husband killed wife – malayalees.ch https://malayalees.ch Malayalam Online News Portal Sat, 14 Oct 2023 09:21:39 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png husband killed wife – malayalees.ch https://malayalees.ch 32 32 മദ്യപാനത്തെ ചൊല്ലി തർക്കം; ഗർഭിണിയായ ഭാര്യയെ യുവാവ് ജീവനോടെ ചുട്ടുകൊന്നു https://malayalees.ch/tamil-nadu-man-sets-ablaze-four-month-pregnant-wife-after-quarrel/ Sat, 14 Oct 2023 09:21:34 +0000 https://malayalees.ch/?p=89457 ഭർത്താവിന്റെ അമിത മദ്യപാനം ചോദ്യം ചെയ്ത ഗർഭിണിയായ ഭാര്യയെ 36 കാരൻ ജീവനോടെ ചുട്ടുകൊന്നു. തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലാണ് സംഭവം. നാല് മാസം ഗർഭിണിയായ യുവതിയാണ് കൊല്ലപ്പെട്ടത്. ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കാഞ്ചീപുരം ജില്ലയിലെ മറൈമലൈ നഗറിൽ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. നന്ദിനി (28) ആണ് കൊല്ലപ്പെട്ടത്. പ്രതി രാജ്കുമാറും നന്ദിനിയും ഏഴു വർഷം മുമ്പ് മണാലിയിൽ വെച്ചാണ് വിവാഹിതരായതെന്ന് പൊലീസ് പറഞ്ഞു. ദമ്പതികൾക്ക് ആറ് വയസ്സുള്ള ഒരു മകനുണ്ട്. തൊഴിൽരഹിതനായ രാജ്കുമാർ മറൈമലൈ നഗറിനടുത്തുള്ള ഗോവിന്ദാപുരത്താണ് താമസിച്ചിരുന്നത്.

രാജ്കുമാറിൻ്റെ അമിത മദ്യപാനത്തെ ചൊല്ലി കഴിഞ്ഞ ഒരു വർഷമായി ദമ്പതികൾ തമ്മിൽ വഴക്കുണ്ടായിരുന്നു. വ്യാഴാഴ്ചയോടെ തർക്കം രൂക്ഷമായി. ഇതിനിടെ രാജ്കുമാർ യുവതിയുടെ വയറ്റിൽ ചവിട്ടുകയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. തുടർന്ന് മകനെയും കൂട്ടി ഇയാൾ ഓടി രക്ഷപ്പെട്ടു.

നന്ദിനിയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തി യുവതിയെ രക്ഷിച്ച് കിൽപ്പോക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. 90% പൊള്ളലേറ്റതിനാൽ നന്ദിനി പിന്നീട് മരണത്തിന് കീഴടങ്ങി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

]]>
ഭാര്യയെ ആക്രമിച്ച കേസിൽ ജയിൽ മോചിതനായി, വീട്ടിൽ എത്തി ഭാര്യയെയും ഭാര്യാപിതാവിനെയും അമ്മായിയമ്മയെയും വെട്ടിക്കൊന്നു; യുവാവ് അറസ്റ്റിൽ https://malayalees.ch/out-from-jail-assam-man-kills-wife-parents-in-law/ Tue, 25 Jul 2023 06:15:21 +0000 https://malayalees.ch/?p=84953 അസമിൽ യുവാവ് ഭാര്യയെയും ഭാര്യാപിതാവിനെയും അമ്മായിയമ്മയെയും വെട്ടിക്കൊന്നു. കുടുംബപ്രശ്നങ്ങളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ്. ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ ജയിൽ മോചിതനായ ശേഷമായിരുന്നു കൊലപാതകം. കൂട്ടക്കൊലയ്ക്ക് ശേഷം പ്രതി കീഴടങ്ങി.

ഗോലാഘട്ട് ജില്ലയിൽ തിങ്കളാഴ്ചയാണ് കൂട്ടക്കൊല നടന്നത്. ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ ജയിൽ മോചിതനായ പ്രതി, നഗരത്തിലെ ഹിന്ദി സ്കൂൾ റോഡിനു സമീപത്തെ ഭാര്യയുടെ വീട്ടിലെത്തി. തുടർന്ന് ഭാര്യാപിതാവിനോടും അമ്മായിയമ്മയോടും ഭാര്യയോടും വഴക്കിട്ടു. തർക്കം രൂക്ഷമായതോടെ കൈയിലുണ്ടായിരുന്ന വെട്ടുകത്തികൊണ്ട് മൂവരെയും വെട്ടി.

ആക്രമണത്തിൽ ഭാര്യ സംഘമിത്ര ഘോഷ്, മാതാപിതാക്കളായ സഞ്ജിബ് ഘോഷ്, ജുനു ഘോഷ് എന്നിവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആക്രമണസമയത്ത് കാസിരംഗ സർവകലാശാലയിലെ വിദ്യാർത്ഥിനിയായ യുവതിയുടെ അനുജത്തി കുടുംബത്തോടൊപ്പം വീഡിയോ കോളിലുണ്ടായിരുന്നു. കൊലപാതകശേഷം പ്രതി ഒമ്പത് മാസം പ്രായമുള്ള മകനുമായി ഗോലാഘട്ട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

]]>
ഭാര്യയെയും, ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തിയ ഗൃഹനാഥൻ മരിച്ചു https://malayalees.ch/man-murders-mother-in-law-and-wife-aruvikkara/ Wed, 05 Apr 2023 05:18:42 +0000 https://malayalees.ch/?p=79151 അരുവിക്കരയിൽ ഭാര്യയെയും, ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തിയ ഗൃഹനാഥൻ മരിച്ചു. അരുവിക്കര സ്വദേശി അലി അക്ബർ (56) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഇയാൾ സ്വയം
തീ കൊളുത്തിയിരുന്നു.

മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ രാത്രി 9.30 ഓടെയാണ് മരിച്ചത്. അലി അക്ബറിന് 65 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.

]]>
ഭാര്യയെ കൊന്ന് മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി, ജോലിക്ക് പോയി തിരിച്ചെത്തിയ ശേഷം യുവാവ് പൊലീസിൽ കീഴടങ്ങി https://malayalees.ch/man-kills-wife-goes-to-work-then-surrenders-later-in-evening-cops/ Tue, 14 Mar 2023 04:18:03 +0000 https://malayalees.ch/?p=77932 മഹാരാഷ്ട്രയിൽ യുവാവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പാൽഘർ ജില്ലയിലെ നലസോപാരയിലാണ് സംഭവം. ഭാര്യയോടുള്ള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പാൽഘർ പൊലീസ് അറിയിച്ചു.

അനിത വിശ്വകർമ(25) എന്ന യുവതിയെയാണ് ഭർത്താവ് പ്രഭുനാഥ് വിശ്വകർമ(26) കൊലപ്പെടുത്തിയത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ഉറങ്ങുകയായിരുന്ന അനിതയെ പ്രതി ടവൽ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയുടെ സ്വഭാവത്തിലുള്ള സംശയമാണ് പ്രഭുനാഥിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.

കുട്ടികളെ അയൽപക്കത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിൽ ഏൽപ്പിച്ച ശേഷം വീട്ടിൽ തിരിച്ചെത്തിയ പ്രതി മൃതദേഹത്തിന് സമീപം കിടന്നുറങ്ങി. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ പ്രഭുനാഥ് എഴുന്നേറ്റ് ജോലിക്ക് പോയി. ജോലി കഴിഞ്ഞ വീട്ടിൽ എത്തിയ ശേഷം പ്രതി തന്നെ വിവരം പൊലീസിൽ വിളിച്ചറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി പ്രതിയായ ഭർത്താവിനെ അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്.

]]>
ഇൻഷുറൻസ് തുകയ്ക്ക് വേണ്ടി ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി; സിനിമാ സ്റ്റൈൽ കൊലപാതകത്തിന്റെ ചുരുളഴിച്ച് പൊലീസ് https://malayalees.ch/man-gets-wife-killed-in-road-accident-for-rs-2-crore-insurance-money/ Thu, 01 Dec 2022 07:50:23 +0000 https://malayalees.ch/?p=72175 ജയ്പൂരിൽ ഇൻഷുറൻസ് തുകയായി 2 കോടി രൂപ ലഭിക്കാൻ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. വാഹനാപകടമെന്ന് തോന്നിപ്പിക്കും വിധമായിരുന്നു കൊലപാതകം. ഭർത്താവ് ഉൾപ്പെടെ 4 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ശാലു ദേവി(32) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഒക്‌ടോബർ അഞ്ചിന് ഭർത്താവ് മഹേഷിൻ്റെ നിർദേശപ്രകാരം ശാലു അടുത്തുള്ള ക്ഷേത്രത്തിലേക്ക് പോയിരുന്നു. സഹോദരൻ രാജുവിനൊപ്പം ബൈക്കിലായിരുന്നു യാത്ര. പുലർച്ചെ 5.45ഓടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നിൽ മറ്റൊരു വാഹനം ഇടിക്കുകയായിരിന്നു.

ശാലു സംഭവസ്ഥലത്തും രാജു ചികിത്സയിലിരിക്കെയും മരിച്ചു. വാഹനാപകടമാണെന്ന് ശാലുവിന്റെ വീട്ടുകാർ കരുതിയെങ്കിലും സംശയം തോന്നിയ പൊലീസ് വിശദമായ അന്വേഷണം നടത്തി. ഹിറ്റ് ആന്റ് റൺ എന്ന് കരുതിയ കേസ് പിന്നീട്‍ കൊലപാതകമായി മാറി. ഭർത്താവ് മഹേഷ് ചന്ദ് ശാലുവിന് വേണ്ടി ഒരു ഇൻഷുറൻസ് എടുത്തിരുന്നുവെന്നും സ്വാഭാവിക കാരണങ്ങളാൽ മരണപ്പെട്ടാൽ ഒരു കോടി രൂപയും, അപകട മരണമാണെങ്കിൽ 1.90 കോടി രൂപ ലഭിക്കുമെന്നും പൊലീസ് കണ്ടെത്തി.

ഈ തുക ലഭിക്കാൻ മഹേഷ് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു കൊലപാതകമെന്ന് പൊലീസ് മനസിലാക്കി. മഹേഷിനെ കസ്റ്റഡയിൽ എടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ശാലുവിനെ കൊല്ലാൻ കുപ്രസിദ്ധ ഗുണ്ടാസംഘത്തിന് 5.50 ലക്ഷം രൂപ നൽകിയെന്നും പ്രതി മൊഴി നൽകി. മഹേഷും ശാലുവും 2015 ൽ വിവാഹിതരായെന്നും ദമ്പതികൾക്ക് ഒരു മകളുണ്ടെന്നും പൊലീസ് പറഞ്ഞു.

വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷം ഇരുവരും തമ്മിൽ വഴക്കുണ്ടായെന്നും ശാലു മാതൃവീട്ടിൽ താമസിക്കാൻ തുടങ്ങിയെന്നും പൊലീസ് കൂട്ടിച്ചേർത്തു. സ്ത്രീധന കേസിലും മഹേഷ് പ്രതിയായിരുന്നു.

]]>
കൂടുതൽ സമയം റീലുണ്ടാക്കാൻ ചിലവഴിച്ചു, തമിഴ്‌നാട്ടിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി https://malayalees.ch/man-kills-wife-for-spending-too-much-time-making-reels/ Tue, 08 Nov 2022 07:00:49 +0000 https://malayalees.ch/?p=70906 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അധിക സമയം ചിലവഴിച്ചുവെന്ന കാരണത്താൽ യുവാവ് ഭാര്യയെ കൊലപ്പെടുത്തി. ഞായറാഴ്‌ച രാത്രിയാണ് 38 കാരൻ ഭാര്യയെ ഷാൾ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലാണ് സംഭവം. 

ദിണ്ടുഗലിൽ നിന്നുള്ള അമിർതലിംഗം ചിത്രയെ വിവാഹം കഴിച്ച് തിരുപ്പൂരിലെ സെല്ലം നഗറിലാണ് താമസിച്ചിരുന്നത്. തെന്നം പാളയം പച്ചക്കറി മാർക്കറ്റിൽ ദിവസ വേതന തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു അമിർതലിംഗം. ഒരു ഗാർമെന്റ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ചിത്ര, ടിക് ടോക്കിലും ഇൻസ്റ്റാഗ്രാമിലും നിരന്തരം റീലുകൾ പോസ്റ്റ് ചെയ്തിരുന്നു.

ഈ ശീലത്തിന്റെ പേരിൽ അമിർതലിംഗം ചിത്രയുമായി എന്നും വഴക്കിട്ടിരുന്നു. കൂടുതൽ ഫോളോവേഴ്‌സും കോൺടാക്‌റ്റുകളും നേടിയ ചിത്ര അഭിനയ ജീവിതം തുടരാൻ തീരുമാനിച്ചു. ചിത്രയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ 33.3K ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. രണ്ടുമാസം മുമ്പ് ചെന്നൈയിലേക്ക് പോയ ചിത്ര, കഴിഞ്ഞയാഴ്ച മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ മടങ്ങിയെത്തി. ചടങ്ങിന് ശേഷം ചെന്നൈയിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്ന യുവതിയെ അമൃതലിംഗം തടയുകയിരുന്നു.

റീലുകൾ അപ്‌ലോഡ് ചെയ്യുന്നതും സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്നതുമായ ചിത്രയുടെ ശീലത്തെ ചൊല്ലി ഞായറാഴ്ച രാത്രി തർക്കമുണ്ടായി. തുടർന്ന് അമൃതലിംഗം ചിത്രയെ ഷാൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു. അവർ ബോധംകെട്ടുവീണപ്പോൾ അമൃതലിംഗം പരിഭ്രാന്തനായി വീട്ടിൽനിന്നു ഇറങ്ങിപ്പോയി. ചിത്രയെ മർദിച്ച വിവരം മകളെ അറിയിച്ചു. മകൾ എത്തി പരിശോധിച്ചപ്പോൾ ചിത്രയെ മരിച്ച നിലയിൽ കണ്ടെത്തി. പിന്നീട് പൊലീസിനെ വിവരമറിയിച്ചു.

]]>
തളിക്കുളത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ https://malayalees.ch/man-arrested-for-killing-his-wife-thrissur/ Tue, 11 Oct 2022 04:10:23 +0000 https://malayalees.ch/?p=69357 തൃശൂര്‍ തളിക്കുളത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. ഭർത്താവ് കാട്ടൂർ സ്വദേശി മുഹമ്മദ് ആസിഫ് ആണ് പിടിയിലായത്. കടവല്ലൂരില്‍ നിന്നുമാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ തൃശൂരിലെത്തിയതായി കൊടുങ്ങല്ലൂര്‍ ഡിവെെഎസ്പി സലീഷ് എന്‍ ശങ്കര്‍ വീഡിയോ സന്ദേശം പുറത്ത് വിട്ടിരുന്നു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 21നാണ് ആസിഫിന്റെ ഭാര്യ അഷിതയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ചികിത്സയിലിരിക്കെ അടുത്ത ദിവസം മരിക്കുകയായിരുന്നു. കുടുംബവഴക്കിനെ തുടർന്നാണ് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്. ആസിഫ് അഷിതയേയും അഷിതയുടെ പിതാവ് നൂറുദ്ദീ(55)നേയും വെട്ടി പരുക്കേൽപ്പിച്ചു. നൂറുദ്ദീന് തലയ്ക്കും അഷിതയ്ക്ക് ശരീരമാസകലവും വെട്ടേറ്റിരുന്നു. അതീവഗുരുതരവാസ്ഥയിലായ അഷിതയെ തൃശൂർ അശ്വിനി ആശൂപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

]]>