HOOCH TRAGEDY – malayalees.ch https://malayalees.ch Malayalam Online News Portal Thu, 20 Oct 2022 05:02:08 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png HOOCH TRAGEDY – malayalees.ch https://malayalees.ch 32 32 ‘മദ്യമെത്തിയത് അമ്മയുടെ കൈകളിലൂടെ’; കല്ലുവാതുക്കല്‍ കേസില്‍ മണിച്ചന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് കൂട്ടുപ്രതി ഹയറുനിസയുടെ മകള്‍ https://malayalees.ch/manichan-did-not-do-any-crime-says-sheeba/ Thu, 20 Oct 2022 05:01:48 +0000 https://malayalees.ch/?p=69898 കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ മണിച്ചന്റെ മോചനം നേരത്തെയാവണമായിരുന്നെന്ന് കൂട്ടുപ്രതി ഹയറുന്നിസയുടെ മകള്‍ ഷീബ. മണിച്ചന്‍ ഒരു തെറ്റും ചെയ്യാതെയാണ് ജയിലില്‍ കിടന്ന് ദുരിതമനുഭവിച്ചത്. മണിച്ചന്‍ അല്ല മദ്യം കച്ചവടം ചെയ്തതെന്നും അമ്മയുടെ കൈകളിലൂടെയാണ് മദ്യം എത്തിച്ചതും കഴിച്ചതുമെന്നും ഹയറുന്നിസയുടെ മകള്‍ ട്വന്റിഫോറിനോട് പറഞ്ഞു. യഥാര്‍ത്ഥ പ്രതികളെ ഇപ്പോഴും കണ്ടെത്തിയിട്ടില്ലെന്നും കേസില്‍ പുനരന്വേഷണം വേണമെന്നും ഹയറുന്നിസയുടെ മകള്‍ പറഞ്ഞു.

അതേസമയം മണിച്ചന്‍ ഇന്ന് ജയില്‍ മോചിതനായേക്കും. പിഴത്തുക അടയ്ക്കാതെ മണിച്ചനെ മോചിപ്പിക്കാന്‍ സുപ്രിം കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. നിലവില്‍ തിരുവനന്തപുരം നെട്ടുകാല്‍ തേരിയിലെ തുറന്ന ജയിലിലാണ് മണിച്ചന്‍ ഉള്ളത്. കേസിലെ ഏഴാം പ്രതിയായ മണിച്ചന്‍ 22 വര്‍ഷമായി ജയിലിലാണ്.

ഇന്നലെയായിരുന്നു സുപ്രിം കോടതിയുടെ നിര്‍ണായക തീരുമാനം. പിഴ അടച്ചില്ലെങ്കില്‍ കൂടുതല്‍ തടവ് അനുവദിക്കണം എന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് കോടതി തള്ളി. 22 വര്‍ഷമായി തടവുശിക്ഷ അനുഭവിക്കുന്ന മണിച്ചന്‍ മോചനത്തിന് 30.4 ലക്ഷം രൂപ കെട്ടിവെക്കണമെന്ന് നേരത്തെ വിധിയുണ്ടായിരുന്നു. എന്നാല്‍ 22 വര്‍ഷമായി ജയിലില്‍ കഴിയുന്ന മണിച്ചന് അത്രയും തുക കെട്ടിവെക്കാനാകില്ലെന്ന് അഭിഭാഷകന്‍ ?കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പിഴ തുക ഒഴിവാക്കി സുപ്രിം കോടതി മോചനത്തിന് അനുമതി നല്‍കിയത്.

]]>
അഹമ്മദാബാദില്‍ വ്യാജ മദ്യദുരന്തം; മരണം 23 കടന്നു https://malayalees.ch/more-than-23-people-died-in-ahmedabad-hooch-tragedy/ Tue, 26 Jul 2022 07:54:18 +0000 https://malayalees.ch/?p=65425 ഗുജറാത്തില്‍ അഹമ്മദാബാദില്‍ വ്യാജ മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 23 കടന്നു. തിങ്കളാഴ്ച മുതല്‍ ധന്ധുക താലൂക്കിലെ മാത്രം അഞ്ച് പേരാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഭാവ്‌നഗര്‍, ബോട്ടാഡ്, ബര്‍വാല, ധന്ദുക എന്നിവിടങ്ങളിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ 30 ഓളം പേര്‍ ഇപ്പോഴും ചികിത്സയിലാണെന്ന് അധികൃതര്‍ അറിയിച്ചു.

വ്യാജ മദ്യം നിര്‍മ്മിച്ച് വില്‍പന നടത്തിയതിന് ബോട്ടാഡ് ജില്ലയില്‍ നിന്നുള്ള മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാനും വ്യാജമദ്യമുണ്ടാക്കിയവരെ പിടികൂടാനും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്ന് ഭാവ്‌നഗര്‍ റേഞ്ച് ഐജി പറഞ്ഞു.

വ്യാജമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അനുശോചനമറിയിച്ചു. 40ലധികം പേരെ ഇതുവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഭാവ്‌നഗറിലെ ആശുപത്രി സന്ദര്‍ശിക്കുമെന്നും എഎപി നേതാവ് പറഞ്ഞു.

]]>