Himachal Pradesh – malayalees.ch https://malayalees.ch Malayalam Online News Portal Fri, 18 Aug 2023 04:38:41 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Himachal Pradesh – malayalees.ch https://malayalees.ch 32 32 ഹിമാചൽ പ്രദേശ് മിന്നൽ പ്രളയം; മരണസംഖ്യ 74 ആയി https://malayalees.ch/himachal-pradesh-flash-flood-74-dead/ Fri, 18 Aug 2023 04:38:35 +0000 https://malayalees.ch/?p=86350 ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 74 ആയി. കാണാതെയായ ഇരുപതോളം പേർക്കുള്ള തെരച്ചിൽ ഊർജിതമാക്കി സേനകൾ. സമ്മർ ഹില്ലിൽ മണ്ണിനടിയിൽ 8 മൃതദേഹങ്ങൾ ഉള്ളതായി ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു.

ഷിംല, സോളൻ, മാണ്ഡി, ചമ്പ എന്നിവിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് 55 ദിവസത്തിനുള്ളിൽ 113 ഉരുൾപൊട്ടൽ ആണ് ഉണ്ടായത്. സംസ്ഥാനത്ത് മുഖ്യമന്ത്രി സുഖ് വീന്ദർ സിംഗ് സുഖുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിൽ കൂടുതൽ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ സ്ഥാപിക്കാൻ തീരുമാനമായി.ഇതിലൂടെ സംസ്ഥാനത്തെ കാലാവസ്ഥ സംബന്ധമായ വിവരങ്ങൾ മുൻകൂട്ടി അറിയുവാനും വേണ്ട നടപടികൾ കൈക്കൊള്ളുവാൻ കഴിയും എന്നുമാണ് സർക്കാർ വിശദീകരിച്ചത്.

അതേസമയം വരുന്ന നാല് ദിവസത്തേക്ക് ഡൽഹിയിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

]]>
ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയം; മൂന്നു ദിവസത്തിനുള്ളിൽ മരിച്ചവരുടെ എണ്ണം 71 ആയി https://malayalees.ch/himachal-pradesh-flood-71-death/ Thu, 17 Aug 2023 04:58:00 +0000 https://malayalees.ch/?p=86299
ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിൽ മൂന്നു ദിവസത്തിനുള്ളിൽ മരിച്ചവരുടെ എണ്ണം 71 ആയി. ഇരുപതോളം പേരെ കാണാതെയായി. ഡാമുകളിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് താഴ്വാരം മേഖലയിൽ നിന്ന് പ്രദേശവാസികളെ ഹെലികോപ്റ്റർ മാർഗം മാറ്റിപ്പാർപ്പിച്ചു. മഴക്കെടുതിയിൽ സംസ്ഥാനമാകെ പതിനായിരം കോടി രൂപയുടെ നാശനഷ്ടം ഉണ്ടായി എന്ന് ഹിമാചൽ മുഖ്യമന്ത്രി സുഖ് വീന്ദർ സിംഗ് സുഖു അറിയിച്ചു. സംസ്ഥാനത്ത് ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനയുടെയും കര – വ്യോമസേനകളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

അതേസമയം, ഉത്തരാഖണ്ഡിൽ ബന്ദ്രിനാഥ് കേദാർനാഥ് പാത പുനസ്ഥാപിക്കുവാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഭക്ര, പോങ് അണക്കെട്ടുകളിൽ നിന്ന് അധിക ജലം തുറന്നുവിട്ടതിനെ തുടർന്ന് പഞ്ചാബിലെ ഹോഷിയാർപൂർ, ഗുരുദാസ്പൂർ, രൂപ്‌നഗർ ജില്ലകൾ വെള്ളത്തിനടിയിലായി.

]]>
ഹിമാചലിൽ ശിവക്ഷേത്രം തകർന്നു വീണു; 9 മരണം https://malayalees.ch/himachal-pradesh-heavy-rain-temple-collapsed/ Mon, 14 Aug 2023 09:01:24 +0000 https://malayalees.ch/?p=86125 കനത്ത മ‍ഴയെ തുടര്‍ന്ന് ഹിമാചലിൽ ക്ഷേത്രം തകർന്നു 9 മരണം. ശിവക്ഷേത്രം തകർന്നുവീണാണ് അപകടമുണ്ടായത്. ഉരുൾപൊട്ടി ക്ഷേത്രത്തിലേക്ക് പതിക്കുകയായിരുന്നു. കൂടുതൽ പേർ ക്ഷേത്രാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായാണ് സൂചന.

സംസ്ഥാനത്ത് കനത്ത മഴയിൽ മണ്ണിടിഞ്ഞ് റോഡുകൾ തടസപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉണ്ടായ മഴയിൽ ഷിംല-ചണ്ഡീഗഡ് റോഡ് ഉൾപ്പെടെ നിരവധി റോഡുകളാണ് തടസപ്പെട്ടത്.ബസുകൾക്കും ട്രക്കുകൾക്കുമായുള്ള പ്രധാനറോഡുകളാണിത്. ഹിമാചലിലെ എല്ലാ സ്‌കൂളുകളും കോളജുകളും ഓഗസ്റ്റ് 14 വരെ അടച്ചിടുമെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു പ്രസ്താവനയിൽ അറിയിച്ചു.

അതിനിടെ സോളനിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ ഏഴുപേർ മരിച്ചു. അഞ്ച്‌ പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി. കാണ്ഡഘട്ട് സബ്‌ഡിവിഷനിലെ ജാദൺ ഗ്രാമത്തിലാണ്‌ മേഘവിസ്‌ഫോടനം റിപ്പോർട്ട് ചെയ്‌തത്‌. സംഭവത്തിൽ രണ്ട് വീടുകളും ഒരു ഗോശാലയും ഒലിച്ചുപോയി.

]]>
ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം: വീടുകൾ തകർന്നു, 5 പേർ കുടുങ്ങിയതായി റിപ്പോർട്ട് https://malayalees.ch/house-collapses-after-himachal-cloudburst/ Thu, 10 Aug 2023 07:35:00 +0000 https://malayalees.ch/?p=85931
ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം. സിർമൗർ ജില്ലയിലെ പോണ്ട സാഹിബ് മേഖലയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. നിരവധി വീടുകൾ തകർന്നു. ഒരു കുടുംബത്തിലെ അഞ്ച് പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ. അതേസമയം ഓഗസ്റ്റ് 15 വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ബുധനാഴ്ച രാത്രിയാണ് ജില്ലയിലെ പോണ്ട സാഹിബ് മേഖലയിൽ മേഘവിസ്ഫോടനം ഉണ്ടായത്. മേഘവിസ്ഫോടനത്തെ തുടർന്ന് മണാലി ദാദിയ ഗ്രാമത്തിലെ നിരവധി വീടുകളിൽ വെള്ളം കയറി. നിരവധി വീടുകൾ തകർന്നു. ഒരു പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനും കുടുംബവും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങികിടക്കുന്നതായാണ് വിവരം. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

മലഗി ദാദിയാത്തിലെ വസ്തുവകകൾക്ക് കനത്ത നാശനഷ്ടം സംഭവിച്ചതായി സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു. ഗിരി നദിയിലെ ജലനിരപ്പും ഉയർന്നതായും അധികൃതർ. മേഘവിസ്ഫോടനത്തെത്തുടർന്ന് ദേശീയ പാത-707-ന്റെ ഒരു ഭാഗം അടച്ചു. സംസ്ഥാനത്ത് 190-ഓളം റോഡുകൾ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്സിനെ വിളിച്ചിട്ടുണ്ടെന്ന് ഭരണകൂടം അറിയിച്ചു.

]]>
മഴക്കെടുതിയില്‍ ഉത്തരേന്ത്യ; ഹിമാചലില്‍ റെഡ് അലര്‍ട്ട്; ഡല്‍ഹിയില്‍ അതീവ ജാഗ്രത https://malayalees.ch/heavy-rainfall-in-north-india-red-alert-in-himachal-pradesh/ Tue, 11 Jul 2023 05:04:42 +0000 https://malayalees.ch/?p=84165
ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷം. ഹിമാചല്‍ പ്രദേശില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹിയിലും അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. മണാലിയില്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതര്‍.

മഴദുരിതത്തില്‍ മരിച്ചവരുടെ എണ്ണം 37 ആയി. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഡല്‍ഹിയില്‍ യമുന നദിയിലെ ജലനിരപ്പ് അപകടനില കടന്നു.

അടുത്ത 24 മണിക്കൂറില്‍ ആരും പുറത്തിറങ്ങരുതെന്ന് ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു ജനങ്ങളോട് അഭ്യര്‍ഥിച്ചു. ചണ്ഡിഗഡിലും 3 ദിവസമായി മഴയാണ്.

]]>
HP Polls | ഹിമാചലിൽ ജനം വിധിയെഴുതുന്നു; അഞ്ച് മണിക്കൂർ പിന്നിടുമ്പോൾ 23% പോളിംഗ് https://malayalees.ch/hp-polls-23-polling-after-five-hours/ Sat, 12 Nov 2022 11:48:01 +0000 https://malayalees.ch/?p=71170 ഹിമാചലിൽ ജനം വിധിയെഴുതുന്നു. അഞ്ച് മണിക്കൂർ പിന്നിടുമ്പോൾ 23% ആണ് പോളിംഗ്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് മുഖ്യമന്ത്രി ജയറാം താക്കൂർ ട്വന്റിഫോറിനോട് പറഞ്ഞു.

എട്ടു മണിക്ക് ആരംഭിച്ച പോളിംഗ് മെച്ചപ്പെടുകയാണ്. സിർമൗർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് ഇതുവരെ രേഖപ്പെടുത്തിയത്. സ്പിതി ജില്ലയിലാണ് ഏറ്റവും കുറവ്. മുഖ്യമന്ത്രി ജയ്റാം താക്കൂർ സ്വന്തം മണ്ഡലമായ സീറാജിലെ കുറാനി ബൂത്തിൽ കുടുംബസമേതം എത്തി വോട്ട് രേഖപ്പെടുത്തി.

45 ലധികം സീറ്റ് നേടി തുടർച്ചയുണ്ടാകുമെന്ന് മുഖ്യമന്ത്രി ജയ്റാം താക്കൂർ ട്വന്റിഫോറിനോട് പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ വിജയ്പ്പൂരിലും, കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂർ സാമിർപുരിലും കുടുംബസമേതം എത്തി വോട്ട് രേഖപ്പെടുത്തി. ഭരണ വിരുദ്ധവികാരം നിലനിൽക്കുന്ന സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് ഷിംലയിലെ രാംപൂരിൽ മകൻ വിക്രമാദിത്യ സിങ്ങിനൊപ്പം വോട്ട് രേഖപ്പെടുത്തിയ ശേഷം പിസിസി അധ്യക്ഷ പ്രതിഭാസിംഗ് പറഞ്ഞു. 56 ലക്ഷം പേർ വിധിയെഴുതുന്ന സംസ്ഥാനത്ത്, വൈകിട്ട് 5:30 വരെയാണ് വോട്ടെടുപ്പ്.

]]>
ഹിമാചൽ രാഷ്ട്രീയത്തിൽ ആപ്പിളിന്റെ പങ്ക് എന്ത് ? https://malayalees.ch/role-of-apple-in-himachal-pradesh-election/ Sat, 12 Nov 2022 05:20:18 +0000 https://malayalees.ch/?p=71113 ഹിമാചൽ രാഷ്ട്രീയത്തിൽ ആപ്പിളിന്റെ പങ്ക് ഏറെ നിർണായകമാണ്. ആപ്പിൾ കർഷകരുടെ പ്രതിഷേധം ഏറെ ചർച്ചയായ തെരഞ്ഞെടുപ്പിൽ , സംസ്ഥാനം ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നതിൽ വരെ കർഷകരുടെ വോട്ട് നിർണായകശക്തിയാണ്. ( role of apple in himachal pradesh election )

ഹിമാചലിലെങ്ങും ആപ്പിളിന്റെ വിളവെടുപ്പ് അവസാനിച്ചു. തോട്ടങ്ങളിൽ ആപ്പിൾ കാണുന്നത് പേരിന് മാത്രം.ആപ്പിൾ കർഷകർ ഉയർത്തിയ വലിയ പ്രതിഷേധങ്ങൾക്കിടയാണ് ഹിമാചൽ പോളിംഗ് ബൂത്തിലേക്ക് ചെല്ലുന്നത്.പാക്കിംഗ് സാമഗ്രികളുടെ ജിഎസ്ടി ഉയർത്തിയതും , ആപ്പിളിന് മെച്ചപ്പെട്ട താങ്ങുവിളി ഇല്ലാത്തതും കർഷകരുടെ ആശങ്ക ഇരട്ടിയാക്കുന്നു. ഇതിനിടയിൽ ഉണ്ടാക്കുന്ന കാലാവസ്ഥ മാറ്റവും കർഷകരെ ദുരിതത്തിലാക്കി.

1990-ൽ വൻ പ്രക്ഷോഭം നടത്തി ജനവികാരം സർക്കാരിനെതിരേ തിരിച്ച ചരിത്രമുള്ളവരാണ് ഹിമാചലിലെ ആപ്പിൾ കർഷകർ.സംസ്ഥാനത്തെ രാഷ്ട്രീയ മാറ്റത്തിന് വരെ വഴിവെച്ച ആപ്പിൾ കർഷകരുടെ ഇത്തവണത്തെ ഓരോ വോട്ടും ഓരോ നിർണായകമാണ്. ഷിംല, കുളു, കിന്നോർ ഉൾപ്പെടെ 25 മണ്ഡലങ്ങൾ ആപ്പിൾ കർഷകരുടെ സ്വാധീനമേഖലകൾ .ഇത് തിരിച്ചറിഞ്ഞാണ് കോൺഗ്രസ് പ്രചാരണത്തിൽ ഉടനീളം കർഷക പ്രശ്നം ഉയർത്തിക്കാട്ടിയത്.

]]>
ഹിമാചൽ പ്രദേശിൽ പോരാട്ടം കനക്കുന്നു; പ്രിയങ്കാ ഗാന്ധിയും ജെ.പി നദ്ദയും ഇന്ന് പ്രചാരണത്തിനെത്തും https://malayalees.ch/himachal-pradesh-election-campaign/ Mon, 07 Nov 2022 04:26:50 +0000 https://malayalees.ch/?p=70833 ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ പോരാട്ടം കനക്കുന്നു. പരസ്യ പ്രചാരണത്തിന് അവശേഷിക്കുന്നത് ഇനി മൂന്നു ദിവസം മാത്രമാണ്. പ്രചാരണത്തിന് ആവേശം കൂട്ടാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ. പി നദ്ദയും ഇന്ന് സംസ്ഥാനത്തെത്തും. രാഹുൽ ഗാന്ധി നാളെയാണ് പ്രചാരണത്തിന് ഇറങ്ങുന്നത്. സ്വന്തം സംസ്ഥാനത്ത് തുടർഭരണത്തിനായി തീവ്ര ശ്രമത്തിലാണ് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. രാംപൂർ ഉൾപ്പെടെ മൂന്ന് ഇടങ്ങളിൽ നദ്ദ ഇന്ന് പ്രചാരണം നടത്തും.

ഭരണ വിരുദ്ധ വികാരം വലിയ രീതിയിൽ പ്രതിഫലിക്കാൻ സാധ്യതയുള്ള സംസ്ഥാനത്ത് വലിയ പ്രചാരണമാണ് കോൺഗ്രസ് നടത്തുന്നത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് വീണ്ടും ഹിമാചലിൽ എത്തും. ഉനയിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവർ നാളെ സംസ്ഥാനത്ത് എത്തും.

11 മണ്ഡലങ്ങളിൽ മാത്രമാണ് മത്സരിക്കുന്നത് എങ്കിലും മികച്ച പോരാട്ടം കാഴ്ച വെയ്ക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ സി.പി.ഐ എമ്മും മത്സരരംഗത്തുണ്ട്.ശക്തി തെളിയിക്കാൻ ആം ആദ്മി പാർട്ടിയും മത്സര രംഗത്തുണ്ട്

]]>
സയ്യിദ് മുഷ്താഖ് അലി ട്രോഫി: സഞ്ജുവിനും അസ്‌ഹറുദ്ദീനും ഫിഫ്റ്റി; ഹിമാചലിനെ തകർത്ത് കേരളം ക്വാർട്ടറിൽ https://malayalees.ch/syed-mushtaq-ali-trophy-kerala-won-himachal-pradesh/ Tue, 16 Nov 2021 11:46:35 +0000 https://malayalees.ch/?p=52587 സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളം ക്വാർട്ടറിൽ. ഇന്ന് നടന്ന പ്രീക്വാർട്ടറിൽ ഹിമാചൽ പ്രദേശിനെ 8 വിക്കറ്റിനു തകർത്താണ് കേരളം അവസാന എട്ടിൽ ഇടം നേടിയത്. ഹിമാചൽ പ്രദേശ് മുന്നോട്ടുവച്ച 146 റൺസ് വിജയലക്ഷ്യം അവസാന ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കേരളം മറികടക്കുകയായിരുന്നു. 60 റൺസെടുത്ത് പുറത്തായ മുഹമ്മദ് അസ്‌ഹറുദ്ദീനാണ് കേരളത്തിൻ്റെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ സഞ്ജു സാംസൺ 52 റൺസെടുത്ത് പുറത്താവാതെ നിന്നു. (kerala won himachal pradesh)

ആദ്യം ബാറ്റ് ചെയ്ത ഹിമാചൽ പ്രദേശ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് 145 റൺസ് നേടിയത്. ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത കേരളം തകർപ്പൻ ബൗളിംഗ് പുറത്തെടുത്തു. കേരളം ടൈറ്റ് ലൈനുകളിൽ പന്തെറിഞ്ഞപ്പോൾ സ്കോറിംഗിന് ഹിമാചൽ വളരെ ബുദ്ധിമുട്ടി. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായ അവരെ 52 പന്തിൽ 65 റൺസെടുത്ത രാഘവ് ധവാൻ്റെ പ്രകടനമാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. അവസാന ഓവറുകളിൽ തകർത്തടിച്ച ദിഗ്‌വിജയ് രംഗിയും ഹിമാചൽ ഇന്നിംഗ്സിൽ നിർണായക പങ്കുവഹിച്ചു. 32 പന്തിൽ 36 റൺസെടുത്ത പ്രശാന്ത് ചോപ്രയും ഭേദപ്പെട്ട പ്രകടനം നടത്തി. കേരളത്തിനായി മിഥുൻ എസ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ 3 ഓവറുകളിൽ വെറും 4 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ഉണ്ണികൃഷ്ണൻ മനുകൃഷ്ണൻ അസാമാന്യ പ്രകടനമാണ് കാഴ്ചവച്ചത്.

മറുപടി ബാറ്റിംഗിൽ രോഹൻ കുന്നുമ്മൽ (22) വേഗം മടങ്ങിയെങ്കിലും മുഹമ്മദ് അസ്‌ഹറുദ്ദീനും സഞ്ജു സാംസണും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തെ അനായാസ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 98 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. അസ്‌ഹറുദ്ദീൻ 45 പന്തിലും സഞ്ജു 37 പന്തിലും ഫിഫ്റ്റിയടിച്ചു. 18ആം ഓവറിൽ അസ്‌ഹർ പുറത്തായി. 57 പന്തിൽ 60 റൺസെടുത്താണ് താരം മടങ്ങിയത്. സഞ്ജു (39 പന്തിൽ 52 റൺസ്), സച്ചിൻ ബേബി (5 പന്തിൽ 10 റൺസ്) എന്നിവർ പുറത്താവാതെ നിന്നു.

18ആം തീയതി നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ത്മിഴ്നാടാണ് കേരളത്തിൻ്റെ എതിരാളികൾ.

]]>
ഹിമാചൽ പ്രദേശിലെ മണ്ണിടിച്ചിൽ; മരണസംഖ്യ 13 ആയി https://malayalees.ch/himachal-pradesh-landslide-13-dead/ Thu, 12 Aug 2021 08:38:37 +0000 https://malayalees.ch/?p=48021 ഹിമാചൽ പ്രദേശിൽ ഇന്നലെ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 13 ആയി. 13 പേരെ രക്ഷപ്പെടുത്തി. പല വാഹനങ്ങളും മണ്ണിനടിയിൽ നിന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നു.

മണ്ണിടിച്ചിൽ ഉണ്ടായ റിക്കാൻ പിയോ – ഷിംല ദേശീയ പാതയിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയുള്ള സത്ലജ് നദി യിൽ വരെ അപകടത്തിൽ പെട്ട വാഹനങ്ങളുടെ അവശിഷ്ടങ്ങൾ എത്തിയിട്ടുണ്ട്. നദിക്കരയിൽ നിന്നാണ് ഇന്ന് രാവിലെ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഹിമാചൽ പ്രദേശ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ റെ ഒരു ബസ്സും, രണ്ട് കാറുകളും, ഒരു ടാറ്റാ സുമോയും മണ്ണിനടിയിൽ പെട്ടതായി സംസ്ഥാന ദുരന്ത നിവാരണ വിഭാഗം സ്ഥിരീകരിച്ചു. പൂർണ്ണമായും തകർന്ന നിലയിൽ ഒരു അൾട്ടോ കാർ കണ്ടെത്തിയെങ്കിലും യാത്രക്കാരെ കണ്ടെത്താനായിട്ടില്ല. അപകടത്തിൽപ്പെട്ട ടാറ്റാ സുമോയിൽ നിന്നാണ് 8 പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു ബൊലേറോ കാറും അപകടത്തിൽ പെട്ടതായി വിവരം ലഭിച്ചെങ്കിലും ഇതുവരെയും കണ്ടെത്താനായിട്ടില്ലെന്ന് ദുരന്തനിവാരണ വിഭാഗം അറിയിച്ചു.

ദേശീയ പാതയിലെ തടസ്സങ്ങൾ നീക്കം ചെയ്തെങ്കിലും ഗതാഗതത്തിനായി ഇതുവരെ തുറന്നു കൊടുത്തിട്ടില്ല. ഐടിബിപി, ദേശീയ ദുരന്തനിവാരണ സേന, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നൂർപൂരിൽ നിന്നും എൻഡിആർഎഫിന്റെ 31 അംഗ സംഘം കൂടി രക്ഷ പ്രവർത്തനത്തിൽ പങ്ക് ചേർന്നു.

]]>