Higher Secondary – malayalees.ch https://malayalees.ch Malayalam Online News Portal Mon, 23 Oct 2023 11:06:52 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Higher Secondary – malayalees.ch https://malayalees.ch 32 32 ഹയർസെക്കൻഡറി ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി 56 ആക്കി ഉയർത്തി https://malayalees.ch/age-limit-of-higher-secondary-guest-teachers-increased/ Mon, 23 Oct 2023 11:06:46 +0000 https://malayalees.ch/?p=89902 ഹയർസെക്കൻഡറി ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി 56 ആക്കി ഉയർത്തി വിദ്യാഭ്യാസ വകുപ്പ്. പ്രായപരിധി നാൽപ്പതിൽ നിന്ന് 56 ആക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. നേരത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ ജനറൽ വിഭാഗത്തിൽ അധ്യാപകരുടെ പ്രായപരിധി 40 വയസായിരുന്നു.(age limit of higher secondary guest teachers increased)

നിലവിൽ സ്പെഷ്യൽ റൂൾ പ്രകാരമുള്ള പ്രായപരിധിക്കുള്ളിലെ ഗസ്റ്റ് അധ്യാപകരെ ലഭിക്കാത്തതിനാൽ പഠിപ്പിക്കുവാൻ അധ്യാപകരില്ലാത്ത അവസ്ഥ ഉള്ളതായി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടും ഉണ്ടായിരുന്നു. ഹയർ സെക്കൻഡറി വിദ്യാർഥികളുടെ പഠനം തടസ്സപ്പെടാതിരിക്കാൻ വേണ്ടിയാണ് പ്രായം പുനർനിശ്ചയിച്ചതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

40 വയസ് കഴിഞ്ഞ ഗസ്റ്റ് അധ്യാപകരുടെ നിയമന ഉത്തരവുകൾ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർ തള്ളുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. ഒ.ബി.സിക്ക് 43, എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് 45 വയസ്സ് എന്നിങ്ങനെയായിരുന്നു പ്രായപരിധി.

മാത്രമല്ല, ബി.എഡ് അടക്കമുള്ള എല്ലാ യോഗ്യതകളും നേടിയ ശേഷം വളരെ ചുരുങ്ങിയ കാലം മാത്രമേ അധ്യാപനം നടത്താൻ തങ്ങൾക്ക് കഴിയുന്നുള്ളൂ എന്ന പരാതിയും അധ്യാപകരിൽ നിന്നും ഉദ്യോഗാർഥികളിൽ നിന്നും ഉയർന്നിരുന്നു. ഈ പരാതികൾ പരിഗണിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി പുനർനിശ്ചയിക്കുകയായിരുന്നു.

]]>
എയ്ഡഡ് നിയമനം: ഹയർസെക്കണ്ടറി ഓഫീസുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന https://malayalees.ch/aided-recruitment-vigilance-raid-in-higher-secondary-offices/ Fri, 05 Aug 2022 08:05:22 +0000 https://malayalees.ch/?p=65971 സംസ്ഥാന ഹയർസെക്കണ്ടറി ഡയറക്ടറേറ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. എയ്ഡഡ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപക അനധ്യാപക നിയമനവുമായി ബന്ധപ്പെട്ട് അഴിമതിയും ക്രമക്കേടും നടന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡെപ്യൂട്ടി ഡയറക്ടറേറ്റ് റീജണൽ ഓഫീസുകളിലും പരിശോധന നടത്തി.

വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാനത്തെ ഹയർസെക്കൻഡറി ഡയറക്ടറേറ്റിലും തിരുവനന്തപുരം ചെങ്ങാനൂർ കോട്ടയം എറണാകുളം മലപ്പുറം കോഴിക്കോട് കണ്ണൂർ എന്നിവിടങ്ങളിലെ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാരുടെ ഓഫീസിലും പരിശോധന നടന്നു.

‘ഓപ്പറേഷൻ റെഡ് ടേപ്പ്’ എന്ന പേരിൽ സംസ്ഥാന വ്യാപകമായി രാവിലെ 11 മുതലാണ് വിജിലൻസ് മിന്നൽ പരിശോധന ആരംഭിച്ചത്. അധ്യാപക അനധ്യാപക നിയമനവുമായി ബന്ധപ്പെട്ട സെക്ഷനുകളിലും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സെക്ഷനുകളിലും റെയ്ഡ് നടത്തുകയാണ്.

]]>
ഉത്തര സൂചികയിലെ പിഴവ്; മൂല്യനിർണയം ബഹിഷ്‌കരിച്ച് 9 ജില്ലയിലെ അധ്യാപകർ https://malayalees.ch/teachers-boycott-paper-valuation/ Fri, 29 Apr 2022 07:50:12 +0000 https://malayalees.ch/?p=60965 ഉത്തര സൂചികയിലെ പിഴവ് ആരോപിച്ച് ഹയർസെക്കൻഡറി കെമിസ്ട്രി മൂല്യനിർണയം രണ്ടാം ദിവസവും ബഹിഷ്‌കരിച്ച് അധ്യാപകർ. ഒൻപത് ജില്ലകളിലാണ് അധ്യാപകർ മൂല്യനിർണയം ബഹിഷ്‌കരിച്ചത്.

ചോദ്യം തയ്യാറാക്കിയ അധ്യാപകൻ നൽകുന്ന ഉത്തര സൂചിക പരിശോധിച്ച് 12 അധ്യാപകർ ചേർന്നാണ് മൂല്യനിർണ്ണയത്തിനുള്ള അന്തിമ ഉത്തരസൂചിക തയ്യാറാക്കുക. എന്നാൽ ചോദ്യകർത്താവ് തയ്യാറാക്കിയ ഉത്തര സൂചികയാണ് മൂല്യ നിർണയത്തിനായി സർക്കാർ നൽകിയത്. ഇതിലെ പിഴവുകൾ ശ്രദ്ധയിൽ പെടുത്തിയെങ്കിലും മൂല്യ നിർണയം തുടരാനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം.

തെറ്റിദ്ധാരണ കൊണ്ടാണ് അധ്യാപകർ ബഹിഷ്‌കരണം നടത്തുന്നതെന്നും, മൂല്യനിർണയത്തിൽ പങ്കെടുത്തില്ലെങ്കിൽ സർക്കാർ ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പ്രതികരിച്ചു.

12 അധ്യാപകർ ചേർന്ന് തയ്യാറാക്കിയ ഉത്തര സൂചിക അനർഹമായി മാർക്ക് നൽകാവുന്ന രീതിയിലാണെന്നാണ് വിദ്യഭ്യാസ വകുപ്പിന്റെ വിശദീകരണം. ഇവർക്ക് കാരണം കാണിക്കൽ നോട്ടിസും നൽകിയിരുന്നു. അപാകതകൾ പരിഹരിക്കാതെ മൂല്യനിർണയം തുടരില്ലെന്ന നിലപാടിലാണ് അധ്യാപകർ. പ്രശ്‌നത്തിന് ഉടൻ പരിഹാരമായില്ലെങ്കിൽ രണ്ട് ലക്ഷത്തിലധികം വിദ്യാർത്ഥികളുടെ കെമിസ്ട്രി മൂല്യനിർണയം പ്രതിസന്ധിയിലാകും.

]]>
ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും https://malayalees.ch/higher-secondary-results-will-be-announced-today-at-3-pm/ Wed, 28 Jul 2021 04:22:32 +0000 https://malayalees.ch/?p=47352 സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. കഴിഞ്ഞ ദിവസം പരീക്ഷാ ബോര്‍ഡ് ചേര്‍ന്ന് പരീക്ഷാഫലത്തിന് അംഗീകാരം നല്‍കിയിരുന്നു. നാലര ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ ഹയര്‍ സെക്കന്റഡറി പരീക്ഷ എഴുതിയത്. ചരിത്രത്തില്‍ ആദ്യമായി ഒരു അധ്യയനവര്‍ഷം മുഴുവന്‍ ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലെ പഠനത്തിന് ശേഷം നടന്ന പരീക്ഷയാണ് ഇത്തവണത്തേത്. ജനുവരി മുതലാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പോയി സംശയനിവാരണം വരുത്താനുള്ള അവസരം ലഭിച്ചത്.

കൊവിഡിനെ തുടര്‍ന്ന് വിവാദങ്ങള്‍ക്ക് നടുവിലാണ് പ്രാക്ടിക്കല്‍ പരീക്ഷകളും നടന്നത്. പരീക്ഷാഫലം പ്രഖ്യാപിച്ചശേഷം നാലു മണി മുതലാണ്. www.keralaresults.nic.com, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, പി ആര്‍ ഡി ലൈവ് എന്നീ വെബ്സൈറ്റുകളില്‍ പരീക്ഷാഫലം ലഭ്യമാകും.

കൊവിഡ് സാഹചര്യത്തില്‍ വൈകി നടത്താനിരുന്ന പരീക്ഷ രണ്ടാം തരംഗം കാരണം വീണ്ടും നീണ്ടുപോകുകയായിരുന്നു. അടുത്ത മാസം ആദ്യവാരത്തോടെ പ്രവേശന പരീക്ഷകള്‍ നടക്കാനിരിക്കെയാണ് പ്ലസ്ടു കോഴ്സുകളുടെ മൂല്യനിര്‍ണയം വേഗത്തില്‍ പൂര്‍ത്തിയാക്കിയത്.

ഗ്രേസ് മാര്‍ക്ക് ഇല്ലാതെയാണ് ഇത്തവണ പരീക്ഷാഫലം വിദ്യാര്‍ത്ഥികളെ തേടിയെത്തുന്നത്. തിയറി-പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്താന്‍ വൈകിയെങ്കിലും മൂല്യനിര്‍ണയത്തോടൊപ്പം തന്നെ ടാബുലേഷനും അതാത് സ്‌കൂളുകളില്‍ നിന്നും ചെയ്ത് ഫലം പ്രസിദ്ധീകരിക്കുന്ന നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു.

]]>
ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന മ​റ​വി​ല്‍ ഹയർ സെക്കണ്ടറി പ്രവേശനത്തിൽ സീറ്റ് തട്ടിപ്പ് https://malayalees.ch/seat-fraud-entrance-to-the-higher-secondary-news/ Mon, 07 Sep 2020 04:47:18 +0000 https://malayalees.ch/?p=31449 എ​യ്ഡ​ഡ് സ്കൂ​ളു​ക​ളിൽ മാ​നേ​ജ്മെന്റ് ​ക്വാട്ട​യി​ൽ പ്ര​വേ​ശ​ന​ത്തി​നു സ​മ​ർ​പ്പി​ക്കു​ന്ന അ​പേ​ക്ഷ വി​ദ്യാ​ർ​ഥി​ക​ള​റി​യാ​തെ ഏ​ക​ജാ​ല​ക​ത്തി​ലേ​ക്ക് മാ​റ്റി​യാ​ണ് ത​ട്ടി​പ്പ്

ഹയർ സെക്കണ്ടറി പ്രവേശനത്തിൽ സീറ്റ് തട്ടിപ്പ്. ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന മ​റ​വി​ലാണ് വ്യാജ അപേക്ഷകരെ നിറച്ച് തട്ടിപ്പ് നടത്തുന്നത്. എ​യ്ഡ​ഡ് സ്കൂ​ളു​ക​ളിൽ മാ​നേ​ജ്മെന്റ് ​ക്വാട്ട​യി​ൽ പ്ര​വേ​ശ​ന​ത്തി​നു സ​മ​ർ​പ്പി​ക്കു​ന്ന അ​പേ​ക്ഷ വി​ദ്യാ​ർ​ഥി​ക​ള​റി​യാ​തെ ഏ​ക​ജാ​ല​ക​ത്തി​ലേ​ക്ക് മാ​റ്റി​യാ​ണ് ത​ട്ടി​പ്പ്. ഇ​ത്ത​ര​ത്തി​ൽ ഈ ​വ​ർ​ഷം 2000ത്തി​ല​ധി​കം വ്യാ​ജ അ​പേ​ക്ഷ​ക​ളാ​ണ് ഏകജാ​ല​ക പ്ര​വേ​ശ​ന​ത്തി​നാ​യി ല​ഭി​ച്ച​ത്.

മാ​നേ​ജ്മെന്റ് ​ ക്വാട്ട​യി​ൽ സീ​റ്റ് ഉ​റ​പ്പി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ അ​തേ സ്കൂ​ളി​ൽ സ​മ​ർ​പ്പി​ക്കു​ന്ന അ​പേ​ക്ഷ​യാ​ണ് വി​ദ്യാ​ർ​ഥി​യോ ര​ക്ഷാ​ക​ർ​ത്താ​വോ അ​റി​യാതെ സ്​​കൂ​ൾ അ​ധി​കൃ​ത​ർ ഓൺ​ലൈ​നി​ൽ അ​തേ സ്​​കൂ​ളി​ലേ​ക്ക്​ ഏ​ക​ജാ​ല​ക അ​പേ​ക്ഷ​യാ​യി മാ​റ്റി​ന​ൽ​കു​ന്ന​ത്. പ്ര​വേ​ശ​ന അ​ലോ​ട്ട്​​മെന്റ് പ്ര​സി​ദ്ധീ​ക​രി​ക്കുേ​മ്പാ​ൾ ഈ ​വി​ദ്യാ​ർ​ത്ഥി ഉ​ൾ​പ്പെ​ട്ടാ​ൽ മാ​നേ​ജ്മെന്റ് ​ക്വാട്ട എ​ന്ന വ്യാജേ​ന വി​ദ്യാ​ർ​ഥി​ക്ക് പ്ര​വേ​ശ​നം ന​ൽ​കു​ന്നു. ത​ല​വ​രി​പ്പ​ണ​വും വാ​ങ്ങും. ഈ ​വി​ദ്യാ​ർ​ഥി​ക്ക് വാ​ഗ്ദാ​നം ചെ​യ്ത മാ​നേ​ജ്​​മെന്റ് ​ക്വാട്ട​ സീ​റ്റ് മ​റ്റൊ​രാ​ൾക്ക്​ ത​ല​വ​രി​പ്പ​ണം വാ​ങ്ങി മ​റി​ച്ചു​ന​ൽ​കും. ഒ​രു സീ​റ്റി​ന്​ ര​ണ്ടു ​പേ​രി​ൽ​നി​ന്ന് ത​ല​വ​രി​പ്പ​ണം ഈടാ​ക്കാ​ൻ ഇ​തു​വ​ഴി ക​ഴി​യും.

മുൻ വ​ർ​ഷ​ങ്ങ​ളി​ൽ വ്യാ​ജ അ​പേ​ക്ഷ​ക​ളു​ണ്ടാ​യെ​ന്ന സൂ​ച​ന​യെ തു​ട​ർ​ന്ന്​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ഇ​ത്ത​വ​ണ ​പ്ര​ത്യേ​ക സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. വ്യാ​ജ അ​പേ​ക്ഷ​ക​ൾ​ക്ക്​ ത​ട​യി​ടാ​ൻ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളി​ൽ ആ​ദ്യ​മാ​യി മൊ​ബൈ​ൽ അ​ധി​ഷ്ഠി​ത വ​ൺ ടൈം ​പാ​സ്​​വേ​ഡ് (ഒ.​ടി.​പി) ഉ​പ​യോ​ഗി​ച്ച്​ കാ​ൻ​ഡി​ഡേ​റ്റ് ലോ​ഗി​ൻ സ​മ്പ്ര​ദാ​യം ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു. അ​പേ​ക്ഷ സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​യ ശേ​ഷം അ​ലോ​ട്ട്മെന്റ് ഉ​ൾ​പ്പെ​ടെ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ പൂ​ർ​ണ​മാ​യും കാ​ൻ​ഡി​ഡേ​റ്റ് ലോ​ഗി​നി​ലൂ​ടെ മാ​ത്ര​മാ​ക്കി. വ്യാ​ജ​മെ​ന്ന് ക​ണ്ടെ​ത്തി​യ 2000ത്തി​ല​ധി​കം അ​പേ​ക്ഷ​ക​ളി​ൽ ഒ​ന്നി​ൽ പോ​ലും ഇ​തു​വ​രെ കാ​ൻ​ഡി​ഡേ​റ്റ് ലോ​ഗി​ൻ സൃ​ഷ്​​ടി​ച്ചി​ട്ടി​ല്ല.

]]>
എസ്.എസ്.എൽ.സി കഴിഞ്ഞ മലബാറിലെ വിദ്യാര്‍ഥികൾക്ക് ഇത്തവണയും ഉപരിപഠനത്തിന് സീറ്റില്ല https://malayalees.ch/no-seat-for-sslc-passed-students/ Fri, 10 Jul 2020 05:33:05 +0000 https://malayalees.ch/?p=28297 തെക്കൻ കേരളത്തിലെ മുഴുവൻ വിദ്യാര്‍ത്ഥികളെക്കാളും ഏഴായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് സ്കോൾ കേരളയിൽ മലപ്പുറത്ത് മാത്രം പഠിക്കുന്നത്

എസ്.എസ്.എൽ.സി പഠനം പൂർത്തിയാക്കിയ മലബാറിലെ അര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികൾക്ക് ഈ വർഷവും ഉപരി പഠനത്തിന് സൗകര്യമില്ല.തെക്കൻ കേരളത്തിലെ മുഴുവൻ വിദ്യാത്ഥികളെക്കാളും ഏഴായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് സ്കോൾ കേരളയിൽ മലപ്പുറത്ത് മാത്രം പഠിക്കുന്നത്. കോവിഡായതിനാൽ പുതിയ ബാച്ചുകൾ അനുവദിക്കാനുള്ള സാധ്യതകളും കുറവാണ്.

കേരള രൂപീകരണം മുതൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് മലബാറിലെ വിദ്യാര്‍ത്ഥികൾ കടുത്ത വിവേചനമാണ് നേരിടുന്നത്. ഈ വർഷമെങ്കിലും അധിക സീറ്റ് നൽകണമെന്നാണ് വിദ്യാത്ഥികളുടെ ആവശ്യം.

കഴിഞ്ഞ അധ്യയന വർഷത്തിൽ 60547 വിദ്യാര്‍ത്ഥികളാണ് സ്കോൾ കേരളയിൽ രജിസ്റ്റർ ചെയ്തത്.ഇതിൽ മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ കുട്ടികളാണ് ഏറ്റവും കൂടുതൽ പഠിന്നുന്നത്. മലപ്പുറത്ത് മാത്രം 22650 വിദ്യാര്‍ത്ഥികൾ സ്കോൾ കേരള വഴി പഠനം നടത്തുന്നുണ്ട്. തൃശൂർ മുതൽ തിരുവനന്തപുരം വരെ ഉള്ള ജില്ലകളിലായി 14751 വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. തെക്കൻ കേരളത്തിലെ ഇടുക്കിയിൽ 700 വിദ്യാര്‍ത്ഥികളും കോട്ടയത്ത് 900 വിദ്യാത്ഥികളും മാത്രവുമാണ് ഉള്ളത്. എന്നാൽ പാലക്കാട് ജില്ലയിൽ 8988 കുട്ടികളും കോഴിക്കോട് 7453 വിദ്യാര്‍ ത്ഥികളും സ്കോൾ കേരളയിലാണ് പഠിക്കുന്നത്. കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ വിദ്യാര്‍ത്ഥികൾ ഈ വർഷം പുറത്താക്കപെടാനാണ് സാധ്യത. പുതിയ ബാച്ചുകൾ തുടങ്ങുകയും പ്ലസ് ടു ഇല്ലാത്ത സ്കൂളുകളിൽ കോഴ്സ് അനുവദിക്കുകയും ചെയ്താൽ മാത്രമെ പ്രതിസന്ധി മറികടക്കാൻ കഴിയൂ.

]]>