Human right commission – malayalees.ch https://malayalees.ch Malayalam Online News Portal Mon, 07 Sep 2020 04:17:37 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Human right commission – malayalees.ch https://malayalees.ch 32 32 ആംബുലന്‍സിലെ പീഡനം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ അന്വേഷണത്തിന് ഉത്തരവിട്ടു https://malayalees.ch/human-rights-commision-to-take-case/ Mon, 07 Sep 2020 04:17:20 +0000 https://malayalees.ch/?p=31429 108 ആമ്പുലൻസിലെ ഡ്രൈവറാണ് പീഡനം നടത്തിയത്. കൊവിഡ് രോഗിക്കൊപ്പം ആമ്പുലൻസിൽ ആരോഗ്യ പ്രവർത്തകരാരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം

കോവിഡ് ബാധിച്ച യുവതിയെ ആമ്പുലൻസിൽ പീഡിപ്പിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. 

Kerala COVID-19 Patient Sexually Assaulted by Ambulance Driver En Route to  Hospital

സംസ്ഥാന പോലീസ് മേധാവിയും ആരോഗ്യ വകുപ്പ് സെക്രട്ടറിയും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. 

108 ആമ്പുലൻസിലെ ഡ്രൈവറാണ് പീഡനം നടത്തിയത്. കൊവിഡ് രോഗിക്കൊപ്പം ആമ്പുലൻസിൽ ആരോഗ്യ പ്രവർത്തകരാരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. 

ആമ്പുലൻസ്  ഡ്രൈവർമാരുടെ പ്രവർത്തനം നിരീക്ഷിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർവീസ് നടത്തുന്ന ആമ്പുലൻസുകൾക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് അന്ന് ഉത്തരവ് നൽകിയത്.

]]>