Hyderabad – malayalees.ch https://malayalees.ch Malayalam Online News Portal Tue, 28 Nov 2023 06:59:31 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Hyderabad – malayalees.ch https://malayalees.ch 32 32 ‘തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തിയാൽ ഹൈദരാബാദിന്റെ പേര് ഭാഗ്യന​ഗർ എന്നാക്കും’; കേന്ദ്രമന്ത്രി https://malayalees.ch/rename-hyderabad-as-bhagyangar/ Tue, 28 Nov 2023 06:59:24 +0000 https://malayalees.ch/?p=91911 തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തിയാൽ ഹൈദരാബാദിന്റെ പേര് ഭാ​ഗ്യന​ഗർ എന്നാക്കുമെന്ന് കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി. ബി.ജെ.പി അധികാരത്തിൽ വന്നാൽ അടിമ മനോഭാവം പ്രതിഫലിപ്പിക്കുന്ന എല്ലാം തങ്ങൾ പൂർണമായും മാറ്റുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ആരാണ് ഈ ഹൈദർ? നമുക്ക് ​ഹൈദറിന്റെ പേര് വേണോ? എവിടെ നിന്നാണ് ഹൈദർ വന്നത്? ആർക്കാണ് ഹൈദറിനെ വേണ്ടത്? സംസ്ഥാനത്ത് ബിജെപി ഭരണത്തിലെത്തിയാൽ ഹൈദർ എടുത്തുമാറ്റി ഈ സ്ഥലത്തിന്റെ നാമം ഭാ​ഗ്യന​ഗർ എന്നാക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മദ്രാസ്, ബോംബെ, കൽക്കട്ട തുടങ്ങിയ ന​ഗരങ്ങളുടെ പേരുകൾ മാറ്റിയില്ലേയെന്നും തെലങ്കാന ബിജെപി പ്രസിഡന്റ് കൂടിയായ കിഷൻ റെഡ്ഡി പറഞ്ഞു. മദ്രാസിന്റെ പേര് ചെന്നൈ എന്നാക്കിയത് ബിജെപിയല്ലെന്നും ഡിഎംകെ സർക്കാരാണെന്നും മന്ത്രി പറഞ്ഞു.

മദ്രാസ് ചെന്നൈ എന്നും ബോംബെ മുംബൈ എന്നും കൽക്കട്ട കൊൽക്കത്ത എന്നും മാറ്റിയെങ്കിൽ ഹൈദരാബാദ് ഭാ​ഗ്യന​ഗർ എന്നാക്കുന്നതിൽ എന്താണ് കുഴപ്പം’- റെഡ്ഡി ചോദിച്ചു. പേരുകൾ മാറ്റുന്നത് സംബന്ധിച്ച് ബുദ്ധിജീവികളുടെ ഉപദേശം ബിജെപി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

]]>
ഈ ദൃശ്യങ്ങൾ പാകിസ്താനിലേതല്ല, ഹൈദ്രാബാദിലേത്; പൂട്ടിട്ടത് ഒരു മൃതദേഹത്തിന് മേൽ മറ്റൊരു മൃതദേഹം മറവ് ചെയ്യാതിരിക്കാൻ https://malayalees.ch/viral-photo-of-grave-with-iron-grille-is-from-hyderabad-not-pakistan/ Mon, 01 May 2023 09:33:33 +0000 https://malayalees.ch/?p=80494 കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ചർച്ചയായ ഒരു ചിത്രമുണ്ട്. ശവകല്ലറ ഗ്രില്ലിട്ട് പൂട്ടി വച്ചിരിക്കുന്ന ചിത്രമായിരുന്നു അത്. പാക്‌സിതാനിൽ പെൺകുട്ടികളുടെ മൃതദേഹം പുറത്തെടുത്ത് പീഡിപ്പിക്കുന്നത് തടയാൻ മാതാപിതാക്കൾ കല്ലറ ഗ്രില്ലിട്ട് പൂട്ടുന്നുവെന്നാണ് പ്രചരിക്കുന്ന ചിത്രത്തിന് നൽകിയിരിക്കുന്ന തലക്കെട്ട്.

വാർത്താ മാധ്യമമായ എഎൻഐ ആണ് ഇത് സംബന്ധിച്ച് ആദ്യം വാർത്ത നൽകുന്നത്. പിന്നാലെ എൻടിഡിവി, ഹിന്ദുസ്ഥാൻ ടൈംസ് പോലുള്ള മാധ്യമങ്ങളും വാർത്ത നൽകി. എന്നാൽ ഈ വാർത്ത തെറ്റാണ്. ഓൾട്ട് ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ പുറത്ത് വന്നത്.

യഥാർത്ഥത്തിൽ ഈ ചിത്രം ഹൈദരാബാദിലെ മസ്ജിദ് ഇ സലാർ മുൽകിന് നേരെ എതിർവശം സ്ഥിതി ചെയ്യുന്ന ഖബറിടത്തിലേതാണ്. രണ്ട് വർഷം മുൻപാണ് 70 കാരിയായ വയോധിക മരിച്ച് ഈ ഖബടിറത്തിൽ മറവ് ചെയ്തത്. അവർ മരിച്ച് 40 ദിവസത്തിന് ശേഷം മകനാണ് ഇത്തരത്തിൽ ശവക്കല്ലറ ഗ്രില്ലിട്ട് താഴിട്ടത്.

ഇവിടെ പഴയ ഖബറിടങ്ങൾക്ക് മുകളിൽ തന്നെ പലരും ബന്ധുക്കളെ മറവ് ചെയ്യാറുണ്ടെന്ന് പള്ളി അധികൃതർ ഓൾട്ട് ന്യൂസിനോട് പറഞ്ഞു. ഇത് തടയാനാണ് അമ്മയുടെ ഖബറിടം മകൻ ഗ്രില്ലിട്ട ശേഷം താഴിട്ട് പൂട്ടിയത്. മാത്രമല്ല, ഖബറിടം സ്ഥിതി ചെയ്യുന്നത് പ്രവേശന കവാടത്തിന്റെ തൊട്ടടുത്ത് തന്നെയാണ്. വിവിധ ഖബറിടങ്ങൾ സന്ദർശിക്കാൻ എത്തുന്നവർ അമ്മയുടെ ഖബറിടത്തിൽ അറിയാതെ ചവിട്ടരുതെന്ന ഉദ്ദേശവും ഈ ഗ്രില്ലിടലിന് പിന്നിലുണ്ട്.

]]>
ഹൈദരാബാദിൽ തീപിടുത്തം; 7 മരണം https://malayalees.ch/hyderabad-fire-in-e-bike-showroom/ Tue, 13 Sep 2022 04:32:52 +0000 https://malayalees.ch/?p=67968 ഹൈദരാബാദ് നഗരത്തിലുണ്ടായ തീപിടിത്തത്തിൽ 7 പേർ മരിച്ചു. സെക്കന്തരാബാദിലെ പാസ്‌പോർട്ട് ഓഫിസിന് സമീപത്തുള്ള ഇലക്ട്രിക് ബൈക്ക് ഷോറൂമിലാണ് അർധരാത്രി തീ പിടിത്തമുണ്ടായത്.

കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള ലോഡ്ജിലേക്ക് തീ പടർന്നതാണ് ദുരന്തത്തിന് ഇടയാക്കിയത്. ഏഴ് പേരുടെ മരണം ഹൈദരാബാദ് പോലീസ് സ്ഥിരീകരിച്ചു.

മരിച്ചവരിൽ രണ്ടു പേര് സ്ത്രീകളാണ്. ഒമ്പത് പേരെ പരുക്കുകളോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

]]>
ഹൈദരാബാദ് ഉദിച്ചുയര്‍ന്നു; പഞ്ചാബിന് നാണം കെട്ട തോല്‍വി https://malayalees.ch/hyderabad-win-against-punjab/ Fri, 09 Oct 2020 05:07:17 +0000 https://malayalees.ch/?p=33016 ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് നായകന്‍ വാര്‍ണര്‍ (52), ജോണി ബെയര്‍സ്റ്റോ (97)എന്നിവരുടെ മികച്ച ഓപ്പണിങ് കൂട്ടുകെട്ടിലൂടെ മത്സരത്തില്‍ ആധിപത്യം നേടി

ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ജയം. 69 റണ്‍സിന്‍റെ വലിയ തോല്‍വിയാണ് കിങ്സ് ഇലവന് നേരിടേണ്ടി വന്നത്. ബാറ്റിങ്ങിന്‍റെ സമ്പൂര്‍ണ പരാജയമാണ് പഞ്ചാബിനെ തോല്‍വിയിലേക്ക് നയിച്ചത്. നിക്കോളാസ് പുരാന്‍റെ(77) വെടിക്കെട്ട് ബാറ്റിങ് പഞ്ചാബിന് പ്രതീക്ഷ നല്‍കിയെങ്കിലും മികച്ച രീതിയില്‍ പന്തെറിഞ്ഞ ഹൈദരാബാദ് വിജയം കൈവരിക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് നായകന്‍ വാര്‍ണര്‍ (52), ജോണി ബെയര്‍സ്റ്റോ (97)എന്നിവരുടെ മികച്ച ഓപ്പണിങ് കൂട്ടുകെട്ടിലൂടെ മത്സരത്തില്‍ ആധിപത്യം നേടി. 15 ഓവറില്‍ 160 റണ്‍സ് എന്ന നിലയിലാണ് ആ കൂട്ടുകെട്ട് അവസാനിച്ചത്. ഇരുവരെയും ഒരേ ഓവറില്‍ മടക്കിയയച്ചത് രവി ബിഷ്ണോയാണ്. കെയിന്‍ വില്യംസണിന്‍റെ അവസാന ഓവറിലെ പ്രകടനമാണ് സണ്‍റൈസേഴ്സിനെ 201 എന്ന ടോട്ടല്‍ നല്‍കിയത്. രവി ബിഷ്ണോയ് മൂന്നും അര്‍ഷദീപ് സിങ് രണ്ടും ഷമി ഒരു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തുടക്കത്തിലേ പിഴച്ചു. തുടരെ തുടരെ വിക്കറ്റുകള്‍ നഷ്ടമായ പഞ്ചാബിനെ പിടിച്ചുയര്‍ത്തിയത് നിക്കോളസ് പൂരന്‍റെ പ്രകടനമാണ്. മറ്റാരും തന്നെ പഞ്ചാബ് നിരയില്‍ പിടിച്ചു നിന്നില്ല. ഒടുവില്‍ 16.5 ഓവറില്‍ 132ന് പഞ്ചാബ് ഇന്നിങ്സ് അവസാനിച്ചു. 4 ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത റാഷിദ് ഖാനാണ് പഞ്ചാബിനെ തകര്‍ത്തത്.

സ്കോര്‍

സണ്‍റൈസേഴ്സ് ഹൈദരാബാദ് : 201/6 (20)

കിങ്സ് ഇലവന്‍ പഞ്ചാബ് : 132/10 (16.5)

]]>