hockey – malayalees.ch https://malayalees.ch Malayalam Online News Portal Wed, 08 Nov 2023 04:58:11 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png hockey – malayalees.ch https://malayalees.ch 32 32 വനിതാ ഹോക്കി ലോക റാങ്കിംഗ്; ആറാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ https://malayalees.ch/indian-womens-hockey-team-reclaims-best-ever-6th-position-in-world-rankings/ Wed, 08 Nov 2023 04:58:06 +0000 https://malayalees.ch/?p=90759 ഹോക്കി ലോക റാങ്കിംഗിൽ ആറാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ വനിതകൾ. 2368.83 റേറ്റിംഗ് പോയിന്റുമായി ഇംഗ്ലണ്ടിനെ മറികടന്നു. ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലും ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസിലും നടത്തിയ തകർപ്പൻ പ്രകടനമാണ് തുണയായത്.

ഏഷ്യൻ ഗെയിംസിന് മുമ്പ് എട്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാൽ കോണ്ടിനെന്റൽ ഷോപീസിലെ വെങ്കല മെഡലും റാഞ്ചിയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലെ കിരീട നേട്ടവും ആറാം സ്ഥാനത്തേക്കുള്ള വനിതാ ടീമിൻ്റെ തിരിച്ചുവരവിന് വഴിയൊരുക്കി. ലോക റാങ്കിംഗിൽ ഇന്ത്യയുടെ ഏറ്റവും മികച്ച മുന്നേറ്റമായിരുന്നു ആറാം സ്ഥാനത്തേക്കുള്ള ഉയർച്ച.

3422.40 പോയിന്റുമായി നെതർലൻഡ്‌സ് ലോകത്തിലെ ഏറ്റവും മികച്ച വനിതാ ഹോക്കി ടീമായി തുടരുന്നു. ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തും അർജന്റീന മൂന്നാം സ്ഥാനത്തുമാണ്. ബെൽജിയം ജർമനി എന്നിവയാണ് ഇന്ത്യക്ക് മുകളിലുള്ള രണ്ട് ടീമുകൾ. 2608.77 പോയിന്റുമായി ബെൽജിയം നാലാം സ്ഥാനത്തും 2573.72 പോയിന്റുമായി ജർമനി അഞ്ചാം സ്ഥാനത്തുമാണ്.

ലോക റാങ്കിംഗിലെ കുതിപ്പ്, വരാനിരിക്കുന്ന എഫ്‌ഐഎച്ച് ഹോക്കി ഒളിമ്പിക് യോഗ്യതാ മത്സരങ്ങൾക്ക് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് ഊർജം പകരുന്നതാണ്. ജനുവരി 13 മുതൽ 19 വരെ റാഞ്ചിയിലാണ് യോഗ്യതാ മത്സരങ്ങൾ. അടുത്ത വർഷത്തെ പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടുന്നതിനായി ജർമ്മനി, ന്യൂസിലൻഡ്, ജപ്പാൻ, ചിലി, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഇറ്റലി, ചെക്ക് റിപ്പബ്ലിക് എന്നിവർക്കെതിരെ ഇന്ത്യ ഏറ്റുമുട്ടും.

]]>
ഏഷ്യന്‍ ഗെയിംസ്; പുരുഷ ഹോക്കിയില്‍ ഇന്ത്യയുടെ വിജയക്കുതിപ്പ്; സിംഗപ്പൂരിനെ 16-1ന് തകര്‍ത്തു https://malayalees.ch/asian-games-2023-india-crush-singapore-16-1-in-mens-hockey/ Tue, 26 Sep 2023 07:47:36 +0000 https://malayalees.ch/?p=88425 ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യയുടെ വിജയക്കുതിപ്പ് തുടരുന്നു. 16-1ന് സിംഗപ്പൂരിനെ തകര്‍ത്തു. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഇന്ത്യ മത്സരത്തില്‍ സര്‍വാധിപത്യം നേടി. രണ്ട് മത്സരത്തില്‍ നിന്ന് 32 ഗോളാണ് ഇന്ത്യ അടിച്ചെടുത്തത്. അടുത്ത മത്സരത്തില്‍ ശക്തരായ ജപ്പാനാണ് ഇന്ത്യയുടെ എതിരാളികള്‍.

ആദ്യ ക്വാര്‍ട്ടറിന്റെ 12-ാം മിനിറ്റില്‍ ഇന്ത്യ ഗോളടി തുടങ്ങി. മന്‍ദീപ് സിംഗിലൂടെ ആണ് ഇന്ത്യ ആദ്യം ഗോള്‍ വല ചലിപ്പിച്ചത്. 15ാം മിനുട്ടില്‍ ലളിത് ഉപാധ്യയിലൂടെയാണ് ഇന്ത്യ ലീഡുയര്‍ത്തിയത്. ഗുര്‍ജന്തിലൂടെ 21ാം മിനുട്ടിലാണ് ഇന്ത്യയുടെ മൂന്നാം ഗോള്‍ പിറന്നത്. 22ാം മിനുട്ടില്‍ സുമിത്തിലൂടെ ഇന്ത്യ നാലാം ഗോള്‍ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തു. 23ാം മിനുട്ടില്‍ പെനല്‍റ്റി കോര്‍ണറിലൂടെ ഇന്ത്യ അഞ്ചാം ഗോള്‍ നേടി. 30ാം മിനുട്ടില്‍ ഇന്ത്യ ആറാം ഗോള്‍ നേടി. പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് ഹാര്‍ദിക് അമിത് നല്‍കിയ പാസിനെ അമിത് ലക്ഷ്യത്തിലെച്ചു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ 6-0ന് ഇന്ത്യ ആധിപത്യം നേടിയെടുത്തു.

37ാം മിനുട്ടില്‍ ഇന്ത്യ മന്‍പ്രീതിലൂടെ ഏഴാം ഗോള്‍ നേടി.തൊട്ടടുത്ത മിനുട്ടില്‍ ഷംസീറിലൂടെ ഇന്ത്യ സ്‌കോര്‍ബോര്‍ഡില്‍ എട്ടാം ഗോള്‍ ചേര്‍ത്തു. 39-ാം മിനുട്ടില്‍ ഹര്‍മന്‍പ്രീതിലൂടെ ഇന്ത്യ അടുത്ത പ്രഹരം സൃഷ്ടിച്ചു. 40ാം മിനുട്ടില്‍ ഹര്‍മന്‍പ്രീത് ഹാട്രിക്ക് പൂര്‍ത്തിയാക്കി. 42ാം മിനുട്ടില്‍ ഇന്ത്യ ഗോള്‍ നമ്പര്‍ 11 ആക്കി ഉയര്‍ത്തി. ഹര്‍മന്‍പ്രീതാണ് ഇന്ത്യക്കായി ലക്ഷ്യം കണ്ടത്. 50ാം മിനുട്ടില്‍ മന്ദീപിലൂടെ ഇന്ത്യ 12ാം ഗോള്‍ നേടി.

തൊട്ടടുത്ത മിനുട്ടില്‍ അഭിഷേകിലൂടെ ഇന്ത്യ 13ാം ഗോള്‍ നേടി. അഭിഷേക് വീണ്ടും വലകുലിക്കിയതോടെ ഇന്ത്യ കൂറ്റന്‍ ജയം ഉറപ്പിച്ചു. 55ാം മിനുട്ടില്‍ വരുണിലൂടെ ഇന്ത്യ 15ാം ഗോള്‍ നേടിയപ്പോള്‍ 56ാം മിനുട്ടില്‍ പെനല്‍റ്റി കോര്‍ണറിലൂടെ 16ാം ഗോളും നേടി. 53ാം മിനുട്ടില്‍ സിംഗപ്പൂരിന് ആശ്വാസമായി ആദ്യ ഗോള്‍ പിറന്നത്. മുഹമ്മദാണ് സിംഗപ്പൂരിനായി ആശ്വാസഗോള്‍ നേടിയത്.

]]>
ഹോക്കി ലോകകപ്പ്; ന്യൂസീലൻഡിനോട് തോറ്റ് ഇന്ത്യ പുറത്ത് https://malayalees.ch/hockey-world-cup-india-lost-newzealand/ Mon, 23 Jan 2023 04:43:06 +0000 https://malayalees.ch/?p=74866 ഹോക്കി ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ കാണാതെ ഇന്ത്യ പുറത്ത്. ഇന്ന് നടന്ന ക്രോസോവർ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യയുടെ പരാജയം. നിശ്ചിത സമയത്ത് 3-3 എന്ന സ്കോറിന് സമനില പാലിച്ച മത്സരത്തിൻ്റെ ഷൂട്ടൗട്ടിൽ 5-4 എന്ന സ്കോറിന് ഇന്ത്യ മുട്ടുമടക്കുകയായിരുന്നു. രണ്ട് ഗോളിന് മുന്നിൽ നിന്നതിനു ശേഷമാണ് ഇന്ത്യ വീണത്. ക്വാർട്ടറിൽ ന്യൂസീലൻഡ് ബെൽജിയത്തെ നേരിടും.

17ആം മിനിട്ടിൽ ലളിത് കുമാറിലൂടെ ഇന്ത്യയാണ് ലീഡെടുത്തത്. 24ആം മിനിട്ടിൽ പെനാൽറ്റി കോർണറിൽ നിന്ന് സുഖ്ജീത് സിംഗ് ഇന്ത്യയുടെ ലീഡുയർത്തി. 28ആം മിനിട്ടിൽ ന്യൂസീലൻഡ് ഒരു ഗോൾ മടക്കി. 41ആം മിനിട്ടിൽ വരുൺ കുമാറിലൂടെ ഇന്ത്യ വീണ്ടും ലീഡുയർത്തി. എന്നാൽ മൂന്ന് മിനിട്ടുകൾക്കുള്ളിൽ ന്യൂസീലൻഡ് തിരിച്ചടിച്ചു. 52ആം മിനിട്ടിൽ അവർ സമനില പിടിക്കുകയും ചെയ്തു. 55ആം മിനിട്ടിൽ ഹർമൻപ്രീതിൻ്റെ ഒരു ശ്രമം ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തുപോയി. തുടർന്ന് ഷൂട്ടൗട്ട്. ഷൂട്ടൗട്ടിൽ 3-3 എന്ന സ്കോറിൽ സമനില ആയതോടെ കളി സഡൻ ഡെത്തിലേക്ക്.

]]>
നോക്കൗട്ടിൽ കടക്കാൻ വേണ്ടത് 15 ഗോൾ; 16 ഗോളടിച്ച് ഇന്ത്യ സൂപ്പർ ഫോറിൽ https://malayalees.ch/asia-cup-hockey-india-won/ Fri, 27 May 2022 07:42:28 +0000 https://malayalees.ch/?p=62507 ഏഷ്യാ കപ്പ് പുരുഷ ഹോക്കിയിൽ ഇന്ത്യ സൂപ്പർ ഫോറിൽ. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ഇൻഡോനേഷ്യയെ എതിരില്ലാത്ത 16 ഗോളുകൾക്ക് തകർത്തെറിഞ്ഞാണ് ഇന്ത്യ നോക്കൗട്ടിൽ പ്രവേശിച്ചത്. മത്സരത്തിൽ 15 ഗോൾ ലീഡിലെങ്കിലും ജയിച്ചെങ്കിലേ ഇന്ത്യക്ക് നോക്കൗട്ടിൽ പ്രവേശിക്കാൻ സാധിക്കുമായിരുന്നുള്ളൂ. ഗ്രൂപ്പിൽ ഇന്ത്യക്കും പാകിസ്താനും നാല് പോയിൻ്റ് വീതം ഉണ്ടെങ്കിലും ഗോൾ എണ്ണത്തിൽ മുന്നിലെത്തിയ ഇന്ത്യ സൂപ്പർ ഫോറിൽ പ്രവേശിക്കുകയായിരുന്നു.

]]>
ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം നല്‍കണം: ഷാഫി പറമ്പില്‍ https://malayalees.ch/shafi-parambil-says-pr-sreejesh-has-to-be-honored/ Mon, 09 Aug 2021 13:21:54 +0000 https://malayalees.ch/?p=47873 ടോക്യോ ഒളിംപിക്‌സിൽ വെങ്കലം നേടിയ ഹോക്കി ടീമിന്റെ ഗോൾ കീപ്പറായ മലയാളിയായ പി.ആർ. ശ്രീജേഷിന് സംസ്ഥാന സർക്കാർ പാരിതോഷികം നൽകണമെന്ന് ഷാഫി പറമ്പിൽ എംഎൽഎ. 50 വർഷത്തിന് ശേഷമാണ് ഒരു മലയാളി ഒളിംപിക്‌സിൽ മെഡൽ നേടുന്നതെന്ന് ഷാഫി പറഞ്ഞു.

1972 ലെ മ്യൂണിച്ച് ഒളിംപിക്‌സിൽ വെങ്കല മെഡൽ നേടിയ അന്നത്തെ ഹോക്കി ടീം ഗോൾ കീപ്പർ മാനുവൽ ഫെഡറിക്‌സിന് ശേഷം ഒളിംപിക്‌സ് മെഡൽ കേരളത്തിലെത്തിച്ച ശ്രീജേഷിന് അടിയന്തരമായി പാരിതോഷികം പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കായിക വകുപ്പ് മന്ത്രിക്കും കത്തയച്ചെന്നും ഷാഫി വ്യക്തമാക്കി. ഇത്തരത്തിൽ പാരിതോഷികം നൽകുന്നത് വരും തലമുറയ്ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ഒളിംപിക്‌സിൽ മെഡൽ നേടിയവർക്ക് വിവിധ സംസ്ഥാനങ്ങളും കായിക സംഘടനകളും സ്വകാര്യ വ്യക്തികളും പാരിതോഷികങ്ങൾ പ്രഖ്യാപിച്ചിട്ടിട്ടും കേരള സർക്കാർ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാത്തത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.

]]>
ടോക്യോ ഒളിമ്പിക്സ്: വനിതാ ഹോക്കി സെമിഫൈനലിലും ഇന്ത്യക്ക് പരാജയം https://malayalees.ch/olympics-womens-hockey-india-lost-semifinal/ Wed, 04 Aug 2021 13:04:39 +0000 https://malayalees.ch/?p=47668 ടോക്യോ ഒളിമ്പിക്സ് വനിതാ ഹോക്കി സെമിഫൈനലിലും ഇന്ത്യക്ക് പരാജയം. കരുത്തരായ അർജന്റീനയ്ക്കെതിരെയാണ് ഇന്ത്യ പരാജയപ്പെട്ടത്. കളിയിലുടനീളം ആഥിപത്യം പുലർത്തിയ ലാറ്റിനമേരിക്കൻ ടീം ഒന്നിനെതിരെ ഗോളുകൾക്ക് ഇന്ത്യയെ കീഴടക്കുകയായിരുന്നു. ക്യാപ്റ്റൻ നോയൽ ബാരിയോന്യുവോ അർജൻ്റീനയ്ക്കായി ഇരട്ട ഗോൾ നേടി. ഗുർജിത് കൗർ ആണ് ഇന്ത്യയുടെ ആശ്വാസ ഗോൾ ഗോൾ നേടിയത്. (womens hockey india lost)

ഒരു ഗോളിനു മുന്നിൽ നിന്നതിനു ശേഷമാണ് ഇന്ത്യ മത്സരം പരാജയപ്പെട്ടത്. കളി തുടങ്ങി രണ്ടാം മിനിട്ടിൽ തന്നെ ഇന്ത്യ മുന്നിലെത്തി. പെനൽറ്റി കോർണറിൽ നിന്ന് ഗുർജിത് കൗർ ആണ് ഇന്ത്യക്കായി സ്കോർ ചെയ്തത്. സാവധാനം കളി പിടിച്ച അർജൻ്റീന പിന്നീട് മത്സരത്തിലുടനീളം ഇന്ത്യയെ വിറപ്പിച്ചു. ഇടത് പാർശ്വത്തിലൂടെ ആക്രമണങ്ങൾ മെനഞ്ഞ അർജൻ്റീനയെ പലപ്പോഴും ഇന്ത്യ പണിപ്പെട്ടാണ് പിടിച്ചുനിർത്തിയത്. 18ആം മിനിട്ടിൽ പെനൽറ്റി കോർണറിലൂടെ അർജൻ്റീന സമനില പിടിച്ചു. 36ആം മിനിട്ടിൽ ലഭിച്ച മറ്റൊരു പെനൽറ്റി കോർണർ ലക്ഷ്യത്തിലെത്തിച്ച് അർജൻ്റീന കളിയിൽ ലീഡെടുത്തു. അവസാന ക്വാർട്ടറിൽ ഇന്ത്യ സമനിലക്കായി പൊരുതിയെങ്കിലും അർജൻ്റൈൻ പ്രതിരോധം വഴങ്ങിയില്ല. അവസാന പത്ത് മിനിട്ടുകളിൽ രണ്ട് അസാമാന്യ സേവുകൾ നടത്തിയ അർജൻ്റൈൻ ഗോൾ കീപ്പർ ബെലൻ സുച്ചിയും ഇന്ത്യൻ ആക്രമണങ്ങളെ തടഞ്ഞുനിർത്തി.

]]>
ഒളിമ്പിക്സ് പുരുഷ ഹോക്കി; ഇന്ത്യ പൊരുതി തോറ്റു https://malayalees.ch/india-loses-hockey-semi/ Tue, 03 Aug 2021 03:56:19 +0000 https://malayalees.ch/?p=47560 ഒളിമ്പിക്സ് പുരുഷ ഹോക്കി സെമിഫൈനലിൽ ഇന്ത്യയ്ക്ക് തോൽവി. ബെൽജിയത്തിനെതിരെയാണ് ഇന്ത്യ പൊരുതി തോറ്റത്. 5-2 ആണ് സ്കോർ. (India loses Hockey semi) ആവേശകരമായ മത്സരത്തിൽ ആദ്യം പിന്നിൽ നിന്ന ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. ഹർമൻപ്രീത് സിം​ഗും മൻദീപ് സിം​ഗുമാണ് ഇന്ത്യയ്ക്ക് വേണ്ടി ​ഗോളുകൾ നേടിയത്. എന്നാൽ ബെൽജിയത്തിന്റെ അലക്സാണ്ടർ ഹെൻഡ്രിക്ക് ​ഗോൾ അടിച്ച് ടീമിനെ സമനിലയിൽ എത്തിച്ചു. പിന്നീട് വീണ്ടും കളി അവസാന ക്വാർട്ടറിലേക്ക് കടന്നപ്പോൾ അലക്സാണ്ടർ ഹെൻഡ്രിക്ക് തന്നെ വീണ്ടും മൂന്ന് ​ഗോൾ അടിച്ച് ബെൽജിയത്തിന്റെ സ്കോർ നാല് ​ഗോളുകളിലേക്ക് ഉയർത്തി ഇന്ത്യയെ പിന്തള്ളി. നാലാം കോൾ ബെൽജിയമടിച്ചത് പെനൽറ്റിയിലൂടെയാണ്.

പുരുഷ ഹോക്കിയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തും ബെൽജിയം രണ്ടാം സ്ഥാനക്കാരുമാണ്. പൂൾ ബിയിൽ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ടീമാണ് ബെൽജിയം. ശക്തരായ ബെൽജിയത്തിനൊപ്പം ഇന്ത്യയും ഒട്ടും മോശമല്ലാത്ത പ്രകടനമാണ് കാഴ്ചച്ചത്. മലയാളികൾക്ക് അഭിമാനമായി പിആർ ശ്രീജേഷും ​ഗോൾ വലയത്തിലുണ്ടായിരുന്നു.

1972 ൽ മ്യൂണിക്കിൽ സെമി ഫൈനൽ കളിച്ച ഇന്ത്യ അത് ശേഷം ടോക്യോ ഒളിമ്പിക്സിലാണ് ആദ്യമായി സെമി കളിക്കുന്നത്. മുൻപ് 1964 ലാണ് ഏറ്റവും ഒടുവിൽ ഇന്ത്യ ഒളിമ്പിക്സ് വേദിയിൽ ഫൈനൽ കളിക്കുന്നത്. വർഷങ്ങൾക്ക് ശേഷം ഇന്ത്യ ഫൈനലിൽ എത്തുമെന്ന പ്രതീക്ഷയാണ് ഇതോടെ അസ്ഥമിച്ചത്.

]]>
ടോക്യോ ഒളിമ്പിക്സ്: ഹോക്കി സന്നാഹ മത്സരത്തിൽ ജർമനിയോട് പൊരുതിക്കീഴടങ്ങി ഇന്ത്യ https://malayalees.ch/tokyo-olympics-india-hockey-lost-germany/ Thu, 22 Jul 2021 13:04:42 +0000 https://malayalees.ch/?p=47156 ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിന് തോൽവി. ജർമനിക്കെതിരായ സന്നാഹ മത്സരത്തിൽ 3-2 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഒരു ഘട്ടത്തിൽ 2-0 എന്ന നിലയിൽ പതറിയ ഇന്ത്യ അവിടെ നിന്ന് തിരികെ വന്ന് മികച്ച കളി കെട്ടഴിച്ചെങ്കിലും വിജയിക്കാനായില്ല. ഈ മാസം 24നാണ് ഇന്ത്യൻ ടീമിൻ്റെ ആദ്യ മത്സരം. അർജന്റീന, ഓസ്‌ട്രേലിയ, ജപ്പാൻ, ന്യൂസിലാൻഡ്, സ്‌പെയ്ൻ എന്നിവർ അടങ്ങുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉള്ളത്. ( tokyo olympics india hockey )

രണ്ടാം ക്വാർട്ടറിൻ്റെ അവസാനം വരെ ഇന്ത്യ 2-0നു പിന്നിലായിരുന്നു. ഒരു ഫീൽഡ് ഗോളും ഒരു പെനാൽറ്റി കോർണർ ഗോളും നേടി മുന്നിലെത്തിയ ജർമ്മനിയെ പിന്നീട് ഇന്ത്യ ഒപ്പം പിടിച്ചു. ദിൽപ്രീത് സിങ്ങും മൻപ്രീത് സിങ്ങും ഗോൾ നേടി കളി സമനിലയായിക്കിയെങ്കിലും ഒരു ഗോൾ കൂടി നേടിയ ജർമ്മനി ഇന്ത്യയെ കീഴ്പ്പെടുത്തുകയായിരുന്നു. മത്സരത്തിൽ മലയാളി ഗോൾകീപ്പർ പിആർ ശ്രീജേഷ് രണ്ട് മികച്ച സേവുകൾ നടത്തിയിരുന്നു.

ഒളിമ്പിക്സിൽ ഇന്ത്യ ഏറ്റവുമധികം മെഡൽ നേടിയിട്ടുള്ള ഇനമാണ് ഹോക്കി. 8 തവണ ഇന്ത്യൻ പുരുഷ ടീം ഒളിമ്പിക്സിൽ സ്വർണം നേടിയിട്ടുണ്ട്. ആകെ 11 മെഡലുകൾ. 1928 മുതൽ 1956 വരെ ഇന്ത്യ തുടർച്ചയായി 6 സ്വർണമെഡലുകൾ നേടി. അത് ഇപ്പോഴും റെക്കോർഡ് ആണ്. 84 ലോസ് ആഞ്ചലസ് ഒളിമ്പിക്സിനു ശേഷം ഇന്ത്യ ഒരു തവണ പോലും അവസാന അഞ്ച് സ്ഥാനങ്ങളിൽ പോലും ഫിനിഷ് ചെയ്തിട്ടില്ല. 1980 മോസ്കോ ഒളിമ്പിക്സിലാണ് ഇന്ത്യ അവസാനമായി സ്വർണമെഡൽ നേടിയത്. 41 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാനാണ് ഇന്ത്യ ടോക്യോയിൽ എത്തിയിരിക്കുന്നത്.

]]>