ സർവീസ് ബോർഡിൻ്റെ ശുപാർശയിൽ മാത്രം ഉദ്യോഗസ്ഥരെ നീക്കം ചെയ്യുകയും നിയമിക്കുകയും വേണം എന്നതാണ് അസോസിയേഷൻ്റെ ഒരു ആവശ്യം. ചട്ടപ്രകാരം ഒരു തസ്തികയിൽ രണ്ടുവർഷമെങ്കിലും നിയമനം നൽകണം. ഇതിനുമുമ്പ് ഉദ്യോഗസ്ഥരെ നീക്കം ചെയ്യണമെങ്കിൽ ഉദ്യോഗസ്ഥരുടെ അഭിപ്രായം കേൾക്കണം. മാത്രമല്ല, തീരുമാനം സിവിൽ സർവീസ് ബോർഡിന് വിടാം. ബോർഡായിരിക്കണം ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് എന്നാണ് ഇപ്പോൾ അസോസിയേഷൻ ആവശ്യപ്പെടുന്നത്. അതോടൊപ്പം തന്നെ നിയമനത്തിൽ കഴിവും അനുയോജ്യതയും പരിഗണിക്കണം എന്നുകൂടി അസോസിയേഷൻ ആവശ്യപ്പെടുന്നുണ്ട്. ഉദ്യോഗസ്ഥരെ മാറ്റുമ്പോൾ ആ മാറ്റത്തിൻ്റെ കാരണം ഫയലിൽ രേഖപ്പെടുത്താൻ സർക്കാർ തയ്യാറാകണം എന്നും നിവേദനത്തിൽ പറയുന്നു. ജൂൺ മുതൽ മാർച്ച് വരെയുള്ള കാലഘട്ടത്തിൽ ഉദ്യോഗസ്ഥ മാറ്റം മരവിപ്പിക്കണമെന്ന ആവശ്യം കൂടി ഇപ്പോൾ ഐഎഎസ് അസോസിയേഷൻ മുന്നോട്ടുവയ്ക്കുന്നുണ്ട്.

]]>
മനീഷ് സിസോദിയയുടെ വീട്ടിലെ റെയ്ഡിന് പിന്നാലെ ഡല്‍ഹിയില്‍ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി https://malayalees.ch/delhi-government-transfers-12-ias-officers-after-raid-on-manish-sisodia/ Sat, 20 Aug 2022 04:48:51 +0000 https://malayalees.ch/?p=66727 ഡല്‍ഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയില്‍ സിബിഐ റെയ്ഡ് നടത്തി മണിക്കൂറുകള്‍ക്ക് ശേഷം ഡല്‍ഹിയില്‍ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. 12 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥലം മാറ്റം നല്‍കിയത്.

ആരോഗ്യ കുടുംബക്ഷേമ സ്‌പെഷ്യല്‍ സെക്രട്ടറി ഉദിത് പ്രകാശ് റായ് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് സ്ഥലം മാറ്റം. രണ്ട് അഴിമതി കേസുകളുമായി ബന്ധപ്പെട്ട് ഒരു എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ സഹായിച്ചതിന്റെ പേരില്‍ റായിക്കെതിരെ നടപടിയെടുക്കാന്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന അടുത്തിടെ ആഭ്യന്തര മന്ത്രാലയത്തോട് (എംഎച്ച്എ) ശുപാര്‍ശ ചെയ്തിരുന്നു. റായിയെ ഭരണപരിഷ്‌കാര വകുപ്പിന്റെ സ്‌പെഷ്യല്‍ സെക്രട്ടറിയായി ആണ് മാറ്റിയിരിക്കുന്നത്.

അതേസമയം മദ്യനയ അഴിമതി കേസില്‍ സിബിഐയെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നുവെന്നാണ് മനീഷ് സിസോദിയ ആരോപിക്കുന്നത്. അഴിമതി നടത്താത്തതിനാല്‍ ഭയമില്ലെന്നും സിബിഐ അന്വേഷണവുമായി സഹകരിക്കുമെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി പറഞ്ഞു. കേസില്‍ സിസോദിയ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ സിബിഐ കേസെടുത്തിരുന്നു. സിബിഐ റെയ്ഡിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിസോദിയ.

മനീഷ് സിസോദിയ ആണ് കേസിലെ ഒന്നാംപ്രതി. എക്‌സൈസ് ഉദ്യോഗസ്ഥര്‍, മദ്യകമ്പനി എക്‌സിക്യുട്ടീവ്‌സ്, ഡീലര്‍മാര്‍, പൊതുപ്രവര്‍ത്തകര്‍, സ്വകാര്യ വ്യക്തികള്‍ എന്നിവരുള്‍പ്പെടെയുള്ള 15 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

]]>
ഐ എ എസ് തലപ്പത്ത് അഴിച്ചുപണി; ഡോ വി വേണു ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി https://malayalees.ch/new-ias-appointment-dr-v-venu-is-the-additional-chief-secretary/ Fri, 24 Jun 2022 12:48:19 +0000 https://malayalees.ch/?p=63860 സംസ്ഥാനത്ത് ഐ എ എസ് തലപ്പത്ത് അഴിച്ചുപണി. ഡോ. വി വേണുവിനെ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ടി കെ ജോസ് വിരമിക്കുന്ന ഒഴിവിലേക്കാണ് ഡോ. വി വേണുവിനെ തെരഞ്ഞെടുത്തത്. പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതലയും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്.

ആരോഗ്യ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജന്‍ ഖോബ്രഗഡെയെ ജലവിഭവ വകുപ്പിലേക്ക് മാറ്റി. പുതിയ ആരോഗ്യ സെക്രട്ടറിയായി ടിങ്കു ബിസ്വാള്‍ ചുമതലയേല്‍ക്കും. ഡോ. ഷര്‍മ്മിള മേരി ജോസഫിന് തദ്ദേശവകുപ്പിന്റെ പൂര്‍ണ ചുമതല നല്‍കിയിട്ടുണ്ട്.

അലി അസ്ഗര്‍ ബാഷയെ ഭക്ഷ്യ സിവില്‍ സപ്ലൈസ് സെക്രട്ടറിയായി നിയമിച്ചു. എന്‍ പ്രശാന്തിനെ പിന്നോക്ക ക്ഷേമ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചു. ഇഷിത റോയിയെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാക്കാനും തീരുമാനിച്ചു.

റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥന്‍ പരമേശ്വരന്‍ അയ്യരെ നീതി ആയോഗിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തേക്കോ ഇനി പുതിയ ഉത്തരവുണ്ടാകുന്നതുവരെയോ ആണ് നിയമനം നല്‍കിയിരിക്കുന്നത്.

]]>
ഐ എ എസ്- ഐ പി എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം; നേരിട്ട് നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം https://malayalees.ch/ips-ias-officers-under-control-over-central-government/ Thu, 20 Jan 2022 04:05:23 +0000 https://malayalees.ch/?p=55742 സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ നേരിട്ട് നടത്താൻ നീക്കമാരംഭിച്ച് കേന്ദ്രം. കേന്ദ്ര ഡെപ്യൂട്ടേഷന് സംസ്ഥാനങ്ങളുടെ അനുമതി വേണമെന്ന വ്യവസ്ഥ ഒഴിവാക്കും. ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് ചട്ടം 1954 ലെ ആറാം റൂൾ ഭേദഗതി ചെയ്യും.

ഐ എ എസ് കേഡർ നിയമനത്തിൽ മാറ്റം വരുത്താനുള്ള നിർദേശം സംസ്ഥാനങ്ങൾക്ക് കൈമാറി. കേന്ദ്ര സർക്കാരിന്റെ നീക്കത്തിൽ എതിർപ്പറിയിച്ച് കേരളമുൾപ്പെടെ 6 സംസ്ഥാനങ്ങൾ രംഗത്തെത്തി. രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങളുടെ ലംഘനമെന്ന് സംസ്ഥാനങ്ങൾ അറിയിച്ചു.

ഫെഡറല്‍ സംവിധാനമുള്ള രാജ്യത്ത് അതാത് സംസ്ഥാന സര്‍ക്കാറുകളാണ് കേന്ദ്ര സർവീസിലെ ഉദ്യോഗസ്ഥര്‍ക്ക് നിയമനം നല്‍കുന്നതും ഉദ്യോഗക്കയറ്റമടക്കമുള്ള കാര്യങ്ങളില്‍ പട്ടിക തയ്യാറാക്കുന്നതും. സസ്‌പെന്‍ഷന്‍ അടക്കമുള്ള കാര്യങ്ങളിലും അന്തിമ തീരുമാനം എടുക്കുന്നത് സംസ്ഥാന സര്‍ക്കാറുകളാണ്. നടപടി സംബന്ധമായ കാര്യങ്ങള്‍ പിന്നീട് കേന്ദ്രത്തെ അറിയിക്കുകയാണ് ചെയ്യാറുള്ളത്.

എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തില്‍ കടന്നു കയറാതെ തന്നെ ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥരെ വരുതിയിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. നേരിട്ട് ഐ.പി.എസ് നേടുന്ന ഉദ്യോഗസ്ഥരില്‍ ബഹുഭൂരിപക്ഷവും കേന്ദ്രത്തില്‍ ഡെപ്യൂട്ടേഷന് പോകാന്‍ താല്‍പ്പര്യപ്പെടുന്നവരാണ്.

]]>