hospitalized – malayalees.ch https://malayalees.ch Malayalam Online News Portal Tue, 28 Feb 2023 08:21:48 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png hospitalized – malayalees.ch https://malayalees.ch 32 32 പ്രധാനമന്ത്രിയുടെ സഹോദരൻ പ്രഹ്ലാദ് മോദിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു https://malayalees.ch/pm-modis-younger-brother-prahlad-modi-hospitalised/ Tue, 28 Feb 2023 08:21:36 +0000 https://malayalees.ch/?p=77032 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇളയ സഹോദരൻ പ്രഹ്ലാദ് മോദിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രഹ്ലാദിന് വൃക്ക സംബന്ധമായ അസുഖങ്ങൾ ഉണ്ടെന്നാണ് പ്രാഥമിക വിവരം.

ദാമോദർദാസ് മുൽചന്ദ് മോദിക്കും ഭാര്യ ഹീരാബെന്നും ജനിച്ച അഞ്ച് മക്കളിൽ നാലാമനാണ് പ്രഹ്ലാദ് മോദി. നരേന്ദ്ര മോദിയേക്കാൾ രണ്ട് വയസ്സിന് ഇളയതാണ് പ്രഹ്ലാദ് മോദി. ഗുജറാത്തിലെ അഹമ്മദാബാദിൽ അദ്ദേഹത്തിന് പലചരക്ക് കടയും ടയർ ഷോറൂമുമുണ്ട്.

]]>
കാഞ്ഞങ്ങാട് ഫിഷറീസ് ഹൈസ്കൂളിലെ 43 വിദ്യാർത്ഥികൾക്ക് അസ്വസ്ഥത; ആശുപത്രിയിൽ ചികിത്സ തേടി https://malayalees.ch/43-fisheries-high-school-students-hospitalised-at-kanhangad/ Mon, 18 Jul 2022 12:59:31 +0000 https://malayalees.ch/?p=65015 കാസർഗോഡ് സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കാഞ്ഞങ്ങാട് ഫിഷറീസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 37 കുട്ടികളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ആറ് കുട്ടികളെ നീലേശ്വരം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുട്ടികളെ സ്കൂളിൽ നിന്ന് കടപ്പുറത്ത് എത്തിച്ച് ക്ലാസെടുത്തിരുന്നു. ഇതിന് ശേഷമാണ് കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഭക്ഷ്യ വിഷബാധയല്ല കുട്ടികൾക്ക് അസ്വസ്ഥതയുണ്ടാകാൻ കാരണമെന്നാണ് ഡിഎംഒ പറയുന്നത്. കുട്ടികളിൽ ആരുടേയും നില ഗുരുതരമല്ല. 24 മണിക്കൂർ നിരീക്ഷണത്തിന് ശേഷമേ കുട്ടികളെ ഡിസ്ചാർജ് ചെയ്യൂവെന്നും ഡിഎംഒ അറിയിച്ചു.

]]>