HINDU TEMPLE – malayalees.ch https://malayalees.ch Malayalam Online News Portal Fri, 05 May 2023 11:01:11 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png HINDU TEMPLE – malayalees.ch https://malayalees.ch 32 32 സിഡ്‌നിയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം; സംഭവം മോദി ഓസ്‌ട്രേലിയ സന്ദർശിക്കാനിരിക്കെ https://malayalees.ch/hindu-temple-in-sydney-vandalised-ahead-of-pm-modis-australia-visit/ Fri, 05 May 2023 11:00:59 +0000 https://malayalees.ch/?p=80774 ഓസ്‌ട്രേലിയയിൽ വീണ്ടും ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. പടിഞ്ഞാറൻ സിഡ്‌നിയിലെ റോസ്ഹില്ലിലുള്ള ബിഎപിഎസ് ശ്രീ സ്വാമിനാരായണ മന്ദിറിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നിൽ ഖാലിസ്ഥാൻ അനുകൂലികളാണെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്‌ട്രേലിയ സന്ദർശിക്കാനിരിക്കെ ആക്രമണം.(Hindu Temple In Sydney Vandalised Ahead Of PM Modi’s Australia Visit)

വെള്ളിയാഴ്ച പുലർച്ചെ ഖാലിസ്ഥാൻ അനുകൂലികൾ ക്ഷേത്രം ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തതായി ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെള്ളിയാഴ്ച പൂജയ്ക്ക് എത്തിയപ്പോഴാണ് ക്ഷേത്രത്തിന്റെ മതിൽ തകർന്നതായി ശ്രദ്ധയിൽപ്പെട്ടത്. ക്ഷേത്ര കവാടത്തിൽ പതാക സ്ഥാപിച്ച ഖാലിസ്ഥാൻ അനുകൂലികൾ, മോദിക്കെതിരെ ആക്ഷേപകരമായ മുദ്രാവാക്യങ്ങൾ ചുമരുകളിൽ എഴുതുകയും ചെയ്തതായി റിപ്പോർട്ടിലുണ്ട്.

സംഭവം അറിഞ്ഞയുടൻ പാരമറ്റയിലെ പാർലമെന്റ് അംഗം ആൻഡ്രൂ ചാൾട്ടൺ ക്ഷേത്രത്തിലെത്തി. ആക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നും ദുഃഖമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സമാധാനം നിലനിർത്താൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ആക്രമണത്തിൽ കംബർലാൻഡ് പൊലീസ് അന്വേഷണം ആരംഭിച്ചതായി NSW പൊലീസ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ഇതിന് മുമ്പും ഓസ്‌ട്രേലിയയിൽ ക്ഷേത്രങ്ങൾ നിരവധി തവണ ആക്രമിക്കപ്പെട്ടിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

ഈ വർഷം ആദ്യം മെൽബണിലെ മൂന്ന് ഹിന്ദു ക്ഷേത്രങ്ങളും ബ്രിസ്‌ബേനിലെ രണ്ട് ക്ഷേത്രങ്ങളും ഖാലിസ്ഥാൻ അനുകൂലികൾ തകർത്തിരുന്നു. മെയ് 24 ന് ക്വാഡ് ഉച്ചകോടിക്കായി പ്രധാനമന്ത്രി മോദി സിഡ്‌നി സന്ദർശിക്കും.

]]>
ഹിന്ദു വിശ്വാസം സംരക്ഷിക്കാൻ 3000 ക്ഷേത്രങ്ങൾ നിർമിക്കുമെന്ന് ആന്ധ്രാപ്രദേശ് സർക്കാർ https://malayalees.ch/andhra-pradesh-to-build-3000-temples-to-protect-hindu-faith/ Wed, 01 Mar 2023 11:39:48 +0000 https://malayalees.ch/?p=77134 ആന്ധ്രാപ്രദേശിൽ മൂവായിരത്തോളം ക്ഷേത്രങ്ങൾ പണിയുമെന്ന് സർക്കാർ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരു ക്ഷേത്രം ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനാണ് സർക്കാർ നടപടി. മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയുടെ നിർദ്ദേശപ്രകാരം ഹൈന്ദവ വിശ്വാസം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പദ്ധതി ആരംഭിച്ചതെന്ന് ഉപമുഖ്യമന്ത്രി കോട്ടു സത്യനാരായണ അറിയിച്ചു.

പ്രചാരം കുറവുള്ള പ്രദേശങ്ങളിൽ ഹിന്ദുമതത്തെ സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ക്ഷേത്രങ്ങളുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ടെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ മന്ത്രി സത്യനാരായണ പറയുന്നു. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ശ്രീ വാണി ട്രസ്റ്റിന്റെ പേരിൽ ഓരോ ക്ഷേത്രത്തിന്റെയും നിർമാണത്തിനായി 10 ലക്ഷം രൂപ വീതം ചെലവഴിക്കും. സംസ്ഥാനത്ത് 1,330 ക്ഷേത്രങ്ങൾ നിർമ്മിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഇപ്പോൾ ഈ പട്ടികയിലേക്ക് 1,465 ക്ഷേത്രങ്ങൾ കൂടി ചേർത്തിട്ടുണ്ട്.

ഇതിന് പുറമെ ചില എംഎൽഎമാരുടെ ആവശ്യപ്രകാരം 200 ക്ഷേത്രങ്ങൾ കൂടി നിർമിക്കും. ശേഷിക്കുന്ന ക്ഷേത്രങ്ങളുടെ നിർമാണം മറ്റ് സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് നിർമിക്കുക. നിലവിൽ സംസ്ഥാനത്താകെ 978 ക്ഷേത്രങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നുകൊണ്ടിരിക്കുകയാണെന്നും ഓരോ 25 ക്ഷേത്രങ്ങളുടെയും നിർമാണച്ചുമതല ഒരു എൻജിനീയറെ ഏൽപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ചില ക്ഷേത്രങ്ങളുടെ പുനരുജ്ജീവനത്തിനും ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങൾക്കുമായി അനുവദിച്ച 270 കോടി രൂപ സിജിഎഫ് ഫണ്ടിൽ 238 കോടി രൂപ ഇതിനകം നൽകിയിട്ടുണ്ട്. കൂടാതെ ഈ സാമ്പത്തിക വർഷം ഒരു ക്ഷേത്രത്തിന് 5000 രൂപ നിരക്കിൽ ആചാരാനുഷ്ഠാനങ്ങൾക്ക് ധനസഹായം നൽകാൻ നീക്കിവച്ച 28 കോടി രൂപയിൽ 15 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഉപമുഖ്യമന്ത്രി കോട്ട് സത്യനാരായണ പറഞ്ഞു.

]]>
203 ഏക്കർ; സിമന്റിന് പകരം ഉപയോഗിച്ചിരിക്കുന്നത് പച്ചക്കറി മിശ്രിതം; ഇത് ലോകത്തെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം https://malayalees.ch/world-largest-hindu-temple/ Thu, 06 Aug 2020 05:32:18 +0000 https://malayalees.ch/?p=29709 ദശകങ്ങൾ നീണ്ട തർക്കങ്ങൾക്കൊടുവിൽ അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന്റെ ആദ്യ പടിയായുള്ള ഭൂമിപൂജ നടന്നു കഴിഞ്ഞു. മൂന്ന് വർഷത്തിനകം ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ ക്ഷേത്രം അയോധ്യയിൽ ഉയരും. എന്നാൽ ലോകത്തെ ഏറ്റവും വലിയ ക്ഷേത്രം ഏതാണെന്ന് അറിയുമോ ? ലോകത്തെ ഏറ്റവും വലിയ ക്ഷേത്രം എന്നു മാത്രമല്ല, ലോകത്തെ ഏറ്റവും വലിയ ആരാധനാലയവും ഈ ക്ഷേത്രം തന്നെയാണ്….പേര് അംഗോർ വാത്.

world largest hindu temple

12-ാം നൂറ്റാണ്ടിലാണ് അംഗോർ വാത് പണികഴിപ്പിച്ചത്. കമ്പോഡിയയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 1992ൽ യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടംനേടിയ ക്ഷേത്രമാണ് അംഗോർ വാത്.

ക്ഷേത്രങ്ങളുടെ നഗരം എന്നാണ് അംഗോർ വാത് എന്ന പദത്തിന്റെ അർത്ഥം. 1850 ൽ കമ്പോഡിയൻ പതാകയിലും അംഗോർ വാതിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. 203 ഏക്കറിലാണ് ശരിക്കും ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇതിൽ ക്ഷേത്രവും, രാജകൊട്ടാരവും, ക്ഷേത്ര നഗരവും ഉൾപ്പെടും.

world largest hindu temple

എന്നാൽ അന്ന് പണികഴിപ്പിച്ച ആ വലിയ മതിൽ ഇല്ലാതായതോടെ ക്ഷേത്ര നഗരമെല്ലാം കമ്പോഡിയയുടെ മറ്റ് ഭാഗങ്ങളോട് ലയിച്ചു. ഇന്ന് 400 ചതുരശ്ര കിലോമീറ്റർ മാത്രമാണ് ക്ഷേത്രത്തിന്റെ പ്രദേശം.

പടിഞ്ഞാറ് ആമുഖമായാണ് ക്ഷേത്രം പണി കഴിപ്പിച്ചിരിക്കുന്നക്ഷേത്രത്തിലെ പ്രതിഷ്ഠ വിഷ്ണു ഭഗവാനാണ്. ബുദ്ധമത സന്യാസികൾ ഇന്നും ഈ ക്ഷേത്രത്തിൽ മുടങ്ങാതെ വരാറുണ്ട്.

world largest hindu temple
world largest hindu temple

ക്ഷേത്രത്തിലെ നിർമിതിയെ കുറിച്ചും ഇന്നും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുണ്ട്. അതിൽ ഒന്ന് ക്ഷേത്രത്തിൽ സിമന്റ് ഉപയോഗിച്ചിട്ടില്ല എന്നതാണ്. സിമന്റിന് പകരം പച്ചക്കറിയുടെ ഒരു മിശ്രിതമാണ് ഉപയോഗിച്ചിരിക്കുന്നത്.

world largest hindu temple

അഞ്ച് മില്യൺ ടൺ പാറകളാണ് ക്ഷേത്രം പണിയാനായി ഉപയോഗിച്ചിരിക്കുന്നത്. ക്ഷേത്രം പണി കഴിപ്പിക്കുന്ന സമയത്ത് മെഷീനുകളൊന്നും കണ്ടുപിടിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ 3 ലക്ഷം തൊഴിലാളികളും ആയിരം ആനകളും ചേർന്നാണ് ക്ഷേത്രം നിർമിച്ചതെന്ന് പറയപ്പെടുന്നു. ക്ലാസിക് ഖ്‌മേർ ശൈലിയിലാണ് ക്ഷേത്രം പണിതിരിക്കുന്നത്. ക്ഷേത്രത്തിന്റെ ചരിത്രം വിളിച്ചോതുന്നതാണ് ക്ഷേത്ര മതിൽക്കെട്ടിലെ ഓരോ ചിത്രപ്പണിയും.

world largest hindu temple

അംഗോർ വാത്തിൽ 200 ചിരിക്കുന്ന മുഖങ്ങളുണ്ട്. ഈ മുഖങ്ങൾക്ക് മുമ്പിൽ നിന്ന് പ്രാർത്ഥിക്കുന്നത് ഐശ്വര്യം നൽകുമെന്നാണ് വിശ്വാസം.

world largest hindu temple

ലോകത്തെ മഹാത്ഭുതങ്ങളുടെ പരിഗണനാ പട്ടികയിൽ ഇടം നേടിയെങ്കിലും മഹാത്ഭുതമായി ഇതുവരെ യുനെസ്‌കോ അംഗോർ വാത്തിനെ പ്രഖ്യാപിച്ചിട്ടില്ല.

]]>