Hospital Bill – malayalees.ch https://malayalees.ch Malayalam Online News Portal Fri, 03 Jul 2020 04:17:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Hospital Bill – malayalees.ch https://malayalees.ch 32 32 ആശുപത്രി ബില്‍ അടച്ചില്ല; യു.പിയില്‍ രോഗിയെ ജീവനക്കാര്‍ അടിച്ചുകൊന്നു https://malayalees.ch/ailing-labourer-fails-to-pay-rs-4000-hospital-bill-beaten-to-death-by-its-staff/ Fri, 03 Jul 2020 04:17:01 +0000 https://malayalees.ch/?p=27947 അലിഗഡ് നഗരത്തിലെ ക്വാർസി ബൈപ്പാസിലുള്ള സ്വകാര്യ ആശുപത്രിക്കു മുന്നിലാണ് സംഭവം

ആശുപത്രി ബിൽ അടയ്ക്കാൻ കഴിയാതിരുന്ന രോഗിയെ ജീവനക്കാർ അടിച്ചുകൊന്നു. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം.

അലിഗഡ് നഗരത്തിലെ ക്വാർസി ബൈപ്പാസിലുള്ള സ്വകാര്യ ആശുപത്രിക്കു മുന്നിലാണ് സംഭവം. 44 കാരനും കൂലി തൊഴിലാളിയുമായ സുൽത്താൻ ഖാനാണ് മരിച്ചത്. മൂത്രതടസ്സത്തിന്‍റെ ചികിത്സക്കായാണ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. ആദ്യം തന്നെ ചികിത്സാ നിരക്കിനെ കുറിച്ച് ചോദിച്ചതായി മരുമകൻ ചമൻ പറയുന്നു. അൾട്രാസൗണ്ട് സ്കാനിങ്ങിനു ശേഷം പറയാമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. എന്നാൽ സ്കാനിങ്ങില്ലാതെ തന്നെ ഹോസ്പ്പിറ്റൽ 5000 രൂപ ഈടാക്കി. തർക്കത്തെ തുടർന്ന് ഡിസ്ചാർജ് കഴിഞ്ഞ് ഇറങ്ങുകയായിരുന്ന സുൽത്താനെയാണ് ആശുപത്രി ജീവനക്കാർ റോഡിലിട്ട് തല്ലിക്കൊന്നത്. മുറിവാടക ഇനത്തിൽ 4000 രൂപയിലധികം ആവശ്യപ്പെട്ടായിരുന്നു മർദ്ദനം.

]]>