HRITHIK ROSHAN – malayalees.ch https://malayalees.ch Malayalam Online News Portal Thu, 07 Oct 2021 13:08:27 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png HRITHIK ROSHAN – malayalees.ch https://malayalees.ch 32 32 പ്രതിസന്ധികള്‍ നല്ല ഭാവിയിലേക്കുള്ള വഴിവിളക്കുകളാകും; ആര്യന്‍ ഖാന് പിന്തുണയുമായി ഹൃത്വിക് റോഷന്‍ https://malayalees.ch/aryan-khan-drug-bust-case-my-dear-aryan-hrithik-roshans-post-on-court-day-for-srks-son/ Thu, 07 Oct 2021 13:08:17 +0000 https://malayalees.ch/?p=50640 മയക്കുമരുന്ന് കേസില്‍ ആര്യന്‍ ഖാന് പിന്തുണയുമായി ബോളിവുഡ് താരം ഹൃത്വിക് റോഷന്‍. ഇപ്പോഴത്തെ പ്രതിസന്ധികള്‍ നല്ല ഭാവിയിലേക്കുള്ള വഴിവിളക്കുകളാകുമെന്നും മോശം അനുഭവങ്ങളെ തള്ളിക്കളയാതെ സ്വീകരിക്കാന്‍ ശ്രമിക്കണമെന്നും ഹൃത്വിക് പറഞ്ഞു. തുറന്ന കത്തിലൂടെയാണ് ഹൃത്വിക് തന്റെ പിന്തുണ അറിയിച്ചത്. തന്റെ ഇന്‍സ്റ്റഗ്രാം അകൗണ്ടിലൂടെയാണ് ഹൃത്വിക് ആര്യനുള്ള കത്ത് എഴുതിയിരിക്കുന്നത്.

ജീവിതം ഒരു വിചിത്രമായ യാത്രയാണ്. അനിശ്ചിതാവസ്ഥയാണ് അതിനെ മികച്ചതാക്കുന്നത്. അത് നിങ്ങള്‍ക്കെതിരെ കഠിനമായ പന്തുകള്‍ എറിയും, പക്ഷേ ദൈവം ദയ ഉള്ളവനാണ്. കരുത്തനായവനെതിരെയേ ദൈവം കളിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള പന്തുകള്‍ എറിയുകയുള്ളൂ. ഈ ബഹളങ്ങള്‍ക്കിടെ സ്വയം പിടിച്ചുനില്‍ക്കാനുള്ള സമ്മര്‍ദം നിനക്കുണ്ടാവും, നീ തിരഞ്ഞെടുക്കപ്പെട്ടവനാണ്… അത് നീ അങ്ങനെതന്നെ അനുഭവിക്കണമെന്ന് ഞാന്‍ കരുതുന്നു. ദേഷ്യം, ആശയക്കുഴപ്പം, നിസ്സഹായത… ഉള്ളിലെ നായകനെ പുകച്ച്‌ പുറത്തുചാടിക്കാനുള്ള ചേരുവകളാണിവ. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം. ഇതേ ചേരുവകള്‍ നമ്മളിലെ ദയ, അനുകമ്ബ, സ്‌നേഹം എന്നീ നന്മകളെയും വറ്റിച്ചുകളയാം.

സ്വയം എരിയാന്‍ അനുവദിക്കുക, പക്ഷേ ആവശ്യത്തിനു മാത്രം. പിഴവുകള്‍, പരാജങ്ങള്‍, വിജയങ്ങള്‍… എന്താണ് തള്ളേണ്ടതെന്നും എന്താണ് കൊള്ളേണ്ടതെന്നും അനുഭവത്തില്‍ നിന്നും മനസിലാക്കിയാല്‍ ഇവയെല്ലാം സമാനമാണെന്ന് മനസിലാവും. പക്ഷേ വളര്‍ച്ചയില്‍ ഇവയൊക്കെ ഗുണകരമാവുമെന്ന് മനസിലാക്കുക.

ഒരു കുട്ടി ആയിരുന്നപ്പോഴും ഒരു പുരുഷനായപ്പോഴും എനിക്ക് നിന്നെ അറിയാം. എല്ലാ അനുഭവങ്ങളെയും സ്വീകരിക്കുക. ഇതെല്ലാം നിനക്ക് ലഭിച്ച സമ്മാനങ്ങളാണ്. എന്നെ വിശ്വസിക്കൂ, കൃത്യസമയത്ത് കുത്തുകള്‍ പൂരിപ്പിക്കുമ്ബോള്‍ നിനക്ക് അര്‍ഥം മനസിലാവും.. അത് ഞാന്‍ നിനക്ക് വാഗ്ദാനം ചെയ്യുന്നു…

]]>