hijab protest – malayalees.ch https://malayalees.ch Malayalam Online News Portal Sat, 28 Oct 2023 11:01:23 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png hijab protest – malayalees.ch https://malayalees.ch 32 32 ഹിജാബ് ധരിച്ചില്ല: ഇറാനിൽ പൊലീസ് മര്‍ദനമേറ്റ പതിനാറുകാരിക്ക് ദാരുണാന്ത്യം https://malayalees.ch/iranian-girl-died-after-alleged-assault-over-hijab/ Sat, 28 Oct 2023 11:01:17 +0000 https://malayalees.ch/?p=90236 ഹിജാബ് ധരിക്കാത്തതിന്‍റെ പേരില്‍ ഇറാനില്‍ പൊലീസ് മര്‍ദനത്തിനിരയായ 16കാരിക്ക് ദാരുണാന്ത്യം. ഇറാനിൽ ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ പൊലീസ് മർദിച്ചതിനെത്തുടർന്ന് മെട്രോ ട്രെയിനിൽ കുഴഞ്ഞുവീഴുകയായിരുന്നു പെൺകുട്ടി. അർമിത ഗൊരാവന്ദ് (16) എന്ന പെൺകുട്ടി ഒരു മാസം മുൻപാണ് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ മർദനത്തിനിരയായത്.(Iranian Girl Died after Alleged Assault over Hijab)

രാജ്യത്തെ ഹിജാബ് നിയമങ്ങൾ ലംഘിച്ചതിനാണ് പൊലീസിന്റെ മർദ്ദനമേറ്റത്. 28 ദിവസം ആശുപത്രിയില്‍ കോമയിലായിരുന്ന അർമിതയ്ക്ക് മസ്തിഷ്ക മരണം സംഭവിക്കുകയും ഒടുവില്‍ മരണത്തിന് കീഴടങ്ങുകയുമായിരുന്നുവെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എൻ ഡി ടി വി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളും മരണവാർത്ത റിപ്പോർട്ട് ചെയ്യുന്നു.

പെൺകുട്ടിക്ക് മസ്തിഷ്കമരണം സംഭവിച്ചുവെന്ന് ഇറാൻ സ്ഥിരീകരിച്ചിരുന്നു. ഒക്ടോബര്‍ ഒന്നിന് കുര്‍ദിഷ് വംശജയായ അര്‍മിത രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം മെട്രോയില്‍ യാത്ര ചെയ്യവേയാണ് പൊലീസിന്‍റെ ആക്രമണത്തിന് ഇരയായത്. ഹിബാബ് ധരിച്ചില്ലെന്നാരോപിച്ച് പൊലീസ് അർമിതയെ മര്‍ദിച്ചുവെന്നാണ് പൗരാവകാശ സംഘടനയായ ഹെന്‍ഗാവിന്‍റെ ആരോപണം.

പൊലീസ് അർമിതയെ മർദിച്ചതായാണ് ദൃക്സാക്ഷികൾ പറയുന്നത്. എന്നാൽ പൊലീസ് ഇതു നിഷേധിച്ചു. യാത്ര ചെയ്യുന്നതിനിടെ രക്തസമ്മർദത്തിലുണ്ടായ വ്യതിയാനത്തെത്തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നുെവന്നാണ് അധികൃതരുടെ വിശദീകരണം. മര്‍ദനത്തിനിരയായ പെണ്‍കുട്ടിയെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും നില ഗുരുതരമായി. രക്തസമ്മര്‍ദം പെട്ടെന്ന് അപകടകരമാം വിധം താഴുകയും മസ്തിഷ്ക മരണം സംഭവിക്കുകയും ചെയ്തു. ശനിയാഴ്ച ഉച്ചയോടെ ആശുപത്രി അധികൃതര്‍ അർമിതയുടെ മരണം സ്ഥിരീകരിച്ചു.

]]>
ഹിജാബ് വിരുദ്ധ പ്രതിഷേധം: പെണ്‍കുട്ടികള്‍ക്ക് വിഷം കൊടുത്ത് സ്‌കൂളുകള്‍ പൂട്ടിക്കാന്‍ ശ്രമിച്ചതില്‍ അന്വേഷണം നടത്തുന്നുവെന്ന് ഇറാന്‍ https://malayalees.ch/iranian-officials-to-investigate-revenge-poisoning-of-schoolgirls/ Wed, 01 Mar 2023 04:53:32 +0000 https://malayalees.ch/?p=77088 നിരവധി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് വിഷം നല്‍കി പെണ്‍കുട്ടികളുടെ വിദ്യാലയങ്ങള്‍ പൂട്ടിക്കാന്‍ ശ്രമം നടന്നെന്ന വാര്‍ത്തയില്‍ അന്വേഷണം നടക്കുകയാണെന്ന് സ്ഥിരീകരിച്ച് ഇറാന്‍. ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങളിലെ യുവതികളുടെ പങ്കാളിത്തത്തില്‍ രോഷംകൊണ്ട് അതിന് പ്രതികാരമെന്ന നിലയിലാണ് പെണ്‍കുട്ടികള്‍ക്ക് മേല്‍ വിഷപ്രയോഗം നടന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. (Iranian officials to investigate ‘revenge’ poisoning of schoolgirls)

നവംബര്‍ മാസം മുതല്‍ക്ക് 700ല്‍ അധികം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് വാതകങ്ങളായും മറ്റും വിഷയപ്രയോഗം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആളപായമുണ്ടായില്ലെങ്കിലും പല കുട്ടികള്‍ക്കും തലകറക്കവും ഛര്‍ദ്ദിയും മനംപുരട്ടലും ശ്വസനപ്രശ്‌നങ്ങളും അനുഭവപ്പെട്ടു. നിരവധി പെണ്‍കുട്ടികള്‍ ആശുപത്രിയിലായി. വിഷം മാരകമല്ലെന്നും ഭയപ്പെടുത്തുക മാത്രമാണ് വിഷപ്രയോഗത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ഉദ്ദേശമെന്നും ഇറാന്‍ ഡെപ്യൂട്ടി വിദ്യാഭ്യാസ മന്ത്രി യൂനസ് പനാഹി പറഞ്ഞു.

കുട്ടികള്‍ക്ക് നേരെയുണ്ടായത് മനപൂര്‍വമായ വിഷപ്രയോഗമാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടതിന്റെ കൂടി പശ്ചാത്തലത്തിലാണ് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നത്. ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് തുടക്കമിട്ട യുവതികളോടും പെണ്‍കുട്ടികളോടുമുള്ള പ്രതികാരമെന്ന നിലയിലാണ് വിഷപ്രയോഗം നടന്നതെന്നാണ് പ്രാഥമികമായ നിഗമനം. ചീഞ്ഞ പഴങ്ങളുടേയോ പഴകിയ മത്സ്യത്തിന്റേയോ മറ്റോ ഗന്ധം മൂക്കില്‍ തുളച്ചുകയറിയതായി ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. കുട്ടികള്‍ വളരെ വേഗത്തില്‍ സുഖം പ്രാപിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

]]>
പരീക്ഷയ്ക്ക് ഹിജാബുമായി എന്ത് ബന്ധം? ഹിജാബ് നിരോധനത്തിൽ സുപ്രീം കോടതി https://malayalees.ch/dont-sensationalise-supreme-court-refuses-early-hearing-on-hijab-ban/ Thu, 24 Mar 2022 11:28:01 +0000 https://malayalees.ch/?p=59031 ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ അടിയന്തരമായി കേൾക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. പരീക്ഷയും ഹിജാബും തമ്മിൽ ബന്ധമില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അഭിപ്രായപ്പെട്ടു. സ്‌കൂളുകളിലും കോളജുകളിലും പരീക്ഷകൾ ആരംഭിക്കാനിരിക്കെ വിഷയം അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.

വിഷയം കൂടുതൽ പ്രക്ഷുബ്ദമാക്കരുതെന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചു. ഹൈക്കോടതി വിധിക്കെതിരെ നിബ നാസ്, ഐഷ ഷിഫത് എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹിജാബ് ധരിക്കുന്നത് ഇസ്ലാം മത ആചാരത്തിന്റെ അഭിഭാജ്യ ഘടകമല്ലെന്ന ഹൈക്കോടതി വിധി തെറ്റാണെന്ന് ഹർജിക്കാർ പറയുന്നു. നേരത്തെ കർണാടക ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള അപ്പീൽ ഹോളി അവധിക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു.

ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമിലെ അനിവാര്യ മതാചാരമല്ലെന്നു വിലയിരുത്തിയാണ് കര്‍ണാടക ഹൈക്കോടതി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ശരിവച്ചത്. യൂണിഫോം ഉള്ള സ്ഥാപനങ്ങളില്‍ അതിനെ ചോദ്യം ചെയ്യാനാവില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. യൂണിഫോം ഏര്‍പ്പെടുത്തുന്നത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നു കരുതാനാവില്ലെന്നുമായിരുന്നു കോടതിയുടെ പരാമര്‍ശം..

]]>
ബംഗ്ലാദേശിലും ബുർഖ നിരോധനം; പെൺകുട്ടികൾ മുഖം മറയ്ക്കാൻ പാടില്ലെന്ന് ഉത്തരവ് https://malayalees.ch/school-in-bangladesh-also-banned-burqa/ Thu, 24 Mar 2022 09:39:43 +0000 https://malayalees.ch/?p=59016 കർണാടക മാതൃകയിൽ ബംഗ്ലാദേശിലും ബുർഖ നിരോധനം. സെൻബാഗിലെ സ്കൂൾ വിദ്യാർത്ഥികൾ ക്ലാസ് മുറിയിൽ ബുർഖ ധരിക്കുന്നത് വിലക്കി മാനേജ്മെന്റ്. ഉത്തരവിന് പിന്നാലെ വ്യാപക പ്രതിഷേധം വിവിധയിടങ്ങളിൽ അരങ്ങേറി. ഒടുവിൽ മാനേജ്മെന്റ് ഉത്തരവ് പിൻവലിച്ചു. ബിബിസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

നോഖാലിയിലെ സെൻബാഗ് ഉപജില്ലയിലാണ് സംഭവം. ഈ മാസം ആദ്യമാണ് നോട്ടീസ് പുറപ്പെടുവിച്ചത്. ക്ലാസിൽ കയറിയ ശേഷം പെൺകുട്ടികൾ മുഖം മറയ്ക്കാൻ പാടില്ലെന്നായിരുന്നു മാനേജ്മെന്റ് ഉത്തരവ്. നോട്ടീസ് തെറ്റായി വ്യാഖ്യാനിച്ചുവെന്നും, ആശയക്കുഴപ്പത്തെ തുടർന്നാണ് ഉത്തരവ് പിൻവലിക്കേണ്ടി വന്നതെന്നും അധികൃതർ അറിയിച്ചു. സമീപത്തെ ആൺകുട്ടികൾ ബുർഖ ധരിച്ച് പെൺകുട്ടികളുടെ ക്ലാസിലേക്ക് വരുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പ്രാദേശിക പൊലീസ് പറഞ്ഞു.

സ്കൂളിൽ പഠിക്കാത്ത പെൺകുട്ടികൾ പോലും ക്ലാസിൽ വരാറുണ്ട്. പെൺകുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് സ്‌കൂൾ അധികൃതർ ഇത്തരമൊരു തീരുമാനമെടുത്തതെന്നും ബുർഖ നിരോധനത്തെക്കുറിച്ച് നോട്ടീസിൽ പറയുന്നില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞും ഇതിനെതിരെ ജനങ്ങൾ പ്രതിഷേധത്തിലാണ്.

]]>
ഹിജാബ്: പരീക്ഷ എഴുതാത്തവർക്ക് അവസരം നൽകില്ലെന്ന് കർണാടക https://malayalees.ch/hijab-row-exams-wont-be-reconducted/ Mon, 21 Mar 2022 08:55:26 +0000 https://malayalees.ch/?p=58866 ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പരീക്ഷ എഴുതാതിരുന്ന വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം നൽകേണ്ടെന്ന് കർണാടക.നൂറു കണക്കിന് വിദ്യാർത്ഥിനികളാണ് ഹിജാബ് വിഷയത്തിൽ പ്ലസ് ടു പരീക്ഷ ബഹിഷ്കരിച്ചത്.

പരീക്ഷ എഴുതാത്തവർക്ക് പുനപ്പരീക്ഷ അനുവദിക്കുമെന്ന സൂചന അടുത്തിടെ സർക്കാർ നൽകിയിരുന്നു. എന്നാൽ മറ്റു ബോർഡ് പരീക്ഷകൾ പോലെ എഴുതാത്തവരെ ‘ആബ്സെൻറ് ‘ ആയി കണക്കാക്കാനാണ് കർണാടക സർക്കാർ തീരുമാനം.

കർണാടകയിലെ പ്ലസ് ടു കോഴ്സായ പ്രീ യൂണിവേഴ്സിറ്റിക്ക് പ്രാക്ടിക്കലിന് 30 മാർക്കും തിയറിക്ക് 70 മാർക്കുമാണുള്ളത്. പ്രാക്ടിക്കൽ പരീക്ഷക്ക് ഹാജരാകാത്തവർക്കും തിയറിക്ക് മിനിമം മാർക്കുണ്ടെങ്കിൽ പാസാകാനാവും. പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ അടുത്ത മാസം 22നാണ് തുടങ്ങുക.

]]>
ഹിജാബ് വിധി; കർണാടകയിൽ ഇന്ന് ബന്ദ് https://malayalees.ch/hijab-row-bandh-in-karnataka/ Thu, 17 Mar 2022 04:01:46 +0000 https://malayalees.ch/?p=58683 ഹിജാബ് വിധിയിൽ പ്രതിഷേധിച്ച് കർണാടകയിൽ ഇന്ന് വിവിധ മുസ്‌ലിം സംഘടനകളുടെ ബന്ദ്. ബന്ദ് രാവിലെ ആറ് മുതൽ വൈകിട്ട് ആറു വരെയാണ്. പ്രശ്‌നബാധിത മേഖലകളിൽ നിരീക്ഷണം ശക്തമാക്കി പൊലീസ്. ശരീഅത്ത് അമീർ മൗലാന സഗീർ അഹമ്മദാണ് ബന്ദിന് ആഹ്വാനം ചെയ്തത്.

ബന്ദിന് കര്‍ണാടകയിലെ പ്രധാന പത്ത് മുസ്‌ലിം സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചു. സമാധാനപരമായാണ് ബന്ദ് നടത്തുകയെന്ന് ശരീഅത്ത് അമീർ മൗലാന സഗീർ അഹമ്മദ് പറഞ്ഞു. ബന്ദിൻ്റെ ഭാഗമായി പ്രകടനമോ പ്രതിഷേധ റാലികളോ പാടില്ലെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ഹിജാബ് നിരോധനത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ ബുധനാഴ്ച ക്ലാസുകൾ ബഹിഷ്കരിച്ചു. ചിക്ക്മംഗളൂരു, ഹാസ്സൻ, റെയ്ച്ചൂർ എന്നീ സ്ഥലങ്ങളിലായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. 

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരെ മുസ്‌ലിം വിദ്യാർഥികൾ നൽകിയ ഹർജി തള്ളിയാണ് ഹിജാബ് അനിവാര്യ മതാചാരമല്ലെന്ന് കർണാടക ഹൈക്കോടതി വിധിച്ചത്. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി അധ്യക്ഷനും ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെ.എം ഖാസി എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്‍റേതായിരുന്നു വിധി. 

]]>
പോരാട്ടം തുടരും; ഹിജാബ് അനുവദിച്ചില്ലെങ്കിൽ പഠനം അവസാനിപ്പിക്കുമെന്ന് വിദ്യാർത്ഥികൾ https://malayalees.ch/students-on-hijab-court-verdict/ Tue, 15 Mar 2022 11:51:25 +0000 https://malayalees.ch/?p=58621 ഹിജാബ് അനുവദിച്ചില്ലെങ്കിൽ പഠനം അവസാനിപ്പിക്കുമെന്ന് വിദ്യാർത്ഥികൾ. ഹിജാബ് മതപരമായ അനിവാര്യതയാണ്. പോരാട്ടം തുടരും. വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുന്നതിൽ തീരുമാനം പിന്നീടെന്നും വിദ്യാർത്ഥികൾ അറിയിച്ചു.

ഹിജാബ് വിഷയത്തിൽ ഇടക്കാല വിധി ആവർത്തിക്കുകയാണ് ഹൈക്കോടതി ചെയ്തത്. കർണാടകയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് നിരോധനമാകാം. ഹിജാബ് മതാചാരങ്ങളിൽ നിർബന്ധമായ ഒന്നല്ലെന്നും ഹൈക്കോടതി ഉത്തരവിൽ നിരീക്ഷിക്കുന്നു. ഇസ്ലാം മതത്തിൽ അവിഭാജ്യഘടകമല്ല ഹിജാബ് എന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്ഥി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഹിജാബ് നിരോധനത്തിനെതിരെ 6 വിദ്യാർത്ഥികൾ നൽകിയ ഹർജിയിന്മേലാണ് വിധി.

ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഹിജാബ് മതാചാരത്തിന്റെ ഭാഗമെന്ന് തെളിയിക്കാൻ നിലവിൽ വസ്തുതകളില്ലെന്ന് സർക്കാർ ചൂണ്ടികാട്ടിയിരുന്നു. ഭരണഘടനയുടെ 25-ാം അനുച്ഛേദം ഹിജാബിന്റെ കാര്യത്തിൽ ബാധകമല്ലെന്നാണ് സര്‍ക്കാര്‍ വാദം. പതിനൊന്ന് ദിവസം കേസില്‍ വാദം കേട്ടിരുന്നു. അതേസമയം ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് ഉഡുപ്പി കോളജ് വിദ്യാർത്ഥികൾ അറിയിച്ചിട്ടുണ്ട്.

]]>
ഹിജാബ് വിവാദം: വിധി ഇന്ന്; ബെംഗളുരുവില്‍ ഒരാഴ്ച നിരോധനാജ്ഞ https://malayalees.ch/hijab-row-high-court-verfict-today/ Tue, 15 Mar 2022 04:12:46 +0000 https://malayalees.ch/?p=58584 കർണാടകയിലെ സർക്കാർ കോളജുകളിലുള്ള ഹിജാബ് നിരോധനത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ണായക വിധി ഇന്ന്. ഹിജാബ് നിരോധനത്തിനെതിരായ വിവിധ ഹർജികളിൽ രാവിലെ 10.30 നാണ് കർണാടക ഹൈക്കോടതി വിശാല ബെഞ്ച് വിധി പറയുക.

വിധിപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തലസ്ഥാന നഗരമായ ബെംഗളുരുവില്‍ ഒരാഴ്ച്ചത്തേക്ക് പ്രകടനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ക്രമസമാധാനം നിലനിര്‍ത്താന്‍ വേണ്ടിയാണ് ഇതെന്നാണ് സര്‍ക്കാര്‍ വാദം. വിധി വരുന്ന പശ്ചാത്തലത്തിൽ ബെംഗളുരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ് കമ്മീഷണർ കമാൽ പന്ത് അറിയിച്ചു. നാളെ മുതൽ 21 വരെയാണ്.

ആഹ്ലാദപ്രകടനങ്ങൾ, പ്രതിഷേധങ്ങൾ, ഒത്തുചേരലുകൾ എന്നിവയ്‌ക്കെല്ലാം സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങുന്ന വിശാല ബെഞ്ച് 11ദിവസമാണ് വാദം കേട്ടത്. വിധി വരുംവരെ ക്ലാസ് മുറികളിൽ ഏതെങ്കിലും തരത്തിലുള്ള മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് കോടതി വിലക്കുകയും ചെയ്തിരുന്നു.

]]>