highcourt – malayalees.ch https://malayalees.ch Malayalam Online News Portal Thu, 01 Dec 2022 07:47:55 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png highcourt – malayalees.ch https://malayalees.ch 32 32 ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ആക്കണം; സർക്കാരിന്റെ അഭിപ്രായം തേടി ഹൈക്കോടതി https://malayalees.ch/high-court-staff-pension-updates/ Thu, 01 Dec 2022 07:47:43 +0000 https://malayalees.ch/?p=72172 ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയര്‍ത്തണമെന്ന ജീവനക്കാരുടെ ഹര്‍ജിയില്‍ സംസ്ഥാന സർക്കാറിന്റെ അഭിപ്രായം തേടി ഹൈക്കോടതി. ജസ്റ്റിസ് അനു ശിവരാമനാണ് ഇതുമായി ബന്ധപ്പെട്ട നിർദേശം നൽകിയത്. ഹൈക്കോടതിയി ജീവനക്കാരായ അജിത് കുമാർ, കെ യു കുഞ്ഞിക്കണ്ണൻ എന്നിവർ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.

ഈ മാസം 6 ന് ഹർജി വീണ്ടും പരിഗണിക്കും. ജീവനക്കാരുടെ പെൻഷൻ പ്രായം 58 ആക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി നേരത്തെ സർക്കാരിന് കത്ത് നൽകിയിരുന്നു.

ഇന്നലെസര്‍വീസില്‍നിന്ന് വിരമിക്കേണ്ട ജീവനക്കാര്‍ പെന്‍ഷന്‍പ്രായം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് നേരത്തെ ചീഫ് ജസ്റ്റിസ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നതിനിടെയാണ് നടപടി.

]]>
കെഎം ഷാജിക്ക് ആശ്വാസം; ഭാര്യയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടിയ ഇഡി നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി https://malayalees.ch/high-court-stayed-ed-proceedings-against-km-shajis-wife/ Fri, 06 May 2022 09:12:32 +0000 https://malayalees.ch/?p=61392 മുൻ എംഎൽഎയും മുസ്ലീം ലീ​ഗ് നേതാവുമായ കെഎം ഷാജിയുടെ ഭാര്യയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. പ്ലസ് ടു കോഴ കേസിൽ തുടർ നടപടികളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നോട്ടു പോകാമെന്നും കോടതി അറിയിച്ചു.

പ്ലസ് ടു കോഴക്കേസിൽ ഇഡി ഷാജിയുടെ ഭാര്യ ആശയുടെ 25 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. വേങ്ങേരിയിലെ വീട് അടക്കമുള്ള സ്വത്തുക്കളായിരുന്നു കണ്ടുകെട്ടിയിരുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഈ നടപടിയാണ് കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
2014ൽ അഴീക്കോട് സ്‌കൂളിന് പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിനായി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി. കേസിൽ നിരവധി തവണ കെഎം ഷാജിയെ ചോദ്യം ചെയ്തിരുന്നു.

എംഎല്‍എയായിരിക്കെ 2016ല്‍ ഷാജി അഴീക്കോട് സ്കൂളില്‍ പ്ലസ്ടു കോഴ്സ് അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് മുന്‍ ലീഗ് നേതാവാണ് ആദ്യം ആരോപണമുന്നയിച്ചത്. സ്കൂളിലെ ഒരു അധ്യാപകനില്‍ നിന്നാണ് കോഴ വാങ്ങിയതെന്നും ഇയാൾക്ക് സ്കൂളില്‍ സ്ഥിര നിയമനം ലഭിച്ചെന്നും ഇഡി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

ഈ കോഴപ്പണമുപയോഗിച്ച് ഷാജി ഭാര്യ ആശയുടെ പേരില്‍ കോഴിക്കോട് വേങ്ങേരി വില്ലേജില്‍ വീട് പണിതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ വീടടക്കം 25 ലക്ഷം രൂപയുടെ സ്വത്തുവകകളാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കണ്ടുകെട്ടിയത്. 2020 ഏപ്രിലില്‍ കണ്ണൂർ വിജിലന്‍സാണ് ഇതുമായി ബന്ധപ്പെട്ട് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്.

]]>
എയർ സ്ട്രിപ്പ് പെരിയാർ കടുവ സങ്കേതിത്തിന് ഭീഷണി; പദ്ധതിക്കെതിരെ കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ https://malayalees.ch/central-govt-against-idukki-airstrip/ Fri, 29 Apr 2022 13:06:12 +0000 https://malayalees.ch/?p=60992 ഇടുക്കി എയർ സ്ട്രിപ്പിനെതിരെ കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. ഇടുക്കി എയർ സ്ട്രിപ്പ് പെരിയാർ കടുവ സങ്കേതിത്തിന് ഭീഷണിയെന്ന് കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. എയർ സ്ട്രിപ്പ് പ്രദേശത്തെ ആവാസ വ്യവസ്ഥയെ ബാധിക്കുമെന്ന് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി. എയർസ്ട്രിപ്പിനായി മുൻകൂർ അനുമതി തേടിയിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു.

കടുവാ സങ്കേതത്തിൽ നിന്ന് 630 മീറ്റർ മാത്രമാണ് എയർ സ്ട്രിപ്പിലേക്കുള്ള ദൂരം. അതുകൊണ്ട് തന്നെ പദ്ധതിക്ക് വനം മന്ത്രാലയത്തിൻറെ അനുമതി ആവശ്യമാണെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി.

ഇടുക്കി പീരുമേട് മഞ്ഞുമലയിൽ എയർസ്ട്രിപ്പ് നിർമിക്കുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകനായ എംഎൻ ജയചന്ദ്രൻ നൽകിയ ഹർജിയിലാണ് കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്.

]]>
നടിയെ ആക്രമിച്ച കേസ്; സാക്ഷി വിസ്താരത്തിന് 10 ദിവസം കൂടി അനുവദിച്ചു https://malayalees.ch/actress-assault-case-highcourt/ Tue, 25 Jan 2022 08:33:39 +0000 https://malayalees.ch/?p=55992 നടിയെ ആക്രമിച്ച കേസില്‍ സാക്ഷിവിസ്താരത്തിന് 10 ദിവസം കൂടി ഹൈക്കോടതി നീട്ടി നൽകി. പ്രോസിക്യൂഷന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. നേരത്തെ ജനുവരി 26 വരെ ആയിരുന്നു സമയം അനുവദിച്ചിരുന്നത്. എന്നാൽ അത് പ്രായോഗികമല്ലെന്നായിരുന്നു സർക്കാരിന്റെ വാദം.

അതേ സമയം, നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ഇന്ന് പരിഗണിക്കാനിരുന്ന ഹർജികൾ വെള്ളിയാഴ്ചത്തേക്ക് മാറ്റി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസിനെതിരെയുള്ള ദിലീപിന്‍റെ കോടതി അലക്ഷ്യ ഹർജിയാണ് മാറ്റിവച്ചവയിലൊന്ന്.

ഇതിനിടെ ശാസ്ത്രീയ പരിശോധന ഫലങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യങ്ങളും ഇന്ന് ഉണ്ടാകും. കഴിഞ്ഞ ദിവസം അവസാന രണ്ട് മണിക്കൂർ ദിലീപിനെ ഒറ്റക്കിരുത്തി എസ് പി മോഹന ചന്ദ്രൻ ചോദ്യം ചെയ്തിരുന്നു. റാഫി അടക്കമുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിരിന്നു ദിലിപീനോടുള്ള ചോദ്യങ്ങൾ.രണ്ട് ദിവസങ്ങളിലായി 22 മണിക്കൂറാണ് പ്രതികളെ അന്വേഷണ സംഘം ചോദ്യം ചെയ്തത്.

അതേസമയം നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ഫലപ്രദമായി മുന്നോട്ടുപോകുകയാണെന്നും തുടരന്വേഷണം പൂർത്തിയാകുന്നതുവരെ വിചാരണ നടപടികൾ നിർത്തി വയ്ക്കുന്നതാണ് നീതിയുക്തമെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അറിയിച്ചിട്ടുണ്ട്. സാക്ഷികളുടെ വിസ്താരം 10 ദിവസത്തിനകം പൂർത്തിയാക്കണമെന്നായിരുന്നു നേരത്തെ ഹൈക്കോടതി ഉത്തരവിട്ടത്.

]]>
കെ റെയിൽ എന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ലിടൽ തടഞ്ഞ് ഹൈക്കോടതി https://malayalees.ch/highcourt-against-k-rail/ Fri, 24 Dec 2021 04:18:01 +0000 https://malayalees.ch/?p=54552 കെ റെയിൽ പദ്ധതിയ്‌ക്കെതിരായ ഹർജിയിൽ ഹൈക്കോടതി ഇടപെടൽ. കെ.റെയിൽ എന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ലിടൽ കോടതി തടഞ്ഞു. സർവ്വേ ആൻഡ് ബൗണ്ടറീസ് ആക്ട് പ്രകാരമുള്ള സർവ്വേ നടപടികൾ ആകാമെന്ന് കോടതി പറഞ്ഞു. സാധാരണ സർവ്വേ കല്ലുകൾ സ്ഥാപിക്കുന്നതിനും തടസ്സമില്ല. ( highcourt against K Rail )

കോട്ടയം സ്വദേശികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. പദ്ധതി കടന്നു പോകുന്ന സ്ഥലത്തിന്റെ ഉടമസ്ഥരാണ് ഹർജിക്കാർ. ഭൂമി ഏറ്റെടുക്കാതെ കെറെയിൽ എന്ന പേര് ഉപയോഗിക്കാനാകില്ലെന്നാണ് ഹൈക്കോടതി നിർദേശം.

60 സെന്റീമീറ്ററിൽ കൂടുതൽ വലുപ്പമുള്ള കല്ലുകൾ പാടില്ല. അതേസമയം, സ്ഥലം ഏറ്റെടുക്കൽ നടപടികൾക്ക് സ്റ്റേ ഇല്ല. സർവ്വേ നടപടികളിൽ ബലപ്രയോഗം പാടില്ലെന്നും ഹൈക്കോടതി പറഞ്ഞു.

]]>
വി സി നിയമനത്തിൽ ചട്ടലംഘനമില്ലെന്ന് ഹൈക്കോടതി https://malayalees.ch/highcourt-on-kannur-vc-controversy/ Thu, 16 Dec 2021 04:17:21 +0000 https://malayalees.ch/?p=54134 കണ്ണൂർ സർവകലാശാല വി സി നിയമനത്തിൽ ചട്ടലംഘനമില്ലെന്ന് ഹൈക്കോടതി. പുനർ നിയമനത്തിന് പ്രായപരിധി ബാധകമാകില്ലെന്ന് കോടതി വ്യക്തമാക്കി. പുനർനിയമനത്തിന് സെലക്ട് കമ്മിറ്റി നിർബന്ധമില്ലെന്ന് കോടതി പറഞ്ഞു. പുനർനിയമനം ചോദ്യം ചെയ്തുള്ള ഹർജി തള്ളിയ ഉത്തരവിലാണ് കോടതിയുടെ പരാമർശം. യു ജി സി ചട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്.

ഇതിനിടെ കണ്ണൂര്‍ വി.സി നിയമനം ചോദ്യം ചെയ്ത ഹര്‍ജി തളളിയത് സ്വാഗതം ചെയുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. ഉന്നത വിദ്യാഭ്യാസത്തിന് ഊർജം നൽകുന്നതാണ് കോടതി വിധി. വി.സിക്ക് തുടരാന്‍ അര്‍ഹതയുണ്ടെന്നാണ് കോടതി വ്യക്തമാക്കുന്നത്. സര്‍ക്കാരും ഗവര്‍ണറുമായും, ചാന്‍സലറും പ്രോ ചാന്‍സലറുമായും ഉള്ള ആശയവിനിമയം പുറത്ത് പറയാനുളളതല്ലെന്നും മന്ത്രി പ്രതികരിച്ചു.

ഗവര്‍ണര്‍ക്ക് തന്റെ പിതാവിന്റെ പ്രായവും അനുഭവപരിചയവുമുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു പ്രതികരിച്ചു. അദേഹത്തിന് മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ല. കത്ത് പുറത്തുവിട്ടത് ശരിയല്ലെന്നും മാധ്യമവിചാരണ വേണ്ടെന്നും ബിന്ദു പറഞ്ഞു. സെര്‍ച്ച് കമ്മിറ്റി പിരിച്ചുവിട്ടതിനെപ്പറ്റി ഗവര്‍ണറോടാണ് ചോദിക്കേണ്ടത് പറഞ്ഞ മന്ത്രി തുടര്‍ നിയമനം തേടി ഗവര്‍ണര്‍ക്ക് കത്തയച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞില്ല.

]]>
ചുരുളി സിനിമയ്‌ക്കെതിരായ ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി; സംവിധായകനും നടൻ ജോജു ജോർജിനും നോട്ടീസ് https://malayalees.ch/highcourt-against-churuli-movie-joju/ Thu, 09 Dec 2021 11:01:45 +0000 https://malayalees.ch/?p=53762 ചുരുളി സിനിമയ്‌ക്കെതിരായ ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി. സിനിമയിലെ ഭാഷാപ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സിനിമയുടെ സംവിധായകൻ ലിജോ ജോസ് പെല്ലിശേരിക്കും നടൻ ജോജു ജോർജിനും ഹൈക്കോടതി നോട്ടീസ് അയച്ചു. തുടർന്ന് കേന്ദ്ര സെൻസർ ബോർഡിനും ഹൈക്കോടതി നോട്ടീസ് നൽകി.

ഹർജിയിൽ വിശദമായ വാദം കേൾക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സർട്ടിഫൈ ചെയ്ത കോപ്പിയല്ല ഓ.ടി.ടി യിൽ വന്നതെന്ന് സെൻസർ ബോർഡ് ചൂണ്ടിക്കാട്ടി. തൃശൂർ സ്വദേശിയായ അഭിഭാഷകനാണ് ഹർജി സമർപ്പിച്ചത്.

]]>
എംഎൽഎ മാരുടെ മക്കൾക്കോ ബന്ധുക്കൾക്കോ ആശ്രിത നിയമനം പാടില്ല: വിമർശനവുമായി ഹൈക്കോടതി https://malayalees.ch/former-mla-kk-ramachandran-nairs-sons-dependent-appointment-highcourt/ Mon, 06 Dec 2021 12:12:41 +0000 https://malayalees.ch/?p=53571 മുൻ എംഎൽഎ കെകെ രാമചന്ദ്രൻ നായരുടെ മകന്‍റെ ആശ്രിത നിയമനത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. നിയമനം അംഗീകരിച്ചാൽ സർക്കാരിനെ കയറൂരി വിടുന്നതിന് തുല്യമാകുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം തീരുമാനങ്ങൾ വ്യാപകമായുള്ള പിൻവാതിൽ നിയമനത്തിന് കാരണമാകുമെന്ന് കോടതി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റിന്റെ മക്കൾക്ക് വരെ ആശ്രിത നിയമനം നൽകേണ്ടി വരും. എംഎൽഎ മാരുടെ മക്കൾക്കോ ബന്ധുക്കൾക്കോ ആശ്രിത നിയമനം പാടില്ല. ഇത്തരം നിയമനങ്ങൾ കേരള സർവീസ് ചട്ടം അനുസരിച്ച് നിയമവിരുദ്ധമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആശ്രിത നിയമനം റദ്ദാക്കിയുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമർശം.

യോഗ്യതയുളളവർ പുറത്തു കാത്തു നിൽക്കുമ്പോൾ പിൻവാതിലിലൂടെ ചിലർ നിയമിക്കപ്പെടുന്നത് സാമൂഹിക വിവേചനത്തിന് ഇടയാക്കുമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ മരണപെട്ടാല്‍ അവരുടെ കുടുംബത്തിന് സഹായം നല്‍കാനാണ് ആശ്രിത നിയമനം. എംഎല്‍എമാരുടെ മക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ഇത്തരം നിയമനം നല്‍കാന്‍ കേരള സര്‍വീസ് ചട്ടം അനുവദിക്കുന്നില്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കുന്നു.

]]>
ശബരിമലയിൽ ഹലാൽ ശർക്കര ഉപയോഗിച്ചുള്ള പ്രസാദ വിതരണം തടയണമെന്ന് ഹർജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും https://malayalees.ch/sabarimala-halal-jaggery-highcourt/ Mon, 22 Nov 2021 08:48:50 +0000 https://malayalees.ch/?p=52882 ശബരിമലയിൽ ഹലാൽ ശർക്കര ( sabarimala halal jaggery ) ഉപയോഗിച്ചുള്ള പ്രസാദ വിതരണം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ( highcourt ) ഇന്ന് വീണ്ടും പരിഗണിക്കും. ശബരിമല കർമ്മ സമിതി ജനറൽ കൺവീനർ എസ്‌ജെആർ കുമാർ നൽകിയ ഹർജിയാണ് കോടതിയുടെ മുന്നിലുള്ളത്.

എന്നാൽ അപ്പം, അരവണ പ്രസാദത്തിന് ഉപയോഗിച്ച ചില പാക്കറ്റുകളിൽ മാത്രമാണ് ഹലാൽ മുദ്രയുള്ളതെന്നും മികച്ച ഗുണനിലവാരമുള്ള ശർക്കരയാണ് പ്രസാദ വിതരണത്തിന് ഉപയോഗിക്കുന്നതെന്ന് ലബോറട്ടറിയിലടക്കം പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പിനു കീഴിൽ കൃത്യമായി പരിശോധന നടത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ ദേവസ്വം വ്യക്തമാക്കിയിരുന്നു.

അതേസമയം, ശബരിമല ദർശനത്തിനായി മലബാർ മേഖലയിൽ നിന്നുള്ള തീർത്ഥാടകർക്കായി സ്‌പോർട്ട് ബുക്കിങ് കേന്ദ്രങ്ങൾ ഒരുക്കുന്നതു സംബന്ധിച്ചുള്ള നിലപാട് മലബാർ ദേവസ്വം ബോർഡ് ഇന്ന് കോടതിയെ അറിയിക്കും. .കേരളത്തിന് പുറത്ത് സ്‌പോർട് ബുക്കിങ് സൗകര്യം ഒരുക്കാൻ കഴിയുമോ എന്ന കാര്യത്തിലും ദേവസ്വം മറുപടി നൽകും. വെർച്ച്വൽ ക്യൂവുമായി ബന്ധപ്പെട്ട ഹർജികളും കോടതി ഇതോടൊപ്പം പരിഗണിക്കും.

]]>
പൊതു ഇടങ്ങൾ കയ്യേറി കൊടിമരങ്ങൾ സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി https://malayalees.ch/highcourt-against-flag-post/ Tue, 12 Oct 2021 13:08:28 +0000 https://malayalees.ch/?p=50884 പൊതു ഇടങ്ങൾ കയ്യേറി കൊടിമരങ്ങൾ സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി. കേരളത്തിന്റെ മുക്കിലും മൂലയിലും പൊതു ഇടങ്ങളിൽ കൊടിമരങ്ങളാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇത്തരം കൊടിമരങ്ങൾ പലപ്പോഴും ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുന്നു. റോഡ് അരികിലും പൊതു ഇടങ്ങളിലും കൊടിമരങ്ങൾ സ്ഥാപിക്കുന്നത് എന്ത് അടിസ്ഥാനത്തിലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിക്കുന്നു. ഇത്തരത്തിൽ അനധികൃതമായി കൊടിമരങ്ങൾ സ്ഥാപിക്കുന്നത് തടയണമെന്നും കോടതി നിർദേശിച്ചു. ഇത്തരത്തിൽ കൊടിമരങ്ങൾ സ്ഥാപിക്കുന്നത് ഭൂസംരക്ഷണ നിയമത്തിന് വിരുദ്ധമാണെന്നും കോടതി പറഞ്ഞു.

മന്നം ഷുഗർമില്ലിന്റെ കവാടത്തിൽ സ്ഥാപിച്ച് കൊടിമരങ്ങൾ നീക്കം ചെയ്യണമെന്ന ഹർജിയിലാണ് ഹൈക്കോടതി ഇടപടെൽ. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയെ കേസിൽ കോടതി കക്ഷി ചേർത്തു. കേസിൽ നവംബർ ഒന്നിന് സർക്കാർ നിലപാട് അറിയിക്കണമെന്നും കോടതി പറഞ്ഞു.

]]>