houthi – malayalees.ch https://malayalees.ch Malayalam Online News Portal Fri, 01 Apr 2022 04:43:40 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png houthi – malayalees.ch https://malayalees.ch 32 32 യമനിലെ ഹൂതികള്‍ക്ക് സൗദിയില്‍ നിന്നു സഹായം നല്കിയവരുടെ പട്ടികയില്‍ ഇന്ത്യക്കാരും https://malayalees.ch/houthi-saudi-arabia-indians/ Fri, 01 Apr 2022 04:43:36 +0000 https://malayalees.ch/?p=59378 യമനിലെ ഹൂതികള്‍ക്ക് സൗദിയില്‍ നിന്നു സഹായം നല്കിയവരുടെ പട്ടികയില്‍ ഇന്ത്യക്കാരും. സൗദി പുറത്തുവിട്ട പട്ടികയില്‍ 2 ഇന്ത്യക്കാരാണ് ഉള്ളത്. 15 സ്ഥാപനങ്ങളും ലിസ്റ്റിലുണ്ട്.

യമനിലെ ഹൂതി ഭീകരവാദികള്‍ക്ക് സൗദിയില്‍ നിന്ന് സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്കിയ 10 വ്യക്തികളുടെയും 15 സ്ഥാപനങ്ങളുടെയും പെരുവിവരങ്ങളാണ് ദേശീയ സുരക്ഷാ വിഭാഗം പുറത്തു വിട്ടത്. ചിരഞ്ജീവ് കുമാര്‍ സിങ്, മനോജ് സബര്‍വാള്‍ എന്നിവരാണ് ഇന്ത്യക്കാര്‍. ഇവരെക്കുറിച്ച മറ്റ് വിവരങള്‍ ലഭ്യമായിട്ടില്ല.

ഇന്ത്യക്കാര്‍ക്ക് പുറമെ 3 പേര്‍ യമനികളും, 2 സിറിയന്‍ പൌരന്‍മാരും, ഗ്രീസ്, സൊമാലിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓരോരുത്തരുമാണ് പട്ടികയില്‍ ഉള്ളത്. സഹായം നല്കിയ 15 കമ്പനികളില്‍ കൂടുതലും ഷിപ്പിംഗ്, മണി എക്സ്ചേഞ്ച്, ട്രേഡിങ് സ്ഥാപനങ്ങളാണ്. ഈ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ബാങ്ക് അക്കൗണ്ടുകളും ആസ്തികളും മരവിപ്പിച്ചതായി സുരക്ഷാ വിഭാഗം അറിയിച്ചു. ഇവരുമായി ഒരു ഇടപ്പാടും ആരും നടത്തരുതെന്നും, ഇത് ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

]]>
ഡ്രോണ്‍, മിസൈല്‍ ആക്രമണം; ഹൂതികള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് സൗദി സഖ്യസേനയുടെ മുന്നറിയിപ്പ് https://malayalees.ch/saudi-coalition-warns-of-retaliation-against-houthis-drone-and-missile-strikes/ Tue, 22 Mar 2022 04:55:00 +0000 https://malayalees.ch/?p=58885 ഹൂതികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കി സൗദി സഖ്യസേന. യെമന്‍ സമാധാന ചര്‍ച്ചയുടെ വിജയമാണ് ഇപ്പോള്‍ മുന്നിലുള്ളതെന്നും സൗദി സഖ്യസേന വക്താവ് തുര്‍കി അല്‍മാലിക് വ്യക്തമാക്കി. സൗദിക്ക് നേരെ തുടര്‍ച്ചയായി ഡ്രോണ്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ഹൂതികള്‍ക്ക് സഖ്യസേനയുടെ മുന്നറിയിപ്പ്. ഹൂതികള്‍ക്ക് തിരിച്ചടി നല്‍കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് സഖ്യസേനാ വക്താവ് വ്യക്തമാക്കി.

‘യെമനിലെ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള സഖ്യസേനയുടെ ശ്രമങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്നത് പോലുള്ള തെറ്റായ നടപടികള്‍ ഇനി ഹൂതികള്‍ ആവര്‍ത്തിക്കരുത്. ഗള്‍ഫ് സഹകരണ കൗണ്‍സിലിന് കീഴില്‍ യെമനിലെ വിവിധ കക്ഷികളുമായി നടത്തുന്ന സമാധാന ചര്‍ച്ചയുടെ വിജയമാണ് ഇപ്പോള്‍ ലക്ഷ്യം. ചര്‍ച്ചയുടെ വിജയത്തിനായി സഖ്യസേന സംയമനം പാലിക്കും. യെമന്‍ വിഷയത്തില്‍ അന്താരാഷ്ട്ര നിലപാടിനൊപ്പമാണ് സഖ്യസേന എന്നും അല്‍മാലിക് കൂട്ടിച്ചേര്‍ത്തു.

അതേസമയം ഈ മാസം അവസാനം റിയാദില്‍ നടക്കുന്ന സമാധാന ചര്‍ച്ചയ്ക്കുള്ള ക്ഷണം ഹൂതികള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. സൗദിക്ക് നേരെയുള്ള ഹൂതി ആക്രമണം യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങളുടെ ലംഘനമാണെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു. ഹൂതികള്‍ വെടിനിര്‍ത്തലിനുള്ള ആഹ്വാനം നിരസിക്കുകയും പുതിയ ആക്രമണങ്ങളുമായി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

സൗദിക്ക് നേരെയുള്ള ആക്രമണങ്ങളെ ജിസിസി രാജ്യങ്ങളും അപലപിച്ചു. ജിദ്ദ ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ മേഖലയിലും തെക്കന്‍ മേഖലയിലുമാണ് ഹൂതികള്‍ കഴിഞ്ഞ ദിവസം തുടര്‍ച്ചയായ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയത്. ആളപായം റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും എണ്ണ സംഭരണികള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു.459 ബാലിസ്റ്റിക് മിസൈലുകളും 911 ഡ്രോണുകളും 106 ബോട്ടുകളും സൗദിക്ക് നേരെ ആക്രമണം നടത്താനായി ഇതുവരെ ഹൂതികള്‍ ഉപയോഗിച്ചതായി സഖ്യസേന വെളിപ്പെടുത്തി.

]]>