human sacrifice – malayalees.ch https://malayalees.ch Malayalam Online News Portal Sat, 21 Jan 2023 03:42:18 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png human sacrifice – malayalees.ch https://malayalees.ch 32 32 ഇലന്തൂര്‍ നരബലിക്കേസില്‍ രണ്ടാമത്ത കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും https://malayalees.ch/the-second-charge-sheet-in-the-elanthoor-human-sacrifice-case-will-be-submitted-today/ Sat, 21 Jan 2023 03:40:11 +0000 https://malayalees.ch/?p=74782 പത്തനംതിട്ട ഇലന്തൂർ ഇരട്ട നരബലിക്കേസിലെ രണ്ടാമത്തെ കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും. റോസ്‌ലിയെ കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രമാണ് സമര്‍പ്പിക്കുന്നത്. പെരുമ്പാവൂര്‍ ജെ.എഫ്.സി.എം കോടതിയിലാണ് സമഗ്രമായ അന്വേഷണത്തിനൊടുവില്‍ തയ്യാറാക്കിയ കുറ്റപത്രം സമർപ്പിക്കുക. ആദ്യ കുറ്റപത്രം ജനുവരി ആറിന് സമര്‍പ്പിച്ചിരുന്നു.

കാലടി സ്വദേശി റോസ്‌ലിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപെടുത്തി 89-ാം ദിവസമാണ് കുറ്റപത്രം സമർപ്പിക്കുന്നത്. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ മേല്‍നോട്ടത്തില്‍ അഡീഷണല്‍ എസ്.പി ടി ബിജി ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ ടീമാണ് കേസ് അന്വേഷിച്ചത്. മുഹമ്മദ് ഷാഫി, ഭഗവല്‍ സിംഗ്, ലൈല എന്നിവരാണ് പ്രതികള്‍. കഴിഞ്ഞ ജൂൺ എട്ടിനാണ് മുഖ്യപ്രതിയായ മുഹമ്മദ്‌ ഷാഫി റോസ്‌ലിയെ ഇലന്തൂരിലെ ഭഗവൽ സിംഗിന്‍റെ വീട്ടിൽ എത്തിച്ച് നരബലി നടത്തിയത്.

തുടർന്ന് പ്രതികൾ റോസിലിയുടെ ശരീരം കഷ്ണങ്ങളാക്കി കുഴിച്ച് മൂടുകയും മനുക്ഷ്യ മാംസം പാചകം ചെയ്തു കഴിക്കുകയും ചെയ്തുവെന്നതാണ് കേസ്. നേരിട്ടുള്ള തെളിവുകളില്ലാതിരുന്ന ഈ കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും അവലംബിച്ചാണ് അന്വേഷണം നടത്തിയത്.

]]>
അപൂർവങ്ങളിൽ അപൂർവമായ കേസ്; ഇലന്തൂർ നരബലിയിൽ ആദ്യ കുറ്റപത്രം ഇന്ന് സമർപ്പിക്കും https://malayalees.ch/elanthoor-human-sacrifice-first-chargesheet-today/ Sat, 07 Jan 2023 04:03:51 +0000 https://malayalees.ch/?p=74089 കേരളത്തെ നടുക്കിയ ഇലന്തൂർ ഇരട്ട നരബലി കേസിലെ ആദ്യ കുറ്റപത്രം അന്വേഷണ സംഘം ഇന്ന് കോടതിയിൽ സമർപ്പിക്കും. തമിഴ്‌നാട് സ്വദേശി പത്മത്തെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിക്കുക. ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഇലന്തൂർ നരബലി ക്കേസിൽ ആദ്യ കുറ്റപത്രം തയ്യാറാക്കുമ്പോൾ അന്വേഷണസംഘത്തിന് മുൻപിൽ വെല്ലുവിളികൾ ഏറെയായിരുന്നു. കൊലപാതകത്തിന് ദൃക്സാക്ഷികൾ ഇല്ലാത്തകേസിൽ ശാസ്ത്രിയ തെളിവുകളും സാഹചര്യ തെളിവുകളുമാണ് നിർണായകമാവുക. കുറ്റം തെളിക്കാൻ ആവശ്യമുള്ള തെളിവുകളെല്ലാം ശേഖരിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് അന്വേഷണ സംഘം. ഐശ്വര്യത്തിനും സമ്പൽ സമൃദ്ധിക്കും വേണ്ടി നരബലി നടത്താമെന്നും മനുഷ്യ മാംസം വിറ്റ് പണം സമ്പാദിക്കാമെന്നും മറ്റ് പ്രതികളെ പറഞ്ഞ് പ്രേരിപ്പിച്ച മുഹമ്മദ് ഷാഫിയാണ് ഒന്നാം പ്രതി. പാരമ്പര്യ ചികിത്സ നടത്തിയിരുന്ന ഇലന്തൂരിലെ ഭഗവല് സിങ്, ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ.

കൊലപാതകം, തട്ടിക്കൊണ്ട് പോകൽ, ഗൂഡാലോചന, മൃതദേഹത്തോട് അനാദരവ്, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. കൊലപ്പെടുത്തിയ ശേഷം പ്രതികൾ മനുഷ്യ മാംസം പാകംചെയ്ത് കഴിച്ചതിനാൽ അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും കുറ്റപത്രത്തിൽ പറയുന്നു. കുറ്റപത്രത്തിൽ 200 ഓളം പേജുകളുണ്ടെന്നാണ് സൂചന. പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. കഴിഞ്ഞ സെപ്റ്റംബർ 26 ന്നാണ് തമിഴ്‌നാട് സ്വദേശി പത്മം കൊല്ലപ്പെടുന്നത്. റോസ്ലിന്റെ കൊലപാതകക്കേസിൽ അടുത്ത ആഴ്ച കുറ്റപത്രം സമർപ്പിക്കും.

]]>
തിരുവല്ലയിൽ നരബലി ശ്രമം; യുവതി രക്ഷപ്പെട്ടത് താലനാരിഴയ്ക്ക് https://malayalees.ch/human-sacrifice-attempt-in-thiruvalla/ Wed, 21 Dec 2022 07:37:59 +0000 https://malayalees.ch/?p=73170 കേരളത്തെ നടുക്കിയ ഇലന്തൂരിലെ നരബലിക്ക് ശേഷം തിരുവല്ലയിൽ നരബലി ശ്രമം. തിരുവല്ല കുറ്റപ്പുഴയിലാണ് ആഭിചാര കർമ്മം നടന്നത്. കൊച്ചിയിൽ താമസിക്കുന്ന കുടക് സ്വദേശിനിയെയാണ് നരബലിക്ക് ഇരയാക്കാൻ ശ്രമിച്ചത്. എന്നാൽ യുവതി തലനാരിഴയ്ക്കാണ് നരബലിയിൽ നിന്ന് രക്ഷപെട്ടത്. അമ്പിളി എന്ന ഇടനിലക്കാരിയാണ് യുവതിയെ തിരുവല്ലയിൽ എത്തിച്ചത്.

ഡിസംബർ 8 ന് അർധരാത്രിയാണ് സംഭവം നടന്നത്. ഭർത്താവുമായുള്ള പ്രശ്‌നം പരിഹരിക്കാൻ പൂജ നടത്താം എന്ന് പറഞ്ഞ് യുവതിയെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് കളം വരച്ച് ശരീരത്തിൽ പൂമാലകൾ ചാർത്തി. മന്ത്രവാദി വലിയ വാളെടുത്ത ശേഷം യുവതിയെ ബലി നൽകാൻ പോകുന്നു എന്ന് പറഞ്ഞു. ഇതെസമയം ഇടനിലക്കാരി അമ്പിളിയുടെ പരിചയക്കാരൻ വീട്ടിലെത്തി ബെല്ലടിച്ചു. ഇതോടെ പദ്ധതി പാളി. ഉടൻ യുവതി മുറിയിൽ നിന്നോടി പുറത്ത് വന്നയാളോട് രക്ഷപെടുത്താൻ അഭ്യർത്ഥിച്ചു. പുറത്ത് നിന്ന് വന്നയാൾ നേരം പുലരും വരെ തന്റെ ഒപ്പം ഇരുന്നുവെന്നും യുവതി മൊഴി നൽകി.

]]>
മകൻ്റെ രോഗം മാറാൻ അമ്മ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി https://malayalees.ch/mother-strangles-teenage-daughter-to-death/ Mon, 07 Nov 2022 08:13:29 +0000 https://malayalees.ch/?p=70850 മാനസികാസ്വാസ്ഥ്യമുള്ള അമ്മ മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഏഴുവയസ്സുള്ള തന്റെ ഇളയ കുട്ടിയെയാണ് യുവതി ആദ്യം ആക്രമിക്കാൻ ശ്രമിച്ചത്. എന്നാൽ കുട്ടി രക്ഷപ്പെട്ട് വീടിന് പുറത്തേക്ക് ഓടി. ഇതേ തുടർന്നാണ് 13 കാരി മകളെ പിടികൂടി ആക്രമിക്കുന്നത്. രാജസ്ഥാനിലെ ബാരൻ ജില്ലയിലെ ആന്റ പട്ടണത്തിലാണ് സംഭവം.

തന്റെ സഹോദരിയെ അമ്മ കുളിമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നുവെന്നാണ് ഇളയ കുട്ടിയുടെ മൊഴി. പിന്നീട് വീടിന്റെ വരാന്തയിൽവച്ച് തുണികൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ഹൃദ്രോഗം ബാധിച്ച മൂത്തമകനോട് സ്ത്രീക്ക് വലിയ ഇഷ്ടമായിരുന്നു. മക്കളിൽ ഒരാളെ കൊന്നാൽ 16 കാരൻ സുഖം പ്രാപിക്കുമെന്ന് യുവതി വിശ്വസിച്ചിരുന്നു. ഇതാണ് പെൺകുട്ടിയെ ആക്രമിക്കാൻ പ്രേരിപ്പിച്ചത്.

മുൻപും സമാനമായ രീതിയിൽ യുവതി ഭർത്താവിനെ ആക്രമിച്ചിരുന്നു. എന്നാൽ കുട്ടിയുടെ രോഗം ഭേദമാക്കാൻ അവനെ കൊല്ലുകയായിരുന്നു അവളുടെ ഉദ്ദേശ്യമെന്ന് വീട്ടുകാർക്ക് മനസ്സിലായില്ല. ഓട്ടോറിക്ഷാ ഡ്രൈവറായ ഇവരുടെ ഭർത്താവ് സംഭവസമയത്ത് ജോലിക്ക് പോയതായിരുന്നു. ഇളയ കുട്ടിയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയെങ്കിലും വാതിൽ പൂട്ടിയതിനാൽ കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞില്ല.

വാതിൽ ചവിട്ടിത്തുറന്ന് ബോധരഹിതയായ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും സമയം ഏറെ വൈകി. കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ആന്റ പൊലീസാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു.

]]>
ഇലന്തൂർ നരബലി; ഡിഎൻഎ ഫലം പുറത്ത് https://malayalees.ch/elanthoor-human-sacrifice-dna/ Tue, 01 Nov 2022 07:36:08 +0000 https://malayalees.ch/?p=70533 ഇലന്തൂർ നരബലിക്കേസിൽ കൊല്ലപ്പെട്ടവരിൽ ഒരാളുടെ ഡിഎൻഎ ഫലം പുറത്തുവന്നു. കൊല്ലപ്പട്ടവരിൽ തമിഴ്നാട് സ്വദേശിനി പത്‌മയാണെന്ന് തിരിച്ചറിഞ്ഞു. പത്‌മത്തിൻ്റെ മൃതദേഹം വേഗം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കുടുംബം കേരള, കർണാടക മുഖ്യമന്ത്രിമാർക്ക് കത്തയച്ചിരുന്നു. എന്നാൽ, മൃതദേഹം വിട്ടുനൽകാൻ ഇനിയും സമയമെടുക്കുമെന്നാണ് വിവരം.

ഇലന്തൂർ നരബലിയിൽ പ്രതികളെ ഇലന്തൂരിലെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. റോസ്‌ലിന്റെ ശരീരം കഷണങ്ങൾ ആക്കാൻ ഉപയോഗിച്ച രണ്ട് കത്തികൾ കണ്ടെടുത്തു.

ഇറച്ചി വെട്ടുന്ന കത്തികൾക്ക് സമാനമായ കത്തികൾ ആണ് കണ്ടെത്തിയത്. റോസ്‌ലിന്റെ ആഭരണവും കണ്ടെടുത്തു. ഒരുഗ്രാമിൽ താഴെ ഉള്ള മോതിരമാണ് ധനകാര്യ സ്ഥാപനത്തിൽ നിന്നും കണ്ടെത്തിയത്.

രാവിലെ പത്തരയോടെയാണ് പ്രതികളെ ഇലന്തൂരിലെ വീട്ടിലെത്തിച്ചത്. ഇതിനുശേഷം ഭഗവൽ സിംഗിനെ മാത്രം മറ്റൊരു ജീപ്പിൽ തെളിവെടുപ്പിനായി വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി.

]]>
ഇലന്തൂര്‍ ഇരട്ട നരബലി; പ്രതികളുടെ റിമാന്‍ഡ് കാലാവധി ഇന്നവസാനിക്കും https://malayalees.ch/remand-period-of-accused-elanthoor-human-sacrifice/ Wed, 26 Oct 2022 04:00:47 +0000 https://malayalees.ch/?p=70198 ഇലന്തൂര്‍ ഇരട്ട നരബലിക്കേസിലെ പ്രതികളുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. പ്രതികളെ ഇന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മാജിസ്േ്രടറ്റ് കോടതിയില്‍ ഹാജരാക്കും. ഒന്നാം പ്രതി ഷാഫിയെയും രണ്ടാം പ്രതി ഭഗവല്‍ സിംഗിനെയും വിയ്യൂര്‍ അതി സുരക്ഷ ജയിലിലേക്ക് മാറ്റിയിരുന്നു. എറണാകുളം ജില്ലാ ജയിലില്‍ പ്രതികള്‍ക്ക് സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

റോസ്ലിന്റെ കൊലപാതകകേസില്‍ മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപെടുത്തി. പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് തന്നെ സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന. മൂന്നാം പ്രതി ലൈലയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കാലടി പൊലിസ് കാക്കനാട് വനിത ജയിലിലെത്തിയാണ് അറസ്റ്റ് രേഖപെടുത്തിയത്.

അതേസമയം സംഭവത്തിലെ ഇരകളിലൊരാളായ പത്മയുടെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളില്ലെന്ന് കണ്ടെത്തല്‍. റോസിലിനെ കൊല്ലാന്‍ ഉപയോഗിച്ച കയറിന്റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങള്‍ ഫോറെന്‍സിക് സംഘം ശേഖരിച്ചിരുന്നു. റോസിലിനെ കൊല്ലാന്‍ ഉപയോഗിച്ച കയര്‍ കത്തിച്ചുകളഞ്ഞതായി പ്രതികള്‍ സമ്മതിച്ചിരുന്നു.

]]>
ഇലന്തൂർ ഇരട്ടനരബലി; ഷാഫിയെയും ഭഗവൽ സിംഗിനെയും അതി സുരക്ഷാ ജയിലിലേക്ക് മാറ്റി https://malayalees.ch/elanthoor-human-sacrifice-updates-3/ Tue, 25 Oct 2022 12:06:37 +0000 https://malayalees.ch/?p=70188 ഇലന്തൂർ ഇരട്ടനരബലിക്കേസിൽ രണ്ട് പ്രതികളെ വിയ്യൂർ അതി സുരക്ഷ ജയിലിലേക്ക് മാറ്റി. ഒന്നാം പ്രതി ഷാഫിയെയും രണ്ടാം പ്രതി ഭഗവൽ സിംഗിനെയുമാണ് മാറ്റിയത്. പ്രതികളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി. പ്രതികളുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അതിനിടെ റോസ്‌ലിന്റെ കൊലപാതകകേസിൽ അറസ്റ്റ് രേഖപെടുത്തി.മൂന്നാം പ്രതി ലൈലയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കാലടി പൊലിസ് കാക്കനാട് വനിത ജയിലിലെത്തിയാണ് അറസ്റ്റ് രേഖപെടുത്തിയത്. അതേസമയം ഇലന്തൂർ ഇരട്ട നരബലി സംഭവത്തിലെ ഇരകളിലൊരാളായ പത്മയുടെ കൊലപാതകത്തിൽ കൂടുതൽ പ്രതികളില്ലെന്ന് കണ്ടെത്തൽ. റോസിലിനെ കൊല്ലാൻ ഉപയോഗിച്ച കയറിന്‍റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ ഫോറെൻസിക് സംഘം ശേഖരിച്ചിരുന്നു.

കേസിലെ ഡമ്മി പരിശോധന പൂർത്തിയാക്കിയിരുന്നു. റോസിലിനെ കൊല്ലാൻ ഉപയോഗിച്ച കയർ കത്തിച്ചുകളഞ്ഞതായി പ്രതികൾ സമ്മതിച്ചിരുന്നു. നരബലി സംഭവത്തില്‍ പൊലീസ് നായ്ക്കളെ ഇലന്തൂരിലെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.

അതേസമയം കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷാഫി കൊല്ലപ്പെട്ട പത്മയെ ഇലന്തൂരിലേക്ക് കൊണ്ടുപോയ സംഭവം കഴിഞ്ഞ ദിവസം അന്വേഷണ സംഘം പുനരാവിഷ്കരിച്ചിരുന്നു. കൊലപാതകം നടന്ന ദിവസം രാവിലെ നടന്ന സംഭവങ്ങളാണ് പ്രതിയോടൊപ്പം പൊലീസ് പുനരാവിഷ്കരിച്ചത്. സെപ്റ്റംബർ 26 ന് രാവിലെ 9.15 ന് ചിറ്റൂർ റോഡിലെ കൃഷ്ണ ഹോസ്പിറ്റലിന് സമീപത്ത് വെച്ചാണ് മുഹമ്മദ് ഷാഫിയും പത്മയും ആദ്യം കണ്ടത്. പിന്നീട് ഷാഫി ബൈക്കുമായി ഫാഷൻ സ്ട്രീറ്റിലേക്ക് പോയി. സ്കോർപിയോ കാറുമായി 9.25 ഓടെ ചിറ്റൂർ റോഡിലേക്ക് തിരിച്ചെത്തി. കൃഷ്ണ ഹോസ്പിറ്റലിൽ സമീപം കാത്തുനിന്ന പത്മയെ ഇവിടെ വെച്ചാണ് ഇലന്തൂരിലേക്ക് കൊണ്ടുപോയത്.

]]>
നരബലി കേസില്‍ ഷാഫിയുടെ പശ്ചാത്തലത്തില്‍ ദുരൂഹതയേറെയെന്ന് പൊലീസ്; സൈബര്‍ തെളിവുകള്‍ നിര്‍ണായകം https://malayalees.ch/mystery-shafis-life-elanthoor-human-sacrifice-case/ Wed, 19 Oct 2022 08:27:52 +0000 https://malayalees.ch/?p=69871 പത്തനംതിട്ട ഇലന്തൂരിലെ നരബലി കേസില്‍ ഒന്നാം പ്രതി ഷാഫിയുടെ പശ്ചാത്തലത്തില്‍ ഏറെ ദുരൂഹതയുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച് നാഗരാജു. കേസില്‍ സൈബര്‍ തെളിവുകള്‍ ഏറെ നിര്‍ണായകമാണ്. ഓരോ കാര്യവും പ്രത്യേക വിഭാഗം പരിശോധിക്കും. ഷാഫിയുടെ മൊഴികള്‍ പൂര്‍ണമായും വിശ്വാസത്തില്‍ എടുക്കുന്നില്ലെന്നും പ്രതികളുമായി ബന്ധമുള്ളവരുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണെന്നും സി എച്ച് നാഗരാജു പ്രതികരിച്ചു.

മുഹമ്മദ് ഷാഫിയുടെ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഷാഫി ഇലന്തൂരില്‍ എത്തിച്ച രണ്ട് സ്ത്രീകളെ പൊലീസ് ചോദ്യം ചെയ്തു. ലൈംഗിക വൃത്തിക്ക് വേണ്ടിയാണ് പോയതെന്ന് സ്ത്രീകള്‍ പൊലീസിന് മൊഴി നല്‍കി. കൊല്ലപ്പെട്ട പത്മത്തിന്റെ പാദസരം ഉപേക്ഷിച്ചത് ചങ്ങനാശേരിയിലെന്ന് ഷാഫി മൊഴി നല്‍കി. ഷാഫിയുമായി പൊലീസ് ചങ്ങനാശേരിയില്‍ തെളിവെടുപ്പ് നടത്തുകയാണ്.

രണ്ടും മൂന്നും പ്രതികളായ ഭഗവല്‍ സിങിനെയും ഭാര്യ ലൈലയെയും പത്തനംതിട്ടയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ് ഇതിനൊപ്പം അന്വേഷണ സംഘം. കടവന്ത്രയില്‍ നിന്നുള്ള പൊലീസുകാരാണ് പ്രതികളുമായി തെളിവെടുക്കുന്നത്. ഭഗവല്‍ സിങ് കത്തി വാങ്ങിയ കടയ്്കകുള്ളിലാണ് പരിശോധന. പത്തനംതിട്ട പൊലീസ് സ്റ്റേഷന് മുന്നിലുള്ള കടയില്‍ നിന്നാണ് ഭഗവല്‍ കൊലപാതകത്തിനുപയോഗിച്ച കത്തി വാങ്ങിയത്.

]]>
നരബലി : ശരീരാവശിഷ്ടങ്ങൾ കണ്ടെത്താൻ പെട്ടിമുടി ദുരന്തത്തിൽ സഹായിച്ച നായയും https://malayalees.ch/pettimudi-search-dog-maya-elanthoor-human-sacrifice/ Sat, 15 Oct 2022 07:35:11 +0000 https://malayalees.ch/?p=69681 നരബലിക്കേസിൽ ഇലന്തൂരിൽ പരിശോധനയ്ക്ക് പരിശീലനം നൽകിയ നായ്ക്കളെയും എത്തിക്കും. ബെൽജിയം മെലനോയിസ് ഇനത്തിൽ പെട്ട മായ, മർസി നായകളെയാണ് ഇലന്തൂരിൽ എത്തിക്കുക. ശരീരാവശിഷ്ടങ്ങൾ കണ്ടെത്താൻ പ്രത്യേക പരിശീലനം നൽകിയ നായകളാണിവ. പെട്ടിമുടി ദുരന്തത്തിൽ മൃതദേഹം കണ്ടെത്താൻ സഹായിച്ച നായയാണ് മായ. 

ഒക്ടോബർ 11നാണ് കേരളത്തെ നടുക്കിയ നരബലിയുടെ വാർത്തകൾ പുറത്ത് വരുന്നത്. കടവന്ത്രയിലെ ലോട്ടറി വിൽപനക്കാരിയായ പദ്മത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണമാണ് നരബലിയുടെ ചുരുളഴിച്ചത്. പദ്മത്തേയും തൃശൂർ സ്വദേശിനിയായ റോസ്ലിനെയും അതിക്രൂരമായാണ് ഭഗവൽ സിംഗും, ഭാര്യ ലൈലയും ഏജന്റ് ഷാഫിയുമുൾപ്പെട്ട മൂവർ സംഘം കൊലപ്പെടുത്തിയത്.

ഏറ്റവും ക്രൂരമായി കൊലപാതകത്തിൽ പങ്കെടുത്തത് ലൈലയാണ്. ഇന്നലെ തെളിവെടുപ്പിനായി ലൈലയെ ഇലന്തൂരിലെ വീട്ടിലെത്തിച്ചപ്പോഴാണ് കൊലപാതകത്തെ കുറിച്ച് പ്രതി പൊലീസിനോട് വിശദീകരിച്ചത്. വീടിന് സമീപത്തുള്ള കല്ലിൽ വച്ച് കൈകൾ അറുത്ത് മാറ്റിയതും മറ്റും ലൈല വിശദീകരിച്ചു.

റോസ്ലിന്റെ തലയ്ക്കടിച്ചത് ഷാഫിയാണ്. ശേഷം കട്ടിലിൽ കിടത്തി കഴുത്തറുത്തത് ലൈലയാണ്. ഈ കൊലപാതകത്തിന് ശേഷം ദോഷങ്ങൾ മാറാത്തതുകൊണ്ടാണ് പത്മത്തേയും കൊലപ്പെടുത്തിയത്. പത്മത്തിന്റേയും കഴുത്തറുത്ത് കത്തികൊണ്ട് സ്വകാര്യഭാഗത്ത് കത്തി കുത്തി ഇറക്കി ചോര വീട്ടിൽ വീഴ്ത്തുകയായിരുന്നു. ശേഷം പദ്മത്തിന്റെ മൃതദേഹം 56 കഷ്ണങ്ങളാക്കിയാണ് പറമ്പിൽ കുഴിച്ചിട്ടത്. രണ്ട് കുഴിയിലായാണ് ശരീരഭാഗങ്ങൾ കുഴിച്ചിട്ടത്.

എല്ലാം ഷാഫിയുടെ ബുദ്ധിയാണ്. ബലി നൽകാൻ ഷാഫി ആദ്യം ചതിച്ചു കൊണ്ടുവന്നത് റോസ്ലിയെയാണ് . സിനിമയിൽ അഭിനയിച്ചാൽ പത്തു ലക്ഷം രൂപ നൽകാം എന്ന് റോസ്ലിലിനോട് പറഞ്ഞു. തിരുവല്ലയിലെ ഭഗവൽ സിംഗിന്റെ വീട്ടിൽ എത്തിച്ച ശേഷം റോസ്ലിനെ കട്ടിലിൽ കിടത്തി . ഭഗവൽ സിംഗ് ചുറ്റിക കൊണ്ട് തലക്കടിച്ച് അർധ ബോധാവസ്ഥയിലാക്കി. സിംഗിന്റെ ഭാര്യ ലൈല കഴുത്തറുത്ത് ചോര വീഴ്ത്തി. റോസ്ലിന്റെ സ്വകാര്യ ഭാഗത്ത് കത്തികൊണ്ട് മുറിവേല്പ്പിച്ചും ചോര വീഴ്ത്തി മുറിയിൽ തളിച്ചും ഭാഗ്യത്തിനായി പ്രാർത്ഥിച്ചു.

റോസ്ലിയെ ബലി നൽകിയിട്ടും സാമ്പത്തികമായി വിജയിക്കാത്തതിനാൽ റഷീദിനെ വീണ്ടും ഭഗവൽ – ലൈല ദമ്പതികൾ ബന്ധപ്പെട്ടു . ശാപം കാരണം പൂജ വിജയിച്ചില്ല എന്ന് പറഞ്ഞ് റഷീദ് മറ്റൊരു നരബലി കൂടി നടത്തണം എന്ന് ആവശ്യപ്പെട്ടു . തുടർന്ന് ഇയാൾ തന്നെ ആണ് കൊച്ചിയിൽ നിന്ന് പത്മയെ കൊണ്ടുവന്നത്. സമാനവിധത്തിൽ തന്നെ പത്മയേയും കൊലപ്പെടുത്തി. പദ്മയുടെ ഫോൺ കോളുകളിൽ നിന്നാണ് ഷാഫിയെക്കുറിച്ച് വിവരം ലഭിച്ചത്. പദ്മയെ കാണാതായ കേസിലെ അന്വേഷണമാണ് റോസ്ലിയേയും സമാന വിധത്തിൽ കൊല ചെയ്ത സംഭവത്തിലേക്ക് പൊലീസിനെ എത്തിച്ചത്.

]]>
നരബലിയിൽ ഷാഫിക്ക് മറ്റാരുടെ എങ്കിലും സഹായം ലഭിച്ചോ ? അന്വേഷണസംഘം പരിശോധിക്കുന്നു https://malayalees.ch/human-sacrifice-did-shafi-got-outside-help/ Sat, 15 Oct 2022 04:41:12 +0000 https://malayalees.ch/?p=69657 ഇലന്തൂർ നരബലിക്കേസിൽ മുഹമ്മദ് ഷാഫിക്ക് മറ്റാരുടെ എങ്കിലും സഹായം ലഭിച്ചോ എന്ന് അന്വേഷണസംഘം പരിശോധിക്കുന്നു. ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ആളുടെ ഇടപെടലുകൾ ആയിരുന്നില്ല ഷാഫി സമൂഹ മാധ്യമങ്ങളിൽ നടത്തിയത്. പ്രതികളുടെ മൊഴികളിലെ വൈരുധ്യവും അന്വേഷണസംഘം പരിശോധിക്കും

ഇലന്തൂർ നരബലിക്കേസിലെ മൂന്ന് പ്രതികളെയും എറണാകുളം പോലീസ് ക്ലബിൽ മൂന്നാം ദിനമായ ഇന്നും ചോദ്യം ചെയ്യും. ഒറ്റക്കിരുത്തിയും ഒരുമിച്ചു മുള്ള ചോദ്യം ചെയ്യലിൽ പ്രതികൾ നൽകിയ മൊഴികളിൽ വൈരുധ്യമുണ്ട്. ഇക്കാര്യം അന്വേഷണസംഘം വിശദമായി പരിശോധിക്കും. പ്രതികൾ നൽകിയ പല മൊഴികളും അന്വേഷണസംഘം വിശ്വാസത്തിൽ എടുത്തിട്ടില്ല. കേസിലെ മുഖ്യപ്രതി ഷാഫിക്ക് ജോയിന്റ് അക്കൗണ്ട് ഉണ്ടെന്ന് പൊലീസ് കണ്ടെത്തി. ഇതിലെ പണമിടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് ശേഖരിക്കും.

ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ആളുടെ ഇടപെടലുകൾ ആയിരുന്നില്ല ഷാഫി സമൂഹ മാധ്യമങ്ങളിൽ നടത്തിയത്. ഇക്കാര്യത്തിൽ അടക്കം ഷാഫിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. ഇലന്തൂരിലെത്തിയ സിനിമപ്രവർത്തകരെ കേന്ദ്രീകരിച്ചും കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്. ഇലന്തൂരിലെ വീട് കേന്ദ്രീകരിച്ച് അനാശ്യാസ്യം നടന്നതായി പ്രതികൾ മൊഴി നൽകിയിരുന്നു.

അതേസമയം ഇലന്തൂരിലെ ഭഗവൽ സിംഗിന്റെ വീടിന്റെ പരിസരത്ത് പോലിസ് നേരത്തെ മാർക്ക് ചെയ്ത സ്ഥലങ്ങൾ കുഴിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. കൂടുതൽ മൃതദേഹങ്ങൾ ഉണ്ടോയെന്ന സംശയ ദുരീകരണത്തിനാണ് ഭഗവൽ സിംഗിന്റെ പറമ്പ് കുഴിക്കുക. നാളെ ഉച്ചയ്ക്ക് ശേഷമോ മറ്റന്നാളോ തെളിവെടുപ്പിന്ന് പ്രതികളെ ഇലന്തൂരിലെത്തിക്കാനാണ് നീക്കം.

]]>