Hurricane Laura – malayalees.ch https://malayalees.ch Malayalam Online News Portal Fri, 28 Aug 2020 04:57:55 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Hurricane Laura – malayalees.ch https://malayalees.ch 32 32 അമേരിക്കയില്‍ ലോറ ചുഴലിക്കാറ്റ്; ലൂസിയാനയില്‍ അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു https://malayalees.ch/hurricane-laura-in-the-united-states-five-deaths-were-reported-in-louisiana/ Fri, 28 Aug 2020 04:57:42 +0000 https://malayalees.ch/?p=30975 ചുഴലിക്കാറ്റ് ഇനിയും ആഞ്ഞടിച്ചേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഭൂചലനത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

അമേരിക്കയില്‍ ലോറ ചുഴലിക്കാറ്റ് ആഞ്ഞടിച്ചു. ലൂസിയാനയില്‍ അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. ടെക്സസിലും വന്‍ നാശം വിതച്ചു.

അമേരിക്കയുടെ സമീപ കാലത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായ ലോറ, മണിക്കുറില്‍ 150 മൈല്‍ വേഗത്തിലാണ് വീശിയത്. ലൂസിയാനയിലും ടെക്സസിലും കനത്ത നാശം വിതക്കുകയും ചെയ്തു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത് ലൂസിയാനയിലെ ലിസ്വീലെയിലാണ്. വീടിന് മുകളില്‍ മരം വീണ് പതിനാലുകാരിയാണ് മരിച്ചത്. പടിഞ്ഞാറന്‍ ലൂസിയാനയില്‍ മണ്ണിടിച്ചിലില്‍ പെട്ട നാല് പേര്‍ മരിച്ചതായും റിപ്പോര്‍ട്ട് ചെയ്തു, ഇവിടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തേക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ചുഴലിക്കാറ്റ് മുന്നില്‍കണ്ട് നേരത്തെ അഞ്ച് ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ചുഴലിക്കാറ്റ് ഇനിയും ആഞ്ഞടിച്ചേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഭൂചലനത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

]]>