Home – malayalees.ch https://malayalees.ch Malayalam Online News Portal Sat, 13 Aug 2022 04:35:57 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Home – malayalees.ch https://malayalees.ch 32 32 ഹർ ഘർ തിരംഗ രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കും; വീട്ടിൽ ദേശീയ പതാക ഉയർത്തി മോഹൻലാൽ https://malayalees.ch/mohanlal-raised-the-national-flag-at-home/ Sat, 13 Aug 2022 04:35:41 +0000 https://malayalees.ch/?p=66356 ആസാദി കാ അമൃത് മഹോത്സവത്തിൽ അഭിമാനപൂർവ്വം പങ്കു ചേരുകയാണെന്ന് നടൻ മോഹൻലാൽ. എളമക്കരയിലെ വീട്ടിൽ ദേശീയ പതാക ഉയർത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹർ ഘർ തിരംഗ രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കും. എല്ലാ പൗരന്മാരും വീടുകളിൽ പതാക ഉയർത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ പുരോ​ഗതിക്കും രാജ്യസ്നേഹം ഊട്ടിയുറപ്പിക്കാനുമൊക്കെ ഇതിലൂടെ സാധിക്കട്ടെയെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഹർ ഘർ തിരംഗ് പ്രചാരണത്തിന് ഇന്ന് മുതൽ തുടക്കമാവുകയാണ്. രാജ്യവ്യാപകമായി വിപുലമായ ആഘോഷങ്ങൾക്കാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തെ രാഷ്ട്രീയപാർട്ടികൾ അടക്കം ഏറ്റെടുത്തിട്ടുണ്ട്.

സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികാഘോഷത്തിൽ ഇന്ന് മുതൽ മൂന്ന് ദിവസം രാജ്യം ത്രിവർണ്ണമണിയും. വീടുകൾ, സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാ ഇടങ്ങളിലും പതിനഞ്ചാം തീയതി വരെ ഹർ ഘർ തിരംഗ് ആഘോഷത്തിന്റെ ഭാഗമായി പതാക ഉയരും. പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരമാണ് പ്രചാരണം.

ഇതാദ്യമായാണ് ദേശീയ തലത്തിൽ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ദേശീയ പതാക ഉയർത്തുന്നത്. 20 കോടി വീടുകളിൽ ദേശീയ പതാക ഉയർത്തുകയാണ് പ്രചാരണത്തിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യം. ഫ്ലാഗ് കോഡിലെ ഭേദഗതി പ്രകാരം ഹർ ഘർ തിരംഗിന്റെ ഭാഗമായി വീടുകളിൽ ഉയർത്തുന്ന പതാക രാത്രിയിൽ താഴ്‌ത്തേണ്ടതില്ല.

സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും, കേന്ദ്രഭരണ പ്രദേശങ്ങളിൽ ലെഫ്. ഗവർണർമാരുമാണ് പരിപാടി ഏകോപിപ്പിക്കുക. ഹർ ഘർ തിരംഗ പ്രചാരണ ഭാഗമായി തപാൽ വകുപ്പ് ഒരു കോടിയിലേറെ പതാകകൾ ഇതിനകം വിറ്റഴിച്ചു കഴിഞ്ഞു. ഡൽഹി സർക്കാരും വിപുലമായ ആഘോഷ പരിപാടികൾക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.

]]>
വെറും 125 ദിവസം കൊണ്ട് വീട് പണിതു; ചെലവായത് 18,500 രൂപ മാത്രം; ഇത് ‘മഹേഷ് കൃഷ്ണൻ മോഡൽ’ https://malayalees.ch/mahesh-krishnan-builds-low-cost-house-for-18500/ Tue, 28 Jun 2022 04:51:25 +0000 https://malayalees.ch/?p=63992 വീട് പണിയാൻ കുറഞ്ഞത് ഒരു വർഷമാണ് സാധാരണായി എടുക്കാറ്. സിമന്റ്, കല്ല്, മണൽ ഉൾപ്പെടെയുള്ള വസ്തുക്കൾ വാങ്ങുന്നത്‌ മുതൽ തുടങ്ങും വീട്ടുടമയുടെ ആശങ്ക. ഈ 21-ാം നൂറ്റാണ്ടിൽ കോൺക്രീറ്റ് കെട്ടിടങ്ങളുടെ കാലത്ത് ഇതൊന്നുമില്ലാതെ വീട് പണിയുക സാധ്യവുമല്ല. എന്നാൽ പണ്ട് കാലത്തേത് പോലെ മണ്ണ് കൊണ്ട് നിർമിച്ച വീട് വളരെ കുറഞ്ഞ ചെലവിൽ നിർമിച്ച് ലോകത്തെ അംബരിപ്പിക്കുകയാണ് ബംഗളൂരു സ്വദേശിയായ മഹേഷ് കൃഷ്ണൻ.

നഗരത്തിന്റെ തിരക്കുകളിൽ നിന്നും ശബ്ദകോലാഹലങ്ങളിൽ നിന്നും മാറി ഗ്രാമത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് മഹേഷ് വീട് വയ്ക്കാനായി തെരഞ്ഞെടുത്തത്. 125 ദിവസം കൊണ്ടാണ് വീട് പണി പൂർത്തിയാക്കിയത്. ചെലവോ വെറും 18,500 രൂപയും.

19 വർഷണായി ഹോസ്പിറ്റാലിറ്റി രംഗത്ത് പ്രവർത്തിച്ചുവരികയായിരുന്ന മഹേഷ് കൃഷ്ണൻ ലേ മെറീഡിയൻ, താജ് ഗേറ്റ് വേ തുടങ്ങിയ വമ്പന്മാർക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. അത്യാഡംബരങ്ങൾ കണ്ട് ജീവിച്ചതുകൊണ്ട് തന്നെ സ്വന്തം വീട് പ്രകൃതിയോടിണങ്ങിയ സാധാരണ വീട് മതിയെന്ന് മഹേഷ് തീരുമാനിച്ചു.

ജോലി രാജി വച്ച മഹേഷ് കൃഷി പഠിച്ചെടുക്കുകയും, പരമ്പരാഗത രീതിയിലുള്ള നിർമാണ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കുകയും ചെയ്തു. അങ്ങനെയാണ് സ്വന്തമായി വീട് നിർമക്കാൻ തീരുമാനിക്കുന്നത്.

മണ്ണ്, ചാണം, കല്ലുകൾ, വൈക്കോൽ എന്നിവ ഉപയോഗിച്ചായിരുന്നു വീട് നിർമാണം. 300 ചതുരശ്ര അടിയുള്ള വീടാണ് മഹേഷ് കൃഷ്ണൻ നിർമിച്ചത്.

]]>