honey trap – malayalees.ch https://malayalees.ch Malayalam Online News Portal Thu, 27 Jul 2023 08:02:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png honey trap – malayalees.ch https://malayalees.ch 32 32 പത്തനംതിട്ടയിൽ 75 കാരനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം കവർന്നു; സീരിയൽ നടി ഉൾപ്പെടെ അറസ്റ്റിൽ https://malayalees.ch/pathanamthitta-serial-actress-honey-trap/ Thu, 27 Jul 2023 08:02:39 +0000 https://malayalees.ch/?p=85114
പത്തനംതിട്ടയിൽ 75 കാരനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം കവർന്ന കേസിൽ സീരിയൽ നടി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശി ( 32 ), സുഹൃത്ത് പരവൂർ കലയ്‌ക്കോട് സ്വദേശി ബിനു (48) എന്നിവരാണ് പിടിയിലായത്.

കേരള സർവ്വകലാശാലാ മുൻ ജീവനക്കാരന്റെ 11 ലക്ഷം രൂപയാണ് ഇരുവരും ചേർന്ന് കവർന്നത്. വീട് വാടകയ്ക്ക് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് നിത്യ 75 കാരനെ പരിചയപ്പെടുന്നത്. വീട് വാടകയ്ക്ക് നിത്യ എടുത്തതോടെ ഇരുവരും തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തിപ്പെട്ടു. വാടകയ്ക്കെടുത്ത വീട്ടിലേക്ക് വയോധികനെ വിളിച്ചുവരുത്തി. ഭീഷണിപ്പെടുത്തി വസ്ത്രങ്ങൾ അഴിപ്പിച്ച ശേഷം നിത്യയ്ക്കൊപ്പം നിർത്തി അശ്ലീല ഫോട്ടോയെടുത്തുവെന്നാണ് പോലീസ് പറയുന്നത്. ദൃശ്യം പുറത്തുവിടാതിരിക്കണമെങ്കിൽ 25 ലക്ഷം രൂപ നൽകണമെന്നായിരുന്നു തട്ടിപ്പ് സംഘത്തിന്റെ ആവശ്യം. ഈ പേരിൽ 11 ലക്ഷം രൂപ വരെ തട്ടിയെടുത്തു.

പിന്നാലെ തട്ടിപ്പിനിരയായ വ്യക്തി സംഭവം പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. പൊലീസിന്റെ നിർദേശ പ്രകാരം ബാക്കി പണം തരാമെന്ന വ്യാജേന നിത്യയേയും കൂട്ടാളിയേയും 75 കാരൻ പട്ടത്തെ ഫ്‌ളാറ്റിൽ വിളിച്ചു വരുത്തി. ഇവിടെ വച്ച് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.

]]>
ഹണിട്രാപ്പിൽ 68 കാരനെ കുടുക്കി 23 ലക്ഷം തട്ടി; വേ്‌ളാഗറും ഭർത്താവും പിടിയിൽഹണിട്രാപ്പിൽ 68 കാരനെ കുടുക്കി 23 ലക്ഷം തട്ടി; വേ്‌ളാഗറും ഭർത്താവും പിടിയിൽ https://malayalees.ch/kerala-vlogger-honey-trap/ Mon, 21 Nov 2022 08:26:14 +0000 https://malayalees.ch/?p=71614 ഹണിട്രാപ് കേസിൽ വ്‌ളോഗറും ഭർത്താവും പിടിയിൽ. തൃശൂർ കുന്നംകുളം സ്വദേശി നാലകത്ത് നിഷാദും വ്‌ളോഗറായ ഭാര്യയുമാണ് അറസ്റ്റിലായത്. 68 കാരനെ കെണിയിൽപ്പെടുത്തി ഭീഷണിപ്പെടുത്തി 23 ലക്ഷം കവർന്നുവെന്നതാണ് കേസ്. 

തിരൂർ കൽപ്പകഞ്ചേരിയിലാണ് സംഭവം. ഇൻസ്റ്റഗ്രാം വഴി റിക്വസ്റ്റ് അയച്ച് ചാറ്റ് ചെയ്താണ് യുവതി ബന്ധം സ്ഥാപിക്കുന്നത്. പിന്നീട് വീട്ടിൽ വിളിച്ച് വരുത്തി ബന്ധം പുതുക്കും. ഒടുവിൽ കൊച്ചിയിലേക്ക് വിളിച്ച് വരുത്തി സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. തുടർന്ന് ഈ ചിത്രങ്ങൾ പുറത്ത് വിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് 68 കാരനിൽ നിന്ന് 23 ലക്ഷം രൂപ തട്ടിയെടുത്തത്. ഭർത്താവിന്റെ ഒത്താശയോടെയാണ് തട്ടിപ്പ്.

ഇത്രയധികം രൂപ തട്ടിയെടുത്തിട്ടും ബ്ലാക്ക് മെയിലിംഗ് തുടർന്നതോടെയാണ് ഹണിട്രാപ് ഇര പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ഇരുവരും അറസ്റ്റിലായി. വ്‌ളോഗറിന് ചെറിയ ഇരട്ടക്കുട്ടികളാണ് എന്ന കാരണത്താൽ ഇവർക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഭർത്താവ് ജയിലിലാണ്

]]>
ഹണി ട്രാപ് വിവാദം; പൊലീസ് ഉദ്യോഗസ്ഥന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും https://malayalees.ch/honey-trap-police-officers-statement-should-take/ Mon, 13 Sep 2021 08:21:50 +0000 https://malayalees.ch/?p=49505 ഹണി ട്രാപ് വിവാദത്തില്‍ പരാതി നല്‍കിയ എസ്‌ഐയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കേസ് അന്വേഷിക്കുന്ന നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും പൊലീസ് ഉദ്യോഗസ്ഥന്റെ മൊഴി രേഖപ്പെടുത്തുന്നത്. ഹണി ട്രാപ് നടത്താന്‍ എസ്‌ഐ ആവശ്യപ്പെട്ടുവെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.

പൊലീസ് ഉദ്യോഗസ്ഥന്റെ പരാതിയില്‍ യുവതിക്ക് പണം നല്‍കിയെന്ന പറയുന്ന തിയതികളില്ല. ഈ വിശദാംശങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. വിവരശേഖരണം പൂര്‍ത്തിയായാല്‍ ഉടന്‍ യുവതിയെ ചോദ്യം ചെയ്യും.

കൂടുതല്‍ ഉദ്യോഗസ്ഥര്‍ ഹണി ട്രാപില്‍ പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. ഉന്നതതല അന്വേഷണത്തിനും സാധ്യതയുണ്ട്. ഹണി ട്രാപ് നടത്താന്‍ പരാതിക്കാരനായ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതായി യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

]]>