High temperature – malayalees.ch https://malayalees.ch Malayalam Online News Portal Tue, 18 Apr 2023 05:55:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png High temperature – malayalees.ch https://malayalees.ch 32 32 സംസ്ഥാനത്ത് ആറ് ജില്ലകളിൽ വേനൽ ചൂട് കനക്കും https://malayalees.ch/chances-of-high-temperature-in-6-districts-html/ Tue, 18 Apr 2023 05:47:25 +0000 https://malayalees.ch/?p=79786 സംസ്ഥാനത്ത് 6 ജില്ലകളിൽ വേനൽ ചൂട് കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പാലക്കാട് കോഴിക്കോട് കണ്ണൂർ തൃശ്ശൂർ കോട്ടയം ആലപ്പുഴ ജില്ലകളിലാണ് താപനില ഉയരുക. 

പാലക്കാട് ചൂട് 40 ഡിഗ്രി സെൽഷ്യസിനടുത്തെത്തും. മറ്റു ജില്ലകളിൽ സാധാരണയിൽ നിന്ന് രണ്ടു മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ ചൂട് പ്രതീക്ഷിക്കാം. കാലാവസ്ഥാവകുപ്പിന്റെ ഔദ്യോഗിക കണക്ക് പ്രകാരം കഴിഞ്ഞദിവസം വിവിധ ജില്ലകളിൽ കനത്ത ചൂടാണ് അനുഭവപ്പെട്ടത്. ഒരാഴ്ചയ്ക്കിടെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോട് കൂടിയ വേനൽ മഴയ്ക്കും സാധ്യതയുണ്ട്.

കേരളത്തിൽ താപതരംഗം സംഭവിച്ചു കഴിഞ്ഞുവെന്നാണ് ശാസ്ത്ര ലേഖകൻ രാജഗോപാൽ കമ്മത്ത്. ഈ വർഷത്തെ ചൂട് അസ്വാഭാവികമാണെന്നും കഴിഞ്ഞ ദശകത്തിലേക്കാൾ ചൂട് അനുഭവപ്പെടുന്നുണ്ടെന്നും രാജഗോപാൽ കമ്മത്ത് പറഞ്ഞു.
കേരളത്തിൽ താപതരംഗം പ്രഖ്യാപിക്കേണ്ട സമയം അതിക്രമിച്ചുവെന്നും അടുത്ത ദിവസങ്ങൾ സൂക്ഷിക്കേണ്ടതാണെന്നും രാജഗോപാൽ കമ്മത് അറിയിച്ചു.

]]>
സംസ്ഥാനത്ത് താപനില ഉയർന്ന് തന്നെ; അഞ്ച് ജില്ലകളിൽ മുന്നറിയിപ്പ് https://malayalees.ch/high-temperature-alert-in-5-districts-html-2/ Fri, 14 Apr 2023 04:12:57 +0000 https://malayalees.ch/?p=79601 സംസ്ഥാനത്ത് താപനില ഉയർന്ന് തന്നെ. തൃശൂർ, പാലക്കാട്, കണ്ണൂർ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി.

തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ താപനില 39 °C വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സാധാരണയെക്കാൾ 3°C മുതൽ 4°C വരെയുള്ള വർധനവിനാണ് സാധ്യത. കോട്ടയം, കോഴിക്കോട് ജില്ലകളിൽ 37°C വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പാലക്കാട്, തൃശൂർ, കണ്ണൂർ, മലപ്പുറം ചുട്ടുപൊള്ളുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് ഇന്നലെ പാലക്കാട് രേഖപ്പെടുത്തി. 40.1°c ചൂട്. തൃശൂർ വെള്ളാനിക്കരയിൽ 40°c ചൂടും രേഖപ്പെടുത്തി. 2019 നു ശേഷം ആദ്യമായാണ് സംസ്ഥാനത്തു താപനില ഔദ്യോഗികമായി 40°c രേഖപെടുത്തിയത്.

അതേ സമയം സംസ്ഥാനത്തെ 16 ഓളം ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തി. സൂര്യാഘാത – സൂര്യതപ സാധ്യത നിലനിൽക്കുന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നതടക്കമുള്ള ജാഗ്രത മുന്നറിയിപ്പുകൾ പൊതുജനങ്ങൾ പാലിക്കണം.അതേസമയം തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട വേനൽമഴക്കും സാധ്യത പ്രവചിക്കുന്നു. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണം. കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

]]>
സംസ്ഥാനത്ത് താപനില ഉയർന്ന് തന്നെ; അഞ്ച് ജില്ലകളിൽ മുന്നറിയിപ്പ് https://malayalees.ch/high-temperature-alert-in-5-districts-html/ Fri, 14 Apr 2023 04:08:30 +0000 https://malayalees.ch/?p=79593 സംസ്ഥാനത്ത് താപനില ഉയർന്ന് തന്നെ. തൃശൂർ, പാലക്കാട്, കണ്ണൂർ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. 

തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ താപനില 39 °C വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സാധാരണയെക്കാൾ 3°C മുതൽ 4°C വരെയുള്ള വർധനവിനാണ് സാധ്യത. കോട്ടയം, കോഴിക്കോട് ജില്ലകളിൽ 37°C വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പാലക്കാട്, തൃശൂർ, കണ്ണൂർ, മലപ്പുറം ചുട്ടുപൊള്ളുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് ഇന്നലെ പാലക്കാട് രേഖപ്പെടുത്തി. 40.1°c ചൂട്. തൃശൂർ വെള്ളാനിക്കരയിൽ 40°c ചൂടും രേഖപ്പെടുത്തി. 2019 നു ശേഷം ആദ്യമായാണ് സംസ്ഥാനത്തു താപനില ഔദ്യോഗികമായി 40°c രേഖപെടുത്തിയത്.

അതേ സമയം സംസ്ഥാനത്തെ 16 ഓളം ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തി. സൂര്യാഘാത – സൂര്യതപ സാധ്യത നിലനിൽക്കുന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നതടക്കമുള്ള ജാഗ്രത മുന്നറിയിപ്പുകൾ പൊതുജനങ്ങൾ പാലിക്കണം.അതേസമയം തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട വേനൽമഴക്കും സാധ്യത പ്രവചിക്കുന്നു. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണം. കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

]]>
കാലാവസ്ഥാ വ്യതിയാനം; രാജ്യത്ത് ചൂട് കാരണമുള്ള മരണം 55 ശതമാനം വർധിച്ചു https://malayalees.ch/india-heatwave-high-temperatures-killing-more-indians-now/ Thu, 27 Oct 2022 11:23:30 +0000 https://malayalees.ch/?p=70313 ഇന്ത്യയിൽ കൊടുംചൂട് കാരണമുള്ള മരണം 55 ശതമാനം വർധിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ രാജ്യത്ത് സംഭവിച്ച കാലാവസ്ഥാ വ്യതിയാനം മൂലമാണ് കൊടുംചൂട് വർദ്ധിച്ചുവരുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വേനൽക്കാലത്ത് പതിവായി ചൂട് അനുഭവപ്പെടാറുണ്ടെങ്കിലും, ഇപ്പോൾ ഇത് കൂടുതൽ തീവ്രവും ഇടയ്ക്കിടെയും മാറിക്കൊണ്ടിരിക്കുകയാണെന്നുമാണ് വിദഗ്ധർ പറയുന്നത്.

കൊടുംചൂട് മാത്രമല്ല കാലാവസ്ഥാ വ്യതിയാനത്തിന്റെ മറ്റു ആഘാതങ്ങളും ആളുകളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം പകർച്ചവ്യാധികൾ, ഭക്ഷ്യ അരക്ഷിതാവസ്ഥ, ചൂടുമായി ബന്ധപ്പെട്ട രോഗങ്ങൾ, വായു മലിനീകരണം കാരണമുള്ള മരണം എന്നിവയുടെ സാധ്യത വർധിപ്പിക്കുന്നെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച വാർഷിക ലാൻസെറ്റ് കൗണ്ട്ഡൗൺ റിപ്പോർട്ടിൽ 103 രാജ്യങ്ങളെ പരിശോധിച്ച് 2022 മാർച്ച്-ഏപ്രിലിൽ ഇന്ത്യയിലും പാകിസ്ഥാനിലും ഉണ്ടായ ഉഷ്ണതരംഗം കാലാവസ്ഥാ വ്യതിയാനം കാരണം സംഭവിക്കാനുള്ള സാധ്യത 30 മടങ്ങ് കൂടുതലാണെന്നും ഗവേഷകർ കണ്ടെത്തി. ഈ മാസങ്ങളിൽ 374-ലധികം സൂര്യാഘാതകേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കനത്ത ചൂടിനെത്തുടർന്ന് മഹാരാഷ്ട്രയിൽ 25 പേരാണ് ഈ വർഷം മരണപ്പെട്ടത്. സർക്കാർ കണക്കുകൾ പ്രകാരം, 2015-2019 കാലയളവിൽ മൊത്തം 3,775 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ആഗോളതലത്തിൽ ചൂട് മൂലമുള്ള മരണങ്ങൾ മൂന്നിൽ രണ്ട് വർധിച്ചതായി ലാൻസെറ്റ് റിപ്പോർട്ട് കൂട്ടിച്ചേർത്തു. മഴയും താപനിലയും കൂടുന്നത് മലേറിയ, വയറിളക്കരോഗങ്ങൾ, ഡെങ്കിപ്പനി എന്നിവയുടെ അപകടസാധ്യത വർധിപ്പിക്കുമെന്നും തീവ്രമായ ഉഷ്ണതരംഗങ്ങൾ ഏഷ്യയിൽ മരണം വർധിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

]]>