i-will-return-quran-ktjaleel – malayalees.ch https://malayalees.ch Malayalam Online News Portal Tue, 15 Feb 2022 12:09:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png i-will-return-quran-ktjaleel – malayalees.ch https://malayalees.ch 32 32 യു എ ഇ കോൺസുലേറ്റ് നൽകിയ ഖുർ ആൻ തിരിച്ചേൽപ്പിക്കും; കെ ടി ജലീൽ https://malayalees.ch/i-will-return-quran-ktjaleel/ Tue, 15 Feb 2022 12:09:06 +0000 https://malayalees.ch/?p=57007 യു എ ഇ കോൺസുലേറ്റ് നൽകിയ ഖുർ ആൻ കോപ്പികൾ തിരികെ ഏൽപ്പിക്കുമെന്ന് കെ ടി ജലീൽ എം എൽ എ. അനാവശ്യമായി തന്നെയും മുഖ്യമന്ത്രിയെയും വിവാദത്തിലേക്ക് വലിച്ചിഴച്ചു. ഖുർ ആൻ വിതരണം ചെയ്താൽ ഏറ്റുവാങ്ങിയവരും അന്വേഷണ ഏജൻസികളാൽ വിളിക്കപ്പെടാൻ സാധ്യതയെന്നും ഡോ:കെ.ടി.ജലീൽ എംഎൽഎ വ്യക്തമാക്കി.

ഖുർ ആൻ്റെ മറവിൽ സ്വർണ്ണം കടത്തിയെന്ന് യുഡിഎഫും ബിജെപിയും ഉയർത്തിയ സത്യവിരുദ്ധമായ ആരോപണങ്ങൾ കേരളത്തിലുണ്ടാക്കിയ കോളിളക്കം ഭയാനകമായിരുന്നു. മനസില്ലാ മനസോടെ ഖുർ ആൻ മടക്കി നൽകുന്നു. കോൺസുൽ അധികൃതർക്ക് കത്ത് അയച്ചെന്നും കെ ടി ജലീൽ വ്യക്തമാക്കി. തന്റെ ഫേസ്ബുക്കിലൂടെയാണ് കെ ടി ജലീൽ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്.

]]>