House wife – malayalees.ch https://malayalees.ch Malayalam Online News Portal Sat, 26 Nov 2022 10:10:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png House wife – malayalees.ch https://malayalees.ch 32 32 ഇടുക്കിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി പിടിയില്‍ https://malayalees.ch/neighbor-arrested-for-killing-housewife-idukki/ Sat, 26 Nov 2022 10:10:05 +0000 https://malayalees.ch/?p=71942 ഇടുക്കി നാരകക്കാനത്ത് വീട്ടമ്മയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. അയൽവാസിയായ വെട്ടിയാങ്കൽ സജിയെന്ന തോമസാണ് അറസ്റ്റിലായത്. കട്ടപ്പന ഡി വൈ എസ് പി യുടെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ ബുധനാഴ്ചയാണ് നാരകക്കാനം കുമ്പിടിയാമാക്കൽ ചിന്നമ്മ ആന്റണിയുടെ മൃതദേഹം വീടിനുള്ളിൽ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. അതിനിടെ കൊലപാതകം മോഷണത്തിനിടെ നടന്ന കുറ്റകൃത്യമെന്നു പൊലീസ് സ്ഥിരീകരിച്ചു.

വീട്ടമ്മ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പൊലീസ് പറയുന്നു. വീടിനെയും വീട്ടുകാരെയും കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണു സംഭവത്തിനു പിന്നിലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അയല്‍വാസി പിടിയിലായത്.

]]>
വീട്ടമ്മമാര്‍ക്ക് ശമ്പളം നല്‍കുമെന്ന് കമല്‍ ഹാസന്‍; കയ്യടിച്ച് ശശി തരൂര്‍, വിലയിടരുതെന്ന് കങ്കണ https://malayalees.ch/house-wives-salary-row/ Wed, 06 Jan 2021 08:02:20 +0000 https://malayalees.ch/?p=38131 തമിഴ്നാട്ടില്‍ മക്കള്‍ നീതി മയ്യം അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്ക് ശമ്പളം നല്‍കുമെന്ന കമല്‍ ഹാസന്‍റെ പ്രഖ്യാപനത്തെ അനുകൂലിച്ച് ശശി തരൂര്‍ എംപിയും എതിര്‍ത്ത് നടി കങ്കണ റണാവത്തും. വീട്ടമ്മമാരുടെ സേവനത്തിന് വിലയിടരുതെന്നാണ് കങ്കണയുടെ പ്രതികരണം. വീട്ടമ്മമാരുടെ ജോലിയുടെ മൂല്യം എന്താണെന്ന് അറിയുന്നതിനാലാണ് കമലിന്‍റെ പ്രഖ്യാപനത്തെ അനുകൂലിക്കുന്നതെന്നാണ് ശശി തരൂരിന്‍റെ മറുപടി.

‘സ്നേഹം കൊണ്ടുള്ള ലൈംഗികതക്ക് വിലപേശരുത്. ഞങ്ങളുടെ കുഞ്ഞുങ്ങളെ നോക്കുന്നതിന് വിലയിടരുത്. ഞങ്ങളുടെ ചെറിയ രാജ്യത്ത് രാജ്ഞിമാരായി കഴിയാനുള്ള അവകാശത്തിന് വിലയിടരുത്. എല്ലാം വെറും കച്ചവടമായി കാണരുത്. പൂര്‍ണമായി നിങ്ങളുടെ പ്രണയിനിക്ക് കീഴടങ്ങുക. അവള്‍ക്ക് നിങ്ങളെ പൂര്‍ണമായി വേണം, സ്‌നേഹവും ബഹുമാനവും ശമ്പളവും മാത്രമല്ല’ – എന്നാണ് കങ്കണയുടെ ട്വീറ്റ്.

കങ്കണക്ക് ശശി തരൂര്‍ നല്‍കിയ മറുപടിയിങ്ങനെ- ‘ഒരു വീട്ടമ്മയുടെ ജീവിതം വിലമതിക്കാനാകാത്തതാണെന്ന കങ്കണയുടെ അഭിപ്രായത്തോട് യോജിക്കുന്നു. എന്നാല്‍ ഇത് അതേക്കുറിച്ചല്ല. ശമ്പളം ലഭിക്കാതെ ചെയ്യുന്ന ആ ജോലിയുടെ മൂല്യം എന്താണെന്ന് അറിയുന്നതുകൊണ്ടാണ്. എല്ലാ സ്ത്രീകള്‍ക്കും അടിസ്ഥാന വേതനം ഉറപ്പുവരുത്തുന്നതിനാണ്. എല്ലാ ഇന്ത്യന്‍ സ്ത്രീകളും നിങ്ങളെപ്പോലെ ശാക്തീകരിക്കപ്പെടട്ടെ’.

സ്നേഹമില്ലാതെ, ബഹുമാനില്ലാതെ പണം നല്‍കിയാല്‍ മതിയോ എന്നാണ് കങ്കണയുടെ ചോദ്യം. അമ്മമാരെയും ഭാര്യമാരെയും വീട്ടുജോലിക്കാരായി കാണുന്നവര്‍ക്ക് ആവശ്യം മൂല്യബോധമാണെന്നും കങ്കണ ട്വീറ്റ് ചെയ്തു.

]]>