Hong Kong – malayalees.ch https://malayalees.ch Malayalam Online News Portal Tue, 28 Feb 2023 11:43:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Hong Kong – malayalees.ch https://malayalees.ch 32 32 945 ദിവസത്തിന് ശേഷം ഹോങ്കോങ്ങിൽ മാസ്ക് ഒഴിവാക്കി https://malayalees.ch/hong-kong-scraps-one-of-worlds-longest-mask-mandate-after-945-days/ Tue, 28 Feb 2023 11:43:10 +0000 https://malayalees.ch/?p=77056 മാർച്ച് 1 മുതൽ ഹോങ്കോങ്ങിന്റെ കൊവിഡ് -19 മാസ്ക് മാൻഡേറ്റ് റദ്ദാക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ജോൺ ലീ പറഞ്ഞു. ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ നീണ്ടുനിന്ന മാസ്‌ക് മാൻഡേറ്റുകളിൽ ഒന്നിന് അവസാനമാകുകയാണ്. 945 ദിവസങ്ങൾക്ക് ശേഷമാണ് ഹോങ്കോങ്ങിൽ മാസ്ക് നിർത്തലാക്കുന്നത് എന്ന് ബ്ലൂംബെർഗിന്റെ റിപ്പോർട്ട് പറയുന്നു. രാജ്യത്തേക്ക് സന്ദർശകരെയും ബിസിനസുകാരെയും തിരിച്ചുകൊണ്ടുവരാനും സാധാരണ ജീവിതം പുനഃസ്ഥാപിക്കാനുമാണ് സർക്കാർ നീക്കം. ( Hong Kong scraps mask mandate )

മാർച്ച് 1 മുതൽ നടപടി പ്രാബല്യത്തിൽ വരുമെന്ന് ജോൺ ലീ പറഞ്ഞു, “നാളെ മുതൽ ഞങ്ങൾ പൂർണ്ണമായും സാധാരണ നിലയിലേക്ക് മടങ്ങുകയാണ്.” എന്നാണ് അദ്ദേഹം പറഞ്ഞത്. കൊവിഡ് മഹാമാരിയിൽ പുറകോട്ട് പോയ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുവരാനും വിനോദസഞ്ചാരികളെയും ബിസിനസുകളെയും തിരികെ കൊണ്ടുവരുന്നതിനായി സർക്കാർ “ഹലോ ഹോങ്കോംഗ്” എന്ന പേരിൽ ഒരു കാമ്പെയ്‌നും ആരംഭിച്ചിട്ടുണ്ട്.

ആഗോളതലത്തിൽ ഇപ്പോഴും മാസ്‌ക് നിർബന്ധമാക്കുന്ന സ്ഥലങ്ങളിലൊന്നാണ് ഹോങ്കോംഗ്. ആശുപത്രികൾ പോലുള്ള ഉയർന്ന അപകടസാധ്യതയുള്ള സ്ഥലങ്ങളിലെ അഡ്മിനിസ്ട്രേറ്റർക്ക് ജീവനക്കാരും സന്ദർശകരും മാസ്ക് ധരിക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കുമെന്ന് ജോൺ ലീ പറഞ്ഞു. ചൈനയിലെ മെയിൻലാൻഡിൽ ആളുകൾക്ക് ഇനി മാസ്ക് ധരിക്കേണ്ടതില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു, എന്നാൽ വിമാനത്താവളങ്ങളും ട്രെയിൻ സ്റ്റേഷനുകളും പോലുള്ള പൊതു ഇൻഡോർ ഏരിയകളിൽ മാസ്ക് ധരിക്കണം.

]]>
സ്വത്ത് തർക്കം; ഹോങ്കോംഗിൽ മോഡലിനെ കൊന്ന് മൃതദേഹം ഫ്രിഡ്ജിൽ ഒളിപ്പിച്ചു; 4 പേർ അറസ്റ്റിൽ https://malayalees.ch/four-held-after-model-abby-chois-dismembered-body-found/ Mon, 27 Feb 2023 04:55:29 +0000 https://malayalees.ch/?p=76928 ഹോങ്കോംഗിൽ മോഡലിനെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ചു. മോഡലും യൂട്യൂബറുമായ എബി ചോയി എന്ന പെൺകുട്ടിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സ്വത്ത് തർക്കമാണ് കൊലപാതക കാരണമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ചയാണ് യുവതിയെ കാണാതായത്. ചൊവ്വാഴ്‌ച ലുങ് മെയ് ഗ്രാമത്തിലെ ഒരു വീട്ടിലെ ഫ്രിഡ്ജിൽ നിന്നും യുവതിയുടെ മൃതദേഹാവശിഷ്ടങ്ങൾ പൊലീസ് കണ്ടെടുത്തതോടെ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഇരയും മുൻ ഭർത്താവിന്റെ കുടുംബവും തമ്മിൽ സാമ്പത്തിക തർക്കങ്ങൾ ഉണ്ടായിരുന്നു. ഇര സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിലെ അതൃപ്തി കൊലപാതകത്തിൽ കലാശിച്ചായി പൊലീസ് സൂപ്രണ്ടിനെ ഉദ്ധരിച്ച് എഎഫ്‌പി റിപ്പോർട്ട് ചെയ്തു.

മുൻ ഭർത്താവിന്റെ പിതാവ് വാടകയ്‌ക്കെടുത്ത വീട്ടിലെ ഫ്രിഡ്ജിൽ നിന്നുമാണ് യുവതിയുടെ രണ്ട് കാലുകളും തിരിച്ചറിയൽ കാർഡും ക്രെഡിറ്റ് കാർഡുകളും കണ്ടെത്തിയത്. മനുഷ്യശരീരം ഛേദിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും ലഭിച്ചു. മുൻ ഭർത്താവിൻ്റെ മാതാപിതാക്കളെയും ജ്യേഷ്ഠനെയും അറസ്റ്റ് ചെയ്‌തെങ്കിലും 28 കാരനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ശനിയാഴ്ച ബോട്ടിൽ നഗരം വിടാൻ ശ്രമിക്കുന്നതിനിടെയാണ് മുൻ ഭർത്താവിനെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് അറിയിച്ചു.

അതേസമയം പെൺകുട്ടിയുടെ ബാക്കി ശരീരഭാഗങ്ങൾക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

]]>
യുഎഇയെ കീഴടക്കി ഹോങ്കോങിന് ഏഷ്യാ കപ്പ് യോഗ്യത; കളിക്കുക ഇന്ത്യയുടെ ഗ്രൂപ്പിൽ https://malayalees.ch/hong-kong-play-asia-cup-uae/ Fri, 26 Aug 2022 04:22:37 +0000 https://malayalees.ch/?p=67102 15ആമത് ഏഷ്യാ കപ്പിലെ അവസാന ടീമായി ഹോങ്കോങ്. അവസാന യോഗ്യതാ മത്സരത്തിൽ യുഎഇയെ മറികടന്നാണ് ഹോങ്കോങ് ഏഷ്യാ കപ്പ് യോഗ്യത നേടിയത്. മത്സരത്തിൽ ഹോങ്കോങ് ഒരു ഓവറും 8 വിക്കറ്റും ബാക്കിനിർത്തി 148 റൺസ് എന്ന വിജയലക്ഷ്യം മറികടന്നു. ഇന്ത്യയും പാകിസ്താനും ഉൾപ്പെടുന്ന ഗ്രൂപ്പ് എയിലാണ് ഹോങ്കോങ് ഉൾപ്പെട്ടിരിക്കുന്നത്. ഈ മാസം 31ന് ഇന്ത്യക്കെതിരെയാണ് ഹോങ്കോങിൻ്റെ ആദ്യ മത്സരം.

ഈ മാസം 27നാണ് ഏഷ്യാ കപ്പ് ആരംഭിക്കുക. ഉദ്ഘാടന മത്സരത്തിൽ അഫ്ഗാനിസ്താനും ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടും. ടൂർണമെൻ്റിൽ പാകിസ്താൻ ആണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. ഓഗസ്റ്റ് 28ന് ദുബായിൽ മത്സരം നടക്കും. ക്രിക്കറ്റിൽ നിന്ന് താത്കാലിക ഇടവേള കഴിഞ്ഞെത്തുന്ന കോലിയുടെ തിരിച്ചുവരവ് കൂടിയാണ് ഏഷ്യാ കപ്പ്. വിശ്രമത്തിലായിരുന്ന വിരാട് കോലി ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. ഫോമിലല്ലാത്ത കോലിയ്ക്ക് ടി20 ലോകകപ്പിന് മുൻപ് ഫോമിലേക്ക് തിരിച്ച് വരാനുള്ള അവസരം കൂടിയാണ് ഏഷ്യ കപ്പ്.

ജഡേജ, ചാഹൽ, ബിഷ്ണോയ് എന്നിവർക്കൊപ്പം വെറ്ററൻ സ്പിന്നർ അശ്വിനും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ഭുവനേശ്വർ കുമാർ നയിക്കുന്ന പേസ് നിരയിൽ അർഷദീപ് സിംഗ്, ആവേശ് ഖാൻ എന്നിവർ ടീമിൽ ഇടംപിടിച്ചു. പരുക്കിന്റെ പിടിയിലായ ബുമ്രയെ ടീമിലുൾപ്പെടുത്തിയില്ല. ഹാർദിക് പാണ്ഡ്യ ടീമിൽ ഇടം നേടി. ലഭിച്ച അവസരങ്ങൾ നന്നായി വിനിയോഗിച്ച ദീപക് ഹൂഡയ്ക്കും അവസരം ലഭിച്ചു. ഋഷഭ് പന്തും ദിനേശ് കാർത്തികുമാണ് വിക്കറ്റ് കീപ്പർമാർ.

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ മുൻ താരം വിവിഎസ് ലക്ഷ്മൺ തന്നെ ഇന്ത്യയെ പരിശീലിപ്പിക്കും. ഇക്കാര്യത്തിൽ ബിസിസിഐ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മുതിർന്ന പരിശീലകനും ഇന്ത്യ അണ്ടർ 19, എ ടീം പരിശീലകനുമായ ലക്ഷ്മൺ സിംബാബ്‌വെ പരമ്പരയിലും ഇന്ത്യയുടെ പരിശീലകനായിരുന്നു.

ഇന്ത്യയുടെ പ്രധാന പരിശീലകൻ രാഹുൽ ദ്രാവിഡിനു കൊവിഡ് ബാധിച്ചതിനെ തുടർന്നാണ് ലക്ഷ്മണെ ഏഷ്യാ കപ്പിൽ പരിശീലകനാക്കിയത്. സിംബാബ്‌വെ പര്യടനത്തിൽ ദ്രാവിഡ് ഇന്ത്യൻ ടീമിനൊപ്പം ഉണ്ടായിരുന്നില്ല. ഏഷ്യാ കപ്പ് പരിഗണിച്ച് ദ്രാവിഡിനു വിശ്രമം നൽകിയതിനാൽ ലക്ഷ്മൺ ആയിരുന്നു ഇന്ത്യയുടെ രണ്ടാം നിര സംഘത്തെ പരിശീലിപ്പിച്ചത്.

]]>