Hotspots – malayalees.ch https://malayalees.ch Malayalam Online News Portal Mon, 22 Jun 2020 13:05:38 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Hotspots – malayalees.ch https://malayalees.ch 32 32 സംസ്ഥാനത്ത് ഇന്ന് നാല് ഹോട്ട്സ്പോട്ടുകള്‍ കൂടി https://malayalees.ch/new-hotspot-in-kerala-news-3/ Mon, 22 Jun 2020 13:05:22 +0000 https://malayalees.ch/?p=27446 നിലവില്‍ ആകെ 112 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

സംസ്ഥാനത്ത് പുതുതായി ഇന്ന് നാല് ഹോട്ട് സ്‌പോട്ടുകള്‍ കൂടിയുള്‍പ്പെടുത്തി. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 31), ഇടുക്കി ജില്ലയിലെ കട്ടപ്പന മുന്‍സിപ്പാലിറ്റി (5,8), രാജകുമാരി (8), തൃശൂര്‍ ജില്ലയിലെ വെള്ളാങ്ങല്ലൂര്‍ (14, 15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. അതേസമയം കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ വാര്‍ഡ് 23നെ കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 112 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 17 പേര്‍ക്കും, പാലക്കാട് ജില്ലയിൽ 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ 13 പേര്‍ക്ക് വീതവും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ 12 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 11 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 9 പേര്‍ക്കും, കോഴിക്കോട്, വയനാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ 4 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയിൽ 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 88 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയില്‍ 26 പേരുടെയും (ഒരു തൃശൂര്‍, ഒരു ആലപ്പുഴ, ഒരു പാലക്കാട്), കണ്ണൂര്‍ ജില്ലയില്‍ 18 പേരുടേയും (2 കാസര്‍ഗോഡ്, ഒരു കോഴിക്കോട്, ഒരു തൃശൂര്‍), പാലക്കാട് ജില്ലയില്‍ 11 പേരുടെയും, എറണാകുളം ജില്ലയില്‍ 9 പേരുടെയും, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ 7 പേരുടെ വീതവും, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ 4 പേരുടെ വീതവും, ഇടുക്കി ജില്ലയില്‍ 2 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. 1540 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 1,747 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

]]>
തൃശൂര്‍ ജില്ലയില്‍ ആറ് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ https://malayalees.ch/144-on-six-panchayats-in-thrissur-district/ Tue, 09 Jun 2020 04:41:38 +0000 https://malayalees.ch/?p=26791 ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി.

തൃശൂര്‍ ജില്ലയില്‍ ആറ് പഞ്ചായത്തുകളെ കണ്ടെയ്‍ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. ഈ പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അവണൂര്‍, അടാട്ട്, ചേര്‍പ്പ്, പൊറത്തുശ്ശേരി, വടക്കേക്കാട്, തൃക്കൂര്‍ എന്നീ പഞ്ചായത്തുകളാണ് കണ്ടെയ്‍ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്.

ഇന്നലെ ജില്ലയിൽ 27 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 131 പേരാണ് ആശുപത്രിയിൽ നിലവിലുള്ളത്. ഇന്നലെ ഒരു കോവിഡ് മരണം കൂടി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചാലക്കുടി വി ആർ പുരം സ്വദേശി ഡിന്നി ചാക്കോ മരിച്ചു.

ജില്ലയില്‍ ഓരോ ദിവസവും കോവിഡ് കേസുകളുടെ എണ്ണം കൂടിവരികയാണ്. വിദേശത്ത് നിന്നെത്തിയ 21 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് രോഗം. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് പോസിറ്റീവായി. കണ്ണൂരില്‍ നിന്നെത്തിയ ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

അബൂദബിയിൽ നിന്ന് വന്ന ഏഴ് പേർക്കും, റഷ്യയിൽ നിന്നെത്തിയ നാല് പേർക്കും, മസ്‌ക്കറ്റിൽനിന്ന് വന്ന മൂന്ന് പേര്‍ക്കും, നൈജീരിയയിൽനിന്ന് മടങ്ങിയെത്തിയ രണ്ട് പേർക്കുമാണ് രോഗം ബാധിച്ചത്. ഇറ്റലി, കുവൈത്ത്, ജോർദ്ദാന്‍, ഒമാന്‍, ദുബൈ എന്നിവിടങ്ങില്‍ നിന്നും വന്ന ഓരോരുത്തര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. തമിഴ്‍നാട്, ഡൽഹി, മുംബൈ എന്നീ ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍ക്കം രോഗം സ്ഥിരീകരിച്ചു.

വടക്കേക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന അടാട്ട് സ്വദേശിക്കും പാലക്കാട് ജനറൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവർത്തകയുടെ ഭർത്താവായ തൃക്കൂർ സ്വദേശിക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. നിലവില്‍ കോവിഡ് സ്ഥിരീകരിച്ച് 131 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ജില്ലയിൽ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 165 ആയി.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതിതീവ്രവിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ചാലക്കുടി വി.ആർ.പുരം സ്വദേശി ഡിന്നി ചാക്കോയാണ് മരിച്ചത്. മാലി ദീപിൽ നിന്ന് തിരിച്ചെത്തിയ ഡിന്നി ചാക്കോയെ മെയ് 16-നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൃക്ക സ്തംഭനത്തെ തുടർന്ന് ഹീമോഡയാലിസിസ് നടത്തി. ശ്വാസതടസ്സം നേരിട്ടതിനാൽ വെന്ററിലേറ്ററിലും ആക്കിയിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്ന് മരണമടയുകയാണ് ഉണ്ടായതെന്ന് മെഡിക്കൽ ബുളളറ്റിൻ വ്യക്തമാക്കി.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 13039 പേരും ആശുപത്രികളിൽ 131 പേരും ഉൾപ്പെടെ ആകെ 13170 പേരാണ് നിരീക്ഷണത്തിലുളളത്.

]]>