Hollywood – malayalees.ch https://malayalees.ch Malayalam Online News Portal Mon, 06 Mar 2023 11:01:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Hollywood – malayalees.ch https://malayalees.ch 32 32 ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് അപകടം; വാരിയെല്ലിന് പരുക്ക് https://malayalees.ch/amitabh-bachchan-injured-during-cinema-shooting/ Mon, 06 Mar 2023 11:01:20 +0000 https://malayalees.ch/?p=77475 സിനിമാ ചിത്രീകരണത്തിനിടെ അമിതാഭ് ബച്ചന് പരുക്ക്. വാരിയെല്ലിന് ക്ഷതമേറ്റ ബച്ചനെ ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ചത്തെ വിശ്രമമെടുക്കാനാണ് ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.സിടി സ്‌കാന്‍ എടുത്ത ശേഷം ബച്ചന്‍ മുംബൈയിലേക്ക് മടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരുക്കേറ്റതെന്നാണ് വിവരം.(amitabh bachchan injured during cinema shooting)

പ്രൊജക്ട് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതിനിടയിലായിരുന്നു സംഭവം. ബച്ചന്റെ വലതുവശത്തെ വാരിയെല്ലിന് പരുക്കുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ ബ്ലോഗിലൂടെ ബച്ചന്‍ തന്നെയാണ് പരുക്കിന്റെ കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്.

‘ശരീരം ചലിപ്പിക്കാന്‍ കഴിയാത്ത വേദനയുണ്ട്. ഏതാനും ആഴ്ചകള്‍ ബെഡ് റെസ്റ്റ് എടുക്കേണ്ടിവരും. വേദനയ്ക്കുള്ള മരുന്നുകളുണ്ട്. ചെയ്യേണ്ട ജോലികളെല്ലാം താത്കാലികമായി നിര്‍ത്തിയിരിക്കുകയാണ്. ബച്ചന്‍ കുറിച്ചു.

ദീപിക പദുകോണ്‍, പ്രഭാസ്, ദിഷ പടാനി എന്നിര്‍ക്കൊപ്പം അമിതാഭ് ബച്ചന്‍ അഭിനയിക്കുന്ന പ്രൊജക്ട് കെ അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

]]>
‘ഹോളിവുഡ് പൂര്‍ണമായും പ്രവര്‍ത്തനരഹിതമായി’; സിസ്റ്റത്തില്‍ നിന്ന് പുറത്തുകടക്കണം; എം.നൈറ്റ് ശ്യാമളന്‍ https://malayalees.ch/hollywood-has-become-completely-dysfunctional-says-m-night-shyamalan/ Sat, 28 Jan 2023 04:56:12 +0000 https://malayalees.ch/?p=75191 ഹോളിവുഡ് സിനിമയെ കുറിച്ചുള്ള തന്റെ ഇപ്പോഴത്തെ കാഴ്ചപ്പാട് തുറന്നുപറഞ്ഞ് സംവിധായകനും നടനുമായ മനോജ് നൈറ്റ് ശ്യാമളന്‍. ഹോളിവുഡ് പൂര്‍ണമായും പ്രവര്‍ത്തന രഹിതമായെന്നാണ് എം നൈറ്റ് ശ്യാമളന്റെ വിമര്‍ശനം. തന്റെ ഏറ്റവും പുതിയ ത്രില്ലര്‍ ചിത്രം ‘നോക്ക് അറ്റ് ദ ക്യാബിന്‍’ രണ്ടുദിവസം മുന്‍പാണ് തീയറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് പ്രതികരണങ്ങള്‍ ലഭിച്ചുതുടങ്ങുന്നതിനിടയിലാണ് സംവിധായകന്റെ ഹോളിവുഡിന് നേരെയുള്ള ആക്രമണം.Hollywood has become completely dysfunctional says M.night Shyamalan

1999ല്‍ പുറത്തിറങ്ങിയ ഇതിഹാസ ചിത്രം’ദി സിക്സ്ത് സെന്‍സ്’, ‘അണ്‍ബ്രേക്കബിള്‍’, ‘സൈന്‍സ്’, ‘സ്പ്ലിറ്റ്’ തുടങ്ങി ഒട്ടനവധി ചിത്രങ്ങള്‍ ഹിറ്റാക്കിയ സംവിധായകനാണ് ശ്യാമളന്‍. ഇന്ന് ഏതാണ്ട് നിശ്ചലമായി തുടങ്ങിയ ഹോളിവുഡിന്റെ പ്രേക്ഷകര്‍ പോലും മൂകരായി മാറിയിരിക്കുകയാണെന്ന് ശ്യാമളന്‍ വിമര്‍ശിച്ചു. ഹോളിവുഡിന്റെ ഈ സ്റ്റുഡിയോ സിസ്റ്റത്തില്‍ നിന്ന് പുറത്തുകടന്നാണ് ഇന്ന് താന്‍ പ്രവര്‍ത്തിക്കുന്നത്. ഹോളിവുഡിന്റെ ഇന്നത്തെ അവസ്ഥയെ രോഗബാധയെന്നാണ് ശ്യാമളന്‍ വിശേഷിപ്പിക്കുന്നത്.

‘ഹോളിവുഡില്‍ ഇന്നിറങ്ങുന്ന ചിത്രങ്ങള്‍ കാണുമ്പോള്‍ വ്യഭിചാരമാണ് ഇവിടെ നടക്കുന്നതെന്ന് തോന്നാറുണ്ട്. ഹോളിവുഡിന്റെ പ്രേക്ഷകര്‍ മൂകരാണ്. ഈ മേഖല തന്നെ പ്രവര്‍ത്തന രഹിതമായി പോയിരിക്കുന്നു. പൂര്‍ണമായും അപര്യാപ്തതയുടെ അടയാളങ്ങളായി സിനിമകള്‍ മാറിയിരിക്കുന്നു’.

‘അമേരിക്കന്‍ ബ്യൂട്ടി’, ‘മഗ്‌നോളിയ’, ‘ബീയിംഗ് ജോണ്‍ മാല്‍ക്കോവിച്ച്’, ‘ദി ഇന്‍സൈഡര്‍’ തുടങ്ങിയ 99കളിലെ തന്റെ ചിത്രങ്ങളെ കുറിച്ചും ശ്യാമളന്‍ പറഞ്ഞു. അന്നത്തെ കാലത്ത് ഈ വ്യവസായം തന്നെ വ്യത്യസ്തമായിരുന്നു. വിശാലമായ പ്രേക്ഷകര്‍ക്കായി കഥ പറയാന്‍ എങ്ങനെ നല്ല കഥാകൃത്തുക്കളെ കിട്ടുമെന്നായിരുന്നു അന്നത്തെ ചിന്ത. ഇപ്പോള്‍ അങ്ങനെയല്ല.

വലിയ ബജറ്റുകള്‍ ചിത്രങ്ങള്‍ ഉപേക്ഷിച്ചായാലും ഒറ്റയ്ക്ക് മുന്നോട്ട് പോകണം. നിലവിലെ സിസ്റ്റത്തില്‍ നിന്ന് പുറത്തുകടന്ന് സിനിമയ്ക്കുള്ള മുതല്‍മുടക്ക് സ്വയം കണ്ടെത്തണം. അതാണ് ഇനിയുള്ള ഏക മാര്‍ഗം. റിസ്‌ക് ഏറ്റെടുത്ത് ചെറിയ സിനിമകള്‍ ചെയ്യുക. നമ്മള്‍ പരസ്പരം വിശ്വസിക്കുന്നുണ്ടോ എന്നാണ് സത്യാനന്തര കാലഘട്ടത്തില്‍ ചോദിക്കാനുള്ളത്..എം നൈറ്റ് ശ്യാമളന്‍ പറഞ്ഞു.

]]>
ആറ് ദിവസത്തെ തിരച്ചില്‍; നടി നയാ റിവേരയുടെ മൃതദേഹം കണ്ടെത്തി https://malayalees.ch/actress-naya-rivera-body-found/ Tue, 14 Jul 2020 08:50:08 +0000 https://malayalees.ch/?p=28487 ആറ് ദിവസം നീണ്ട തിരച്ചിലിനൊടുവിൽ നടിയും ​ഗായികയും മോഡലുമായ നയാ റിവേരയുടെ മൃതദേഹം കണ്ടെത്തി. സൌത്തേണ്‍ കാലിഫോര്‍ണിയയിലെ പിരു തടാകത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 33 കാരിയായ റിവേരയെ നാല് വയസ്സുള്ള മകനൊപ്പം ബോട്ടിൽ യാത്ര ചെയ്യുമ്പോഴാണ് കാണാതായത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നും ആത്മഹത്യയല്ലെന്നും തടാകത്തില്‍ മുങ്ങിപ്പോയതാണെന്നുമാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി.

ആറ് ദിവസത്തെ തിരച്ചില്‍; നടി നയാ റിവേരയുടെ മൃതദേഹം കണ്ടെത്തി

ഈ മാസം 8ന് ഉച്ചയ്ക്ക് ഒരു മണിയോടെ റിവേര മകനൊപ്പം പിരു തടാകത്തിന് സമീപമെത്തി ബോട്ട് വാടകയ്ക്കെടുക്കുകയായിരുന്നു. മൂന്ന് മണിക്കൂര്‍ കഴിഞ്ഞും തിരിച്ചെത്തിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റിവേരയുടെ മകനെ ബോട്ടില്‍ ഉറങ്ങുന്ന നിലയില്‍ കണ്ടത്. അമ്മയെ വെള്ളത്തില്‍ കാണാതായെന്നാണ് മകന്‍ പറഞ്ഞത്. മകനെ ലൈഫ് ജാക്കറ്റ് ധരിപ്പിച്ചിരുന്നു. മറ്റൊരു ലൈഫ് ജാക്കറ്റ് ബോട്ടിലുണ്ടായിരുന്നു.

ആറ് ദിവസത്തെ തിരച്ചില്‍; നടി നയാ റിവേരയുടെ മൃതദേഹം കണ്ടെത്തി

ഉടന്‍ തന്നെ മുങ്ങല്‍ വിദഗ്ധരെ തിരച്ചിലിന് അയച്ചു. ഹെലികോപ്ടറുകളും ഡ്രോണുകളും തിരച്ചില്‍ നടത്തി. തടാകത്തില്‍ മുങ്ങിപ്പോയതാകാമെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. ബോട്ടിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് വെള്ളത്തില്‍ വീണതാകാം. മകനെ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും സ്വന്തം ജീവന്‍ റിവേരയ്ക്ക് രക്ഷിക്കാനായില്ലെന്നും അധികൃതര്‍ പറഞ്ഞു.

ആറ് ദിവസത്തെ തിരച്ചില്‍; നടി നയാ റിവേരയുടെ മൃതദേഹം കണ്ടെത്തി

മകനെ അച്ഛനൊപ്പം അന്ന് തന്നെ വിട്ടു. നടൻ റയാൻ ഡോർസേയാണ് റിവേരയുടെ ഭര്‍ത്താവ്. 2018ൽ ഇവർ വേർപിരിഞ്ഞു. 2009 മുതൽ 2015 വരെ ഫോക്‌സിൽ സംപ്രേഷണം ചെയ്ത ഗ്ലീ എന്ന ഷോയില്‍ റിവേരയുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. 2016ല്‍ സോറി നോട്ട് സോറി എന്ന പേരില്‍ ഓര്‍മക്കുറിപ്പ് പുറത്തിറക്കി. അടുത്ത കാലത്ത് യുട്യൂബിലൂടെ റിലീസ് ചെയ്യുന്ന സ്റ്റെപ് അപ് എന്ന ഷോയിലും റിവേരയുടെ സാന്നിധ്യമുണ്ട്.

]]>
മിതാലി രാജായി തപ്സി പന്നു; ശബാഷ് മിതു അണിയറയിലൊരുങ്ങുന്നു https://malayalees.ch/confirmed-taapsee-pannu-to-play-mithali-raj-in-biopic-shabaash-mithu/ Tue, 03 Dec 2019 09:49:13 +0000 https://malayalees.ch/?p=19919 ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിത കഥ പറയുന്ന ശബാഷ് മിതു അണിയറയില്‍ ഒരുങ്ങുന്നു. റയീസ് ഫെയിം രാഹുല്‍ ധൊലാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തപ്സി പന്നുവാണ് നായികയാകുന്നത്. മിതാലിയുടെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നത് ഒരു അംഗീകാരമാണെന്നാണ് തപ്സി പറയുന്നത്. മിതാലിയുടെ 37ാം പിറന്നാളിനോടനുബന്ധിച്ച് തപ്സി തന്നെയാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവച്ചത്. മിതാലിയും തപ്സിയും ചേര്‍ന്ന് കേക്ക് മുറിച്ച് ജന്‍മദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും തപ്സി പങ്കുവച്ചിട്ടുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കുന്ന ആദ്യ വനിതാ ക്രിക്കറ്റ്താരം എന്ന നേട്ടം മിതാലി സ്വന്തമാക്കിയിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വനിതാ താരം കൂടിയാണ് മിതാലി. ട്വന്റി ട്വന്റിയില്‍ നിന്നും വിരമിച്ച മിതാലി ഏകദിനത്തില്‍ കളിക്കുന്നുണ്ട്.

]]>
ജോക്കറിന് വെനീസ് ചലച്ചിത്ര മേളയില്‍ മികച്ച സിനിമാ പുരസ്കാരം https://malayalees.ch/joker-wins-best-film-at-venice-film-festival/ Mon, 09 Sep 2019 14:18:03 +0000 https://malayalees.ch/?p=15054 വെനീസ് ചലച്ചിത്രമേളയില്‍ മികച്ച സിനിമയായി ജോക്കര്‍ സിനിമയെ തെരഞ്ഞെടുത്തു. വെനീസിലെ പുരസ്കാരം ഓസ്കാര്‍ അവാര്‍ഡിലും പ്രതിഫലിക്കാന്‍ സാധ്യതയുള്ളതിനാല്‍ തന്നെ പുരസ്കാരനേട്ടം വലിയ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികള്‍ കാണുന്നത്. കഴിഞ്ഞ വര്‍ഷം വെനീസില്‍ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ റോമ, ഷെയ്പ്പ് ഓഫ് വാട്ടര്‍ എന്നീ സിനിമകള്‍ ഓസ്കാറിലും കഴിഞ്ഞ തവണ മിന്നുന്ന പുരസ്കാര നേട്ടങ്ങള്‍ സ്വന്തമാക്കിയിരുന്നു.

ഒരു സ്റ്റാന്‍ഡ്അപ് കൊമേഡിയനില്‍ നിന്ന് ‘ജോക്കറി’ലേക്കുള്ള ആര്‍തര്‍ ഫ്‌ളെക്ക് എന്ന കഥാപാത്രത്തിന്റെ കഥ പറയുന്ന ജോക്കര്‍ സിനിമ ഹോളിവുഡ് ഈ വര്‍ഷം കാത്തിരിക്കുന്ന ഏറ്റവും വലിയ സിനിമകളിലൊന്നാണ്. ദി ഹാങ് ഓവർ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ടോഡ് ഫിലിപ്സാണ് ജോക്കര്‍ സംവിധാനം ചെയ്തിരിക്കുന്നത്. മൂന്ന് തവണ അക്കാദമി അവാർഡ് നോമിനേഷൻ ലഭിച്ച ഹ്വാക്കിൻ ഫീനിക്സാണ് ജോക്കറില്‍ ഐതിഹാസിക വില്ലന് വീണ്ടും ജീവൻ പകരുന്നത്. ഡാർക്ക് നൈറ്റിലെ ബാറ്റ്മാന്റെ എതിരാളി ജോക്കറായി അഭിനയിച്ച ഹീത്ത് ലെഡ്ജറുടെ അഭിനയത്തോട് കിടപിടിക്കുന്നതാണ് ജോക്കറിലെ ഹ്വാക്കിൻ ഫീനിക്സിന്റെ പ്രതിഭ എന്നാണ് വെനീസില്‍ നിന്നുള്ള സിനിമാ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തുന്നത്. എൺപതുകളിൽ പുറത്തിറങ്ങിയ മാർട്ടിൻ സ്കോർസെസിയുടെ ദി കിങ് ഓഫ് കോമഡിയിൽ നിന്ന് പ്രേരണ ഉൾക്കൊണ്ടാണ് ഫിലിപ്സ് ജോക്കർ ഒരുക്കിയിരിക്കുന്നത്. ചിത്രം ഒക്ടോബറില്‍ ഇന്ത്യയില്‍ പ്രദര്‍ശനത്തിന് വരും.

]]>
ആരാധകരില്‍ ആവേശം നിറച്ച് ഗെയിം ഓഫ് ത്രോണ്‍സ് ട്രെയിലറെത്തി https://malayalees.ch/game-of-thrones-8th-season-trailer/ Thu, 07 Mar 2019 05:15:12 +0000 https://malayalees.ch/?p=3916 ഗെയിം ഓഫ് ത്രോണ്‍സ് എട്ടാം സീസണിന്റെ ട്രെയിലര്‍ പുറത്തിറക്കി. ട്രെയിലര്‍ യൂ ട്യൂബില്‍ തരംഗമാവുകയാണ്.

ഗെയിം ഓഫ് ത്രോണ്‍സ് ആരാധകരുടെ ആകാംക്ഷ പതിന്മടങ്ങാക്കിയാണ് ഒരു മിനിറ്റ് 53 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറെത്തിയത്. ആര്യാ സ്റ്റാര്‍ക്കിലാണ് ട്രെയിലര്‍ തുടങ്ങുന്നത്. ആറ് എപ്പിസോഡുകള്‍ ആണ് എട്ടാമത്തെ സീസണിലുള്ളത്.

ഏഴാം സീസണ്‍ അവസാനിച്ചപ്പോള്‍ സങ്കടത്തിലായ ആരാധകരെല്ലാം ട്രെയിലര്‍ കണ്ട് ആവേശത്തിലാണ്. അടുത്ത മാസം 14നാണ് പരമ്പര എച്ച്.ബി.ഒ സംപ്രേഷണം ചെയ്യുക.

]]>