human-rights – malayalees.ch https://malayalees.ch Malayalam Online News Portal Tue, 30 Nov 2021 04:21:02 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png human-rights – malayalees.ch https://malayalees.ch 32 32 ആർ.സി.സിയിലെ രക്തകോശങ്ങളുടെ വിലവർധന; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു https://malayalees.ch/human-rights-commission-registered-a-case/ Tue, 30 Nov 2021 04:20:53 +0000 https://malayalees.ch/?p=53244 റീജിയണൽ കാൻസർ സെന്ററിൽ (RCC) രക്തകോശങ്ങളുടെ വില വർദ്ധിപ്പിച്ചെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. നാലാഴ്ചയ്ക്കകം വില വർധിപ്പിക്കാനുണ്ടായ സാഹചര്യം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആർ സി സി ഡയറക്ടറോട് കമ്മീഷൻ ആവശ്യപ്പെട്ടു.

2019 ൽ കോശങ്ങളുടെ വില 600 രൂപയായിരുന്നു. 2020 ൽ ഇത് 1700 രൂപയായി വർധിപ്പിച്ചു. എന്നാൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ രക്തബാങ്കിൽ ഇതിന്റെ വില 600 രൂപയാണ്. ജനറൽ ആശുപത്രിയിൽ സൗജന്യമാണെന്നും പരാതിയിൽ പറയുന്നു. മുൻ നഗരസഭാ കൗൺസിലർ ജി എസ് ശ്രീകുമാറും പൊതുപ്രവർത്തകനായ ജോസ് വൈ ദാസും സമർപ്പിച്ച പരാതിയിലാണ് നടപടി.

]]>