house – malayalees.ch https://malayalees.ch Malayalam Online News Portal Tue, 03 Jan 2023 10:38:20 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png house – malayalees.ch https://malayalees.ch 32 32 10ആം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; പശ്ചിമ ബംഗാളിൽ കുറ്റാരോപിതരുടെ വീടുകൾ തകർത്ത് നാട്ടുകാർ https://malayalees.ch/girl-gang-raped-west-bengal-house-destroyed/ Tue, 03 Jan 2023 10:37:33 +0000 https://malayalees.ch/?p=73845 പശ്ചിമ ബംഗാളിൽ 10ആം ക്ലാസുകാരിയെ 5 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊന്നു. പുതുവർഷത്തലേന്ന് ജൽപായ്ഗുരിയിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. ഇതിനു പിന്നാലെ രോഷാകുലരായ നാട്ടുകാർ കുറ്റാരോപിതരുടെ വീടുകൾ തകർത്തു. കുറ്റാരോപിതരിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വീട്ടുകാർ പുറത്തുപോയ സമയത്തായിരുന്നു സംഭവം. മകളുടെ മരണത്തെക്കുറിച്ച് പ്രതികളിൽ ഒരാൾ തന്നെയാണ് വിളിച്ച് അറിയിച്ചതെന്ന് പിതാവ് നൽകിയ പരാതിയിൽ പറയുന്നു. വീട്ടിൽ വന്നുനോക്കുമ്പോൾ മൃതദേഹമാണ് കണ്ടത്. ദേഹത്ത് പരുക്കേറ്റ പാടുകളുണ്ടായിരുന്നു. മകളെ യുവാക്കൾ നിരന്തരം ശല്യപ്പെടുത്തിയിരുന്നു എന്നും പരാതിയിൽ പറയുന്നു. സംഭവം പുറത്തുവന്നതിനു പിന്നാലെ നാട്ടുകാർ തടിച്ചുകൂടി പ്രതികളുടെ വീടുകൾ അടിച്ചുതകർത്തു. സ്ഥലത്ത് പൊലീസിനെ വിന്യസിച്ചാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പൊലീസ് സ്റ്റേഷനിലും പ്രതിഷേധിച്ചു.

]]>
‘പതിനൊന്ന് വയസായി മകൾക്ക്, വസ്ത്രം മാറാൻ പോലും ഒരു മുറിയില്ല’; വീടെന്ന സ്വപ്‌നത്തിനായി സർക്കാർ ഓഫിസുകൾ കയറിയിറങ്ങി ഒരു കുടുംബം https://malayalees.ch/cpim-former-ward-member-sudhiraj-needs-house/ Mon, 21 Nov 2022 04:02:40 +0000 https://malayalees.ch/?p=71586 സ്വന്തം വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സർക്കാർ ഓഫീസുകൾ കയറിയിറങ്ങി മടുത്ത സിപിഐഎം മുൻ വാർഡ് മെമ്പർ സുധിരാജിന്റെ ജീവിതം ഇന്നും ഇരുട്ടിലാണ്. ഭാര്യ ആശക്കും രണ്ട് പെൺമക്കൾക്കുമൊപ്പം തിരുവനന്തപുരം പള്ളിക്കല്ലേ ഇടിഞ്ഞ് വീഴാറായ വീട്ടിലാണ് നാലംഗ ദളിത് കുടുംബം ഇപ്പോൾ കഴിയുന്നത്.

‘എന്റെ മകൾക്ക് പതിനൊന്ന് വയസ്സായി. ഡ്രസ്സ് മാറാൻ പോലും ഒരു മുറിയും ഇല്ലാത്ത അവസ്ഥയാണ്. അച്ഛൻ നിക്കുമ്പോഴും ആ കൊച്ച് ഡ്രസ്സ് മാറേണ്ട അവസ്ഥയാണ്’ ആശ കരഞ്ഞുകൊണ്ട് പറയുന്നു.

അഞ്ച് വർഷം വാർഡ് മെമ്പറായി പ്രവർത്തിച്ച വ്യക്തിയാണ് സുധിരാജ്. വാർഡ് മെമ്പറായിരുന്നിട്ടും എന്തുകൊണ്ട് ഒരു വീട് വയ്ക്കാൻ പറ്റിയില്ലെന്നാണ് എല്ലാവരും ചോദിക്കുന്നത്. അതിന് സുധിരാജിന്റെ മറുപടിയിങ്ങനെ ‘ ഒരു മെമ്പർ എന്ന നിലയിൽ ഞാൻ ഒരിക്കലും സ്വന്തം വീടിനായി അപേക്ഷ നൽകിയിട്ടില്ല. ഞാനൊരു സാധാരണ വ്യക്തി എന്ന നിലയിൽ മാത്രമേ വില്ലേജിൽ ആയാലും താലൂക്ക് ഓഫീസിൽ ആയാലിം പഞ്ചായത്തിൽ ആയാലും പോകുന്നത്. അന്ന് ഞാൻ വാർഡ് മെമ്പർ ആയിരുന്നു. അന്ന് എംഎൽഎ ഉണ്ടായിരുന്നു, മന്ത്രി ഉണ്ടായിരുന്നു. ആരെങ്കിലും ഒരാൾ വിചാരിച്ചിരുന്നെങ്കിൽ എൻറെ നിസ്സാരമായ പ്രശ്‌നം തീർത്ത് തരുമായിരുന്നു’.

പഞ്ചായത്ത് മെമ്പറായിരുന്നു എന്നത് വീടിനുള്ള യോഗ്യതയല്ല. എന്നാൽ സുധിരാജിനും കുടുംബത്തിനും അടച്ചുറപ്പുള്ള വീടെന്ന സ്വപ്നത്തിന് ഒരു അയോഗ്യതയുമില്ല.

]]>
വെറും 125 ദിവസം കൊണ്ട് വീട് പണിതു; ചെലവായത് 18,500 രൂപ മാത്രം; ഇത് ‘മഹേഷ് കൃഷ്ണൻ മോഡൽ’ https://malayalees.ch/mahesh-krishnan-builds-low-cost-house-for-18500/ Tue, 28 Jun 2022 04:51:25 +0000 https://malayalees.ch/?p=63992 വീട് പണിയാൻ കുറഞ്ഞത് ഒരു വർഷമാണ് സാധാരണായി എടുക്കാറ്. സിമന്റ്, കല്ല്, മണൽ ഉൾപ്പെടെയുള്ള വസ്തുക്കൾ വാങ്ങുന്നത്‌ മുതൽ തുടങ്ങും വീട്ടുടമയുടെ ആശങ്ക. ഈ 21-ാം നൂറ്റാണ്ടിൽ കോൺക്രീറ്റ് കെട്ടിടങ്ങളുടെ കാലത്ത് ഇതൊന്നുമില്ലാതെ വീട് പണിയുക സാധ്യവുമല്ല. എന്നാൽ പണ്ട് കാലത്തേത് പോലെ മണ്ണ് കൊണ്ട് നിർമിച്ച വീട് വളരെ കുറഞ്ഞ ചെലവിൽ നിർമിച്ച് ലോകത്തെ അംബരിപ്പിക്കുകയാണ് ബംഗളൂരു സ്വദേശിയായ മഹേഷ് കൃഷ്ണൻ.

നഗരത്തിന്റെ തിരക്കുകളിൽ നിന്നും ശബ്ദകോലാഹലങ്ങളിൽ നിന്നും മാറി ഗ്രാമത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് മഹേഷ് വീട് വയ്ക്കാനായി തെരഞ്ഞെടുത്തത്. 125 ദിവസം കൊണ്ടാണ് വീട് പണി പൂർത്തിയാക്കിയത്. ചെലവോ വെറും 18,500 രൂപയും.

19 വർഷണായി ഹോസ്പിറ്റാലിറ്റി രംഗത്ത് പ്രവർത്തിച്ചുവരികയായിരുന്ന മഹേഷ് കൃഷ്ണൻ ലേ മെറീഡിയൻ, താജ് ഗേറ്റ് വേ തുടങ്ങിയ വമ്പന്മാർക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. അത്യാഡംബരങ്ങൾ കണ്ട് ജീവിച്ചതുകൊണ്ട് തന്നെ സ്വന്തം വീട് പ്രകൃതിയോടിണങ്ങിയ സാധാരണ വീട് മതിയെന്ന് മഹേഷ് തീരുമാനിച്ചു.

ജോലി രാജി വച്ച മഹേഷ് കൃഷി പഠിച്ചെടുക്കുകയും, പരമ്പരാഗത രീതിയിലുള്ള നിർമാണ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കുകയും ചെയ്തു. അങ്ങനെയാണ് സ്വന്തമായി വീട് നിർമക്കാൻ തീരുമാനിക്കുന്നത്.

മണ്ണ്, ചാണം, കല്ലുകൾ, വൈക്കോൽ എന്നിവ ഉപയോഗിച്ചായിരുന്നു വീട് നിർമാണം. 300 ചതുരശ്ര അടിയുള്ള വീടാണ് മഹേഷ് കൃഷ്ണൻ നിർമിച്ചത്.

]]>
സിൽവർ ലൈനിന്റെ പേരിൽ വീട് നിർമ്മാണം തടഞ്ഞ് പഞ്ചായത്ത് അധികൃതർ https://malayalees.ch/panchayat-authorities-block-construction-of-house-in-the-name-of-silver-line/ Wed, 13 Apr 2022 07:06:23 +0000 https://malayalees.ch/?p=60027 കോട്ടയത്ത് സിൽവർ ലൈനിന്റെ പേരിൽ വീട് നിർമ്മാണം തടഞ്ഞ് പഞ്ചായത്ത് അധികൃതർ. സിൽവർ ലൈനിന്റെ ബഫർ സോണായതിനാൽ വീട് നിർമ്മിക്കാനുള്ള അനുമതി നൽകാനാവില്ലെന്നാണ് പനച്ചിക്കാട് പഞ്ചായത്ത് പറയുന്നത്. വീട് വെയ്ക്കാൻ കെ റെയിൽ കമ്പനിയുടെ അനുമതി വാങ്ങണമെന്നാണ് അപേക്ഷനോട് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കിയത്. വീട് നിർമ്മിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി സിൽവർ ലൈൻ തഹസിൽദാർക്ക് അയച്ച കത്തും പുറത്തായി.

വീടിന്റെ രണ്ടാംനില പണിയുന്നതിനായി ഉമസ്ഥനായ സിബി പനച്ചിക്കാട് പ‍ഞ്ചായത്ത് സെക്രട്ടറിയെയാണ് സമീപിച്ചത്. സർവേ നമ്പർ ബഫർ സോണിൽ ഉൾപ്പെടുന്നതാണെന്ന് പറഞ്ഞ് സിൽവർ ലൈൻ തഹസിൽദാരെ കാണാൻ പ‍ഞ്ചായത്ത് സെക്രട്ടറി സിബിയോയ് ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് പഞ്ചായത്ത് സെക്രട്ടറി തന്നെ സിൽവർ ലൈൻ തഹസിൽദാർക്ക് ഇതുസംബന്ധിച്ച് കത്തയച്ചത്.

വീട് വയ്ക്കാൻ എൻ.ഒ.സി ആവശ്യപ്പെട്ടുകൊണ്ടുള്ള ലെറ്റർ പഞ്ചായത്ത് സെക്രട്ടറി സിബിക്ക് കൈമാറുകയും ഫെബ്രുവരി മാസത്തിൽ കോട്ടയം കളക്ടറേറ്റിലെ തഹസിൽ​ദാരുടെ ഓഫിസിൽ ഇത് എത്തിക്കുകയും ചെയ്തു. എന്നാൽ ഇതിന് ശേഷം പല തവണ അവിടെയെത്തിയിട്ടും വീട് നിർമ്മാണത്തിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് സിബി ട്വന്റിഫോറിനോട് പറഞ്ഞു.

]]>
കെ.എം ഷാജിക്ക് 1,54000 രൂപ പിഴയിട്ട് കോഴിക്കോട് കോര്‍പ്പറേഷന്‍ https://malayalees.ch/km-shaji-to-pay-154000-fine/ Wed, 28 Oct 2020 08:59:45 +0000 https://malayalees.ch/?p=34034 കെ.എം ഷാജി എം.എല്‍.എയുടെ വീട് ക്രമപ്പെടുത്താന്‍ കോഴിക്കോട് കോർപ്പറേഷൻ പിഴയിട്ടു. വസ്തു നികുതിയിനത്തിൽ ഒരു ലക്ഷത്തി മുപ്പത്തിയെട്ടായിരം രൂപയും അനുമതി നൽകിയതിനെക്കാൾ കൂടുതല്‍ സ്ഥലത്ത് വീട് വെച്ചതിന് പതിനാറായിരം രൂപ പിഴയുമാണ് ചുമത്തിയത്.

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ മാലൂര്‍ കുന്നില്‍ കെ. എം ഷാജി നിര്‍മ്മിച്ച വീട് ഉടന്‍ നിയേമ വിധേയമാക്കണമെന്നും ഇല്ലെങ്കിൽ പൊളിച്ച് നീക്കണമെന്നും ആവശ്യപ്പെട്ട് കോർപ്പറേഷൻ നോട്ടീസ് നൽകിയിരുന്നു. ഇതേ തുടര്‍ന്ന് നിയമവിധേയമാക്കാനുള്ള നടപടികള്‍ ഷാജി ആരംഭിക്കുകയും ചെയ്തു.ഈ ഘട്ടത്തിലാണ് കോര്‍പ്പറേഷന്‍ ഷാജിക്കെതിരെ പിഴ ചുമത്തുന്നത്. പിഴയായി 145000 രൂപ അടക്കണമെന്നാണ് നിര്‍ദ്ദേശം. ഇതില്‍ ഒരു ലക്ഷത്തി മുപ്പത്തിയെട്ടായിരം രൂപ വസ്തു നികുതിയിനത്തില്‍ നല്‍കേണ്ടതാണ് . 16000 രൂപ അനുമതി നൽകിയതിനേക്കാൾ കൂടുതല്‍ സ്ഥലത്ത് വീട് വെച്ചതിനുള്ള പിഴയാണ്.

3000 സ്ക്വയര്‍ഫീറ്റ് വീട് പണിയാനായിരുന്നു അനുമതി. എന്നാല്‍ ഷാജി നിര്‍മ്മിച്ച വീടിന് 5260 സ്ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുണ്ട്. വസ്തു നികുതിയിനത്തില്‍ അടക്കേണ്ട 138000 രൂപക്കുള്ള നോട്ടീസ് കോര്‍പ്പറേഷന്‍ ഷാജിക്ക് കൈമാറിയിട്ടുണ്ട്. ഷാജി ഇപ്പോള്‍ സമര്‍പ്പിച്ച കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റു കൂടി പരിശോധിച്ച ശേഷം ബാക്കി തുകയടക്കാനുള്ള നോട്ടീസ് കൂടി കോര്‍പ്പറേഷന്‍ നല്‍കും. പിഴയടച്ചാല്‍ വീടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ നിന്ന് ഷാജിക്ക് തത്കാലം മുക്തനാകാം.

]]>