husband attacked wife – malayalees.ch https://malayalees.ch Malayalam Online News Portal Tue, 15 Aug 2023 10:42:20 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png husband attacked wife – malayalees.ch https://malayalees.ch 32 32 പത്തനാപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം https://malayalees.ch/attempt-to-kill-wife-by-slitting-throat-in-pathanapuram/ Tue, 15 Aug 2023 10:42:14 +0000 https://malayalees.ch/?p=86208 കൊല്ലം പത്തനാപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ യുവാവിൻ്റെ ശ്രമം. ഗുരുതരമായി പരിക്കേറ്റ കാടാശ്ശേരി സ്വദേശി രേവതിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ഗണേഷിനെ നാട്ടുകാർ പിടികൂടി പത്തനാപുരം പൊലീസിൽ ഏൽപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം.

പത്തനാപുരം പഞ്ചായത്ത് ഓഫീസിന് സമീപം കെഎസ്ഇബി ഓഫീസിന് മുന്നിലാണ് സംഭവം. 9 മാസം മുമ്പാണ് ഇരുവരും വിവാഹിതരായത്. ദാമ്പത്യ പ്രശ്‌നങ്ങളെ തുടർന്ന് മൂന്ന് മാസമായി പിരിഞ്ഞ് കഴിയുകയായിരുന്നു ഇരുവരും. ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഗണേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവരെയും ഇന്ന് പത്തനാപുരം പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.

തുടർന്ന് മടങ്ങുംവഴിയാണ് ഗണേഷ് രേവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചത്. മലപ്പുറം സ്വദേശിയായ ഗണേഷ് ടെക്സ്റ്റൈൽസിലെ ജീവനക്കാരനാണ്. തിരുവനന്തപുരം ലുലു മാളിലാണ് രേവതി ജോലി ചെയ്യുന്നത്. യുവതിയുടെ രണ്ടാം വിവാഹമാണിതെന്ന് പൊലീസ് പറയുന്നു.

]]>
പാചകം ചെയ്യുന്നതിനിടെ ഭാര്യയുടെ തലയ്ക്കടിച്ച ശേഷം വെട്ടിവീഴ്ത്തി; ചെങ്ങന്നൂരില്‍ 72 വയസുകാരന്‍ അറസ്റ്റില്‍ https://malayalees.ch/old-man-arrested-for-stabbing-his-wife-chengannur/ Tue, 13 Jun 2023 04:31:20 +0000 https://malayalees.ch/?p=82638 ചെങ്ങന്നൂരില്‍ എഴുപതുകാരിയായ വീട്ടമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മുളക്കുഴ കൊഴുവല്ലൂര്‍ തുണ്ടത്തില്‍ കിഴക്കേക്കരയിലെ 72 വയസുകാരനായ എം.റ്റി ബാബുവാണ് ചെങ്ങന്നൂര്‍ പൊലീസിന്റെ പിടിയിലായത്. വീട്ടില്‍ പാചകം ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ഭാര്യ അമ്മിണിക്ക് വെട്ടേറ്റത്. 

വീട്ടില്‍ പാചകം ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് അമ്മിണിയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിക്കുന്നത്. കേസില്‍ ബാബുവിനെ ചെങ്ങന്നൂര്‍ എസ്.ഐ . എം.സി അഭിലാഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം മണിക്കൂറുകള്‍ക്കകം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ മാനസിക രോഗത്തിന് സ്ഥിരം മരുന്ന് കഴിക്കുന്ന ആളാണെന്നും നാല് മാസം മുന്‍പ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും പൊലിസ് പറഞ്ഞു.

അതേസമയം ഇടത് കൈയ്ക്കും പുരികത്തിനും വെട്ടേറ്റതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട അമ്മിണി അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മുറിവ് ഗുരുതരമല്ല. സംഭവത്തിനിടെ അമ്മിണിയ്ക്ക് തലയ്ക്ക് അടിയുമേറ്റിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇവരെ ആദ്യം ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിസിച്ചെങ്കിലും വിദഗ്ദ പരിചരണത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്കു മാറ്റുകയായിരുന്നു. ഇവരുടെ മകന്‍ നേരത്തെ മരിച്ചു പോയിരുന്നു. ഒരു മകള്‍ വിദേശത്താണ്. അമ്മിണിയും ഭര്‍ത്താവ് ബാബുവും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്.

]]>
ഭാര്യയെ ക്രൂരമായി മർദിച്ചു, മർദ്ദന ദൃശ്യം ചിത്രീകരിച്ചു; ഭർത്താവ് പിടിയിൽ https://malayalees.ch/man-attacks-wife-thiruvananthapuram/ Tue, 18 Oct 2022 09:05:34 +0000 https://malayalees.ch/?p=69810 തിരുവനന്തപുരം മലയൻകീഴിയിൽ ഭാര്യയെ ക്രൂരമായി മർദ്ദിച്ച ഭർത്താവ് പിടിയിൽ. മലയിൻകീഴ് മേപ്പുക്കട സ്വദേശി ദിലീപ് പിടിയിലായത്. ഭാര്യയെ മർദിക്കുന്ന ദൃശ്യങ്ങൾ ഇയാൾ മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തു. ഇയാൾക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി.

ഇക്കഴിഞ്ഞ ഞായാറാഴ്ചയാണ് സംഭവമുണ്ടായത്. മദ്യലഹരിയിലാണ് ഇയാൾ ഭാര്യയെ ക്രൂരമായി മർദിച്ചത്. ഭാര്യയുടെ തല ഭിത്തിയിൽ ഇടിപ്പിക്കുകയും മൂക്കിൽ മുഷ്ടി ചുരുട്ടി ഇടിക്കുകയും ചെയ്തു. ഇയാൾ ഒരു സ്ഥിരം മദ്യപാനിയാണ്. ഭാര്യ ജോലിയ്ക്ക് പോകുന്നതാണ് ഇയാളെ പ്രകോപിപ്പിച്ചത്.

]]>