human trafficking – malayalees.ch https://malayalees.ch Malayalam Online News Portal Mon, 05 Dec 2022 11:01:42 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png human trafficking – malayalees.ch https://malayalees.ch 32 32 വ്യാജ വിസ നൽകി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത്; രണ്ട് പേർ അറസ്റ്റിൽ https://malayalees.ch/human-trafficking-to-europe-from-india/ Mon, 05 Dec 2022 11:01:30 +0000 https://malayalees.ch/?p=72348 വ്യാജ വിസ നൽകി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത് നടത്തുന്ന സംഘം പിടിയില്‍. രണ്ട് പേരാണ് അറസ്റ്റിലായത്. കാസർഗോഡ് ആലക്കോട് സ്വദേശി ജോബിൻ മൈക്കിൾ, പാലക്കാട് കിനാവല്ലൂർ സ്വദേശി പൃഥ്വിരാജ് കുമാർ എന്നിവരാണ് പിടിയിലായത്.

എറണാകുളം റൂറൽ ജില്ല ക്രൈം ബ്രാഞ്ച് ആണ് അറസ്റ്റ് ചെയ്തത്. പ്രതികൾ നൽകിയ വ്യാജ വിസയുമായി യാത്ര ചെയ്തവരെ സ്പെയിൻ അധികൃതർ തടഞ്ഞുവെച്ച് ഇന്ത്യയിലേക്ക് ഡീ പോർട്ട് ചെയ്തിരുന്നു. വിദ്യാഭ്യാസ യോഗ്യതകളിൽ കുറുവുള്ള ആളുകൾക്ക് വ്യാജവിസ സംഘടിപ്പിച്ചു നൽകി യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റി വിടുകയാണ് സംഘം ചെയ്യുന്നത്.

]]>
കുവൈത്ത് മനുഷ്യകടത്ത്; പരാതി നൽകാത്ത യുവതികൾക്കും പണം വാഗ്ദാനം ചെയ്തു; നീക്കം കൂടുതൽ കേസുകൾ വരാതിരിക്കാൻ https://malayalees.ch/kuwait-human-trafficking-culprit-offer-money-to-victims/ Mon, 11 Jul 2022 04:42:18 +0000 https://malayalees.ch/?p=64581 കുവൈത്ത് മനുഷ്യകടത്തിൽ ഇരകളെ സ്വാധിനിക്കാൻ ശ്രമം. പരാതി നൽകാത്ത യുവതികളെ ഫോണിൽ ബന്ധപ്പെട്ടാണ് പണം വാഗ്ദാനം ചെയ്തത്. പ്രധാന പ്രതിക്കെതിരെ കൂടുതൽ കേസുകൾ വരാതിരിക്കാനാണ് ശ്രമമെന്നാണ് ഇരകളുടെ ആരോപണം.

കുവൈത്തിലെ മനുഷ്യകടത്ത് സംഘത്തിൽ നിന്നും രക്ഷപ്പെട്ട തിരുവനന്തപുരം, കൊല്ലം സ്വദേശികളുടെ ഫോണിലേക്കാണ് പണം വാഗ്ദാനം ചെയ്ത് കോളുകൾ വന്നത്. കേസിലെ പ്രധാന പ്രതിയായ കണ്ണൂർ സ്വദേശി മജീദ് പാവമാണെന്നും പരാതി നൽകരുതെന്നുമാണ് യുവതി ആവശ്യപ്പെട്ടത്. പ്രതിഫലമായി ജോലി ചെയ്ത് ലഭിക്കാനുള്ള രണ്ട് മാസത്തെ പണം നൽകാമെന്നും വാഗ്ദാനം ചെയ്തു.

നാട്ടിൽ മടങ്ങിയെത്തിയ യുവതികൾ ദുരനുഭവങ്ങൾ മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു. എന്നാൽ പരാതി നൽകാൻ കൊല്ലം , തിരുവനന്തപുരം സ്വദേശികൾ തയ്യാറായിരുന്നില്ല. ഇപ്പോഴത്തെ നീക്കത്തിന് പിന്നിൽ മജീദാണെന്നാണ് യുവതികൾ പറയുന്നത്. പരാതി കൊടുത്തവരുടെ പേരുവിവരങ്ങളും ഫോണിൽ വിളിച്ച യുവതി തേടിയതായും ഇരകൾ പറയുന്നു.

അതേസമയം മജീദിനെ പിടികൂടുന്നത് വരെ നിയമ പോരാട്ടങ്ങളുമായി മുന്നോട്ട് പോകുമെന്ന് പരാതി നൽകിയ കൊച്ചി സ്വദേശിനികൾ വ്യക്തമാക്കി.

]]>
‘ഷൂ ഇട്ട് ദേഹത്ത് ചവിട്ടി, തലയിൽ വെള്ളമൊഴിച്ചു’; കുവൈറ്റ് മനുഷ്യക്കടത്ത് കേസിൽ ഒരു പരാതി കൂടി https://malayalees.ch/kuwait-human-trafficking-victim/ Wed, 22 Jun 2022 04:27:44 +0000 https://malayalees.ch/?p=63710 കുവൈറ്റ് മനുഷ്യക്കടത്ത് കേസിൽ കൊച്ചി സൗത്ത് പൊലീസ് സ്റ്റേഷനിൽ മറ്റൊരു കേസുകൂടി രജിസ്റ്റർ ചെയ്തു. കൊച്ചി സ്വദേശിനിയുടെ പരാതിയിൽ സൗത്ത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിലെ മുഖ്യ പ്രതിയായ മജീദ് ഏജന്റുമാരായ അജു , ആനന്ദ് എന്നിവർക്കെതിരെയാണ് പരാതി. കുവൈത്തിൽ നാലിടങ്ങളിലായി അടിമവേല ചെയ്യേണ്ടി വന്നുവെന്ന് യുവതി ട്വന്റിഫോറിനോട് പറഞ്ഞു. രക്ഷപ്പെടാൻ അമ്പതിനായിരം രൂപ നൽകിയെന്നും ഭീഷണി ഭയന്നാണ് ഇത്രയും നാൾ പരാതി നൽകാത്തതെന്നും പരാതിക്കാരി വ്യക്തമാക്കി.

‘അറബിയുടെ വീട്ടിൽ അഞ്ച് ദിവസമായപ്പോഴേക്കും അവശയാകുന്ന രീതിയിലായിരുന്നു അവിടുത്തെ ജോലി. എഴുനേറ്റ് ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയിലായി. എഴുനേൽക്കാൻ പറഞ്ഞിട്ട് സാധിക്കാതിരുന്നതോടെ ഷൂ ഇട്ട് ദേഹത്ത് ചവിട്ടി, അടിച്ചു, ഇടിച്ചു, തലയിൽ വെള്ളമൊഴിച്ചു. തണുക്കുന്നു എന്ന് പറഞ്ഞപ്പോൾ വെയിലത്ത് കൊണ്ടുപോയി നിർത്തി. അവിടെ പോയിട്ട് രക്തസമർദം കൂടി. അതിനിടെ മൂക്കിൽ നിന്ന് രക്തം വന്നു. പക്ഷേ എന്നെ ചികിത്സിക്കാൻ അറബിയോ, ഏജന്റോ തയാറായിരുന്നില്ല. ഈ അസുഖവും വച്ചാണ് പണിയെടുത്തത്. കാശ് കൊടുത്താണ് എന്നെ വാങ്ങിയതെന്നും, അതുകൊണ്ട് പറയുന്ന പണിയെല്ലാം എടുക്കണമെന്നും അറബി പറഞ്ഞു’- യുവതി പറയുന്നു.

ചോറ്റാനിക്കര ക്ഷേത്രത്തിനടുത്തുള്ള ഒരു പോസ്റ്റിൽ പതിച്ചിരുന്ന പരസ്യത്തിൽ ആനന്ദ് എന്ന വ്യക്തിയാണ് നമ്പറായിരുന്നു. ആനന്ദിനേയും മറ്റ് രണ്ട് വനിതാ ഏജന്റുമാരേയുമാണ് തനിക്ക് അറിയുന്നതെന്നും യുവതി ട്വന്റിഫോറിനോട് വ്യക്തമാക്കി.

]]>