Himachal-Pradesh – malayalees.ch https://malayalees.ch Malayalam Online News Portal Fri, 13 Aug 2021 04:57:38 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Himachal-Pradesh – malayalees.ch https://malayalees.ch 32 32 ഹിമാചല്‍ പ്രദേശിലെ മണ്ണിടിച്ചില്‍; മരണ സംഖ്യ 15 ആയി https://malayalees.ch/himachal-pradesh-landslide-rescue-will-continue/ Fri, 13 Aug 2021 04:57:30 +0000 https://malayalees.ch/?p=48068 ഹിമാചൽ പ്രദേശിലെ കിന്നൗരിൽ ദേശീയപാതയിലുണ്ടായ കനത്ത മണ്ണിടിച്ചിൽ മരിച്ചവരുടെ എണ്ണം 15 ആയി. മരിച്ചവരിൽ രണ്ടു വയസുള്ള കുട്ടിയുമുണ്ട്. 16 പേരെ കാണതായെന്നാണ് റിപ്പോർട്ടുകൾ. ഇതു വരെ 14 പേരെ രക്ഷപ്പെടുത്തി.മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 4 ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷപ്രവർത്തനത്തിന് കരസേനയും, ദുരന്തനിവാരണ സേനയും രംഗത്തുണ്ട്. (Himachal Pradesh)

മണ്ണിടിച്ചിലില്‍ മറ്റു വാഹനങ്ങളോടൊപ്പം അപകടത്തില്‍ പെട്ട ഹിമാചല്‍ ട്രാന്‍പോര്‍ട്ടിന്റെ ബസിന്റെ അവശിഷ്ടങ്ങള്‍ നൂറ് മീറ്ററോളം ചിതറിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. മണ്ണിനടിയില്‍ അകപ്പെട്ട ബസിന്റെ ഭാഗങ്ങളില്‍ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോയെന്ന തിരച്ചില്‍ തുടരുകയാണ് . രക്ഷാപ്രവര്‍ത്തനത്തിന് കരസേനയും, ദുരന്തനിവാരണ സേനയും രംഗത്തുണ്ട്.

]]>
പരസ്യങ്ങളില്‍ വധുവിനെ മോഡലാക്കിയുള്ള ചിത്രങ്ങള്‍ ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ https://malayalees.ch/avoid-brides-modeling-advt-says-governor/ Fri, 13 Aug 2021 04:48:51 +0000 https://malayalees.ch/?p=48060 സ്വര്‍ണാഭരണങ്ങള്‍ വധുവുമായി മാത്രം ബന്ധപ്പെടുത്തരുത്, ജ്വല്ലറി പരസ്യങ്ങളില്‍ വധുവിനെ മോഡലാക്കി കൊണ്ടുള്ള ചിത്രങ്ങള്‍ ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നവവധു ആഭരണമണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങളാണ് ഭൂരിഭാഗം ജ്വല്ലറികളുടെയും പരസ്യങ്ങളില്‍ ഉപയോഗിക്കുന്നത്. (Kerala brides)

എന്നാൽ വധുവിന്റെ ചിത്രത്തിന്റെ പകരം വീട്ടമ്മമാരുടേയും കുട്ടികളുടേയും ചിത്രങ്ങള്‍ ഉപയോഗിക്കാമെന്നും ഗവര്‍ണര്‍ കൊച്ചി കുഫോസിലെ വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങില്‍ അഭിപ്രായപ്പെട്ടു.സ്ത്രീധനത്തിനെതിരെ എല്ലാ സ്‌കൂളുകളിലും കോളജ് ക്യാമ്പസുകളിലും പ്രചരണം നടത്തണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

വിവാഹസമയത്ത് സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യില്ലെന്ന സത്യവാങ്മൂലം വിദ്യാര്‍ത്ഥികളില്‍ നിന്ന് ഗവര്‍ണര്‍ എഴുതിവാങ്ങി. സ്ത്രീധനത്തെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ ഈ മാറ്റത്തിലൂടെ സാധിക്കുമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. പരസ്യങ്ങള്‍ പൊതുജനങ്ങളെ സ്വാധീനിക്കുമെന്നും, സ്ത്രീധനം വേണ്ടെന്ന് പറഞ്ഞ വിദ്യാര്‍ത്ഥികളുടെ നിലപാട് സമൂഹത്തിന് മാതൃകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

]]>