hotel – malayalees.ch https://malayalees.ch Malayalam Online News Portal Wed, 01 Mar 2023 04:46:09 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png hotel – malayalees.ch https://malayalees.ch 32 32 ഹെൽത്ത് കാർഡ് : വീണ്ടും സമയം നീട്ടി https://malayalees.ch/health-card-date-extended-again/ Wed, 01 Mar 2023 04:46:02 +0000 https://malayalees.ch/?p=77076 സംസ്ഥാനത്ത് ഹെൽത്ത് കാർഡിൻമേലുള്ള നിയമനടപടികൾ ഒരു മാസത്തിന് ശേഷം ആയിരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ഭക്ഷ്യസുരക്ഷാ വകുപ്പ് എത്രത്തോളം പേർ ഹെൽത്ത് കാർഡ് എടുത്തു എന്നത് സംബന്ധിച്ച് പരിശോധന നടത്തുന്നതാണെന്ന് മന്ത്രി അറിയിച്ചു. ( health card date extended again )

രണ്ട് പ്രാവശ്യം ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ചിരുന്നു. പക്ഷേ ഹോട്ടൽ റസ്റ്റോറൻറ് സംഘടനാ പ്രതിനിധികളുടെ അഭ്യർത്ഥന മാനിച്ചാണ് എല്ലാവർക്കും ഹെൽത്ത് കാർഡ് ലഭ്യമാക്കാനായി ഒരു മാസം കൂടി സാവകാശം നൽകുന്നത്. ഇനിയൊരു സാവകാശം ഉണ്ടായിരിക്കുന്നതല്ലെന്നും അതുകൊണ്ട് തന്നെ ഈ കാലാവധിക്കുള്ളിൽ തന്നെ നിയമപരമായി എല്ലാവരും ഹെൽത്ത് കാർഡ് എടുക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെൽത്ത് കാർഡ് എടുക്കേണ്ടതാണ്. രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റാണ് ആവശ്യം. ഡോക്ടറുടെ നിർദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങൾ, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്സിനുകളെടുത്തിട്ടുണ്ടോ എന്ന പരിശാധന, പകർച്ചവ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധന ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തണം.

സർട്ടിഫിക്കറ്റിൽ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം. ഒരു വർഷമാണ് ഈ ഹെൽത്ത് കാർഡിന്റെ കാലാവധി. ഹെൽത്ത് ഇൻസ്പെക്ടർമാർ ശുചിത്വവും ഹെൽത്ത് കാർഡും പരിശോധിക്കുന്നതാണ്. സ്ഥാപനങ്ങൾ കൂടാതെ മാർക്കറ്റുകൾ ചെക്ക് പോസ്റ്റുകൾ എന്നിവിടങ്ങളിലും പൊതുജനങ്ങളുടെ പരാതി അനുസരിച്ചും അപ്രതീക്ഷിത പരിശോധനകൾ നടത്തുന്നതാണ്.

]]>
ആലുവയിൽ ഹോട്ടലിൽ തീപിടുത്തം; ഹോട്ടൽ പൂർണമായി കത്തി നശിച്ചു https://malayalees.ch/hotel-fire-in-aluva/ Fri, 06 Jan 2023 04:16:34 +0000 https://malayalees.ch/?p=74034 ആലുവയിൽ ഹോട്ടലിൽ തീപിടുത്തം. കല്യാണ പന്തൽ ഹോട്ടലിലാണ് തീപിടുത്തം ഉണ്ടായത്. അടുക്കള ഭാഗത്തുനിന്ന് തീ ഉയർന്നതോടെ ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഓലകൊണ്ടു നിർമ്മിച്ച മേൽക്കൂരയായതിനാൽ വേഗത്തിൽ തീ കത്തിപ്പടരുകയായിരുന്നു.

നാട്ടുകാരും ഫയർഫോഴ്സും ചേർന്നു തീയണച്ചു. തീ പടർന്നതോടെ ഹോട്ടൽ പൂർണ്ണമായി കത്തി നശിച്ചു.

]]>
യുവാവിനെ കാറിടിച്ചുകൊന്ന കേസിലെ പ്രതിയായ ബിജെപി നേതാവിൻ്റെ ഹോട്ടൽ പൊളിച്ചുനീക്കി https://malayalees.ch/bjp-leader-hotel-demolished/ Wed, 04 Jan 2023 04:45:30 +0000 https://malayalees.ch/?p=73877 മധ്യപ്രദേശിൽ ബിജെപി നേതാവ് മിസ്രി ചന്ദ് ഗുപ്തയുടെ ഹോട്ടൽ പൊളിച്ചുനീക്കി ജില്ലാ ഭരണകൂടം. മധ്യപ്രദേശിലെ സാഗറിൽ അനധികൃതമായി നിർമിച്ച ഹോട്ടലാണ് പൊളിച്ചുനീക്കിയത്. 30 വയസുകാരനായ ജഗ്ദീഷ് യാദവ് എന്ന യുവാവിനെ കാറിടിപ്പിച്ചുകൊന്ന കേസിലെ പ്രതിയാണ് മിസ്രി ചന്ദ് ഗുപ്ത. ഇയാൾ അനധികൃതമായി നിർമിച്ച ഹോട്ടൽ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് ജനകീയ പ്രതിഷേധം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് സംഭവം.

കഴിഞ്ഞ ആഴ്ചയാണ് മിസ്രി ചന്ദ് ഗുപ്തയുടെ കാറിടിച്ച് ജഗ്ദീഷ് യാദവ് കൊല്ലപ്പെടുന്നത്. ഇതിനു പിന്നിൽ നഗരസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണെന്ന് ആരോപണമുണ്ട്. സംഭവത്തിൽ ബിജെപി നേതാവ് ഉൾപ്പെട എട്ടുപേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പിന്നാലെ സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ ഹൈവേ ഉപരോധിച്ചു. അനധികൃത ഹോട്ടലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇതിനു പിന്നാലെയാണ് ബുൾഡോസർ ഉപയോഗിച്ച് ഹോട്ടൽ പൊളിച്ചുനീക്കിയത്.

]]>
‘കൊച്ചണ്ണൻ സാഹിബിനായി തർക്കം; കോടതി കയറി അവകാശം അനുജന് https://malayalees.ch/kochannan-sahib-hotel-court/ Tue, 04 Oct 2022 12:21:54 +0000 https://malayalees.ch/?p=69013 തിരുവനന്തപുരത്ത് അറിയപ്പെടുന്ന ഹോട്ടലായ ‘കൊച്ചണ്ണൻ സാഹിബി’ൻ്റെ പേരുമായി ബന്ധപ്പെട്ട നിയമ പോരാട്ടത്തിൽ വിജയം അനുജന്. കരമനയിൽ ഏറെക്കാലമായി പ്രവർത്തിക്കുന്ന കൊച്ചണ്ണൻ സാഹിബ് ഹോട്ടലിൻ്റെ പേരുമായി ബന്ധപ്പെട്ടാണ് അനിയൻ സഫീർ ഖാനും ജ്യേഷ്ഠൻ ഫിറോസ് ഖാനും തമ്മിൽ നിയമപോരാട്ടം നടന്നത്. മട്ടൻ വിഭവങ്ങൾക്ക് പേരുകേട്ട കടയാണ് കൊച്ചണ്ണൻ സാഹിബ്.

ഇവരുടെ പിതാവ് കൊച്ചണ്ണൻ എന്നറിയപ്പെട്ടിരുന്ന പീരു മുഹമ്മദ് 1946ൽ ആരംഭിച്ച ഹോട്ടലാണ് ഇത്. പിതാവിൻ്റെ മരണശേഷം ഹോട്ടൽ മക്കളുടെ പേരിലായി. എങ്കിലും ഹോട്ടൽ നടത്തിവന്നിരുന്നത് അനിയൻ സഫീർ ആയിരുന്നു. 2019ൽ ഫിറോസ് ഖാൻ സ്ഥാപനത്തിലുള്ള എല്ലാ അവകാശങ്ങളും ഒഴിഞ്ഞ് ലൈസൻസ് ഉൾപ്പെടെ സഫീറിനു നൽകി. ‘കൊച്ചണ്ണൻ സാഹിബ് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്’ എന്ന ട്രേഡ്‌മാർക്കും സഫീർ സ്വന്തമാക്കി.

കഴിഞ്ഞ ഓഗസ്റ്റിൽ ജ്യേഷ്ഠൻ ഫിറോസ് ഖാൻ പൂജപ്പുരയിൽ ഇതേ പേരിൽ ഹോട്ടൽ തുറന്നു. കൊച്ചണ്ണൻ സാഹിബിൻ്റെ സഹോദര സ്ഥാപനം എന്ന പേരിലായിരുന്നു ഹോട്ടൽ. തുടർന്ന് ഇരുവരും തമ്മിൽ തർക്കമായി. ഈ തർക്കം കോടതി കയറുകയായിരുന്നു. വാദം കേട്ട മൂന്നാം അഡി. ജില്ലാ കോടതി, സഫീർ ട്രേഡ്മാർക്ക് രജിസ്ട്രേഷൻ നേടിയ പേര് മറ്റൊരാൾ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവിടുകയായിരുന്നു. സഹോദരൻമാർ തമ്മിലുള്ള വസ്തു തർക്കമാണ് എന്ന എതിർ ഭാഗത്തിന്റെ വാദം തള്ളിയാണ് അഡി. ജില്ലാ ജഡ്ജി ആർ ജയകൃഷ്ണൻ വിധി പുറപ്പെടുവിച്ചത്.

വിധി വന്നിട്ടും ഇതുവരെ പൂജപ്പുരയിലെ കടയുടെ ബോർഡ് മാറ്റിയിട്ടില്ല എന്ന് സഫീർ പ്രതികരിച്ചു. “പൂജപ്പുരയിൽ കട തുടങ്ങുമ്പോൾ തന്നെ ഈ പേര് ഞാൻ ട്രേഡ്‌മാർക്ക് എടുത്തെന്ന് പറഞ്ഞു. പക്ഷേ, നമ്മളെ കളിയാക്കും പോലെയായിരുന്നു. ട്രേഡ്‌മാർക്ക് ഒക്കെ വലിയ കമ്പനികൾക്കേ കിട്ടൂ എന്ന്. അങ്ങനെ ട്രേഡ്‌മാർക്ക് എടുത്തിട്ടും കാര്യമില്ലല്ലോ എന്ന് ഞാൻ ബിന്ദു വക്കീലിനോട് പറഞ്ഞു. വക്കീൽ വഴിയാണ് പിന്നീട് കാര്യങ്ങൾ നീക്കിയത്. ഒന്നാം തീയതിയാണ് വിധി വന്നത്. എന്നിട്ടും ഇതുവരെ ബോർഡ് മാറ്റിയിട്ടില്ല. പൊലീസ് സ്റ്റേഷനിൽ ഇന്ന് സ്റ്റേ ഓർഡറും പരാതിയും കൊടുത്തിട്ടുണ്ട്.”- സഫീർ പ്രതികരിച്ചു.

]]>
ആലുവയിൽ ഗൂണ്ടാവിളയാട്ടം; അക്രമികൾ ഹോട്ടൽ അടിച്ചുതകർത്തു https://malayalees.ch/aluva-goonda-attack-hotel-video/ Thu, 14 Jul 2022 04:44:25 +0000 https://malayalees.ch/?p=64815 എറണാകുളം ആലുവയിൽ ഗൂണ്ടാവിളയാട്ടം. ആലുവ പുളിഞ്ചോടിലെ ഹോട്ടൽ അക്രമികൾ അടിച്ചുതകർത്തു. മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം. ആക്രമണത്തിൽ പരുക്കേറ്റ ആലുവ സ്വദേശി ദിലീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പുളിഞ്ചോട് പ്രവർത്തിക്കുന്ന ടർക്കിഷ് മന്തി എന്ന ഹോട്ടലാണ് മൂൻ പേരടങ്ങുന്ന സംഘം അടിച്ചുതകർത്തത്. ഇന്നലെ രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. ഭക്ഷണം കഴിക്കാൻ ഹോട്ടലിലെത്തിയ സംഘം കാറിലിരുന്ന് ഓർഡർ ചെയ്തു. എന്നാൽ, കാറിൽ ഭക്ഷണം നൽകാനാവില്ലെന്ന് ഹോട്ടൽ ജീവനക്കാർ അറിയിച്ചു. തുടർന്ന് ഇവർ ഹോട്ടലിലേക്ക് കയറി ഭക്ഷണം വാങ്ങി. ആദ്യം ഭക്ഷണത്തിനു പണം വേണോ എന്ന് ചോദിച്ച ഇവർ പിന്നീട് പണം നൽകി. തുടർന്ന് സംഘത്തിലൊരാൾക്ക് മൊബൈൽ ഫോൺ ചാർജ് ചെയ്യണമെന്നറിയിച്ചു. മൊബൈൽ ചാർജ് ചെയ്തതിനു ശേഷം തനിക്ക് ചാർജർ കൂടി നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടു. എന്നാൽ, ചാർജർ നൽകാൻ കഴിയില്ലെന്ന് ഹോട്ടൽ ജീവനക്കാർ അറിയിച്ചു. ഇതാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് ഹോട്ടൽ ജീവനക്കാർ പ്രതികരിച്ചു. മുൻപൊരു ദിവസം കാറിലിരുന്ന് ഓർഡർ ചെയ്ത ഇവർക്ക് ഭക്ഷണം നൽകിയപ്പോൾ പണം തരാതെ പോയതുകൊണ്ടാണ് ഇത്തവണ കാറിലേക്ക് ഭക്ഷണം നൽകാതിരുന്നതെന്നും ഹോട്ടൽ ജീവനക്കാർ പറഞ്ഞു.

ഹോട്ടലിനുള്ളിലെ ഫർണിച്ചറുകളും കമ്പ്യൂട്ടറുകളുമൊക്കെ തകർന്നുകിടക്കുന്നതായി വിഡിയോയിൽ കാണാം. ഭീഷണിപ്പെടുത്തിയിട്ടാണ് അവർ പോയത്. അല്പസമയത്തിനു ശേഷം മുഖംമൂടിയൊക്കെ ധരിച്ച് തിരികെ വന്നിട്ടായിരുന്നു അതിക്രമം. ഭക്ഷണം വാങ്ങാനെത്തിയപ്പോൾ ധരിച്ചിരുന്ന അതേ വസ്ത്രങ്ങളായതിനാൽ അവരെ വേഗം മനസ്സിലാക്കാൻ സാധിച്ചു എന്ന് ജീവനക്കാരിൽ ഒരാൾ 24നോട് പറഞ്ഞു. ഭക്ഷണം കഴിച്ചിരുന്ന രണ്ട് പേരാണ് വിഡിയോ എടുത്തത്. പൊലീസ് എത്തിയപ്പോൾ സാക്ഷി പറഞ്ഞതും ഇവരാണ്. മയക്കുമരുന്ന് സംഘത്തിൽ പെട്ട സിയാദ് എന്നയാൾ സംഘത്തിലുണ്ടായിരുന്നു. ദിലീപിൻ്റെ കൈ ഒടിഞ്ഞിട്ടുണ്ട്. ഇയാൾക്ക് ഓപ്പറേഷൻ വേണമെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്നും ഹോട്ടൽ ജീവനക്കാർ പറഞ്ഞു.

]]>