HOTSPOT – malayalees.ch https://malayalees.ch Malayalam Online News Portal Thu, 15 Sep 2022 09:53:51 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png HOTSPOT – malayalees.ch https://malayalees.ch 32 32 നായപ്പേടിയില്‍ നാട്; അറിയാം, സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകള്‍ https://malayalees.ch/170-hotspots-in-kerala-stray-dog-attack/ Thu, 15 Sep 2022 09:53:42 +0000 https://malayalees.ch/?p=68103 കൊവിഡ് വ്യാപനം അതിരൂക്ഷമായിരുന്ന കാലഘട്ടത്തിനുശേഷം വീണ്ടും പൊതുജനങ്ങള്‍ ഹോട്ട്‌സ്‌പോട്ടുകളെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങുന്നത് സംസ്ഥാനത്തെ വ്യാപകമായ തെരുവുനായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ്. സംസ്ഥാനത്ത് ആകെ 170 ഹോട്ട്‌സ്‌പോട്ടുകളുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പ് കണക്കുകൂട്ടുന്നത്. ഒരു മാസം 10 തവണ മൃഗങ്ങള്‍ക്ക് നായ കടിയേറ്റ സ്ഥലങ്ങളെയാണ് ഹോട്ട് സ്‌പോട്ടായി കണക്കാക്കുന്നത്.

തിരുവനന്തപുരത്ത് ആശങ്കപ്പെടുത്തുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പ് പുറത്തുവിടുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. 28 ഹോട്ട്‌സ്‌പോട്ടുകളാണ് ജില്ലയിലുള്ളത്. ആനാട് ഗ്രാമപഞ്ചായത്തില്‍ മാത്രം ജനുവരി മുതല്‍ ആഗസ്റ്റ് മാസം വരെ 260 തവണയാണ് തെരുവുനായ ആക്രമണമുണ്ടായത്. അമ്പലത്തറയില്‍ 255, ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിയില്‍ 247 വീതം തെരുവുനായ ആക്രമണങ്ങളും ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തു.

രണ്ടാം സ്ഥാനം പാലക്കാടിനാണ്. പാലക്കാട് ഡിസ്ട്രിക് വെറ്റിനറി സെന്ററില്‍ 641 തെരുവുനായ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊഴിഞ്ഞമ്പാറയില്‍ 247 തെരുവുനായ ആക്രമണങ്ങളും കാഞ്ഞിരപ്പുഴയില്‍ 245 തെരുവുനായ ആക്രമണങ്ങളും കൊടുവായൂരില്‍ 230 തെരുവുനായ ആക്രമണങ്ങളും ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു.

കൊല്ലത്ത് 19 ഹോട്ട്‌സ്‌പോട്ടുകളും പത്തനംതിട്ടയില്‍ 8 ഹോട്ട്‌സ്‌പോട്ടുകളും ആലപ്പുഴയില്‍ 19 ഹോട്ട്‌സ്‌പോട്ടുകളും കോട്ടയത്ത് 5 ഹോട്ട്‌സ്‌പോട്ടുകളുമാണ് ഉള്ളത്. മൃഗസംരക്ഷണ വകുപ്പ് പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം ഇടുക്കിയില്‍ ഒരു ഹോട്ട്‌സ്‌പോട്ട് മാത്രമാണുള്ളത്. എറണാകുളത്ത് 14 ഹോട്ട്‌സ്‌പോട്ടുകളുണ്ട്. തൃശൂര്‍ 11, പാലക്കാട് 26, മലപ്പുറം 10, കോഴിക്കോട് 11, വയനാട് 7, കണ്ണൂര്‍ 8, കാസര്‍ഗോഡ് 3 എന്നിങ്ങനെയാണ് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം.

]]>
സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു https://malayalees.ch/covid-confirmed-4138-cases-in-kerala-today/ Mon, 02 Nov 2020 12:54:41 +0000 https://malayalees.ch/?p=34323 സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3599 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 438 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7108 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി

  • കോഴിക്കോട് -576
  • എറണാകുളം -518
  • ആലപ്പുഴ -498
  • മലപ്പുറം -467
  • തൃശൂര്‍ -433
  • തിരുവനന്തപുരം -361
  • കൊല്ലം -350
  • പാലക്കാട് -286
  • കോട്ടയം -246
  • കണ്ണൂര്‍ -195
  • ഇടുക്കി -60
  • കാസര്‍ഗോഡ് -58
  • വയനാട് -46
  • പത്തനംതിട്ട -44

21 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആലങ്കോട് സ്വദേശി രാജപ്പന്‍ ചെട്ടിയാര്‍ (80), വട്ടിയൂര്‍ക്കാവ് സ്വദേശി ഞ്ജാനബല സുബ്രഹ്മണ്യം (55), വിഴിഞ്ഞം സ്വദേശി ഡേവിഡ്സണ്‍ (61), നെടുമങ്ങാട് സ്വദേശി ബാബു (85), കൊല്ലം കൂവക്കാട് സ്വദേശി അപ്പു (73), പുത്തന്‍കുളങ്ങര സ്വദേശി സുന്ദരേശന്‍ (65), പെരുമ്പുഴ സ്വദേശി സോമന്‍ (81), കൊല്ലം സ്വദേശി അഞ്ജന അജയന്‍ (21), ആലപ്പുഴ സ്വദേശിനി വന്ദന (34), കനാല്‍ വാര്‍ഡ് സ്വദേശി മുഹമ്മദ് കോയ (74), ചേങ്ങണ്ട സ്വദേശി ടി. സുഭദ്രന്‍ (59), കോട്ടയം പുന്നത്തറ വെസ്റ്റ് സ്വദേശിനി ഓമന (46), എറണാകുളം മട്ടാഞ്ചേരി സ്വദേശി എ. രവീന്ദ്രനാഥ് (82), പെരുമ്പാവൂര്‍ സ്വദേശിനി ശ്രീദേവി (34), കീഴ്മാട് സ്വദേശിനി അഞ്ജലി (22), തൃശൂര്‍ കുറ്റൂര്‍ സ്വദേശി എ.കെ. പരീദ് (70), കൊടകര സ്വദേശി ഷാജു (45), പാലക്കാട് മുണ്ടൂര്‍ സ്വദേശിനി ജിതിഷ (16), മലപ്പുറം എടവണ്ണപ്പാറ സ്വദേശി ബാലകൃഷ്ണന്‍ നായര്‍ (86), കോഴിക്കോട് പാറക്കടവ് സ്വദേശിനി ടി.കെ. ആമിന (58), കണ്ണൂര്‍ ഇരിട്ടി സ്വദേശിനി കുഞ്ഞാമിന (55) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1533 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3599 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 438 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

  • കോഴിക്കോട് -541
  • എറണാകുളം -407
  • ആലപ്പുഴ -482
  • മലപ്പുറം -440
  • തൃശൂര്‍ -420
  • തിരുവനന്തപുരം -281
  • കൊല്ലം -339
  • പാലക്കാട് -133
  • കോട്ടയം -244
  • കണ്ണൂര്‍ -135
  • ഇടുക്കി -53
  • കാസര്‍ഗോഡ് -54
  • വയനാട് -42
  • പത്തനംതിട്ട -28

47 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 9, എറണാകുളം, കോഴിക്കോട് 8 വീതം, തിരുവനന്തപുരം 7, തൃശൂര്‍ 5, പത്തനംതിട്ട 4, കൊല്ലം 3, കാസര്‍ഗോഡ് 2, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7108 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

രോഗമുക്തി നേടിയവരുടെ ജില്ലതിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരം -507
  • കൊല്ലം -553
  • പത്തനംതിട്ട -228
  • ആലപ്പുഴ -793
  • കോട്ടയം -334
  • ഇടുക്കി -78
  • എറണാകുളം -1093
  • തൃശൂര്‍ -967
  • പാലക്കാട് -463
  • മലപ്പുറം -945
  • കോഴിക്കോട് -839
  • വയനാട് -72
  • കണ്ണൂര്‍ -93
  • കാസര്‍ഗോഡ് -143

ഇതോടെ 86,681 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,55,943 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,93,221 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,71,744 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,477 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2437 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

]]>
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 61 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 70,589 പേര്‍ക്ക് കൊവിഡ് https://malayalees.ch/covid-update-india-70589-new-positive-cases/ Tue, 29 Sep 2020 08:55:40 +0000 https://malayalees.ch/?p=32488 രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 61 ലക്ഷവും മരണസംഖ്യ 96,000 വും കടന്നു. 24 മണിക്കൂറിനിടെ 70,589 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 776 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് പ്രതിദിന മരണം ആയിരത്തിന് താഴെ എത്തുന്നത് ഒരുമാസത്തിന് ശേഷമാണ്. അതേസമയം, രോഗമുക്തി നിരക്ക് 83 ശതമാനം കടന്നു.

സെപ്റ്റംബര്‍ ഒന്നിന് ശേഷം ശേഷം രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ ആശ്വാസകരമായ കുറവ് രേഖപ്പെടുത്തിയത് ഇന്നാണ്. 24 മണിക്കൂറിനിടെ 70,589 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 776 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റ് 20ന് ശേഷം ആദ്യമായാണ് മരണസംഖ്യ ആയിരത്തിന് താഴേക്ക് എത്തുന്നത്. ആകെ രോഗബാധിതര്‍ 61,45,292 പേരാണ്. ആകെ മരണസംഖ്യ 96,318 ഉം.

രാജ്യത്ത് ഇതുവരെ 51,01,398 ആളുകള്‍ രോഗമുക്തി നേടി. 83.01 ശതമാനമാണ് രോഗമുക്തി നിരക്ക്. മരണനിരക്ക് 1.5 ശതമാനത്തില്‍ തുടരുന്നു. രോഗവ്യാപനം രൂക്ഷമായ മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ് പ്രതിദിന കേസുകളില്‍ കുറവ് രേഖപ്പെടുത്തി. അതേസമയം തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ സ്ഥിതി മാറ്റമില്ലാതെ തുടരുന്നു. ഒഡിഷയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ രജനികാന്ത് സിംഗ്, കൂടാതെ 11 എംഎല്‍എമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഒഡീഷയിലെ മന്ത്രിമാരായ സമീര്‍ ദാഷ്, പത്മിനി ധ്യാന്‍, ജ്യോതി എന്നിവര്‍ക്ക് രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു

]]>
വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി വളാഞ്ചേരി അര്‍മ ലാബ് തട്ടിയത് ലക്ഷങ്ങള്‍; 2000 പേര്‍ക്ക് വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കി https://malayalees.ch/valanchery-arma-lab-fake-negative-certificates/ Tue, 29 Sep 2020 08:52:19 +0000 https://malayalees.ch/?p=32484 വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി വളാഞ്ചേരി അര്‍മ ലാബ് തട്ടിയത് ലക്ഷങ്ങളെന്ന് കണ്ടെത്തല്‍. 45 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് അന്വേഷണ സംഘം കണ്ടെത്തിയത്. 2500 പേരുടെ സാമ്പിളുകള്‍ ലാബ് ശേഖരിച്ചു. ഇതില്‍ കോഴിക്കോട് മൈക്രോ ലാബിലേക്ക് 500 എണ്ണം മാത്രമേ അയച്ചിരുന്നുള്ളൂ. ബാക്കി 2000 പേര്‍ക്കും വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കി. 2750 രൂപയാണ് ഓരോ ആളില്‍ നിന്നും പരിശോധനയ്ക്കായി ഈടാക്കിയത്.

വാളാഞ്ചേരിയിലുള്ള അര്‍മ ലാബില്‍ നിന്നും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോടെ വിദേശത്തേക്ക് പോയ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവരുന്നത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈക്രോ ലാബിലേക്ക് സാമ്പിളുകള്‍ ശേഖരിച്ച് അയക്കുകയും അവരില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി വിതരണം ചെയ്യുകയുമായിരുന്നു അര്‍മ ലാബ് ചെയ്തിരുന്നത്.

എന്നാല്‍ വെറും 497 ഓളം സാമ്പിളുകളാണ് ഇവര്‍ പരിശോധനയ്ക്കായി കോഴിക്കോട്ടേയ്ക്ക് അയച്ചത്. ബാക്കി സാമ്പിളുകള്‍ നശിപ്പിച്ചു കളയുകയും വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്‍കുകയും ചെയ്തു.

]]>
കൊവിഡ് നിയന്ത്രണം: കൊല്ലം ജില്ലയില്‍ 61 ഇടങ്ങളിലെ ചന്തകള്‍ അടച്ചു https://malayalees.ch/markets-closed-at-61-places-in-kollam-district/ Thu, 16 Jul 2020 08:01:28 +0000 https://malayalees.ch/?p=28592 സമ്പര്‍ക്കം വഴി രോഗം വ്യാപനം തടയാന്‍ കൊല്ലം ജില്ലയില്‍ 61 ഇടങ്ങളിലെ ചന്തകളും മത്സ്യവിപണന കേന്ദ്രങ്ങളും പൂര്‍ണമായും അടച്ച് ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉത്തരവിട്ടു. ജില്ലയില്‍ സമ്പര്‍ക്കംമൂലമുള്ള രോഗബാധ കൂടിയ സ്ഥലങ്ങള്‍ ചവറ, പന്മന, ശാസ്താംകോട്ട, പോരുവഴി, വെളിയം, ഗ്രാമ പഞ്ചായത്തുകളാണ്. അടച്ചിടാന്‍ നിര്‍ദേശിച്ചിരിക്കുന്ന ചന്തകള്‍.

കുണ്ടറ(കുണ്ടറ മുക്കട), കിഴക്കേ കല്ലട(പള്ളിച്ചന്ത, കിഴക്കേ കല്ലട), ശാസ്താംകോട്ട (ആഞ്ഞിലിമൂട്, ശാസ്താംകോട്ട), ശൂരനാട് (ചെളിക്കുഴി, പതാരം), കൊട്ടാരക്കര (കൊട്ടാരക്കര, കലയപുരം, വെട്ടിക്കവല, വാളകം, വയയ്ക്കല്‍), പൂത്തൂര്‍ (പുത്തൂര്‍), എഴുകോണ്‍ (എഴുകോണ്‍, പരുത്തുംപാറ, ചീരങ്കാവ്, ഇടയ്ക്കിടം, കുഴിമതിക്കാട്, ഇടിമുക്ക്, കരീപ്ര, നെടുമണ്‍കാവ്), പൂയപ്പള്ളി (വെളിയം, ഓടനാവട്ടം), പുനലൂര്‍ (പുനലൂര്‍, കരവാളൂര്‍, വെഞ്ചേമ്പ്, അലിമുക്ക്), പത്തനാപുരം (പത്തനാപുരം, ചെളിക്കുഴി), കുന്നിക്കോട് (കുന്നിക്കോട്, പട്ടാഴി), അഞ്ചല്‍ (അഞ്ചല്‍, തടിക്കാട്, കരുകോണ്‍), ഏരൂര്‍ (ആലഞ്ചേരി, ഏരൂര്‍, ചണ്ണപ്പേട്ട), കുളത്തൂപ്പുഴ (കുളത്തൂപ്പുഴ), തെന്മല (ഇടമണ്‍), കടയ്ക്കല്‍ (കടയ്ക്കല്‍, വളവുപച്ച, കോട്ടുക്കല്‍, കുമ്മിള്‍, കാട്ടാമ്പള്ളി, ചുണ്ട, ഐരക്കുഴി, കൊല്ലയില്‍, കിഴക്കുംഭാഗം), ചടയമംഗലം (ചടയമംഗലം, ആയൂര്‍, നിലമേല്‍, കമ്മീഷന്‍ കടകള്‍-ഇലവക്കോട്, ചടയമംഗലം, ആയൂര്‍), മത്സ്യഫെഡിന്റെ നിയന്ത്രണത്തിലുള്ള അഞ്ചല്‍, പുനലൂര്‍, അഞ്ചാലുംമൂട് (സികെപി മാര്‍ക്കറ്റ്), കിളികൊല്ലൂര്‍(പുന്തലത്താഴം), പരവൂര്‍(ഊന്നിന്‍മൂട്), കണ്ണനല്ലൂര്‍ (കണ്ണനല്ലൂര്‍ മാര്‍ക്കറ്റ്), കരുനാഗപ്പള്ളി (വള്ളിക്കാവ്) എന്നിവയാണ് പൂര്‍ണമായും അടയ്ക്കുന്നത്.

]]>