hockey belgium – malayalees.ch https://malayalees.ch Malayalam Online News Portal Thu, 05 Aug 2021 13:02:06 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png hockey belgium – malayalees.ch https://malayalees.ch 32 32 ടോക്യോ ഒളിമ്പിക്സ്: ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയെ വീഴ്ത്തി ബെൽജിയം പുരുഷ ഹോക്കി ചാമ്പ്യന്മാർ https://malayalees.ch/olympics-hockey-belgium-gold-medal/ Thu, 05 Aug 2021 13:01:56 +0000 https://malayalees.ch/?p=47729 ടോക്യോ ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ ബെൽജിയത്തിനു സ്വർണം. ഫൈനലിൽ ഓസ്ട്രേലിയയെ കീഴടക്കിയാണ് ലോക ചാമ്പ്യന്മാർ ഒളിമ്പിക്സിലും ഒന്നാമത് എത്തിയത്. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിലാണ് ബെൽജിയം ഓസ്ട്രേലിയയെ കീഴടക്കി ജേതാക്കളായത്. നിശ്ചിത സമയത്ത് ഒരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനില പാലിക്കുകയായിരുന്നു. ഷൂട്ടൗട്ടിൽ ബെൽജിയം മൂന്ന് കിക്കുകൾ സ്കോർ ചെയ്തപ്പോൾ ഓസ്ട്രേലിയക്ക് രണ്ടെണ്ണമേ ലക്ഷ്യത്തിലെത്തിക്കാനായുള്ളൂ. സെമിഫൈനലിൽ ഇന്ത്യയെ കീഴടക്കിയാണ് ബെൽജിയം ഫൈനലിൽ പ്രവേശിച്ചത്. ഓസ്ട്രേലിയ ആവട്ടെ ജർമ്മനിയെ വീഴ്ത്തി കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തു. (olympics hockey belgium gold)

മത്സരത്തിൽ കൂടുതൽ ആധിപത്യം പുലർത്തിയ ബെൽജിയം തന്നെയാണ് ആദ്യം സ്കോർ ചെയ്തത്. 32ആം മിനിട്ടിൽ വാൻ ഓബൽ നേടിയ ഗോളിലൂടെ ലോക ചാമ്പ്യന്മാർ മുന്നിലെത്തി. 47ആം മിനിട്ടിൽ ഓസ്ട്രേലിയ ഒപ്പമെത്തി. ടോം വിക്കം ആണ് ഓസീസിൻ്റെ സമനില ഗോൾ നേടിയത്. തുടർന്ന് ഇരു ടീമുകൾക്കും ഗോൾവല ഭേദിക്കാനായില്ല.

അതേസമയം, പുരുഷ ഹോക്കിയിൽ ഇന്ത്യ വെങ്കലം നേടി. പതിറ്റാണ്ടുകൾ നീണ്ടു നിന്ന കാത്തിരിപ്പിന് ഒടുവിലാണ് ഇന്ത്യ ഹോക്കിയിൽ മെഡൽ നേടുന്നത്. വെങ്കലം നേടി ഇന്ത്യ ചരിത്രം എഴുതി. 5-4 ആണ് സ്കോർ.

ഒന്നിനെതിരെ മൂന്ന് ​ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യയുടെ ഉയർത്തെഴുനേൽപ്പ്. ഇന്ത്യയ്ക്ക് വേണ്ടി സിമ്രൻജിത് സിം​ഗ്, ഹാർദിക് സിം​ഗ്, ഹർമൻപ്രീത്, രൂപീന്ദർ സിം​ഗ് എന്നിവരാണ് ​ഗോളുകൾ നേടിയത്.

അറ്റാക്കിം​ഗിൽ ശ്രദ്ധയൂന്നിയാണ് ഇരുടീമുകളും കളിക്കുന്നത്. കളി തുടങ്ങുമ്പോൾ ജർമനി ഒരു ​ഗോളിന് മുന്നിലായിരുന്നു. തിമൂർ ഒറൂസാണ് ജർമനിക്ക് വേണ്ടി ​ഗോൾ നേടിയത്. ഇതിന് പിന്നാലെ ഇന്ത്യയുടെ സിമ്രൻജിത്ത് ​ഗോൾ നേടി. തുടർന്ന് 24-ാം മിനിറ്റിലും 25-ാം മിനിറ്റിലും നിക്ലാസ് വെലനും, ബെനെഡിക്ടും സ്കോർ ചെയ്തു. 28-ാം മിനിറ്റിൽ ഹർദിക് സിം​ഗ് ​ഗോൾ അടിച്ച് സ്കോർ 3-1 ൽ നിന്ന് 3-2 ലേക്ക് ഉയർത്തി. പിന്നീട് ഹർമൻപ്രീത് ​ഗോൾ വല കുലുക്കി സ്കോർ 3-3 ൽ എത്തിച്ചു. പിന്നീടുള്ള രണ്ട് ​ഗോളുകൾ പിറന്നത് മൂന്നാം ക്വാർട്ടറിലാണ്.

ജർമനിയുടെ 12 രണ്ട് പെനാൽറ്റി കോർണറുകളിൽ പതിനൊന്നും പി.ആർ ശ്രീജേഷും ഡിഫൻഡർമാരും ചേർന്ന് സേവ് ചെയ്തിരുന്നു.

]]>