hrds – malayalees.ch https://malayalees.ch Malayalam Online News Portal Mon, 19 Sep 2022 07:59:35 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png hrds – malayalees.ch https://malayalees.ch 32 32 സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കണം; മുഖ്യമന്ത്രിക്കെതിരെ ഇ.ഡിയെ സമീപിക്കാന്‍ എച്ച്ആര്‍ഡിഎസ് https://malayalees.ch/hrds-to-approach-ed-to-file-complaint-against-cm-pinarayi-vijayan/ Mon, 19 Sep 2022 07:59:26 +0000 https://malayalees.ch/?p=68290 മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതിയുമായി സ്വപ്ന സുരേഷ് ജോലി ചെയ്തിരുന്ന സ്വകാര്യ എന്‍ജിഒ ആയ എച്ച്ആര്‍ഡിഎസ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനെ സമീപിച്ചു. ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്‍റെയും മൊഴിരേഖപ്പെടുത്തണമെന്നാണ് ആവശ്യം. പതിനഞ്ച് ദിവസത്തിനകം മൊഴി രേഖപ്പെടുത്തിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് എച്ച്ആര്‍ഡിഎസ് അറിയിച്ചു.

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല വിജയന്‍, മകള്‍ വീണ എന്നിവരുടെ മൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണനാണ് ഡല്‍ഹി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ആസ്ഥാനത്ത് എത്തി പരാതി നല്‍കിയത്.

വി എസ് അച്യുതാനന്ദന്‍റെ മുൻ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി കെ.എം ഷാജഹാന്‍ അഭിഭാഷകനായി ഒപ്പമെത്തി. മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷും ശിവശങ്കറും സരിത്തും മൊഴിനല്‍കിയിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു.

മുഖ്യമന്ത്രിയെ ഒഴിവാക്കുന്നത് നിയമത്തിന് മുന്നില്‍ എല്ലാവരും സമന്മാരാണെന്ന ഭരണഘടന തത്വത്തിന് വിരുദ്ധമാണെന്നാണ് ആക്ഷേപം. പരാതിക്ക് പിന്നിൽ രാഷ്ട്രീയതാല്‍പര്യമില്ലെന്നും എച്ച്ആര്‍ഡിഎസ് വ്യക്തമാക്കി. ഇഡി മൊഴിയെടുക്കാന്‍ വൈകുന്നത് സംശയാസ്പദമാണെന്നും പ്രതിപക്ഷ പാർട്ടികൾ പോലും താല്പര്യം എടുക്കുന്നില്ലെന്നും അഭിഭാഷകന്‍ കെ.എം ഷാജഹാന്‍ ആരോപിച്ചു. കസ്റ്റംസിനും സിബിഐയ്ക്കും പരാതി നല്കാനും എച്ച്ആര്‍ഡിഎസിന് ആലോചനയുണ്ട്.

]]>
ആദിവാസി ഭൂമി തട്ടിപ്പ് കേസ്; അറസ്റ്റിലായ എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണന് ജാമ്യം https://malayalees.ch/hrds-aji-krishnan-got-bail/ Wed, 13 Jul 2022 12:46:38 +0000 https://malayalees.ch/?p=64747 ആദിവാസി ഭൂമി തട്ടിപ്പ് കേസിൽ അറസ്റ്റിലായ എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണന് ജാമ്യം. മണ്ണാർക്കാട് എസ്‌സി-എസ്ടി കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കണം, രണ്ടു മാസത്തേക്ക് അട്ടപ്പാടിയിൽ പ്രവേശിക്കരുതെന്നും ഉപാധിയിൽ പറയുന്നു.

ഒരു ലക്ഷം രൂപ കെട്ടിവയ്‌ക്കണമെന്നും രണ്ട് ആൾ ജാമ്യം നിൽക്കണമെന്നും ഉപാധിയുണ്ട്. എല്ലാ ശനിയാഴ്ചയും ഷോളയാർ പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്നും കോടതി അറിയിച്ചു. വനവാസികളെ കയ്യേറ്റം ചെയ്യുകയും അവരുടെ ഭൂമി തട്ടിയെടുക്കുകയും ചെയ്‌തെന്ന ആരോപണത്തിന്മേലാണ് എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.

ഷോളയാർ വട്ടലക്കി എന്ന സ്ഥലത്ത് താമസിക്കുന്ന വനവാസികളെ കയ്യേറ്റം ചെയ്ത് ഭൂമി തട്ടിയെടുത്തുവെന്നാണ് കേസ്. ഒരു വർഷം മുമ്പ് നൽകിയ പരാതിയിലായിരുന്നു പൊലീസ് നടപടി. വിദേശത്തായിരുന്ന അജി കൃഷ്ണൻ അട്ടപ്പാടിയിൽ തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

]]>
ആദിവാസികളുടെ പട്ടയഭൂമി കൈയേറി കുടിലുകള്‍ തീവച്ചെന്ന പരാതി: എച്ച്ആര്‍ഡിഎസിനെതിരെ അന്വേഷണം https://malayalees.ch/investigation-against-hrds-on-sc-st-commission-complaint/ Mon, 13 Jun 2022 12:33:44 +0000 https://malayalees.ch/?p=63309 പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ എച്ച്ആര്‍ഡിഎസിനെതിരായ പരാതിയില്‍ അന്വേഷണം. ആദിവാസികളുടെ പട്ടയഭൂമി കൈയേറി കുടിലുകള്‍ തീവച്ചെന്ന പരാതിയില്‍ എച്ച്ആര്‍ഡിഎസിനെതിരെ അന്വേഷണം നടത്താനാണ് ഉത്തരവ്. അന്വേഷണം നടത്താന്‍ ഒറ്റപ്പാലം സബ് കളക്ടര്‍ക്ക് സംസ്ഥാന എസ് സി- എസ് ടി കമ്മിഷന്‍ നിര്‍ദേശം നല്‍കി. മൂന്ന് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

എച്ച്ആര്‍ഡിഎസ് അട്ടപ്പാടിയില്‍ നിര്‍മിക്കുന്നത് വാസയോഗ്യമല്ലാത്ത വീടുകളാണെന്നും പരാതിയുണ്ട്. ഇനി വീടുകള്‍ നിര്‍മിക്കാന്‍ എച്ച്ആര്‍ഡിഎസിന് അനുവാദം നല്‍കരുതെന്നും കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അട്ടപ്പാടി ആദിവാസി ആക്ഷന്‍ കൗണ്‍സിലിന്റെ പരാതിയിലാണ് നടപടി. എച്ച്ആര്‍ഡിഎസിലെ സോഷ്യല്‍ റെസ്‌പോന്‍സിബിലിറ്റി ഡയറക്ടറാണ് സ്വപ്‌ന സുരേഷ്.

]]>
അട്ടപ്പാടിയിലെ എച്ച്ആര്‍ഡിഎസിന്റെ മരുന്ന് വിതരണം; നടപടിയുമായി ജില്ലാ ഭരണകൂടം https://malayalees.ch/collector-on-hrds-medicine-distribution/ Wed, 15 Sep 2021 04:13:59 +0000 https://malayalees.ch/?p=49598 അട്ടപ്പാടിയിലെ എച്ച്ആര്‍ഡിഎസിന്റെ ഹോമിയോ മരുന്ന് വിതരണത്തില്‍ നടപടിയുമായി ജില്ലാ ഭരണകൂടം. ഒറ്റപ്പാലം സബ്കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി പറഞ്ഞു.

പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടും ഉടന്‍ ലഭിക്കും. അനുമതിയില്ലാതെയാണ് മരുന്ന് വിതരണമെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ആദിവാസികളില്‍ നിന്ന് ആധാര്‍ വിവരങ്ങള്‍ ശേഖരിച്ചത് ഗൗരവതരമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

അട്ടപ്പാടി ആദിവാസി ഊരുകളില്‍ സന്നദ്ധ സംഘടനയുടെ മരുന്ന് വിതരണം സംബന്ധിച്ച വാര്‍ത്ത ട്വന്റിഫോറാണ് പുറത്തുവിട്ടത്. എച്ച്.ആര്‍.ഡി.എസ്. എന്ന സംഘടന ഹോമിയോ മരുന്ന് അനുമതിയില്ലാതെയാണ് വിതരണം ചെയ്തതെന്നായിരുന്നു ആരോപണം. ആദിവാസികളില്‍ നിന്ന് ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ അടക്കം സംഘടന ശേഖരിച്ചിരുന്നു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തും ഷോളയൂര്‍ ഗ്രാമപഞ്ചായത്തും വിഷയം ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നു.

]]>