hijab – malayalees.ch https://malayalees.ch Malayalam Online News Portal Mon, 23 Oct 2023 11:20:08 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png hijab – malayalees.ch https://malayalees.ch 32 32 റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ ഹിജാബ് ധരിക്കാൻ അനുമതി‍; ഇളവ് നൽകി കർണാടക https://malayalees.ch/karnataka-permits-hijab-at-exam-centres/ Mon, 23 Oct 2023 11:20:03 +0000 https://malayalees.ch/?p=89914 കർണാടകയിൽ ഏർപ്പെടുത്തിയ ഹിജാബ് നിരോധനത്തിൽ ഇളവ്. സർക്കാർ സർവീസിലേക്കുള്ള മത്സര പരീക്ഷകൾക്ക് ഹിജാബ് ധരിച്ചെത്താമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഹിജാബിന് കർണാടക അഡ്‌മിനിസ്‌ട്രേറ്റീവ് പരീക്ഷകളിൽ വിലക്കുണ്ടാകില്ലെന്നാണ് ഉത്തരവ്. ഹിജാബ് വിലക്കുന്നത് വ്യക്തി സ്വാതന്ത്ര്യം തടയലാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി എം.സി. സുധാകർ ചൂണ്ടി.(Karnataka permits hijab at exam centres)

മറ്റു പരീക്ഷകളിൽ നിന്നും വിലക്ക് ഘട്ടംഘട്ടമായി നീക്കുമെന്ന് എം.സി. സുധാകർ പറഞ്ഞു. മുൻ സർക്കാർ നിയമ നിർമാണം നടത്തിയതിനാൽ അത് പിൻവലിക്കുന്നതിനായി ഭരണഘടനാപരമായ നടപടികൾ ആവശ്യമാണെന്ന് മന്ത്രി വ്യക്തമാക്കി. ഹിജാബും കാവി ഷാളും മറ്റു മതപരമായ ചിഹ്നങ്ങളും ധരിച്ച് ക്ലാസിൽ കയറുന്നതു വിലക്കി 2022 ഫെബ്രുവരി 5നാണ് സർക്കാർ ഉത്തരവിറക്കിയിരുന്നത്.

ഹിജാബ് വിലക്ക് ശരിവെച്ച ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഭിന്നവിധിയായിരുന്നു പുറപ്പെടുവിച്ചിരുന്നത്. കർണാടകയിലെ ഹിജാബ് വിലക്കിനെതിരെയുള്ള ഹർജികളിൽ തീർപ്പുണ്ടാക്കാൻ മൂന്നംഗ ബെഞ്ച് ഉടൻ രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കിയിരുന്നു. അതുവരെ ഹിജാബ് നിരോധനം ശരിവച്ച കർണാടക ഹൈക്കോടതി വിധി പ്രാബല്യത്തിലുണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് സർക്കാർ ഹിജാബ് നിരോധനം ഭാഗികമായി നീക്കി ഉത്തരവിറക്കിയത്.

]]>
ഹിജാബ് നിരോധിച്ച ബി.ജെ.പിയും തട്ടം ഉപേക്ഷിക്കുന്നത് പാര്‍ട്ടി നേട്ടമായി കാണുന്ന സി.പി.ഐ.എമ്മും തമ്മില്‍ എന്ത് വ്യത്യാസം?; വി.ഡി സതീശൻ https://malayalees.ch/hijab-row-v-d-satheesan-on-anil-kumars-remarks/ Tue, 03 Oct 2023 09:02:08 +0000 https://malayalees.ch/?p=88816 തട്ടം തലയിലിടാന്‍ വന്നാല്‍ അത് വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്ത് ഉണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനം മൂലമാണെന്ന സി.പി.ഐ. എം സംസ്ഥാന സമതി അംഗം കെ. അനില്‍കുമാറിന്റെ പരാമര്‍ശം അനുചിതവും അസംബന്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

ഒരാള്‍ ഏത് വസ്ത്രം ധരിക്കണം, എന്ത് ഭക്ഷണം കഴിക്കണം എന്നൊക്കെയുള്ളത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. തട്ടം ഒഴിവാക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേട്ടമാണെന്ന പ്രസ്താവന വിശ്വാസത്തിലേക്കും വ്യക്തി സ്വാതന്ത്ര്യത്തിലേക്കുമുള്ള നഗ്നമായ കടന്നുകയറ്റമാണ്. സംഘപരിവാറിന് കീഴ്‌പ്പെട്ട കേരളത്തിലെ സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ് അനില്‍കുമാറിന്റെ പ്രസ്താവനയിലൂടെ പുറത്ത് വന്നത്. ഹിജാബ് നിരോധിച്ച ബി.ജെ.പി സര്‍ക്കാരും തട്ടം ഉപേക്ഷിക്കുന്നത് പാര്‍ട്ടി നേട്ടമായി കാണുന്ന സി.പി.എമ്മും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്?

ശബരിമല വിഷയത്തിലും വിശ്വാസികളെ മുറിവേല്‍പ്പിക്കുന്ന നിലപാടാണ് സി.പി.ഐ.എമ്മും പിണറായി സര്‍ക്കാരും സ്വീകരിച്ചത്. ഗണപതി മിത്താണെന്ന പരാമര്‍ശം വര്‍ഗീയകക്ഷികള്‍ക്ക് ആയുധമാകുമെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയിട്ടും എരിതീയില്‍ എണ്ണയൊഴിക്കുന്ന നിലപാടാണ് സി.പി.ഐ.എം സ്വീകരിച്ചത്.

മതവിരുദ്ധതയും വിശ്വാസങ്ങളെ ഹനിക്കലുമാണ്, വോട്ടിന് വേണ്ടി മതപ്രീണനം നടത്തുന്ന സി.പി.എമ്മിന്റെ എക്കാലത്തെയും നിലപാട്. ഇത് തന്നെയാണ് അനില്‍കുമാറിന്റെ പ്രസ്താവനയിലൂടെയും പുറത്ത് വന്നിരിക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.

]]>
ന്യൂജേഴ്‌സിയിലെ ഹിജാബ് ധരിച്ച ആദ്യ ജഡ്ജിയായി നാദിയ കഹ്ഫ്; ഖുർആൻ തൊട്ട് സത്യപ്രതിജ്ഞ ചെയ്‌തു https://malayalees.ch/nadia-kahf-becomes-first-headscarf-wearing-judge-in-new-jersey/ Mon, 27 Mar 2023 04:59:31 +0000 https://malayalees.ch/?p=78649 യുഎസിലെ ആദ്യത്തെ ഹിജാബ് ധരിച്ച വനിതാ ജഡ്ജിയായി അധികാരമേറ്റ് നാദിയ കഹ്ഫ്. നിയമനത്തിന് പിന്നാലെ മുത്തശിയിൽ നിന്ന് പാരമ്പര്യമായി ലഭിച്ച പുരാതനമായ ഖുര്‍ആനിൽ കൈവച്ച് നാദിയ കഹ്ഫ് സത്യപ്രതിജ്ഞ ചെയ്തു. ഒരു വർഷത്തെ കാത്തിരിപ്പിന് ശേഷം, മാർച്ച് 21 ചൊവ്വാഴ്ചയായിരുന്നു സത്യപ്രതിജ്ഞ.(Nadia kahf becomes first headscarf wearing judge in new jersey)

വെയ്‌നിൽ നിന്നുള്ള കുടുംബ നിയമ- ഇമിഗ്രേഷൻ അറ്റോർണിയുമായ നാദിയ കഹ്ഫ്, യുഎസിലെ പാസായിക് കൗണ്ടിയിൽ സ്റ്റേറ്റ് സുപ്പീരിയർ കോടതിയിലാണ് ജഡ്ജിയായി നിയമിതയായത്. ഒരു വർഷം മുമ്പ് വന്ന കഹ്ഫിന്റെ നോമിനേഷൻ സെനറ്റർ ക്രിസ്റ്റൻ കൊറാഡോ വൈകിപ്പിക്കുകയായിരുന്നു. ഒടുവിൽ ഈ മാസം ആദ്യമാണ് അവര്‍ക്ക് നിയമനം നടന്നത്.

യുണൈറ്റഡ് സ്റ്റേറ്റ്സ്, ന്യൂജേഴ്‌സിയിലെ മുസ്ലീം, അറബ് സമുദായങ്ങളെ പ്രതിനിധീകരിക്കുന്നതിൽ ഞാൻ അഭിമാനിക്കുകയാണ്. യുവതലമുറ ഭയപ്പെടാതെ അവരുടെ മതം ആചരിക്കാൻ കഴിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വൈവിധ്യമാണ് നമ്മുടെ ശക്തി, അത് നമ്മുടെ ബലഹീനതയല്ലെന്നും സത്യപ്രതിജ്ഞാ ചടങ്ങിനിടെ നാദിയ പറഞ്ഞു.

രണ്ട് വയസുള്ളപ്പോഴാണ് സിറിയൻ കുടിയേറ്റക്കാരിയായി നാദിയ അമേരിക്കയിലെത്തുന്നത്. ദീര്‍ഘകാലം രാജ്യത്തെ ഇസ്ലാമിക ഫൗണ്ടേഷനിൽ ജോലി ചെയ്തു. ഫ്‌ടൺ ആസ്ഥാനമായ ലാഭേച്ഛയില്ലാത്ത സാമൂഹിക സേവന ഏജൻസിയായ വഫ ഹൗസിന്റെ നിയമോപദേശക കൂടിയാണ് അവരിപ്പോൾ.

]]>
ഹിജാബ് വിധി :യഹോവ സാക്ഷി വിദ്യാര്‍ത്ഥികള്‍ അനുകൂല വിധി നേടിയ 1986ലെ കേസ് ഉദ്ധരിച്ച് ജസ്റ്റിസ് ധൂലിയ https://malayalees.ch/hijab-case-justice-dhulia-quoted-supreme-courts-judgment-in-the-bijoe-emmanuel-case/ Thu, 13 Oct 2022 10:15:28 +0000 https://malayalees.ch/?p=69545 കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജികള്‍ തള്ളിയ ജസ്റ്റിസ് ഹേമന്ദ് ഗുപ്തയുടെ വിധിയോട് വിയോജിച്ച് ജസ്റ്റിസ് സുധാംശു ധൂലിയ ഉദ്ധരിച്ചത് കേരളത്തിലെ ബിജോയ് ഇമ്മാനുവേല്‍ കേസ്. ഹിജാബ് വിഷയത്തില്‍ ഇന്ന് സുപ്രിംകോടതിയില്‍ ഭിന്നവിധിയാണുണ്ടായത്. ഹിജാബ് നിരോധനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ഹര്‍ജികള്‍ തള്ളി. കര്‍ണാടക ഹൈക്കോടതി വിധി അദ്ദേഹം ശരിവച്ചു. എന്നാല്‍ ഇതിനോട് ജസ്റ്റിസ് സുധാംശു ധൂലിയ വിയോജിച്ചു.

യഹോവ സാക്ഷി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് ദേശീയ ഗാനം ചൊല്ലാതിരിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു ബിജോയ് ഇമ്മാനുവേല്‍ കേസിലെ വിധി. കേരളത്തില്‍ നിന്നുള്ള കുട്ടികളാണ് സുപ്രിംകോടതിയെ സമീപിച്ചിരുന്നത്. കിടങ്ങൂര്‍ എന്‍എസ്എസ് ഹൈക്കോടതിയിലെ വിദ്യാര്‍ത്ഥികളായ ബിജോയ്, ബിനു, ബിന്ദു എന്നിവരാണ് കോടതിയെ സമീപിച്ചിരുന്നത്. 1986ലാണ് കേസ് നടന്നത്.
86
യഹോവ സാക്ഷി വിശ്വാസികളായ തങ്ങള്‍ ദേശീയ ഗാനം ഉറക്കെ ചൊല്ലാന്‍ വിശ്വാസം അനുവദിക്കില്ലെന്നായിരുന്നു കുട്ടികളുടെ വാദം. കുട്ടികള്‍ക്ക് ദേശീയ ഗാനം ചൊല്ലാതിരിക്കാന്‍ അവകാശമുണ്ടെന്ന് കോടതി വിധിക്കുകയായിരുന്നു. ഈ കേസിന്റെ വിധിയില്‍ കോടതി പറഞ്ഞ മൂന്ന് മാനദണ്ഡങ്ങളും ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട വിശ്വാസത്തിലും ബാധകമാണെന്ന് ജസ്റ്റിസ് സുധാംശു ധൂലിയ വാദിച്ചു.

ഇത്തരമൊരു വിശ്വാസം നിലനില്‍ക്കുന്നുണ്ടോ (prevalent) , അത് സ്ഥാപിതമാണോ( established) സത്യസന്ധമായി വിശ്വസിക്കപ്പെടുന്നതാണോ (bonafide) എന്നിവയാണ് മൂന്ന് മാനദണ്ഡങ്ങള്‍. ഇവ മൂന്നും ഹിജാബിന്റെ കാര്യത്തില്‍ പാലിക്കപ്പെടുന്നുണ്ടെന്നും ജസ്റ്റിസ് ധൂലിയ നിരീക്ഷിച്ചു.

കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാര്‍ത്ഥികളാണ് സുപ്രിംകോടതിയെ സമീപിച്ചിരുന്നത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നാണ് ജസ്റ്റിസ് സുധാംശു ധൂലിയ വ്യക്തമാക്കുന്നത്. ഹിജാബ് നിരോധനത്തിന് പിന്നാലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് കൊഴിഞ്ഞുപോക്കുണ്ടായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

11 ചോദ്യങ്ങള്‍ ആധാരമാക്കിയാണ് താന്‍ വിധി പ്രസ്താവിച്ചതെന്നാണ് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത വ്യക്തമാക്കിയത്. ഹിജാബ് നിരോധനം വസ്ത്രസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന നിരീക്ഷണം നടത്താന്‍ തനിക്ക് സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹിജാബ് നിരോധനം ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങള്‍ ജസ്റ്റിസ് ധൂലിയ തന്റെ വിധിയില്‍ സൂചിപ്പിച്ചു. വിധി ചീഫ് ജസ്റ്റിസിന്റെ പരിഗണനയിലേക്കാണ് പോകുക. ചീഫ് ജസ്റ്റിസാണ് വിശാല ബെഞ്ചിന് രൂപം നല്‍കുക.

]]>
ഹിജാബ്, തൊപ്പി, തലക്കെട്ട്; അമേരിക്കൻ നാവിക സേനയിൽ മതചിഹ്നങ്ങൾ അനുവദിക്കണമെന്ന് ശുപാർശ https://malayalees.ch/us-military-allow-hijabs-turbans/ Sat, 24 Sep 2022 08:20:18 +0000 https://malayalees.ch/?p=68514 അമേരിക്കൻ നാവിക സേനയിൽ മതചിഹ്നങ്ങൾ അനുവദിക്കണമെന്ന് ശുപാർശ. യുഎസ് പ്രസിഡൻഷ്യൽ കമ്മീഷനാണ് ശുപാർശ മുന്നോട്ടുവച്ചത്. ഹിജാബ്, തൊപ്പി, താടി, തലക്കെട്ട് തുടങ്ങിയ മതചിഹ്നങ്ങൾ യൂണിഫോമിൻ്റെ ഭാഗമാക്കണമെന്നാണ് ശുപാർശ. വെള്ളിയാഴ്ചയാണ് ശുപാർശ പുറത്തുവിട്ടത്. നിർദ്ദേശം വൈറ്റ് ഹൗസിൻ്റെ പരിഗണനയിലാണ്. വൈറ്റ് ഹൗസ് അംഗീകരിച്ചാൽ ഇത് ജോ ബൈഡനു കൈമാറും. ബൈഡനാവും ഇതിൽ അവസാന തീരുമാനം എടുക്കുക.

1981ലെ മാർഗനിർദേശം പ്രകാരം അമേരിക്കൻ സൈന്യത്തിൻ്റെ യൂണിഫോമിൽ മതചിഹ്നങ്ങൾ അനുവദനീയമായിരുന്നില്ല. എന്നാൽ, 2017ൽ അമേരിക്കൻ കരസേനയും 2020ൽ അമേരിക്കൻ വ്യോമസേനയും ഈ നിർദ്ദേശങ്ങളിൽ മാറ്റം വരുത്തി മതചിഹ്നങ്ങൾ അനുവദിച്ചു. എന്നാൽ, അമേരിക്കൻ നാവിക സൈന്യത്തിൽ ഈ മാറ്റം ഇതുവരെ നടപ്പായിട്ടില്ല. ഇതിൽ മാറ്റം വരുത്തണമെന്നാണ് കമ്മീഷൻ്റെ ശുപാർശ. സൈന്യത്തിൻ്റെ എല്ലാ മേഖലകളിലും ഒരേ യൂണിഫോം ആക്കണമെന്ന് കമ്മീഷൻ പറയുന്നു.

]]>
കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച സംഭവം; ഹർജി ഇന്ന് സുപ്രിംകോടതിയിൽ https://malayalees.ch/sc-consider-karnataka-hijab-ban/ Mon, 05 Sep 2022 04:28:02 +0000 https://malayalees.ch/?p=67572 കർണാടക സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതിന് എതിരായ ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ. വിവിധ സംഘടനകളും വ്യക്തികളും നൽകിയ 23 ഹർജികളാണ് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുക. സംസ്ഥാന സർക്കാർ നടപടി ശരിവച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാർഥികൾ 6 മാസം മുമ്പേ സമീപിച്ചിരുന്നെങ്കിലും
സുപ്രീം കോടതി ഹർജികൾ അടിയന്തരമായി പരിഗണിക്കാൻ തയ്യാറായിരുന്നില്ല.

ഹർജികളിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും മുൻപെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സർക്കാർ തടസ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. സമസ്ത കേരള സുന്നി യുവജന സംഘവും, ജംഇയ്യത്തുൽ ഉലമയും കേസിൽ കക്ഷി ചേർന്നിട്ടുണ്ട്. അഭിഭാഷകനായ സുൽഫിക്കർ അലിയാണ് ഹർജിക്കാർക്ക് വേണ്ടി ഹാജരാവുക.

]]>
ബലമായി ഹിജാബ് അഴിപ്പിച്ചു; പരാതിയുമായി നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനികള്‍ https://malayalees.ch/students-faced-trouble-for-wearing-hijab-while-attending-neet-exam/ Mon, 18 Jul 2022 09:01:25 +0000 https://malayalees.ch/?p=64996 നീറ്റ് പരീക്ഷയ്ക്ക് ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ തടഞ്ഞതായി പരാതി. മഹാരാഷ്ട്രയിലും രാജസ്ഥാനിലുമാണ് സംഭവമുണ്ടായത്. രാജസ്ഥാനിലെ കോട്ടയില്‍ മോഡി കോളജില്‍ ഹിജാബ് ധരിച്ച് പരീക്ഷയെഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിനികളെ പ്രവേശന കവാടത്തില്‍ തടയുകയും ഹിജാബ് മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഇതോടെ പരീക്ഷാ കേന്ദ്രത്തിന് പുറത്ത് നിന്ന പൊലീസുകാരും വിദ്യാര്‍ത്ഥികളും വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് പരീക്ഷാ കണ്‍ട്രോളറെ വിളിച്ചുവരുത്തി, പരീക്ഷയ്ക്കിടെ ഏതെങ്കിലും തരത്തില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ തന്റേത് മാത്രമായിരിക്കും ഉത്തരവാദിത്തമെന്ന് എഴുതി ഒപ്പിട്ട ശേഷമാണ് വിദ്യാര്‍ത്ഥികളെ ഹാളിലേക്ക് പ്രവേശിപ്പിച്ചത്.

തര്‍ക്കത്തിന് ശേഷം കോട്ടയില്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതാന്‍ അനുവദിച്ചെങ്കിലും മഹാരാഷ്ട്രയിലെ വാഷിമില്‍, പരിശോധനയ്ക്കായി വിദ്യാര്‍ത്ഥികളെ കൊണ്ട് നിര്‍ബന്ധിച്ച് ഹിജാബ് മാറ്റിപ്പിച്ചെന്നും പരാതിയുണ്ട്. പരീക്ഷാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നാരോപിച്ച് ആറോളം വിദ്യാര്‍ത്ഥികള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

]]>
ഹിജാബ് വിവാദം; കർണാടക ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ കേൾക്കാൻ തയ്യാറെന്ന് സുപ്രിംകോടതി https://malayalees.ch/hijab-karnataka-high-court-supreme-court/ Wed, 13 Jul 2022 08:40:49 +0000 https://malayalees.ch/?p=64726 ഹിജാബ് വിവാദത്തിൽ കർണാടക ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ കേൾക്കാൻ തയ്യാറെന്ന് സുപ്രിംകോടതി. അടുത്ത ആഴ്ച ഹർജികൾ കേൾക്കാമെന്നാണ് പരമോന്നത കോടതി അറിയിച്ചിരിക്കുന്നത്. ഹിജാബ് അനിവാര്യമായ മുസ്ലിം മതാചാരമല്ലെന്നാണ് മാർച്ച് 15ന് കർണാടക ഹൈക്കോടതി വിധിച്ചത്.

മാർച്ച് 15ന് ഇടക്കാല വിധി തന്നെ ആവർത്തിക്കുകയാണ് കോടതി ചെയ്തത്. യൂണിഫോം ധരിക്കുന്ന ഇടങ്ങളിൽ ഹിജാബ് ധരിക്കരുതെന്ന് പറഞ്ഞാൽ, അവ ധരിക്കരുതെന്നായിരുന്നു ഇടക്കാല വിധി. ഇതിൻ്റെ ആവർത്തനവും കൂട്ടിച്ചേർക്കലുമാണ് ഇന്നത്തെ വിധി.

ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതത്തിൽ അവിഭാജ്യ ഘടകമല്ലെന്ന് കോടതി പറഞ്ഞു. ഹിജാബ് ധരിക്കുന്നത് മൗലികാവകാശങ്ങളുടെ ഗണത്തിൽ പെടില്ല. അതുകൊണ്ട് തന്നെ യൂണിഫോമിൻ്റെ ഭാഗമായി ഹിജാബ് ധരിക്കരുതെന്നാവശ്യപ്പെടുന്നത് മൗലികാവകാശങ്ങളുടെ ലംഘനമല്ല എന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്ഥി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഹിജാബ് നിരോധനത്തിനെതിരെ 6 വിദ്യാർത്ഥികൾ നൽകിയ ഹർജിയിന്മേലാണ് വിധി വന്നിരിക്കുന്നത്.

വിധിപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ തലസ്ഥാന നഗരമായ ബെംഗളുരുവിൽ ഒരാഴ്ച്ചത്തേക്ക് പ്രകടനങ്ങൾക്ക് വിലക്കേർപ്പെടുത്തി. ക്രമസമാധാനം നിലനിർത്താൻ വേണ്ടിയാണ് ഇതെന്നാണ് സർക്കാർ വാദം. വിധി വരുന്ന പശ്ചാത്തലത്തിൽ ബെംഗളുരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ് കമ്മീഷണർ കമാൽ പന്ത് അറിയിച്ചു. നാളെ മുതൽ 21 വരെയാണ് നിരോധനാജ്ഞ.

ആഹ്ലാദപ്രകടനങ്ങൾ, പ്രതിഷേധങ്ങൾ, ഒത്തുചേരലുകൾ എന്നിവയ്‌ക്കെല്ലാം സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങുന്ന വിശാല ബെഞ്ച് 11ദിവസമാണ് വാദം കേട്ടത്. വിധി വരുംവരെ ക്ലാസ് മുറികളിൽ ഏതെങ്കിലും തരത്തിലുള്ള മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് കോടതി വിലക്കുകയും ചെയ്തിരുന്നു.

വിധിക്ക് ശേഷം കർണാടകയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ഹിജാബ് ധരിച്ചെത്തിയ നിരവധി വിദ്യാർത്ഥികളെ പുറത്താക്കിയിരുന്നു. പല വിദ്യാർത്ഥികൾക്കും പരീക്ഷ എഴുതാനും സാധിച്ചില്ല. ഹിജാബ് ധരിച്ച പല വിദ്യാർത്ഥികളെയും കോളജിൽ പ്രവേശിപ്പിക്കാതെ തിരിച്ചയക്കുകയും ചെയ്തു. കോളജ് വാതിൽക്കൽ വച്ച് ഹിജാബ് അഴിച്ചാണ് പല വിദ്യാർത്ഥികളും അകത്തുകയറിയത്.

]]>
ജമ്മു കാശ്മീരിലും സ്‌കൂളില്‍ ഹിജാബിന് നിരോധനം; ‘നിഖാബ്’ ആണ് വിലക്കിയതെന്ന് സൈന്യം https://malayalees.ch/school-run-by-it-asks-teachers-to-avoid-hijab-at-jk-army-says-meant-niqab/ Thu, 28 Apr 2022 10:11:08 +0000 https://malayalees.ch/?p=60912 ജമ്മുകാശ്മീരില്‍ സൈന്യം നടത്തുന്ന സ്‌കൂളില്‍ ഹിജാബ് ധരിക്കരുതെന്ന് അധ്യാപകര്‍ക്ക് നിര്‍ദേശം. വടക്കന്‍ കശ്മീരിലെ ബരാമുള്ളയില്‍ സ്പെഷ്യല്‍ കുട്ടികള്‍ക്കായി സൈന്യം നടത്തുന്ന ദഗ്ഗെര്‍ പരിവാര്‍ സ്‌കൂളിലാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. ”സ്‌കൂള്‍ സമയങ്ങളില്‍ ഹിജാബ് ഒഴിവാക്കണം” എന്ന് അധ്യാപകരോട് ആവശ്യപ്പെടുന്നതാണ് സര്‍ക്കുലര്‍. കര്‍ണാടക ഹിജാബ് നിരോധനത്തിനാണ് സമാനമാണ് ഈ നടപടിയെന്ന് ചൂണ്ടിക്കാട്ടി താഴ്‌വരയില്‍ വലിയ പ്രതിഷേധമാണ് സംഭവത്തില്‍ ഉയരുന്നത്.

എന്നാല്‍ ഹിജാബിന് വിലക്കേര്‍പ്പെടുത്തിയെന്നത് ശരിയല്ലെന്നാണ് സൈനീക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സര്‍ക്കുലറില്‍ ”നിഖാബ്” (കണ്ണൊഴികെ മുഖം മറയ്ക്കുന്നത്) എന്നതിനുപകരം ”ഹിജാബ്” (തല മറയ്ക്കുന്നത്) എന്ന വാക്ക് തെറ്റായി എഴുതിയിരിക്കുകയാണെന്ന് സൈന്യം പറഞ്ഞു.

സ്പെഷ്യല്‍ കുട്ടികള്‍ക്കുള്ള സ്‌കൂള്‍ ആയതിനാല്‍ നിഖാബ് അധ്യാപനത്തിന് തടസമാകുമെന്നും. ഇത് ഹിജാബ് അല്ല നിഖാബ് ആണ് ഉദ്ദേശിച്ചതെന്നും പ്രതിരോധ വക്താവ് എമ്രോണ്‍ മുസാവി തങ്ങളോട് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് വ്യക്തമാക്കുന്നു.

ശ്രവണ വൈകല്യമുള്ളതും ഭിന്നശേഷിക്കാരായതുമായ കുട്ടികള്‍ക്കുള്ള സ്‌കൂളാണിത്. മുഖമുദ്രകള്‍ ഉപയോഗിച്ച് സ്വരസൂചകം പഠിപ്പിക്കണം. ഒരു ടീച്ചര്‍ നിഖാബ് ധരിക്കുകയാണെങ്കില്‍, അവര്‍ എങ്ങനെ പഠിപ്പിക്കും, കുട്ടികള്‍ എന്ത് കാണും. അതുകൊണ്ടാണ് ഈ ഉത്തരവ് പാസാക്കിയത്. സര്‍ക്കുലര്‍ അധ്യാപകര്‍ക്ക് മാത്രമുള്ളതാണെന്നും സൈനീക വക്താവ് വ്യക്തമാക്കി.

”പരിവാര സ്‌കൂള്‍ വൈകാരികമായും ധാര്‍മ്മികമായും പഠിക്കാനും വളരാനുമുള്ള ഇടമാണ്. സ്‌കൂളിലെ സ്റ്റാഫ് എന്ന നിലയില്‍, ഓരോ പഠിതാവിനും സാധ്യമായ പരമാവധി വികസനം നല്‍കുക എന്നതാണ് പ്രധാന ലക്ഷ്യം. അതിനായി, വിദ്യാര്‍ത്ഥികളുമായി വിശ്വാസം സ്ഥാപിക്കുകയും അവര്‍ക്ക് സുരക്ഷിതത്വവും സന്തോഷവും സ്വാഗതം ചെയ്യുന്ന നടപടിയാണ് ഉണ്ടാകേണ്ടതെന്നും’ പരിവാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തിങ്കളാഴ്ച പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

സ്‌കൂള്‍ സമയങ്ങളില്‍ ഹിജാബ് ഒഴിവാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതായും അതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് സുഖമായിരിക്കാനും അധ്യാപകരുമായും ജീവനക്കാരുമായും ഇടപഴകാനും സാധിക്കുമെന്നും പറയുന്നു. എന്നാല്‍ സര്‍ക്കുലര്‍ പുറത്തുവന്നതോടെ രൂക്ഷ വിമര്‍ശനവുമായി വിവിധ രാഷ്ട്രീയ സമൂഹിക സംഘടനാ പ്രവര്‍ത്തകരും രംഗത്തെത്തി.

]]>
ഹിജാബ്: പരീക്ഷ എഴുതാത്തവർക്ക് അവസരം നൽകില്ലെന്ന് കർണാടക https://malayalees.ch/hijab-row-exams-wont-be-reconducted/ Mon, 21 Mar 2022 08:55:26 +0000 https://malayalees.ch/?p=58866 ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പരീക്ഷ എഴുതാതിരുന്ന വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം നൽകേണ്ടെന്ന് കർണാടക.നൂറു കണക്കിന് വിദ്യാർത്ഥിനികളാണ് ഹിജാബ് വിഷയത്തിൽ പ്ലസ് ടു പരീക്ഷ ബഹിഷ്കരിച്ചത്.

പരീക്ഷ എഴുതാത്തവർക്ക് പുനപ്പരീക്ഷ അനുവദിക്കുമെന്ന സൂചന അടുത്തിടെ സർക്കാർ നൽകിയിരുന്നു. എന്നാൽ മറ്റു ബോർഡ് പരീക്ഷകൾ പോലെ എഴുതാത്തവരെ ‘ആബ്സെൻറ് ‘ ആയി കണക്കാക്കാനാണ് കർണാടക സർക്കാർ തീരുമാനം.

കർണാടകയിലെ പ്ലസ് ടു കോഴ്സായ പ്രീ യൂണിവേഴ്സിറ്റിക്ക് പ്രാക്ടിക്കലിന് 30 മാർക്കും തിയറിക്ക് 70 മാർക്കുമാണുള്ളത്. പ്രാക്ടിക്കൽ പരീക്ഷക്ക് ഹാജരാകാത്തവർക്കും തിയറിക്ക് മിനിമം മാർക്കുണ്ടെങ്കിൽ പാസാകാനാവും. പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ അടുത്ത മാസം 22നാണ് തുടങ്ങുക.

]]>