HOSPITAL – malayalees.ch https://malayalees.ch Malayalam Online News Portal Tue, 13 Jun 2023 07:33:49 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png HOSPITAL – malayalees.ch https://malayalees.ch 32 32 ആശുപത്രിയിൽ നിന്ന് മരിച്ചെന്ന് വിധിയെഴുതി; ശവപ്പെട്ടിയിൽ നിന്ന് ‘ഉയർത്തെഴുന്നേറ്റ്’ 76കാരി https://malayalees.ch/woman-thought-dead-wakes-up-coffin-funeral/ Tue, 13 Jun 2023 07:33:38 +0000 https://malayalees.ch/?p=82663 മരിച്ചെന്ന് കരുതി അടക്കം ചെയ്യാൻ തുടങ്ങവെ ശവപ്പെട്ടിയിൽ നിന്ന് ഉയർത്തെഴുന്നേറ്റ് 76കാരി. ഇക്വഡോറിലെ ബബഹൊയോയിലാണ് സംഭവം. 76കാരിയായ ബെല്ല മൊണ്ടോയ ഹൃദയസ്തംഭനം മൂലമാണ് മരണപ്പെട്ടതായി കരുതിയത്. ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ഇവർ മരിച്ചു എന്ന് ഡോക്ടർമാർ വിധിയെഴുതി.

രാവിലെ 9 മണിയോടെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉച്ചയോടെ ഇവർ മരിച്ചു എന്ന് ഡോക്ടർമാർ പറഞ്ഞു. തുടർന്ന് ഇവരെ മറവ് ചെയ്യാനായി ശവപ്പെട്ടിയിലടച്ചു. മണിക്കൂറുകളോളം ഇവർ ശവപ്പെട്ടിയിലായിരുന്നു. ശവ സംസ്കാരച്ചടങ്ങിനിടെ ഇവർ ഉച്ചത്തിൽ ശ്വാസമെടുക്കുന്നത് ബന്ധുക്കളുടെ ശ്രദ്ധയിൽപെട്ടു. തുടർന്ന് ഇവരെ വീണ്ടും ആശുപത്രിയിലെത്തിച്ചു. നിലവിൽ ഐസിയുവിലാണ് ഇവർ.

]]>
വൈദ്യ പരിശോധനക്ക് ആശുപത്രിയിൽ എത്തിച്ച പ്രതിയുടെ ആക്രമണം; ഡോക്ടർ ഉൾപ്പെടെ അഞ്ച് പേർക്ക് പരുക്ക് https://malayalees.ch/accused-attack-hospital-doctor/ Wed, 10 May 2023 04:05:22 +0000 https://malayalees.ch/?p=80974 കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവാവിന്റെ അക്രമം. ഡോക്ടറും പോലീസുദ്യോഗസ്ഥരുമുൾപ്പെടെ അഞ്ച് പേർക്ക് കുത്തേറ്റു. കഴുത്തിൽ ഗുരുതരമായി പരുക്കേറ്റ ഡോക്ടറെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് അക്രമണം നടത്തിയത്. ഇയാളെ തിരികെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമം. ഇയാളുടെ കാലിൽ മുറിവുണ്ടായിരുന്നു. ഇത് ചികിത്സിക്കാനായാണ് സന്ദീപിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ വച്ച് കത്രിക കൊണ്ട് ഇയാൾ ഡോക്ടറെയും പൊലീസുകാരെയുമടക്കം ആക്രമിക്കുകയായിരുന്നു. ഡോക്ടറിൻ്റെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റു.

ഹൗസ് സർജൻസി ചെയ്യുന്ന ഡോ. വന്ദനയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. കോട്ടയം സ്വദേശിനിയായ വന്ദനയുടെ നില അതീവ ഗുരുതരമാണ്.

]]>
കൊവിഡ് കേസുകൾ വർധിക്കുന്നു; രാജ്യത്തെ ആശുപത്രികളിൽ ഇന്നും മോക് ഡ്രില്ലുകൾ https://malayalees.ch/india-covid-hospitals-mock-drill/ Tue, 11 Apr 2023 04:46:08 +0000 https://malayalees.ch/?p=79423 കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ആശുപത്രികളിൽ മോക് ഡ്രില്ലുകൾ ഇന്നും നടക്കും. അടിയന്തര സാഹചര്യം നേരിടാനുള്ള ക്ഷമത ഉറപ്പ് വരുത്തുന്നതിനാണ് മോക് ഡ്രില്ലുകൾ സംഘടിപ്പിക്കുന്നത്. ഭൂരിഭാഗം സംസ്ഥാനങ്ങളിലും കഴിഞ്ഞ ദിവസം മോക് ഡ്രില്ലുകൾ സംഘടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് മോക് ഡ്രിൽ.

അതേ സമയം, കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, പരിശോധനകൾ വർദ്ധിപ്പിക്കണമെന്ന് കോവിഡ് ടാസ്ക് ഫോഴ്സ് ശുപാർശ ചെയ്തു. ഹോട് സ്പോട്ടുകളും ക്ലസ്റ്ററുകളും കണ്ടെത്തണമെന്നും ടാസ്ക് ഫോഴ്സ് നിർദ്ദേശിച്ചു.

]]>
കാസർഗോഡ് ഭക്ഷ്യവിഷബാധ; സ്വകാര്യ ആശുപത്രിക്ക് വീഴ്ച സംഭവിച്ചതായി ഇൻ്റലിജൻസ് റിപ്പോർട്ട് https://malayalees.ch/kasaragod-food-poisoning-hospital/ Mon, 09 Jan 2023 04:39:22 +0000 https://malayalees.ch/?p=74156 കാസർഗോഡ് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്ക് വീഴ്ച സംഭവിച്ചതായി ഇൻ്റലിജൻസ് റിപ്പോർട്ട്. പെൺകുട്ടി ഭക്ഷ്യവിഷബാധയുമായി രണ്ടുതവണ ചികിത്സ തേടിയിട്ടും ആരോഗ്യവകുപ്പിനെ വിവരമറിയിച്ചില്ല. ഈ ഒന്നാം തീയതിയും ഈ അഞ്ചാം തീയതിയുമാണ് ചികിത്സ തേടിയത്.

ജനുവരി ഒന്നിനാണ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആദ്യമായി ഈ സ്ത്രീയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആരോഗ്യനില കൂടുതൽ വഷളായതിനെ തുടർന്ന് അഞ്ചാം തീയതിയും ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സ്വാഭാവികമായും ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ചികിത്സ തേടുന്ന ഘട്ടത്തിൽ ഒരു നടപടിക്രമം എന്ന നിലയിൽ അത് ആരോഗ്യവകുപ്പിനെ അറിയിക്കേണ്ടതുണ്ട്. അതൊരു കീഴ്‌വഴക്കത്തിൻ്റെ ഭാഗമാണ്. എന്നാൽ. ആ തരത്തിൽ ഇത് കൃത്യമായി ആരോഗ്യവകുപ്പിനെ സ്വകാര്യ ആശുപത്രി അറിയിച്ചിട്ടില്ല എന്നതാണ് ഇതിൽ വീഴ്ചയായി ആ ചൂണ്ടിക്കാട്ടുന്നത്. രണ്ട് തവണയും ആശുപത്രി ഇത് ആരോഗ്യവകുപ്പിനെ അറിയിച്ചില്ല. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഇൻ്റലിജൻസ് വിഭാഗം ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ട്.

]]>
ഇതിഹാസ താരം പെലെ ആശുപത്രിയിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മകൾ https://malayalees.ch/pele-hospitalized-brazil-football/ Thu, 01 Dec 2022 04:08:36 +0000 https://malayalees.ch/?p=72142 ബ്രസീലിൻ്റെ ഇതിഹാസ ഫുട്ബോൾ താരം പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് പരിശോധനകൾക്കായാണ് പിതാവിനെ ആശുപത്രിയിലെത്തിച്ചതെന്നും ആശങ്കപ്പെടാനില്ലെന്നും പെലെയുടെ മകൾ കെലി നാസിമെൻ്റോ പ്രതികരിച്ചു. 82കാരനായ പെലെയുടെ വൻകുടലിൽ നിന്ന് കഴിഞ്ഞ വർഷം ട്യൂമർ നീക്കം ചെയ്തിരുന്നു. ഇതിനു ശേഷം അദ്ദേഹം പതിവായി ആശുപത്രിയിൽ പരിശോധനയ്ക്ക് എത്താറുണ്ട്.

]]>
തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവം: പ്രാഥമിക റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് https://malayalees.ch/primary-inquiry-report-in-thangam-hospital-mother-and-new-born-child-death/ Fri, 08 Jul 2022 04:41:24 +0000 https://malayalees.ch/?p=64469 പാലക്കാട്‌ തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പാലക്കാട് ഡിഎംഒ പ്രാഥമിക റിപ്പോർട്ട് കൈമാറി. ആരോഗ്യമന്ത്രിക്കാണ് റിപ്പോർട്ട് കൈമാറിയത്. അമ്മയ്ക്കും കുഞ്ഞിനും ലഭിച്ച ചികിത്സ, പരിചരണം തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് നൽകിയത്. കൂടുതൽ പരിശോധനകൾക്ക് ശേഷം വിശദമായ റിപ്പോർട്ട് നൽകുമെന്ന് പാലക്കാട് ഡിഎംഒ അറിയിച്ചു.
തങ്കം ആശുപത്രിയ്‌ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

പാലക്കാട് തങ്കം ആശുപത്രിയിലെ ഡോക്ടർമാരുടെ മൊഴിയെടുത്തിരുന്നു. ആശുപത്രി ജീവനക്കാരുടെയും മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി. ചികിത്സാപിഴവെന്ന പരാതിയിലാണ് നടപടി. അമ്മയും കുഞ്ഞും മരിച്ചത് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു യുവതി കൂടി ചികിത്സാപിഴവിനെ തുടർന്ന് മരിച്ചുവെന്നാരോപിച്ച് പാലക്കാട് തങ്കം ആശുപത്രിക്കെതിരെ വീണ്ടും പരാതി വരുന്നത്. കോങ്ങാട് ചെറായ ചെറപ്പറ്റ സ്വദേശിനി കാര്‍ത്തികയാണ് (27) മരിച്ചത്. അനസ്‌തേഷ്യ നല്‍കുന്നതിനിടയില്‍ സംഭവിച്ച പിഴവാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇതുചൂണ്ടിക്കാട്ടി പാലക്കാട് സൗത്ത് പൊലീസിന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.

അതിനിടെ തങ്കം ആശുപത്രിക്കെതിരായ ആരോപണങ്ങൾ ആവർത്തിക്കുകയാണ് മരിച്ച ഐശ്വര്യയുടെ കുടുംബം. ഐശ്വര്യയുടെ ആരോഗ്യത്തെ കുറിച്ച് ആശുപത്രി അധികൃതര്‍ കൃത്യമായ വിവരങ്ങളൊന്നും നൽകിയില്ലെന്ന് ഭ‍ര്‍ത്താവ് പറഞ്ഞു. അനുമതി പത്രങ്ങളിൽ ചികിത്സയുടെ പേര് പറഞ്ഞു നിർബന്ധപൂർവം ഒപ്പു വാങ്ങി. ഗർഭപാത്രം നീക്കിയത് പോലും അറിഞ്ഞിരുന്നില്ല. ആശുപത്രി അധികൃതരോട് അങ്ങോട്ട് ചോദിച്ചപ്പോഴാണ് അക്കാര്യം അറിയിച്ചത്. ഗർഭപാത്രം നീക്കിയപ്പോൾ രക്തസ്രാവം നിന്നുവെന്ന് പറഞ്ഞ ഡോക്ടർമാർ, പിന്നെ എങ്ങനെയാണ് മരണ കാരണം രക്തസ്രവം എന്ന് പറയുന്നതെന്നും കുടുംബം ചോദിക്കുന്നു.

]]>
തങ്കം ആശുപത്രിയിൽ അമ്മയും നവജാത ശിശുവും മരിച്ച സംഭവം; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പാലക്കാട് ഡിഎംഒ https://malayalees.ch/thankam-hospital-death-will-be-investigated-by-special-team/ Tue, 05 Jul 2022 04:29:50 +0000 https://malayalees.ch/?p=64317 തങ്കം ആശുപത്രിയിൽ അമ്മയും നവജാത ശിശുവും മരിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പാലക്കാട് ഡിഎംഒ. പോസ്റ്റുമോർട്ടം റിപ്പോർട്ടും മറ്റ് വിവരങ്ങളും കിട്ടിയ ശേഷം അന്വേഷണം തുടങ്ങും. മരണത്തിൽ ചികിത്സാ പിഴവുണ്ടെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ഡിഎംഒ വ്യക്തമാക്കി.

പ്രസവത്തെതുടർന്ന് നവജാതശിശുവും അമ്മയും മരിച്ച സംഭവത്തിൽ ആശുപത്രിക്കും ഡോക്ടർമാർക്കെതിരെ ഇന്ന് നടപടിയുണ്ടായേക്കും. ചികിത്സാ പിഴവിന് ഇന്നലെ പൊലീസ് മൂന്ന് ഡോക്ടർമാർക്കെതിരെ കേസെടുത്തിരുന്നു. പ്രിയദർശിനി, നിള, അജിത് എന്നീ ഡോക്ടർമാർക്കെതിരെയാണ് ചികിത്സാപിഴവിന് പൊലീസ് കേസെടുത്തത്. തങ്കം ആശുപത്രിക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്കും കേസെടുത്തു.

പ്രസവത്തെ തുടർന്നുണ്ടായ അമിതമായ രക്തസ്രാവമെന്നാണ് മരണത്തിനിടയാക്കിയതെന്ന് ഐശ്വര്യയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ തങ്കം ആശുപത്രി അതികൃതർ ഇന്ന് മാധ്യമങ്ങളെ കണ്ട് ആശുപത്രി വാദം വിശദീകരിക്കും. രാവിലെ 11ന് പാലക്കാട് പ്രസ് ക്ലബ്ബിലാണ് വാർത്താസമ്മേളനം.

ഇന്നലെ ഡോക്ടർമാരെ അറസ്റ്റ് ചെയ്യാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് കുടുംബം നിലപാടെടുത്തതോടെ സംഘർഷഭരിതമായിരുന്നു ആശുപത്രി പരിസരം. പിന്നീട് പാലക്കാട് ഡിവൈഎസ്പിയും ആർഡിഓയും അടക്കം സ്ഥലത്തെത്തിയാണ് കുടുംബത്തെ അനുനയിപ്പിച്ചത്.തൃശൂർ മെഡിക്കൽ കോളേജിൽവെച്ച് പോസ്റ്റ്മോർട്ടം നടത്തിയ ഐശ്വര്യയുടെ മൃതദേഹം തത്തമംഗലത്തെ ഭർത്താവിന്റെ വീട്ടിൽ സംസ്‌ക്കരിച്ചു.

]]>
മൂന്നാം തരംഗത്തെ നേരിടുന്നതിൽ ആരോഗ്യവകുപ്പ് സുസജ്ജം; ചികിത്സാ പ്രതിസന്ധിയില്ല : ആരോ​ഗ്യ മന്ത്രി https://malayalees.ch/veena-george-about-hospital-covid-beds/ Mon, 24 Jan 2022 08:18:06 +0000 https://malayalees.ch/?p=55934 മൂന്നാം തരംഗത്തെ നേരിടുന്നതിൽ ആരോഗ്യവകുപ്പ് സുസജ്ജമാണെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് കൊവിഡ് ചികിത്സാ പ്രതിസന്ധിയില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടിയ ആശുപത്രികളിൽ മരുന്നുകളും ആവശ്യമായ സൗകര്യങ്ങളുമുണ്ട്. ഒരു മെഡിക്കൽ കോളജുകളിലും പ്രതിസന്ധിയില്ലെന്നും മറിച്ചുള്ള വാർത്ത അടിസ്താന ര​ഹിതമാണെന്നും ആരോ​ഗ്യ മന്ത്രി വ്യക്തമാക്കി. ( veena george about hospital covid beds ) ആശുപത്രികളിൽ ആവശ്യമായ സൗകര്യങ്ങളുണ്ട്. ആവശ്യത്തിനുള്ള മരുന്നുകൾ കരുതിയിട്ടുണ്ട്.

ആരോഗ്യപ്രവർത്തകരെ കൂടുതൽ എടുക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ജനങ്ങൾക്ക് ആശങ്കൾക്ക് വേണ്ടെന്ന് പറഞ്ഞ ആരോഗ്യമന്ത്രി ആവശ്യത്തിന് ഐസിയു ബെഡുകൾ ഉണ്ട്, മറ്റു വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും കൂട്ടിച്ചേർത്തു.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊവിഡ് രോഗികൾക്കായി 40 ഐസിയു ബെഡുകൾ ഉണ്ട്. നിലവിൽ രോഗികൾ ഉള്ളത് 20 എണ്ണത്തിൽ മാത്രമാണ്. കൊവിഡ് ഇതര രോഗികൾക്കും സൗകര്യം ഉണ്ട്. വെന്റിലേറ്റർ ഉപയോഗം ഇപ്പോൾ കുറവാണ് പല ജില്ലകളിലും കൊവിഡ് രോഗികൾക്കായി സജ്ജീകരിച്ച ഐസിയു ബെഡുകൾ ഒഴിഞ്ഞു കിടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

]]>
കാസർഗോഡ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് ഒ.പി. പ്രവർത്തനം തുടങ്ങും https://malayalees.ch/op-was-admitted-to-kasargod-medical-college-hospital-today/ Mon, 03 Jan 2022 04:05:39 +0000 https://malayalees.ch/?p=54914 പ്രതിഷേധങ്ങൾക്കൊടുവിൽ കാസർഗോഡ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് ഒ.പി. പ്രവർത്തനം തുടങ്ങും. ആരോഗ്യമന്ത്രി വീണാ ജോർജ് ഓൺലൈൻ വഴി പ്രവർത്തന ഉദ്ഘാടനം നിർവഹിക്കും. കാസർഗോഡ് മെഡിക്കൽ കോളജിൽ നിർമ്മാണം പൂർത്തിയായ അക്കാദമിക് ബ്ലോക്കിലാണ് ഒപി പ്രവർത്തനം തുടങ്ങുന്നത്.(Kasargode)

നേരത്തെ ഈ ബ്ലോക്ക് കൊവിഡ് ആശുപത്രിയായി പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ മാസം ജില്ല സന്ദർശിച്ച ആരോഗ്യ മന്ത്രി ഡിസംബർ ആദ്യവാരം ഒപി പ്രവർത്തനം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രവർത്തനം തുടങ്ങിയില്ല. കൂടാതെ കാസർഗോഡ് മെഡിക്കൽ കോളേജിൽ നിന്ന് ജീവനക്കാരെ സ്ഥലം മാറ്റുകയും ചെയ്തു. ഇതോടെ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു.

യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ മെഡിക്കൽ കോളജിൽ സംരക്ഷണ കവചം തീർത്തു. പ്രതീകാത്മക ഒ.പി തുറന്നായിരുന്നു മുസ്‍ലിം ലീഗിന്‍റെ പ്രതിഷേധം. മെഡിക്കൽ കോളജ് പ്രവർത്തന സജ്ജമാക്കാത്തതിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമരം ശക്തമാക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഇന്ന് ഒപി പ്രവർത്തനം തുടങ്ങുന്നത്.

]]>
രജനികാന്ത് ആശുപത്രി വിട്ടു; വീട്ടിൽ തിരിച്ചെത്തിയെന്ന് താരത്തിന്റെ ട്വീറ്റ് https://malayalees.ch/actor-rajinikanth-discharged-from-chennai-hospital/ Tue, 02 Nov 2021 04:29:17 +0000 https://malayalees.ch/?p=51878 സൂപ്പർസ്റ്റാർ രജനികാന്ത് ആശുപത്രി വിട്ടു. ഇന്നലെ രാത്രിയാണ് ചികിത്സ പൂർത്തിയാക്കി അദ്ദേഹം വീട്ടിലെത്തിയത്. തലച്ചോറിലെ ഞരമ്പിന് ശസ്ത്രക്രീയ നടത്തിയ ശേഷം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു രജനികാന്ത്.

വീട്ടിൽ തിരിച്ചെത്തിയതായി രജനീകാന്ത് ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഞായറാഴ്ച രാവിലെ കാവേരി ആശുപത്രിയിലെത്തി രജനി കാന്തിനെ കണ്ടിരുന്നു.

ആശുപത്രിയിലെത്തി പ്രാഥമിക പരിശോധനകൾക്കു ശേഷം രജനിയെ എംആർഐ സ്കാനിങ്ങിനു വിധേയനാക്കിയിരുന്നു. തലയുടെ സ്കാനിങ് റിപ്പോർട്ട് പുറത്തു വന്നതോടെ പക്ഷാഘാതത്തിനു തൊട്ടരികിലൂടെ താരം കടന്നു പോയതായി കണ്ടെത്തി.

രക്തക്കുഴൽ പൊട്ടിയതായും എംആർഐ സ്കാനിങ്ങിനിലൂടെ ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും പക്ഷാഘാത സാധ്യത കുറയ്ക്കുന്നതിനുമായി കരോട്ടിഡ് ആർട്ടറി റിവാസ്കുലറൈസേഷനാണു നടത്തിയത്. ദില്ലിയിലെ ദേശീയ പുരസ്‍കാര വേദിയിൽ ഏതാനും ദിവസം മുൻപാണ് രജനീകാന്ത് ദാദാസാഹേബ് ഫാൽക്കെ അവാർഡ് ഏറ്റുവാങ്ങിയത്. പ്രസിഡൻറ് രാം നാഥ് കോവിന്ദിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സന്ദർശിക്കുകയും ചെയ്‍തിരുന്നു അദ്ദേഹം.

]]>